Thursday 8 July 2021

ആ സുന്ദരമുഹൂർത്തം

ഹേമവതി പ്രിയ ഹേമവതി നിത്യം  

സായംകാലമാ  സുന്ദരമുഹൂർത്തം 

നാലുമണിക്കല്ലെ  നാലുമണിക്കല്ലെ.

നാട്ടിൽ പൊൻപുടവ ഉടുത്തൊരുങ്ങി ,

നെറുകയിൽ  സിന്ദൂര൦ ചാർത്തിച്ചിമ്മി  

തേൻകിനിയും പുഞ്ചിരിതൂകിയാടുമ്പോൾ     

നിന്നോട് കുശല൦ പറയാതെ  പോകുവാൻ  

കഴിയുമോ  ഈ ആരാധകന് ..


മുറ്റത്തു മൊട്ടിട്ട റോസാപ്പൂവിന്റെ ചുണ്ടത്ത് തേൻ മുത്തുകൾ കണ്ടപ്പോൾ ഒപ്പിയെടുത്തു ഞാൻ. അതുകണ്ടപ്പോൾ തൊട്ടാ കനക തുമ്പിക്കു മിണ്ടാട്ടം ഇല്ലാതായി...എന്നോട്‌ മിണ്ടാട്ടം ഇല്ലാതായി... Vblueinkpot

Wednesday 7 July 2021

സ്ത്രീധനം

 ആണിനേക്കാളും പെണ്ണിൻറെ

തണ്ടെല്ലിനു പ്രകൃതി ശക്‌തി
നൽകി....തന്റേടം നൽകി .
സമൂഹമോ പെണ്ണിൻറെ
കശേരുക്കൾ ഒടിക്കുവാൻ
അണിയിച്ചു നൂറുകണക്കിന്
പൊന്നും പണ്ടം നൽകി
ഒരു സ്വർണ്ണ ശില്പമാക്കി .
ജീവിതം തുലാസിലാടി
മാറ്റിയെടുക്കുവാൻ കമ്പോളത്തിൽ
കനകശില്പങ്ങൾ വന്ന്‌കൂടി
മനസ്സിന് കെൽപ്പിലാത്തവൾ
ഒരു പെൺകുഞ്ഞിനെ കൊന്ന്
സ്ത്രീജന്മ൦ ശപിച്ചു സ്ത്രീധനം
ഓർത്തു നീറി തൂങ്ങിയാടി.

Monday 5 July 2021

മഴവില്ല്

  മഴവില്ല് 

മഴവില്ലൊരു മാന്ത്രിക ദണ്ഡ് 

പൂക്കളോ അതുകണ്ട് 

വർണ്ണ ചിരിതൂകി നിന്നു.

മഴവില്ലൊരു മാന്ത്രിക ദണ്ഡ് 

അതിനു അവകാശികൾ 

പല മാന്ത്രികന്മാരുണ്ട് . 

അതിതല്പരരായി അതിൻ 

രണ്ടുവശത്തും പിടിച്ചു 

വളച്ചു രണ്ടുപേരുണ്ട് 

ആകാശവും ഭൂമിയും 

ആ രണ്ട് പ്രിയമാന്ത്രികർ. 

അതുകണ്ട് അകലെ 

മഴ മേഘങ്ങൾക്കുള്ളിൽ 

തപ്ത്‌നിശ്വാസത്തിൽ 

സൂര്യനും നോക്കിനിന്നു.

പൂക്കളോ അതുകണ്ട് 

വർണ്ണ ചിരിതൂകി നിന്നു 

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...