Sunday 28 March 2021

കൊന്നപ്പൂക്കൾ ഒരുങ്ങി

 മേടക്കാറ്റിൽ ഓരോ ശിഖരങ്ങൾ 

മാടിവിളിക്കുന്ന പോലെതോന്നി 

കണ്ണെടുക്കാൻ തോന്നുന്നില്ല 

കർണികാരപ്പൂക്കളെ,  



പൊൻവെയിൽ, മഞ്ഞിൻ 

മൂടുപടം മാറ്റി  പൊന്നിൻ  

പൂക്കൾ മിനുക്കി  ആദ്യം 

ശിഖരങ്ങളിൽ കൈനീടംവാങ്ങി 


ചുംബനം നൽകി അടർത്തിയൊരു  

പൊന്നിൻ ചെറുതണ്ടുമായി

ഓടും ഓർമ്മകൾസുലഭമായി.

ചുറ്റും സ്നേഹവർഷമായി, ഒപ്പം 

വിഷുപ്പക്ഷികൾ പാടിയെത്തി  

അലിവുവറ്റാത്തൊരു കുട0

 അലിവുവറ്റാത്തൊരു  കുടത്തിൻറെ 

മിഴിയിൽ തിളച്ചുമറിയുന്ന 

കണ്ണീർകണ്ടു ...

പൊള്ളുംച്ചൂടിൽ കൈക്കല്ല 

തുണിപോലും ഇല്ലാതെ 

കൈകളാൽ അത് 

ഒപ്പുന്ന ഒരമ്മയെ കണ്ടൂ..

വെന്തചോറൂറ്റി പത്രങ്ങളിൽ 

വിളമ്പി വിശപ്പ് പലരുടെ മാറ്റി 

ഒള്ളത് കൊണ്ട് ഉള്ളം 

നിറയക്കുന്ന അത്ഭുതജന്മം 

എന്നും അടുക്കളയിൽ കണ്ടൂ...

Saturday 27 March 2021

മുകിലുകൾ തീർത്ത മേൽപ്പാലം ...

 മുകിലുകൾ തീർത്ത മേൽപ്പാലം ...

മലകൾക്കുമേലെ മുകിലുകൾ 

തീർക്കുന്നു മേൽപ്പാലം ...

പല വർണ്ണ മേൽപ്പാലം

പലായനം ചെയ്യും മേൽപ്പാലം

ആ പാലത്തിന് മേലെനിന്ന് 

സൂര്യനു൦ തീർക്കുന്നുണ്ട് ചമത്കാരം. 


എത്രയോ ശതത്തൂക്കം ഭാരം

പേറി താഴേക്ക് വീഴാതെ 

ചിരിച്ചു  നീ  പൊഴിക്കുന്ന 

കണ്ണീരോ ഈ മഴത്തുള്ളികൾ 

അടരുന്ന കൈവരിയോ മാരിവില്ല്

മിന്നുന്ന താരങ്ങളോ  

രാത്രികളിൽ വഴിദീപം . 

ഭൂമിക്ക് അനിവാര്യമാം മേൽപ്പാലം .. 

Monday 22 March 2021

ഏവൂർ പുഞ്ചപ്പാട൦ കണ്ടോ

ഈ  പുഞ്ചപ്പാട൦ കണ്ടോ ?🌾


ഏലയേല   ഈ ഏവൂർ  

പുഞ്ചപ്പാട൦ കണ്ടോ  

നല്ലോണം കണ്ടോ

കതിരോൻ നടത്തുമാ  

കനകാഭിഷേക൦ കണ്ടോ 

എൻ ഹൃദയമിവിടെ 

തുടികൊട്ടി തുള്ളുന്നുണ്ടെ 

അക്കരെയിക്കരെ പച്ചപ്പിൻ  

രണ്ടു ഊരുകളുണ്ടെ

അവിടെ പ്രിയമുള്ളവരായി 

എനിക്ക് ഏറെപ്പേരുണ്ടെ...



ഇക്കരെ അച്ഛൻവീട് ഉണ്ടേ 

അക്കരെ അമ്മവീട് ഉണ്ടേ 

അവിടിവിടെ ഓടിനടന്ന 

ഒരായിരം പൊന്നോർമ്മകൾ

എഴുന്നെള്ളി വരുന്നുണ്ടെ,

ഏലയേല   ഈ ഏവൂർ  

പുഞ്ചപ്പാട൦ കണ്ടോ  

നല്ലോണം കണ്ടോ

കതിരോൻ നടത്തുമാ  

കനകാഭിഷേക൦ കണ്ടോ 




തേരോട്ടങ്ങളുടെ കഥപാടുമാ 

ശ്രീ കണ്ണമംഗല൦ ഇക്കരയാ,  

ഇലയും തടയും നൽകി 

കുംഭത്തിൽ ഊരൂട്ടുണ്ടേ 

ആനച്ചന്തമോടെ  അക്കരെ ആറാട്ടുണ്ടേ ,

ഏവൂർ ആറാട്ടു കൊട്ടാരമതുണ്ടെ. 

ആമ്പൽത്തോട് കടന്ന് 

വഞ്ചിപ്പാട്ടുംകേട്ടു ഈ പാടത്തൂടെ 

അക്കരെയിക്കരെ ഓർമ്മകൾ 

തുള്ളു൦  എന്റെയുള്ളിലെ 

ഏലയേല പുഞ്ചപ്പാട൦ കണ്ടോ                                                                                                                                                            ✍️ vblueinkpot


Sunday 21 March 2021

ചന്ദ്രൻറെ യാത്ര

 ചന്ദ്രൻറെ യാത്ര 

കടലൊരു ഇളകുന്ന നൂല്പോലെ 

മഴ നാരുകൾ മണ്ണിൽ ഇഴവെച്ച് 

തീർത്ത  വലിയുന്ന നൂല്പോലെ 

അതിൻ മുകളിലൂടെ കരയിലേക്കൊരു 

യാത്ര പൂനിലാചന്ദ്രൻറെ യാത്ര.

തുടരുന്ന ഞാണിന്മേൽക്കളി. 

ഈ നൂല് വലിഞ്ഞു പൊട്ടുമോ 

വീണു ചിതറുമോ ഈ ചന്ദ്രൻ 

മേഘങ്ങളെ നിങ്ങൾ  മിഴികൾ മറയ്ക്കരുത് 

ഇതിനിടയിൽ കമിഴ്ന്നു തൂങ്ങികിടക്കുന്ന 

ഒരു വഞ്ചിക്കാരനും ഞാണിന്മേൽക്കളി. 

വീണുചിതറാതെ കുന്നിൻ മേലെ എത്തി 

ചന്ദ്രൻ  തീർത്തു പുഞ്ചിരി 

Saturday 20 March 2021

ചിന്തകൾ മാത്രം.

   ചിന്തകൾ മാത്രം.

എഴുതാനുണ്ട് എന്തുമാത്രം 

കഥയോ കവിതയോ 

എന്ന് ചിന്തയില്ലാതെ 

എൻ ചിന്തകൾ മാത്രം.

  

കൈപ്പിടിയിൽ വേണം  

പലനിറമുള്ള പൂക്കളെന്നും 

ഒപ്പം  തുടിക്കണ൦ എൻ 

ഹൃദയമാം മഷിക്കുപ്പിയും  

vblueinkpot

നേർച്ചപെട്ടി

 നേർച്ചപെട്ടി ഒരു തേങ്ങാപൊലെ  

അതുടച്ചപ്പോൾ ചിതറിയതു പെറുക്കി 

പെറുക്കി പലരും കൊണ്ടുപോയി  

പച്ചപ്പട്ടുമുടുത്ത്


പച്ചപ്പട്ടുടുത്ത പുഞ്ചപ്പാടപ്പെണ്ണേ  

നിന്നെ കാണാൻവന്നത് 

ചെങ്കതിരോന്നോ ?

അതോ ഒരു വഴിപോക്കന്നോ 

ആ വരമ്പത്ത് നില്പത് ഞാനും കണ്ടേ.


മേലേടത്തും നിന്നു൦ 

കുന്നിറങ്ങി വന്നേ... നിന്നെ കണ്ട് 

പഞ്ചപുച്ഛമടക്കി വരമ്പത്തുനിന്നെ .


കൂട്ടത്തിൽ ഒരുത്തി കൊഞ്ചിക്കുഴഞ്ഞു  .   

മറ്റൊരുത്തി കാതിലതോതി 

കാറ്റിൽ കുലുങ്ങിച്ചിരിച്ചപ്പോൾ 

തിരയിളക്കം കണ്ടേ പാടത്ത്  

പാട്ടുപാടി കിളികളുമെത്തിയോ പെണ്ണെ  .

പച്ചപ്പട്ടുടുത്ത് പുഞ്ചപ്പാടപ്പെണ്ണേ.

.



പച്ചക്കതിരുകൾ  നുള്ളിനോക്കിയുരുക്കി

ശ്വാസ്സക്കാറ്റിൽ  പൊന്നിൻ പണ്ടമാക്കി 

അസ്തമയത്തിൽ തെങ്ങോലകൾക്കിടയിലൂടെ 

അന്തിക്കള്ളുമോന്തി മനോരാജ്യം 

കാണും ചെങ്കതിരോനാടി പെണ്ണെ.


Thursday 18 March 2021

രണ്ട് നേതാക്കളോടും

 രണ്ട് നേതാക്കളോടും  

സൂര്യനൊരു നേതാവ് 

ചന്ദ്രനുമൊരു നേതാവ് 

അണികൾ നിസ്സീമമാം ആവേശത്തിൽ 

രാവുംപകലും ഉണർന്നിരിപ്പാണ് 

ജയ് ജയ് ഉച്ചത്തിൽവിളിച്ചു൦ 

പൂച്ചെണ്ടുകൾ ഒരുക്കി കാത്തിരിപ്പാണ് 

അവർക്കില്ല രാത്രി അവർക്കില്ല പകൽ 

എത്രയെത്ര പാർട്ടി കൊടികൾ ഉയർത്തി 

എത്രയെത്ര കോടികൾ ഇറക്കി 

വെട്ടിത്തിളങ്ങും നക്ഷത്രങ്ങൾ 

കൂട്ടിനുമിരിപ്പാണ്  ആവേശം തീർക്കുകയാണ്. 

 

നേതാക്കളെ ,പ്രകാശ പ്രചരണത്തിന് 

ഇറങ്ങുമ്പോൾ പൂച്ചെണ്ടുകൾ 

വാങ്ങുമ്പോൾ ഓർമ്മിപ്പിക്കുക 

വാക്‌സിൻ എടുത്തോളാൻ 

എങ്കില്ലേ വോട്ടു ചെയ്യാൻ ആളെകിട്ടൂ 

മിന്നൽ തരംഗങ്ങളുമായി 

കൊറോണാ മേഘങ്ങൾ കറങ്ങിനടപ്പാണു 

Tuesday 16 March 2021

പറ്റിപ്പിടിച്ച അഴുക്കുകൾ.

 പറ്റിപ്പിടിച്ച അഴുക്കുകൾ.

പേരുകേട്ട പുത്തകങ്ങളിൽ 

എല്ലാം പറ്റി പിടിച്ചിട്ടുണ്ട് ..

കറുത്ത മാറാലകൾ. 

പൊടിതട്ടി കളഞ്ഞും 

തൂത്തുതുടച്ചും ഒഴിവാക്കാം 

ആ പറ്റിപ്പിടിച്ച അഴുക്കുകൾ.

ഇളകിയ താളുകൾ കുത്തിക്കെട്ടി 

കീറിയ താളുകൾ ഒട്ടിച്ചുവെച്ചും 

നല്ലവണ്ണ൦  പൊതിഞ്ഞുവെച്ചു൦ 

വീണ്ടും വായിക്കാതെവെച്ചു 

ആ പേരുകേട്ട പല പുത്തകങ്ങൾ.  




പറ്റി പിടിച്ചിട്ടുണ്ട് വിസർജ്യങ്ങൾ

മുഖപുസ്തകത്തിന് താളുകളിൽ 

വലിച്ചെറിയുന്ന മാലിന്യങ്ങൾ  

പശുവിൻറെ വിസർജ്യങ്ങൾ

പന്നിയുടെ വിസർജ്യങ്ങൾ

കുഞ്ഞാടിൻറെ വിസർജ്യങ്ങൾ

തുടച്ചുകളയാൻ കഴിയാതെ 

അതിൽകിടന്നു വിരവിവാവിട്ടു  

പങ്കിട്ടു ലൈക്കിട്ട് രസിക്കുന്ന 

പ്രിയ  സഹോദരങ്ങൾ ...

വലിച്ചെറിയുന്നു മാലിന്യങ്ങൾ

Monday 15 March 2021

വിഷാദം ഒരു തടവറ

 വിഷാദം ഒരു തടവറ 

ആ തടവറ തൻ ജാലകങ്ങളിൽ 

ഒരു കുളിർ കാറ്റെത്തിയെങ്കിൽ

പൊൻ കിരണം എത്തിയെങ്കിൽ 

ചിന്തകളാ൦ പഴയതുണികെട്ടിൽ 

പൊതിഞ്ഞുമൂടി കിടക്കാതെ 

ജീവനാഡികളിൽ വിഷ൦ 

കുത്തിവെക്കാതെ, കരൾ 

പകുത്തുനൽകിയ മകളെ 

കൊല്ലാതെ അവൾ ചിരിച്ചേനേം 

  

Sunday 14 March 2021

ഇരുളും വെളിച്ചവും

  ഇരുളും വെളിച്ചവും

ഇരുളും വെളിച്ചവും തമ്മിലല്ലോ 

ഇടപാടുകൾ ഇവിടെങ്ങുമല്ലോ. 

നേർവഴിവാ നേർവഴിപോ നാം 

നേർപാതിയല്ലൊ ഇരുമുഖങ്ങളല്ലോ. 

ഇരുണ്ടയെൻ ശിഖരങ്ങളിൽ നീ 

ചേക്കേറുമ്പോൾ എനിക്ക് പുലരിയല്ലോ

ഇരുൾ  നീ തന്നുപോകുമ്പോൾ  

നിനക്കതു അസ്തമയമല്ലോ 

ഇടപാടുകൾ നാം തുടരുകയല്ലോ 


 

Saturday 13 March 2021

പറ്റ്ബുക്ക്

ആ  ബുക്കിന്റെ താളുകൾ 

പൊടിതട്ടി ഞാൻ എടുത്തു 

പൊതിഞ്ഞു ഹൃദയത്തോട് 

വീണ്ടും ചേർത്തുവെച്ചു.

ആ താളുകൾ മറിച്ചുനോക്കി  

വിലവിവരപ്പട്ടിക മാഞ്ഞിരുന്നു.

മായാതെ തെളിയുന്നു മുഖങ്ങൾ 

പ്രാരാബ്ദ്ധങ്ങൾ മുതലാക്കി

ആശ്വാസപ്പിച്ചു എല്ലാം വാങ്ങിത്തന്ന  

ആ മുഖങ്ങൾ തെളിഞ്ഞുവന്നു.

ബാക്കി ഓർമ്മിപ്പിച്ച പറ്റ്ബുക്ക്  

എന്റെ വിലാസം അതായിരുന്നു 


ഉൾപ്പൂവിലൊരു നൊമ്പരക്കടലുമായി

  മരുഭൂവിലെ  റാണി.

ഉൾപ്പൂവിലൊരു നൊമ്പരക്കടലുമായി 

മരുഭൂവിൽ നിൽപ്പൂ അവളെന്നു൦  

മുൾക്കിരീടം ചൂടി വേരോടി  ,അലിവിനായി 

ചക്രവാളങ്ങളിലെ  മേഘങ്ങളെ നോക്കി 


വെയിലേറ്റ് വാടാത്ത  ഒരു പൂവ് തളിർത്തതോ  

പൊടിക്കാറ്റിൽ  വിറപൂണ്ട്  അടരവെ    

കളിയാക്കി പാടുന്നു കിളികൾ   

കള്ളി അവൾ കള്ളിമുൾച്ചെടി...

   


മൺമറയവേ  കുരിയാലയിൽ  പറയുന്നു

അവളായിരുന്നു മരുഭൂവിലെ  റാണി.

നിഗൂഢതയിൽ  നിന്നെ വെള്ളപുതപ്പിച്ച 

പൂനിലാവു വീണ്ടും വിളിച്ചുണർത്തുകയാണോ ?

.

Thursday 11 March 2021

ചെമ്പരത്തി പൂവിൻറെ

ചെമ്പരത്തി പൂവിൻറെ 

ഉള്ളമറിയുവാൻ പരീക്ഷണം 

നിത്യം തുടർന്നു ..

ഒത്തിരിപ്പൂക്കളെ 

എത്രയോവെട്ടം  അടർത്തി

ആ ഇതളുകളിൽ ഓടും 

ജീവനാഡികൾ കുത്തി നോവിച്ചു 

നിറങ്ങൾ വേർതിരിച്ചു 

രക്തവർണം കയ്യിൽ 

ഒട്ടിപ്പിടിച്ചു ....

പരീക്ഷണത്തിൽ

ഞാൻ തോറ്റു 

തലപുകഞ്ഞു ആലോചിച്ചു 

ഒരു നല്ല ചിത്രംവരച്ചില്ല.


നിൻറെ ചുറ്റും 

കുരുവികൾ പാടുന്നു 

തേനൂറും ചിത്രശലഭങ്ങൾ 

പാറുന്നു...

ഹൃദയത്തിൽ ആ 

ചിത്രം ഭംഗിയായിവരച്ചു

നിന്നെ പ്രണയിച്ച   

ചെമ്പരത്തിപൂവെക്കുവാൻ 

ചെവികൾ കൂർപ്പിച്ചു 

Wednesday 10 March 2021

ഒരു കനകക്കുന്ന്

 ഒരു കനകക്കുന്ന് 

കോംഗോയിൽ ഒരു കനകക്കുന്നുണ്ട് 

അവിടെ കണ്ണുചിമ്മും സ്വർണ്ണക്കട്ടകളുണ്ട്  

കൊട്ടയും കൈക്കോട്ടും ഒത്തിരി 

എടുത്തോണ്ട് കുഴിമാന്തിയെടുക്കുവാൻ  

അവിടെ  ആബാലവൃദ്ധ൦ കൂടുന്നുണ്ട് .



ബുദ്ധിമുട്ടുകൾ വേഗംമാറ്റാൻ  ആർത്തിയോടെ 

ഒരുകുന്ന് കാർന്നുതിന്ന്  സ്വര്‍ണ്ണഖനിയാക്കി 

കുഴിമാടങ്ങൾ  ഭൂമിക്ക് ഒരുക്കുന്നുണ്ട് 

പടവെട്ടുവാൻ പട്ടാളം കാവൽ നില്പതുണ്ട് .


കൂട്ടരേ എൻറെ നാട്ടിലും ഇതിനെ 

കവച്ചുവെക്കു൦ കടുകട്ട കുന്നുകളുണ്ട്  

അവിടെ വേരോടികായ്ക്കുന്ന നിത്യ 

സുന്ദര മധുരസ്വർണ്ണകനികളുണ്ട്. 

പങ്കിട്ടു സ്നേഹമോടെ കഴിക്കാറുണ്ട് 


ഹേയ് ! കുന്നിടിക്കാതെ സ്വർണ്ണക്കട്ടകൾ 

ഡിപ്ലോമാറ്റിക്ക് വഴി കുന്നോളം എത്തുന്നുണ്ട് .

Tuesday 9 March 2021

പ്രിയ കാമുകൻ

പ്രിയ കാമുകൻ 


നീലവാനം ഒരു കാമുകനല്ലോ

ഉണർത്തിയുറക്കി കണ്ണോടിച്ചു  

രാപ്പകലുകൾ അവളെ നോക്കി 

ഉയരെ ഉയരെ നിൽക്കുകയല്ലേ.

 

ആ വിശാല പ്രണയഹൃദയമാം 

മഴമേഘംമിടിക്കുന്നെ കേട്ടോ ,

പ്രേമത്തിൻ വെള്ളിയാവേഗങ്ങൾ 

പടർത്തി ,ഭൂമിപ്പെണ്ണിൻ ചുണ്ടിൽ 

മണിമുത്തുകളാൽ മുത്തമേകി,


ഒരു വർണ്ണത്തൂവലാം മഴവില്ലു 

തീർത്ത്  ധമനികളാംപുഴകളെ 

തലോടി,കുളിർക്കാറ്റിൽ തനുവാകെ  

ഇളകിയാടുംമലർപ്പുടവ നല്കി 

മനംകവരുന്ന പ്രിയ കാമുകനല്ലോ.  


നീലവാനം ഒരു കാമുകനല്ലോ

 നീലവാനം ഒരു കാമുകനല്ലോ

പൂര്‍ണ്ണതയുള്ള പ്രിയകാമുകനല്ലോ

അവളുടെമേനിയിൽ കണ്ണോടിച്ചു  

രാപ്പകലുകൾ നിൽക്കുകയല്ലേ.

പ്രണയഹൃദയമാം ആ മഴമേഘം 

മിടിക്കുന്നെ കേട്ടോ ,പ്രേമത്തിൻ 

വെള്ളിയാവേഗങ്ങൾ പടർത്തി

ഭൂമിപ്പെണ്ണിൻ തോളിൽ തട്ടി.

മണിമുത്തുകളാൽ മുത്തമേകി 

ഒരു വർണ്ണത്തൂവലാം മഴവില്ലു 

തീർത്ത്  ധമനികളാംപുഴകളെ 

തലോടി,കുളിർക്കാറ്റിൽ തനുവാകെ  

ഇളകിയാടുംമലർപ്പുടവ നല്കി 

മനംകവരുന്ന പ്രിയ കാമുകനല്ലോ.  


The 3 Axes

     The  3 Axes

In my vacation trip

once it happened..

While going to home town

Via Bombay, from the 

Terminal 2 to terminal 1

The incident happened

 

 

The Flight again 1 hours late.

Felt anxious and sad

Checked the boarding pass

Earphones kept to listen songs

Launched in the lounge

Kept my luggage; safely sat

 

Unexpectedly three officers

With the sniffer dog

Blocked me, it smell the rat

Like a Wrong person

 All nearby passengers stared at me…

 

 

Officers took me to a room

Checked my purse

Passport and id, ATM& health cards.

Searched Innerwear also.

Hidden something forbidden.

 

 

 

I am unable to speak.

Dragged each little boxes

They opened the box of Axe

Yes its 3 in different colors

Brought to light the axes

oh! gold , silver and bronze

only in colors...3 axes

Now penalty I need to pay

Reasons its inflammable …

And can burn and blast

The explanations begins.

 

Rudely they approached

How many dollars you have…

How many RS you have..

How many gold coins you have..?

Only I had the sweets and toys

And Clothes that all shuffled

Ripped my boxes in search

That I bought in best offers

From famous shopping malls.

 

After my statements also.

3 Crooked Officials took

“The AXE” deodorant spray.

Kept in their armpit and

1000Rs in their pocket.

The looters then moved

Custom clearance over.

I ran hurriedly to terminal 1.

Yes the duty I paid …😇

 

നാരീ തവരൂപം

 നാരീ തവരൂപം

നാരീ തവരൂപം
കിരാതവാഴ്ചയിൽ നീറി
നീറി നീതിക്കായി
തലമുണ്ഡനംചെയ്യുന്നു.
നാരീ തവരൂപം ഒരുക്കി
ഭണ്ഡാരം നിറക്കുവാൻ
പ്രദർശനത്തിനുവെക്കുന്നു
നാരീ ശിലപോലെ
ശിരസ്സുമുതൽ പാദംവരെ
കറുപ്പ്മൂടി ശിലപോലെ
നിൽക്കുന്നു....
കുതിരകയറുന്ന കാലം
കഴിഞ്ഞുപോയി
സ്നേഹച്ചിറകുകൾ വിടർത്തി
ചങ്കൂറ്റമോടെ പുഞ്ചിരിയോടെ
പാറിപ്പറക്കുക 🌹

Sunday 7 March 2021

മലം മണക്കുന്നു

    മലം  മണക്കുന്നു 

മതങ്ങൾ ആസനസ്ഥരായ 

മണില്ലിന്ന് മലംമണക്കുന്നു ,

ദൈവത്തെക്കാണാൻ 

മനുഷ്യൻ   ഹിന്ദുവായും 

മുസ്ലീമായും ക്രിസ്തിയന്യായും 

തമ്മിലടിക്കുന്നു.

ദൈവദൂതരെ സൃഷ്ട്ടിച്ചു 

ആ മലത്തിൽ കിടന്നുപിരളുന്നു.



ഇന്ന് സോഷ്യൽമീഡിയയിൽ 

പൊതിഞ്ഞുവെച്ച വിസർജ്യ

പൊതികൾ ചാണകം ,തീട്ടം ,

കാഷ്ടമിവയെറിഞ്ഞു രമിക്കുന്നു  

മതം പറയാത്തവനിൽപ്പോലും 

അരികെ മലം മണക്കുന്നു...



യുക്തിബോധമോടെ 

നാസ്തികർ തൂമ്പയെടുക്കുന്നു 

മണ്ണിട്ടുമൂടി പുൽമേടൊരുക്കുന്നു 

അവരെ അഭിനന്ദിക്കാൻ 

വരും കാലം ഒരുങ്ങുന്നു .

അവിടെ സ്വർഗ്ഗ൦ ജനിക്കുന്നു.


Thursday 4 March 2021

അസ്‌തമയങ്ങൾ..

 


    അസ്‌തമയങ്ങൾ.. 

ചങ്കിന്റെ ചോപ്പുമായി ചെങ്കതിരോൻ 

ചേക്കേറും സായാഹ്നം,മിഴകൾ തുടിച്ചു   

മരച്ചിലകളിൽ ഇലകൾക്കോ ഹൃദയവർണ്ണമായി. 

എന്നിട്ടും പ്രണയപുഷ്പങ്ങളെ  ഇന്ന് കണ്ടില്ല. 

കിളികൾതൻ തേൻമൊഴികൾ ഇന്ന് കേട്ടില്ല

പച്ചപ്പിൻ പല ചില്ലകളിൽ കേട്ടുവാമർമ്മരങ്ങൾ     

കണ്ടുവാ ഇടമുറിയാതെ ഇലകളുടെ അസ്‌തമയങ്ങൾ.. 

കാണാം ചങ്കിന്റെ ചോപ്പിലാ  പിടച്ചിലുകൾ .


മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...