Friday 31 July 2020

ഉറക്കംകിട്ടാത്ത രാത്രി

ഉറക്കംകിട്ടാത്ത രാത്രി
ഉറക്കംകിട്ടാത്ത രാത്രി
ഒറ്റക്കയാൾ എന്നും അവിടെ
അങ്ങനെ എത്രയെത്ര രാത്രി
ഉറക്കംകിട്ടാത്ത രാത്രി
ഉള്ളിൽ എണ്ണിയാൽ
തീരാത്ത ചിന്തകളുയരുമ്പോൾ
കിളിവാതിൽ തുറന്നു
അതിൻ ശബ്ദം ദൂരെകേൾക്കാം
നോക്കുന്നു അയാളെ ആ നക്ഷത്രരാത്രി
ശാന്തമീ നിലാവുള്ള രാത്രി.
എണ്ണിത്തുടങ്ങവെ എണ്ണിയാൽ തീരാത്ത
നക്ഷത്രങ്ങളെ മിഴി
ചിമ്മിത്തുടങ്ങി നിങ്ങളോടൊപ്പം
മിന്നിത്തുടങ്ങി തോരാമിഴികൾ
മിണ്ടിത്തുടങ്ങി ഇനിയും
ഏകനാകുമാ മനുഷ്യനെന്തിനു
വീണ്ടും ഒരു പുലരി
ഒളിച്ചുകളിച്ചു മേഘങ്ങളിൽ നിലാചന്ദ്രൻ
കൊള്ളിമീൻ ഓടുന്നു
അകലെ കൂട്ടിൽ രാക്കുയിൽപാടുന്നു
കണക്കില്ലാ കിടക്കുന്ന നക്ഷത്രങ്ങളേ
കണക്കുകൾ തെറ്റുന്ന അർദ്ധരാത്രി
ഒരുവാശിയിൽ എണ്ണിത്തീർക്കുവാൻ
കണ്ണുകൾ പൂട്ടാതെ തൊണ്ടയിടറിക്കിടന്നു
വാനം നേത്രസാഫല്യമേകുന്നു .
അയാൾ കണ്ണുകൾ തുറന്നുകിടന്നു .
ആ കട്ടിലിൽ നിശ്ചലനായി
രണ്ടുനാൾകഴിഞ്ഞപ്പോൾ
മുകളിലാ മുറിയിൽ
ജീർണിച്ച ദുർഗന്ധം നിറഞ്ഞു
ഉറക്കംകിട്ടാത്ത രാത്രിയിൽ
വാനിൽ നിറഞ്ഞു പുതിയ നക്ഷത്രം.
ആരോ അതുനോക്കിനിൽക്കുന്നു.
Vinod Kumar V

ഒരു കിളിചെയ്ത ചതി

ഒരു കിളിചെയ്ത ചതി
കിളി നീ ആദ്യമായി
വന്നെൻ മാറിൽ
ചേർന്നിരിക്കെ
ഉത്പുളകമായി
ഞാൻ ചാഞ്ചാടി .
എൻറെ തനുവിൽ
നിൻ വർണ്ണച്ചിറകാൽ
തണുത്ത കാറ്റുവീശി.
കൊക്കുകൾ കൊണ്ട്
കൊത്തി കൊത്തി
തുടങ്ങിയപ്പോൾ
കോശങ്ങൾ നീറുന്ന
പോലെ തോന്നി
ഓട്ടയായി എന്നിൽ
മുറിവേറുമ്പോൾ നീ
മുത്തമേകി നിൻ ചൂടേകി
കൊഞ്ചിക്കുഴഞ്ഞു പാട്ടുപാടി .
നിൻറെ സൗന്ദര്യത്തിൽ
ഞാൻ അലിഞ്ഞു , ഏതോ
സിരയിൽ നീ കൊത്തിവലിച്ചു
എൻറെ ഹൃദയ൦ തുറന്ന്
നീയും ഒരു കൂട് തീർത്തു.
അവിടെ നിത്യസഞ്ചാരികൾ കൂടി
ഇണചേരവേ ഞാൻ കണ്ണുകൾ മൂടി
കളിത്തൊട്ടിലായി പല
തലമുറകൾ വിരിഞ്ഞുപാറി
പൊത്തുകൾ കൂടി
എന്നെ പൊള്ളയാക്കി വികൃതമാക്കി.
പ്രിയ കിളി നീ ചെയ്ത കൊടുംചതി.
ഒരു പുലരിയിൽ
കൊടുവാളും മഴുവുമായി
അവർ താഴെയെത്തി.
നിങ്ങൾ ഉയരങ്ങളിൽ
പാറി ചിറകുവീശി.
കുതവെട്ടി കുതവെട്ടി എന്നെ
കുത്തനെവീഴ്ത്തി ആ
മരം വിറകുകൊള്ളിയായി .

Friends are everywhere

Friends are everywhere😍
Like the green lichen
Sit on bark of trees
And bare mountain
Friendship everywhere.👬

Like hermit crab and anemone
In salty sea share
Move slowly everywhere
Like lightning and thunder
Sky to land together
Roar and fight everywhere.🤼‍♀️

Like a flower and bee
Keep fragrance and sweetness
Daneverywhereere
But be a frank not a prank
Best friend is one who
Point out mistakes in time
And appreciate the qualities
Everywhere…💪
vblueinkpot

Wednesday 29 July 2020

കൂട്ടത്തല്ല്

 കൂട്ടത്തല്ല്
കണ്ടൂ കണ്ടൂ കാട്ടിൽ
ഇന്നലെ കുടിവഴക്ക്
തോണ്ടിത്തുടങ്ങി  കൂറേ 
കുരങ്ങന്മാർ തമ്മിൽ
പിന്നെ കണ്ടതോകൂട്ടതല്ല്
മാവിൻകൊമ്പും
കവളെൻ മടല്ക്കമ്പും 
കൊണ്ടാ തലമണ്ടക്കിട്ടു തല്ല്

തള്ളിയിട്ടു തള്ളയെ തല്ല്
കളിയാക്കിയിളിച്ചു  തല്ല് 
കഴുത്തിനു പിടിച്ചു തള്ള് 
ഞൊണ്ടിയോടി  കമ്പിൽ
കുത്തിച്ചാടി തല്ല് 
വാലും കോലും ആട്ടി
ബോധം മറന്നു കൂട്ടത്തല്ല് 
ആണും പെണ്ണും തല്ല്.

ഈ മഹാമാരിയിൽ നാണംകെട്ടതല്ല് 
പയറ്റുകണ്ടു പൂരപ്പാട്ടു൦ കേട്ട്
ആറാട്ട്പുഴയിൽ നീരാട്ടുകഴിഞ്ഞു വന്ന
ആനകൾ ചിഹ്നം വിളിച്ചു
ലോകം ആ കൂട്ടത്തല്ലറിഞ്ഞു.
കരുതലില്ലാത്ത ഈ കാട്ടുതല്ലിൻ 
കാരണം കേട്ട് ആനപ്പട
മസ്തകത്തിൽ തുമ്പിക്കയും വെച്ചു.

Monday 27 July 2020

മഞ്ഞുതുള്ളി

മഞ്ഞുതുള്ളി 
ഊഴിതൻ ഗർഭത്തിൽ 
സൂര്യൻറെ മകളായി 
പുലരിയിൽ പിറന്ന്  
പ്രിയ മഞ്ഞുതുള്ളി .
നിൻ ചാരത്തു വന്നു 
പൊൻകിരണങ്ങൾ 
തന്നു മഴവിലിൻ ചാരുഭംഗി.

നിന്നെ താലോലിക്കാൻ 
വന്നു കാമുകനാ൦ ഇളംകാറ്റോ 
മുത്തമിട്ട് ഇലത്തുമ്പിൽ 
ഊഞ്ഞാലാട്ടിയാ പ്രിയ
മഞ്ഞുതുള്ളി 

പൂവിനുള്ളിൽ തേനായി 
വേദനിക്കുമാ പെൺപൂവിൻ  
ഇതളുകളിൽ തഴുകി 
കണ്ണീരായി മിറ്റുവീഴും 
അച്ഛനുമമ്മയും  അറിയാ  
പ്രിയ മഞ്ഞുതുള്ളി 

Sunday 26 July 2020

ഒരു പോരാളി

നഗരപ്രാന്തമേ ലോകമാകെ യുദ്ധമാണ് 
പോരടിച്ചു മരിച്ചു വീണുലക്ഷങ്ങൾ  
നിങ്ങളോടൊപ്പം ജയിക്കാൻ
കൊതിച്ച  ഒരു പോരാളി ഇന്ന് തോറ്റുപോയി 
തോൽക്കാത്തൊരു ആത്മാവ് 
മോഹിച്ചത്  ദേഹിക്കുറങ്ങുവാൻ
ആറടിമണ്ണുമാത്രം ഓർക്കുക
തോറ്റുപോകുന്നത് പോരാളികൾ 
മരണമില്ലാത്തവരായി ഭാവിച്ചു 
നിങ്ങൾ ശവദാഹം മുടക്കുമ്പോൾ
ഊറ്റം കൊള്ളാൻ  ഉണ്ടാകില്ല മനുഷത്വം ,
അല്ലയോ അല്പായുസ്സുകളെ കേൾക്കൂ 
ശുശ്രൂഷവേണ്ട അന്ത്യചുംബനം വേണ്ട  
ഉറങ്ങാൻ ആഴത്തിൽ ആറടിമണ്ണുതാ 
അല്ലെങ്കിൽ ആത്മാവും തോറ്റുപോകും.

തുടരൂ യാത്ര

തുടരൂ യാത്ര
പാദങ്ങളിൽ ഒന്ന് പിന്നിൽ
പാദങ്ങളിൽ ഒന്ന് മുമ്പിൽ
ഓരോ ചുവടുകൾ വെക്കുക
മുള്ളുകൾ കൊണ്ട് മുറിവുകൾ
തീർക്കാതെ നോക്കുക,
ചുവടുകൾ വെക്കുക
പാദങ്ങളിൽ ഒന്ന് പിന്നിൽ
പാദങ്ങളിൽ ഒന്ന് മുമ്പിൽ
ഓരോ ചുവടുകൾ വെക്കുക
അങ്ങനെ തുടരട്ടെ യാത്ര.
ആരു മുമ്പിൽ ആര് പിന്നിൽ
നോക്കാതെ ഏകനായി തുടരൂ
യാത്ര തോൽക്കാതിരിക്കാൻ
ഈ തുടർ യാത്ര ചില മുഖങ്ങളിൽ
മ്ലാനത ചില മുഖങ്ങങ്ങളിൽ പുഞ്ചിരി
കാലുകൾ കുഴയുമ്പോൾ
കിതപ്പേറുമ്പോൾ ഒരു
മരച്ചുവട്ടിൽ വിശ്രമിക്കുക.
ഓർക്കുക സമന്മാരായ പാദങ്ങൾ
കൂട്ടിക്കെട്ടുവാൻ നോക്കരുതേ.
ഒന്നിച്ചുവെച്ചാൽ യാത്രയില്ല

കരിമ്പുലിക്കുണ്ട് പ്രണയം

 കരിമ്പുലിക്കുണ്ട് പ്രണയം
കരിമ്പുലിക്കുണ്ട് കാടിൻറെയഴക് 
കരിമലയുടെ ഗർവ്  കാട്ടുതീയുടെ
കരിവീണതോ, കരളിൽ നിറച്ചത്
കൊടുംകാട്ടിലെ കറുത്തറോസാ പൂക്കളോ

കബിനിയിൽ ആ കാളിമയൻറെ കൂടെ
കണ്ടു ആനതാ൦ഗിയാ൦  പെൺപുലിയെ 
അവരുടെ അനുരാഗ ചേഷ്ടകളും കണ്ടു
കിളികൾ പാടിപാറി ചന്ദനക്കാറ്റുവീശി .

കാട്ടിലിരുട്ടിൽ അവൻ ഒടിയനായിമാറും
തുളച്ചുകയറുമാ പല്ലുകളിൽ ഇരപിടക്കും 
ഒരുതുണ്ടെങ്കിലും ഉള്ളത് നിന്നോടൊപ്പം ഭുജിക്കും
പട്ടിണിക്കിടാത്ത ആ കാലടികൾ പിൻതുടരാം 
കാമിനി നിനക്കായി  കാത്തൊന്നുനിൽപ്പൂ.

പുള്ളിപുലികളുടെ രാജ്യത്തെ രാജാവും
റാണിയുമായി കാല്പനിക കാഴ്ചകൾ തീർക്കൂ .
കറുത്ത മുത്തുകൾ നിൻകാഞ്ചനമേനിയിൽ
മുത്തമിട്ടുപകരുമാക്കരിമ്പുലി കാടിൻറെശോഭ.
നയനാഭിരാമം ഈ  കൊടുംകാട്ടിലെ പ്രണയം

Thursday 23 July 2020

സ്നേഹബിംബങ്ങൾ....

അച്ഛനല്ലേ   ഈ സൂര്യൻ
അമ്മയല്ലേ   ഈ വീട്
മക്കളല്ലേ  ഈ മരങ്ങൾ
നിറക്കട്ടെ നിത്യവസന്ത൦
തിരതല്ലുമീ പുഴയും പാടി 
കരയിൽ കണ്ടോ നിറയെ 
സ്നേഹബിംബങ്ങൾ....
ഈ ചാരു ചിത്രംവരച്ചെൻ
ഉണ്ണി ,എൻ ചിത്തത്തിൽ
വാരിവിതറി വർണ്ണങ്ങൾ.

അനഘമാം ബിംബങ്ങൾ

അച്ഛനാണ്  ഈ സൂര്യൻ
അമ്മയാണ്  ഈ വീട്
മക്കളല്ലേ  ഈ മരങ്ങൾ
നിറക്കട്ടെ നിത്യവസന്ത൦ .
ഈ ചിത്രം വരച്ചു പൊന്നുണ്ണി,
എൻ ചിത്തത്തിൽ തീർത്തു
അനഘമാം ബിംബങ്ങൾ

ഓട്ടവീണ കാതുകൾ

ഓട്ടവീണ കാതുകൾ

കാതിലൊത്തിരി
ഓട്ടയുള്ളൊരു മുത്തശ്ശി
അതിൽ പച്ചീർക്കിലുകൾ
വളച്ചുതീർത്ത ഞാത്തുകൾ
ആ ഞാത്തുകളിലൊക്കെ
നിറച്ചു വെച്ചത് പൂക്കൾ
കൊഴിഞ്ഞു വീണ പൂക്കൾ.
ചിലതു അതിലഴുകിയടരാതെ
ഒട്ടിപ്പിടിചിരുപ്പൂ ...
അതിൽ കണ്ടത് ചെമപ്പുനിറമലോ.

ഇല്ലായ്മകളിൽ വിറ്റുകൊടുത്തു
മക്കൾക്കായി സ്വർണ്ണ കമ്മലുകൾ.
അതിലൊരു വലിയ ഓട്ടയിലൂടെ
നോക്കിയാൽ കാണാം
വേദനിക്കുമാ  ഹൃദയം
അവരലയും ആ തെരുവും .
അനാഥത്വം പിന്നെ അനാരോഗ്യം.

ഓട്ടവീണ കാതുകൾ കാട്ടും .
കാതുപറിച്ചെടുത്തവരെയും
കനകം കട്ടോണ്ടുപോയപ്പോൾ
കാതിനു തന്നത് മുറിവുകൾ
മൂടാൻ കഴിയാത്ത ഓട്ടകൾ
കാതിനിമ്പമുള്ളതു കേൾക്കാൻ
കഴിയാത്ത ചെവിയിൽ
കൈപ്പത്തികൾ ചേർത്തുപിടിച്ചു
ചോദിച്ചു കോളാമ്പി പൂക്കളെ
വല്ലതും കേൾക്കാമോ ?

Wednesday 22 July 2020

എൻ പ്രേമം തുടങ്ങുന്നു.

എന്നും പുലരിയിൽ
നീയൊരു അഴകുള്ള പൂവായിരുന്നു
ആ ലോല പൂവിതളുകളിൽ
മഞ്ഞു തുള്ളികൾ പൂമുത്തായി
നിന്നു അതിലൂടെ പൊൻകിരണങ്ങൾ
സപ്തവർണ്ണപ്പീലിവിടർത്തി 
എൻ മിഴികളിൽ പ്രേമ൦ പകർന്നുതന്നു 
എന്നും പുലരിയിൽ പൂമുറ്റത്തു
നീയൊരു പുഞ്ചിരിപ്പൂവായിരുന്നു .
അവിടെ എൻ പ്രേമം തുടങ്ങുന്നു.

Tuesday 21 July 2020

കൂപ്പുകൈ.

കരൾ പകുത്തു നൽകുവാൻ
കരളുറപ്പുവേണം പകുത്തു
നൽകുവാൻ പണവും വേണം
കരളു നൽകുവാൻ കരയണ൦
കരൾ നൽകി ആരോടൊക്കെ
കണക്കുപറഞ്ഞും കരയണം 
ആ നീറും മനസിനുമൊരു  കൂപ്പുകൈ.

കരൾ മാറ്റശസ്ത്രകൃയക്കു
ലക്ഷങ്ങൾവേണം അതിനുവേണ്ടി
കരങ്ങൾ ഒരുമിപ്പിച്ചു സമാഹരിച്ചു
ആദ്യം ആ പണമെത്തിച്ച മനുഷ്യ
സ്നേഹിയെയും ,തണലേകി 
ഉണർന്നുപ്രവർത്തിക്കും ഒട്ടേറെയാ
വിശാല മനസുകൾക്കും  കൂപ്പുകൈ.

കണക്കുകൾ പറയാതെ കരൾ നൽകി
കണ്ണുകൾ നൽകി ഹൃദയം നൽകി
ജീവനേകി അനശ്വരമാക്കി  ഇവിടെ
സാധുജീവിതങ്ങൾ, ദേവലോകംപുൽകിയ 
ആ മഹാത്മാവിനെ  നിത്യം സ്തുതിക്കണം.
ആ മഹാത്മാവിനെ  നിത്യം സ്തുതിക്കണം.

ഹൃദയങ്ങളിൽകരളുകളിൽ   കണ്ണുകളിൽ
നിറയട്ടെ സ്നേഹം , കച്ചവടമാക്കിയാൽ
പരോപകാരത്തിൻ പുഞ്ചിരിനക്ഷത്രങ്ങൾ
തെളിയുകയില്ല പണമായി പിണമായി
ഇവയൊക്കെ ചെന്നെത്തും ആഡംബര
ആശുപത്രികളിൽ  അവിടെ കേൾക്കാം
മനുഷ്യൻറെ അന്ത്യം,ഒരു  കൂപ്പുകൈ 

ഇന്ദു ഞാൻ നിൻ ബന്ധു

ഇന്ദു ഞാൻ നിൻ ബന്ധു
ഈ ആഷാഢമാസത്തിൻ ഇരുളിൽ 
ഏറെ ആശിച്ചുപോയി നിൻ 
വെൺതൂവൽ സ്പർശനം ,
ദീനബന്ധുവാം രാക്കുയിൽ ഞാൻ.

എന്നു൦  നിനക്കായി പാടുന്നു 
ഓരോ കൊമ്പിലും ഇരുന്നു
ഇരുട്ടിൽ പാടി  പ്രണയരാഗങ്ങൾ
അതുകേട്ടു കിളികൾ എല്ലാം ഉറങ്ങി.

ഓരിയിട്ടു ഓടുന്നു കുറുക്കന്മാർ 
കാറ്റിലും മഴയിലും അപ്പോഴും  
ഭയമില്ലാതെ ശീതകിരണങ്ങളേൽക്കുവാൻ  
അർദ്ധരാത്രിയിൽ കാത്തിരിപ്പൂ.

 പ്രണയനി നിൻ വാർത്തുള്ള 
മുഖത്തൊന്നു ചുംബിക്കാൻ  
 ആകാശക്കോട്ടയിൽ എത്തുവാൻ 
 ഇനിയും ഈ പ്രകൃതിയിൽ 
എത്രദൂരം ഞാൻ പാടിപ്പറക്കണം
ചൊല്ലുക, ഇന്ദു ഞാൻ നിൻ ബന്ധു.

Monday 20 July 2020

ഒരു മഴയിൽ

ചേട്ടാ ,കല്ലൻ മുളകൊണ്ട്
ഉണ്ടാക്കി തന്നൊരാ
ചൂണ്ടയിൽ കിട്ടിയ
കൈതക്കോരകൾ
ഈ കവറിൽ പിടക്കുന്നു.
അനിയാ മതിയാക്കെടാ 
ഈ കുടയിൽ കയറെടാ
മഴ നനഞ്ഞു പനിപിടിച്ചാൽ
പള്ളൂ മുഴുവനും വീട്ടിൽ
ചെന്നാൽ ഞാനും
കേൾക്കേണ്ടിവരുമെടാ
അച്ഛൻ ഇന്ന് ഒത്തിരി കള്ളും
മോന്തിയാ വന്നിരിക്കുന്നത്  

ഒരു കർക്കിടകരാവിൽ കണ്ട സ്വപ്നം

ഒരു കർക്കിടകരാവിൽ കണ്ട സ്വപ്നം.
ബലിയർപ്പിക്കുവാൻ കഴിയാത്ത
കർക്കിടകരാവിൽ കണ്ടു
ഞാനുമൊരു ദുഃസ്വപ്‌നം.
ശ്രാദ്ധം ഒരുക്കിയിലയിൽ വെച്ചു
എള്ളുമരിയും വെച്ചു ഭജിച്ചു.
ദർഫപുല്ലാൽ തീർത്ത
മോതിരവുമണിഞ്ഞു വിളക്കിനു
മുമ്പിൽ നമിച്ചു മനസിൽ ചില രൂപങ്ങൾ
ഓർത്തു ,കൈകൊട്ടി വിളിക്കവെ
അവിടിവിടെ പിണങ്ങിയിരുന്നു
നോക്കുന്നു കാക്കകളെ കണ്ടു.
ബലിതർപ്പണം ചെയ്യുവാൻ
വിങ്ങി വിങ്ങി ചെന്നു പുഴയിലേക്കു
കുത്തിയൊലിച്ചു വരുന്ന പുഴയിൽ
ചെളികലങ്ങി ചോര ചിതറുന്നു
മുങ്ങുന്നവർ താന്നുപോകുന്നപോലെ
കാലുകളിൽ ആരോ പിടിച്ചു
കൈകളിലും ആരോ പിടിച്ചു
പുളയുന്നു ഞാനും ആത്മാക്കൾ പൊട്ടിചിരിച്ചു
എന്നെ ഉയർത്തണോ മുക്കി താഴ്ത്തണോ
അലറിപ്പറയുന്നു സ്വർഗ്ഗവാതിലുകൾ
തുറക്കവേണ്ട ആ ആത്മാക്കൾ
കിളികളായി ചിലച്ചു കുഞ്ഞു മുഖങ്ങൾ
പൂക്കളായി ചിരിച്ചു സ്വപ്നങ്ങളിൽ
പോലുംവന്നവർ ആരവർ ?
അവരുടെമുഖങ്ങൾ തിരഞ്ഞു
ഞാൻ എഴുന്നേറ്റു ഭിത്തിക്ക്
തൂക്കിയിട്ട ചിത്രങ്ങളിൽ പരതിയിട്ടും കണ്ടില്ല
ഒടുവിൽ പത്രത്താളുകളിൽ നിന്നും
മനസ്സിൽപതിഞ്ഞ രൂപങ്ങൾ
കണ്ണീരൊലിപ്പിച്ച ആ ആത്മാക്കൾ.
അപമൃതുയേറ്റവർ തൻ ആരവങ്ങൾ
അപമൃതുയേറ്റവർ തൻ ആരവങ്ങൾ

ബലിതർപ്പണം

ബലിയർപ്പിക്കുവാൻ കഴിയാത്ത
ഒരു കാര്കിടകരവിൽ കണ്ട
സ്വപ്നത്തിൽ ശ്രാദ്ധം ഒരുക്കി
ഇലയിൽ വെച്ചു എള്ളും
അരിയും ദർഫപുല്ലാൽ തീർത്ത
മോതിരവുമണിഞ്ഞു പ്രിതുക്കളെ
ഓർത്തു ബലിതർപ്പണം 

Sunday 19 July 2020

വയലോലകൾ

വയലോലകൾ
നടനകലകൾ തൻ വയലോലകൾ
കാണാം ,അതിൽ ഓടിക്കളിക്കും കാറ്റോ 
ഇന്ന് ഉന്മാദനായി കാട്ടുന്നു നാടോടിനൃത്ത൦
ആടുമ്പോൾ  നിൻറെ പാദങ്ങളിൽ
കണ്ടുഞ്ഞാൻ ഇളം വെയിലിൽ
മിന്നും പൊൻകതിർചിലമ്പുകൾ 
നിറകുടമാം തെങ്ങോലക്കുടകൾ
കുലുക്കി കറക്കവെ പാറിപ്പറക്കുന്നു
നാട്ടുകിളികൾ കേട്ടു കളകാഞ്ചികൾ
കവടകൾ പിഴുതെറിയും കർഷകർ
മേഞ്ഞു തിന്നും ഊരിവിട്ട പൈക്കളേ൦ 
കണ്ടു  അലിഞ്ഞു നിന്നു ഞാൻ വരമ്പത്തു 
നടനകലകൾക്ക് നിറംചാർത്തി
പച്ചപ്പ്‌ വിതറിയ ഈ പുഞ്ചവയലിൽ 

  

വിധി നൽകിയ വിങ്ങലുകൾ

വിധി നൽകിയ വിങ്ങലുകൾ
വാതോരാതെ മിണ്ടിയവർ 
മിഴിതോരാതെ കരയുന്നു
പൊട്ടിപൊറപ്പെട്ട രോഗാണു
തീർത്ത ഭയാനക കാഴ്ചകൾ കണ്ട്
അടുപ്പം കാട്ടാതെ അകലുന്നു
വിധി നൽകിയ വിങ്ങലുകൾ .

തിന്മയുടെ ഫലങ്ങൾ ആണോ ?
വേദന കൂടുന്നു മിത്രങ്ങളെ 
ചിലർ ചിലതുമറന്നുപോയാലും
കാലം വരും മുമ്പെങ്ങും കാണാത്ത
കാലനായി  കരളിനെ നോവിക്കും
മഹാമാരിയാകും മഹാപ്രളയമാകും
എത്രത്തോളം ഇനി അകന്നുനില്കും
ഇനി എത്രഹൃദയ രാഗം നിലക്കും
നന്മക്കായി പ്രാർഥിക്കാം മഹിയിൽ 
എത്രനിസാരമീ  മനുഷ്യ ജന്മം 

Saturday 18 July 2020

ഓട്ടവീണ കാതുകൾ

ഓട്ടവീണ കാതുകൾ
കാതിലൊത്തിരി
ഓട്ട  ഉള്ളൊരു മുത്തശ്ശി
ആ ഓട്ടയിൽ ഒക്കെ
നിറച്ചു വെച്ചത്  പൂക്കൾ 
കൊഴിഞ്ഞു വീഴും പൂക്കൾ
അതിൽ കണ്ടത് ചെമപ്പുനിറമലോ


ഇല്ലായ്മകളിൽ വിറ്റുകൊടുത്തു
മക്കൾക്കായി സ്വർണ്ണ കമ്മലുകൾ.
അതിലൊരു വലിയ ഓട്ടയിലൂടെ 
നോക്കിയാൽ കാണാം
വേദനിക്കുന്ന ആ  ഹൃദയം
അവരലയും ആ തെരുവും ..
അനാഥത്വം പിന്നെ  അനാരോഗ്യം.

കാതുപറിച്ചെടുത്തവർ   
കനകം കട്ടുകൊണ്ട്   പോയപ്പോൾ
കാതിനു തന്നത് മുറിവുകൾ
മൂടാൻ കഴിയാത്ത ഓട്ടകൾ 
കാതിനു ഇമ്പമുള്ളതു കേൾക്കാൻ
കഴിയാത്ത  ചെവിയിൽ
കൈപ്പത്തികൾ ചേർത്തുപിടിച്ചു
ചോദിച്ചു കോളാമ്പി പൂക്കളെ
വല്ലതും കേൾക്കാമോ .

Friday 17 July 2020

ഉണ്ടിവിടെ ഈ കുഞാങ്ങള.

ഉണ്ടിവിടെ ഈ കുഞാങ്ങള.

ആ കുഞ്ഞുപെങ്ങളും
ആങ്ങളചെക്കനും.
ലോകത്തിൻ നെറുകയിൽ
അനുപമസ്നേഹത്തിൻ താരങ്ങൾ
പുരയിടത്തിൽ പാറി പറക്കുന്ന
ആ  രണ്ട് മാടപ്പിറാവുകൾ
ആ കുഞ്ഞുപെങ്ങളും
ആങ്ങളചെക്കനും.

എന്നും കളിചിരി തീർക്കുമ്പോൾ
 ചിറകുവീശി പാടത്തും
പറമ്പിലും പാറിടുമ്പോൾ
ചിരിയലകൾ കേട്ടൊന്നെത്തിയവിടെ
ഒരു വേട്ടനായ് അവൻറെ
കണ്ണുകൾ പതിഞ്ഞൊരാ
കുഞ്ഞു മേനിയിൽ.
കുഞ്ഞുപെങ്ങൾ തൻ
കൈകളിൽ കടിച്ചുവലിക്കവേ
പേടിച്ചോടാതെ  പരുന്തായി
പുലിയായി പൊരുതിയാ ആങ്ങള.

മുറിവേറ്റുവീണെങ്കിലും
മുഖം വിരൂപമായെങ്കിലും
രക്ഷിച്ചു കുഞ്ഞുപെങ്ങളെ
കാണാം ആ ഹൃദയത്തിൻ
സ്നേഹപുഞ്ചിരി ലോകമാകെ  .
ഉണ്ടിവിടെ പള്ളിക്കുടത്തിന് 
ഗ്രൗണ്ടിലും പള്ളികൾ തൻ
പറമ്പിലും കുഞ്ഞുപെങ്ങളെ
കടിച്ചുപറിക്കാൻ തഞ്ചത്തിൽ 
ഒളിഞ്ഞിരിക്കും ചെന്നായ്ക്കൾ
ഇനിയും ഒത്തിരി ...

നിത്യം ചുവക്കുന്നു നോക്കുന്നു
സൂര്യനെ പോലെ  ഈ മുഖം ,
നിങ്ങൾ തൻ കൂർത്തപല്ലുകൾ
നായ്ക്കളെ കടിച്ചുമുറിച്ചിരിക്കാം
കുഞ്ഞെല്ലുകൾ  മാംസങ്ങൾ
എങ്കിലും വരുംദിനങ്ങളിൽ
നിങ്ങൾ ഓർക്കുക ധീരനായി
ഉണ്ടിവിടെ ഈ കുഞാങ്ങള.

Wednesday 15 July 2020

വേട്ടക്കാരെ കാണണം

വേട്ടക്കാരെ കാണണം
എയർപോർട്ടിൽ ചെല്ലണം
സ്വർണ്ണവേട്ടക്കിറങ്ങിയ
വേട്ടക്കാർ തുറിച്ചുനോക്കിയത്
ആരെയെന്നോ ആ പാവം
ഇരയെകാണണം
ഇടുങ്ങിയ വഴിയിൽ
ചാടിപ്പിടിക്കണം ,
വര്ഷങ്ങൾകഴിഞ്ഞുള്ള
വരവല്ലെ പോക്കറ്റിൽ തപ്പണം
റെസിപ്റ്മായി തേരാപാരനടത്തണം
കൊണ്ടുവന്ന മാലയും
വളയും കമ്മലും തിരയണം
ആടുമാടുകളുടെ കൂടെ കഴിഞ്ഞു
പണിയെടുത്തു നികുതിയടച്ചു
കൊണ്ടുവന്ന ആഭരണങ്ങളെ
എല്ലാടവും തൂക്കിനോക്കണം
കൊണ്ടുവന്ന പെട്ടിപൊട്ടിച്ചു 
കാട്ടണം ആയുധം ഉള്ളത് 
എന്ത് എന്ന് ചൊല്ലണം 
ചുറ്റുമുള്ളവർ നോക്കുന്നു 
ഇവൻ ആതങ്കവാദിയെന്നോ 
എത്രത്തോളം കഷ്ടപ്പെടുത്തണം
അതൊരു പാവം  പ്രവാസി.
എയർപോർട്ടിൽ അലയുംമ്പോൾ
പച്ച അറയിൽ സ്വച്ഛന്ദം ഇറങ്ങി
പോയത് സ്വർണപ്പക്ഷി
കൂട്ടിൽ പിടിച്ചു വെച്ചതോ 
ഒരു പാവം പ്രവാസിക്കിളി.

എന്തിനെ വിശ്വസിക്കണം ?

എന്തിനെ വിശ്വസിക്കണം ?
ഈ പാദങ്ങളെ ഞാൻ
വിശ്വസിക്കണോ അതോ
ഈ കരങ്ങളെ ഞാൻ
വിശ്വസിക്കണോ?
നിൻ ചുവടുകൾ വീണാലും
നിൻ കൈകൾ എന്നെ
ഗ്രസിച്ചാലും ഞാൻ
തളരില്ല എന്നാൽ എൻ
തായ്‌വേരറുത്തെറിഞ്ഞാൽ
ഈ മണ്ണ് കവർന്നെടുത്താൽ
തണലേകുവാൻ തളിർക്കില്ല
നിൻ വഴികളിൽ മാനവാ
അത്രവേദനിക്കുന്നു
എൻ ഹൃദയം....

ഇലഞ്ഞിമരക്കാവിൽ

ഇലഞ്ഞിമരക്കാവിൽ
മൂവന്തിനേരം ഇലഞ്ഞിമരക്കാവിൽ
കല്ലുവിളക്കുകൾ കൊളുത്തവേ
കണ്ടു വെൺ നിറമുള്ള ഇലഞ്ഞിപൂക്കൾ
വെളക്കിവെച്ചാരോ ആ ജിമ്മിക്കിപൂക്കൾ
ഓരോന്നായി പെറുക്കിവെച്ചു ഹൃദയച്ചെപ്പിൽ.
പെറുക്കിവെച്ചു എൻ ഹൃദയച്ചെപ്പിൽ.
കൽത്തട്ടുകളിൽ വിളക്കുകൾ തെളിയവേ
കൈകൂപ്പി വലംവെച്ചു പോകവേ
ചുറ്റിപിടിച്ചു കാലിൽ മുൾച്ചൂരൽ കമ്പുകൾ
നിറയെ കവർക്കും മധുരിക്കുംചൂരൽപ്പഴങ്ങളും
പറിച്ചെടുത്തു  പ്രസാദങ്ങളോടൊപ്പംനിറച്ചു 
കുളിർക്കാറ്റിൽ ചന്ദനത്തിരിനിറക്കും ഗന്ധത്തിൽ
ചില്ലകളിൽ ചേക്കേറും കിളികൾ തൻ കൊഞ്ചൽ
കേട്ടുമലിഞ്ഞു ഏതോ നിർവൃതിയിൽ
മൂവന്തിനേരം ആ ഇലഞ്ഞിമരക്കാവിൽ

Tuesday 14 July 2020

നദിയുടെ കാവൽക്കാരൻ

നദിയുടെ ഹൃദയത്തിൽ തൊട്ടു
ആ തോണിക്കാരൻ സ്നേഹ
അലകൾ മാടിവിളിക്കവേ,
വഞ്ചിയുമായി ഇറങ്ങുന്നു
പ്ളാസ്റ്റിക് കുപ്പികൾ ഉച്ഛിഷ്ടങ്ങൾ
കൂത്താടികൾ രക്തംകുടിക്കും കുളയട്ടകൾ
മലീമസം ആക്കുമ്പോൾ കരയുന്ന
നദിയിൽ തുഴയെറിഞ്ഞെത്തി
പെറുക്കിയെടുത്തു ഓരോന്നും
ആവഞ്ചിക്കാരൻ അടുത്തെത്തുമ്പോൾ
കിളികളും പായലും താമരപ്പൂക്കളും
മത്സ്യങ്ങളും ചാഞ്ചാടിച്ചിരിക്കുന്ന പോലെ
മുട്ടുകുത്തി ഇഴഞ്ഞു കരയിൽ
 കയറുന്ന മഹാനുഭാവൻ 
നദിയുടെ കാവൽക്കാരൻ
നദിയോട് ചിരിച്ചു പറയുന്നു ഈ
മഹിയിൽ നീ എത്രസുന്ദരി ഇപ്പോൾ.
പല മനുഷ്യരും അറിയാതെ
തിത്തിതാരം പാടി പോകുന്നെലോ  
 
Image may contain: one or more people, people sitting and outdoor

Monday 13 July 2020

മനസാക്ഷി

മനസാക്ഷി
മനസ്സിന്  ഒരു ശക്തി
മമ്മ സഖി നീ മനസാക്ഷി
മാഞ്ഞു പോകുന്നു പലതും
മായാതെ ഓർമിപ്പിക്കും
മമ്മ സഖി നീ മനസാക്ഷി
ചിലപ്പോൾ വേദനിപ്പിക്കും
ചിലപ്പോൾ ചിന്തിപ്പിക്കും
ചിന്തകൾ സ്വപ്‌നങ്ങൾ
തൻ മനസാക്ഷി 

Sunday 12 July 2020

പെണ്ണ്

  പെണ്ണ്
സ്വർണ്ണം കൊണ്ട് ചങ്ങലകൾ
പണിതു നൂൽചരടിലെ താലിമാല
കാണാതെയായി പൂജയായി
പുഷ്പവർഷമായി പെണ്ണെ നിനക്കായി
കമ്മൽ പണിതു കാതിലിടാൻ
മാല്യങ്ങൾ പണിതു മാറിലിടാൻ
ഒഡ്യാണം പണിതു അരയിലിടാൻ
കൊലുസ്സുകൾ പണിതു കാലിലിടാൻ
കങ്കണങ്ങൾ പണിതു കയ്യിലിടാൻ
കിലുങ്ങി കുലുങ്ങി കഴുത്തു വളച്ചു
ഒരു കാമാന്ധൻറെ കളിപ്പാട്ടമായി
കാഞ്ചനശിലയായി ആ  പെണ്ണ്
അവൾ ഇന്നും ഉരുകുന്ന ലോഹം.

സ്വപ്‌നാടകർ

സ്വപ്‌നാടകർ
സ്വപനത്തിൽ ഒരു സ്വർണ്ണനാണയം
ഹൃദ്യമാം തങ്കത്തളികയിൽ
വീണുകിണുങ്ങി ,അതെടുത്തോടി
മകൾക്കായി കർണാഭരണങ്ങൾ
പണിതു മകളുടെ കാതുകുത്തി
അവൾകരയവേ വലിച്ചെറിഞ്ഞു
ആ കമ്മലുകൾ ഉണർന്നെഴുനേറ്റു
ആ അച്ഛൻമൊഴിഞ്ഞു എൻ
പൊന്മകൾക്ക് വേണ്ടാ ആഭരണം.

Friday 10 July 2020

നീർമിഴികളിൽനിഴലിക്കുന്നത്

നീർമിഴികളിൽനിഴലിക്കുന്നത്

നീർമിഴികളിൽനിഴലിക്കുന്നത് 
കളങ്കമില്ലാ സ്നേഹത്തിൻമുത്തുകൾ 
എൻ പ്രണയപുഷ്പത്തിൻ  ഇതളിൽ 
നിന്നുമടരുന്നുവോ  ആ തേൻകണങ്ങൾ  
ചാരെവന്ന്‌ ഞാൻ തഴുകിതുടച്ചു
മന്ത്രിച്ചു മറക്കാം നൊമ്പരങ്ങൾ 
പുണർന്നു നെഞ്ചോട് ചേർത്തു 
നിൻ പൂങ്കവിളിൽ മുത്തമിടവേ 
വിടർന്നു മന്ദസ്മിതം പൂവാടിയിൽ
 നീർമിഴികളിൽ ഉദയസൂര്യനെ കണ്ടു  
കാർമേഘം മാഞ്ഞു, കിരണങ്ങൾ 
വര്‍ണ്ണചിത്രങ്ങൾ തീർത്തു കുഞ്ഞി 
തുമ്പികൾ കാറ്റിൽ പാറിനടന്നു 
നീർമിഴികളിൽ എൻ ഹൃത്ത൦ 
അലിഞ്ഞു സ്നേഹഗന്ധംപരന്നു.

Thursday 9 July 2020

ഗ്രാമഭംഗി

ഇണ്ടലിലും എന്നും അയാൾ
പൈക്കളോടൊപ്പം പുലരവെ
തീറ്റുവാൻ  ഹരിതഭൂവിലേക്ക്
പോകുമ്പോൾ കിളിപ്പാട്ട് കേട്ട്
കോടമഞ്ഞിൽ കുളിരിൽ തുള്ളും
കിടാവിനെ പൈക്കളേം
കാണാൻ അരുണന്നും  മെല്ലെ 
എഴുനേറ്റു ,ഗ്രാമഭംഗിയിൽ
ആ കർഷകൻറെ മേനിയിൽ
ഊഷ്‌മളമായി തലോടുന്നു.

Wednesday 8 July 2020

വിരഹദുഃഖിനി

അകലെ മരുഭൂവിൽ അലയും
പ്രിയതമാ മണിമാളികയിൽ
തനിയെ കഴിയവെ നിന്നെയോർത്തു
കണ്ണാടിനോക്കി നീ പറയുംപ്രകാരം
ചേലയുമുടുത്തു സിന്ദൂരവുമിട്ടു
അണിഞ്ഞൊരുങ്ങി നിൻ
ഓർമ്മയിൽ ഉറങ്ങിയുണരും
വിരഹദുഃഖിനി ബിംബംഞാൻ.
സ്ഥായിഭാവമായി എനിക്കീ
വേദന എത്രയൊരുങ്ങിയാലും
നീ അരികിൽ ഇല്ലേൽ എന്നിൽ
പുഞ്ചിരി പൂക്കൾ വിടരുകില്ല .

ഒരു തീവണ്ടി ഞാൻ

രണ്ട് സമാന്തരമാം പാതകൾ
ജീവിത൦ നിർത്താതെ ഓടുവാൻ
ഈ  രണ്ട് സമാന്തരമാം പാതകൾ
മാടിവിളിക്കുന്നപോലെ കാണുക 
കാരിരുമ്പിൻ  ഉറപ്പുള്ള ആ കരങ്ങൾ. 
ആ പാതകൾ നൽകി ജീവിതപാഠങ്ങൾ 
പറഞ്ഞുതന്ന "താതനും തായയും പോലെ 
പാളങ്ങൾ" തുറന്നിട്ടു ജീവിതപാതകൾ 
കാറ്റും മഴയും വെയിലിലും  ഇരുട്ടിലും, 
കരുവാളിച്ചു കിടന്നകലങ്ങളിലേക്ക് ചൂണ്ടി 
കിലോമീറ്ററുകൾ വഴിയൊരുക്കി 
ഇളകാതെനിന്നു ആരെയോ കാത്തുനിന്നു.
അതിലൊരു  "മകനാ൦ തീവണ്ടി" ഓടിയോടി 
കയറി ലക്ഷ്യങ്ങളിൽ എത്തുവാൻ
പുഴയും മലയും മരുഭൂമിയും കടന്നു 
ലക്ഷ്യങ്ങളിൽ എത്തുവാൻ അവൻറെ 
ഭാരവും താങ്ങി അവർ നിന്നു 
ഉല്ലാസയാത്രക്കായി വഴിയൊരുക്കി
സ്നേഹത്താൽ വഴുതിവീഴാതെനോക്കി 
അതിലൂടെ പാദങ്ങൾ വെച്ചോടവെ  
ചക്രങ്ങൾ തൻവേഗത കൂടവെ 
തീപ്പൊരികൾ ചിതറിക്കുലുങ്ങി, പുകയും 
കരിയും ചുറ്റും നിറയവെ അഴുക്കും 
തുടച്ചു ,വിളക്കുമരങ്ങൾ അവർ തെളിച്ചു. 
"ചുവപ്പു "വെളിച്ചം പകർന്നപ്പോൾ
നിർത്തുവാൻ പറഞ്ഞുപഠിപ്പിച്ചു  
അപകടങ്ങൾ ഒഴുവാക്കിതന്നു. 
"മഞ്ഞ"  വെളിച്ചം പകർന്നപ്പോൾ
തയാറെടുപ്പുകൾ തുടരാൻപറഞ്ഞു  
"പച്ച" വെളിച്ചം പകർന്ന് പച്ചപ്പിൽ 
കുതിച്ചോടുവാൻ  ഓർമിപ്പിച്ചിരിന്നു.
അങ്ങനെ ആ മകൻ ചീറിപാഞ്ഞു
പോയപ്പോൾ ചഞ്ചലമാടി അരുണ 
പുഷ്പങ്ങൾ ആദരവാൽ  അവരെപുണർന്നു.
മകനെ  നിന്നക്കായി വഴികാട്ടാൻ 
അവർ ഉണ്ണാതെയുറങ്ങാതെ 
നിൻറെ മാറ്റൊലി കേൾക്കുവാൻ 
കാതുകൾ കൂർപ്പിച്ചു കൈനീട്ടിനിന്നു 
കാരിരുമ്പിൻ ഉറപ്പുള്ള ആ കരങ്ങൾ. 
ഈ  രണ്ട് സമാന്തരമാം പാതകൾ 

Monday 6 July 2020

സ്വപ്നമേ നീ എവിടെ ?

സ്വപ്നമേ
സ്വപ്നമേ നീ ഒരു സ്വർണ്ണമയൂഖമായി
കടൽതാണ്ടി  വന്നു ,നിനക്കായി
ഡിപ്ലോമാറ്റിക്ക് വഴികൾ തുറന്നു
സ്വർണ്ണത്തിൽ നിമജ്ജനം                       
 ചെയ്‍തവശ്യരൂപമാ൦ സ്വപ്നമേ ...
എവിടെയും ഏതു മനതാരിലും
നിനക്ക് എത്തിച്ചേരാം നിമിഷങളിൽ ,
നിശീഥിനിയിൽ നക്ഷത്രങ്ങൾ മിന്നി 
അനന്തവിഹായസ്സിൽനിന്നും
പറന്നെത്തി ഗാംഭീര്യമോടെ
മണിമന്ദിരങ്ങളിൽ ഭരണശിരസുകളിൽ 
നീ സുന്ദരിയായി വെട്ടിത്തിളങ്ങിനിന്നു.
രാവിൽ കുറുക്കന്മാർ ഓരിയിട്ടു
കാവൽപ്പട്ടികൾ മൗനം ഭുജിച്ചുനിന്നു.
സ്വർണ്ണവർഷത്തിൻ  സുഖ
സുഷുപ്തിയിൽ പടർന്നുചേർന്നുകിടന്നു 
ഭൂതവര്‍ത്തമാനഭാവികാലങ്ങളിൽ
കനകവും കാമവുമായി ഗാംഭീര്യമോടെ
കിളിവാതിലുകൾ സാമ്രാജ്യങ്ങൾ
തുറന്നു  കനക "സ്വപ്നമേ" നീ എവിടെ
അന്നന്നത്തെയന്നത്തിനായി
വകതിരയുന്നവൻറെ നിദ്രയിൽ
നീയാം സ്വപ്‌നസുന്ദരി  വന്നതില്ല .
സ്വപ്‍നമേ  മുങ്ങിക്കളിക്കുന്നതെവിടെ.
Vinod kumar v

സ്വപ്നമേ നീ ശേഖരിച്ചു 
കൊണ്ടുവന്നു ഒത്തിരി 
സ്വർണ്ണം ആ സ്വർണ്ണത്താൽ 
തീർത്തു മിന്നും ആഭരണം 
അണിയിപ്പിച്ചു നടത്തി ഭരണം 
ഉറക്കംപോയ ആ രാവുകൾ 
ശിവ ശിവ ശങ്കരാ സ്വപ്നം 
തീർത്തു കാമവും കനകവും
സ്വപ്നങ്ങൾ ഇല്ലാത്ത  രാവുകൾ 
നിത്യം ഏഴർക്കു നൽകി 
സ്വസ്ഥമായി കൂരയിൽ 
കിടന്നുറങ്ങാനുള്ള ധൈര്യം .


മൗനം

 മൗനം
അടുപ്പംകാട്ടി അടുത്തുവന്നവർ 
ഒന്നു൦ മൊഴിയാതെയകലുമ്പോൾ 
മനസിൻ  തമോഗർത്തിൽ നിന്നും 
ആപാതമേകി ഉടലെടുത്തു ഈ മൗനം 
എനിക്കുകാണാം നിങ്ങളെ 
എനിക്കു കേൾക്കാ൦ നിങ്ങളെ
ഹൃദയം പിടക്കുന്നുവെങ്കിലും 
മനസ്സ് മന്ത്രിച്ചു എഴുതാം ഒരുകാവ്യം 
അതിനായി അവർ അകന്നുതന്നതാകാം .

Sunday 5 July 2020

ആദ്യാക്ഷരപൂക്കൾ

എൻറെ ആദ്യാക്ഷരപൂക്കൾ
ചിരിച്ചത് ആ മണ്ണിൽ ,
വീടിൻറെ തിണ്ണയിൽ വാരിയിട്ട
ഒരുപിടിമണ്ണിൽ...അമ്മ
സ്നേഹത്താൽ കൈയ്യിൽ
പിടിച്ചോണ്ടു എഴുതിക്കവെ 
"ഹരിശ്രീ" തീർത്തുവാ
ഇന്ദ്രജാലം ആദ്യാക്ഷരപൂക്കൾ നിറഞ്ഞു 
ഉദ്യാനത്തിൽ   കിളികൾ പാടിയിരുന്നു   
ആ മണ്ണിട്ടതു കൊണ്ടാകാം
ഇന്നും അക്ഷരപൂക്കൾ വാടാതെനിന്നു..



മഴ
മഴയായി മാറാൻ മോഹം
പുഴയെ തഴുകാൻ മോഹം
പുഴയെ തഴുകി കാട്ടുവഴിയിൽ
ഓരോമരച്ചില്ലയിൽ ആടാൻ മോഹം
പച്ചപ്പിൽ വിടരും പൂക്കളിൽ
മധുവായി കിനിയുവാൻ മോഹം.
പുണ്യതീർത്ഥമായി എന്നും
സർവജീവജാല ഹൃദയങ്ങളിൽ
നിറയാൻ മോഹം ...
ചന്ദനക്കാറ്റിൽ കുളിരായി
മാറി എൻ പ്രണയിനി
നിന്നെ പുണരാൻ മോഹം .
മഴയായി മാറാൻ മോഹം
ഇള൦ വെയിലിൽ ചിതറി
മഴവിൽതീർക്കുവാൻ മോഹം
ഇളകും കടലിൽ തിരയുടെ
മുകളിൽ നൃത്തമാടും
മഴയായി മാറാൻ മോഹം .
മണ്ണിൽ നിന്നുയർന്നു വിണ്ണിൽ
മിനലിനോടൊപ്പം പാറാൻ മോഹം
ആ മഴയായി മാറാൻ മോഹം

നിറകതിർ

നിറകതിർ 
അർദ്ധനഗ്നനായി ആ മകൻ 
വന്നു മാതാവിൻ അരികിൽനിന്നു 
അധ്വാനഫലമിതു മാതാവിൻ 
മാറിൽ പച്ചപ്പുടവയിൽ നിറവേകി 
നിറകതിർ മാല്യം നൽകി അരികെനിന്നു.
ആ പുഞ്ചമാതാവിൻ അരികിൽനിന്നു
തോളിൽ കൈക്കോട്ടും കൈത്തലത്തിൽ 
അരിവാളുമായിനിന്നു ...
ചെമ്പും  ഇരുമ്പും നിറച്ചുബന്ധനമറ്റു 
ക്രൂരതകാട്ടി അടർത്തിഎടുത്തു 
മറ്റുമക്കൾ എത്രയോ  ആ വസ്തുവകകൾ.
നിറകതിർ മാല്യങ്ങളെന്നും .

ദാരിദ്ര്യത്തിലും വേര്‍പെടുത്തുവാൻ 
കഴിയാത്ത ബന്ധം അമ്മക്കായി  നെൽപ്പുര 
തീർത്തു നിൽക്കുന്ന കർഷകൻ.
ആ  അമ്മതൻ മടിത്തട്ടിൽ 
കിടന്നു ,നിറകതിർ മാല്യങ്ങൾ 
തൻ ശോഭകണ്ടു സൂര്യനും ചന്ദ്രനും 
താരങ്ങളും മണ്ണിൽ വന്നുകണ്ടു 
ആപൊന്നിൻ സുഗന്ധമേറ്റ് 
കിളികളു൦ പാറിപ്പറന്നുവന്നു .


Saturday 4 July 2020

ഓലക്കുരുവി കൂട്


കൈതോടിൻ അരികത്ത്
തെക്കേത്ത് ഒരു തെങ്ങുണ്ട്
ആ  തെങ്ങിൻ തുഞ്ചത്ത് 
ഓലക്കുരുവിക്കൂടുണ്ടെ

മഞ്ഞളിൻ നിറമുള്ള
കുരുത്തോല ആടുമ്പോൾ 
പൂക്കുലകൾ കയ്യിലെടുത്തു
അണ്ണാക്കണ്ണൻ തുള്ളുന്നെ

കിളികള്തന് കച്ചേരി
കാറ്റേകുമിലത്താളo
ഓലക്കിളി കൂടിനൊരു 
തെക്കോട്ടായി  ചാഞ്ചാട്ടം


തെക്കോട്ടും വടക്കോട്ടും
തെങ്ങാകെയുലയുമ്പോൾ 
അമ്മക്കിളി ആ കൂട്ടിൽ പുലമ്പാറുണ്ട്
അമ്മക്കിളി ആ കൂട്ടിൽ പുലമ്പാറുണ്ട്
കാലം തെറ്റിമഴപെയ്യും
കടലാകെ തിരയുണ്ടെ
കുഞ്ഞിക്കിളി നനയാവിധം
ഓലക്കീറുമെടയേണം 
"മഴയൊലിക്കാതെ
ഈ  പവിഴകൂടു൦ കാക്കണം".

തന്നനേ താനന തന്നനേ താനന
താനാനെ തന്നനേ താന്നെ താനോ

വാനം മേലെ മുടിവെടുത്തു
ഇടിമിന്നൽ പറന്നടുത്തു
ആകൊന്നതെങ്ങിലാകെ 
തീ പടർന്നു അയ്യോ! തീ പടർന്നു.
കുഞ്ഞിക്കിളികൂടോ കരിഞ്ഞുവീണു
അമ്മക്കിളി കരഞ്ഞുകരഞ്ഞു
ഇരുണ്ടആകാശത്തിൽ 
പാറിയലിഞ്ഞു......

തന്നനേ താനന തന്നനേ താനന
താനാനെ തന്നനേ താന്നെ താനോ (2)

Friday 3 July 2020

മനനാട്

മനനാട് "
മനനാട്ടിൽ മൂലക്കൊരു പനയുണ്ട്
പനയിൽ യക്ഷിയുണ്ട് ,കഥകൾ
പെരുപ്പിച്ചുപറയാൻ മനുഷ്യരുണ്ട് .
ചോരയാരുടെയൊക്കയോ  കുടിച്ച
യക്ഷിപ്പാല  കരിഞ്ഞു നിൽപ്പതല്ലോ
ആ യക്ഷിപ്പനയുടെ ചോരയാരൊക്കെ
ആരൊക്കെയോ ഊറ്റി കുടിച്ചതാണ ?

മനനാട്ടിൽ പടിഞ്ഞാറു കുളം അതുണ്ടെ       
ആ കുളത്തിൽ കുളിച്ചു വിളക്കുവെക്കേണ്ട
കാവുകളുണ്ട് ,ആ കാവിൽ ഇളകിക്കിടക്കും
നാഗ ശിലകളുണ്ടെ ,എങ്കിലും ആ
പച്ചപ്പിൽ കുയിലും മൈനയും
കിളികളും പാടുന്നുണ്ടെ ....

അരിപ്രാവുകൾ കുറുകുന്ന മനയുടെ
മേൽക്കൂരയാകെ പൊളിഞ്ഞു കിടക്കുകയാണ്
ഇല്ല൦ പൊളിച്ചടുക്കുവാൻ എത്തുന്ന
ജെസിബിയും ബുൾഡോസറും കയറിവരുന്നത്
കണ്ടപ്പോൾ ആ മനക്കൽ
നടുമുറ്റത്ത് ഒരു കൃഷ്ണതുളസി
പടിപ്പുരയിൽ മനസ്താപമോടെ നില്പതുണ്ടെ.

മനനാട്

മനനാട്
മനനാട്ടിൽ മൂലക്കൊരു പനയുണ്ട്
പനയിൽ യക്ഷിയുണ്ട് ,കഥകൾ
പെരുപ്പിച്ചുപറയാൻ മനുഷ്യരുണ്ട് .
ചോരയാരൊക്കെ പണ്ടുകുടിച്ചാ
യക്ഷിപ്പാല  കരിഞ്ഞു നിൽപ്പതല്ലോ
ആ യക്ഷിപ്പനയുടെ ചോരയാരൊക്കെ
ആരൊക്കെയോ ഊറ്റി കുടിച്ചതാണ ?

മനനാട്ടിൽ പടിഞ്ഞാറു കുളം അതുണ്ടെ       
ആ കുളത്തിൽ കുളിച്ചു വിളക്കുവെക്കേണ്ട
കാവുകളുണ്ട് ,ആ കാവിൽ ഇളകിക്കിടക്കും
നാഗ ശിലകളുണ്ടെ ,എങ്കിലും ആ
പച്ചപ്പിൽ കുയിലും മൈനയും
കിളികളും പാടുന്നുണ്ടെ ....

അരിപ്രാവുകൾ കുറുകുന്ന മനയുടെ
മേൽക്കൂരയാകെ പൊളിഞ്ഞു കിടക്കുകയാണ്
ഇല്ല൦ പൊളിച്ചടുക്കുവാൻ എത്തുന്ന
ജെസിബിയും ബുൾഡോസറും കയറിവരുന്നത്
കണ്ടപ്പോൾ ആ മനക്കൽ
നടുമുറ്റത്ത് ഒരു കൃഷ്ണതുളസി
പടിപ്പുരയിൽ മനസ്താപമോടെ നില്പതുണ്ടെ.

Wednesday 1 July 2020

കടലാസുതോണികൾ

ഇടവപ്പാതി മഴയിൽ
ഇടയ്‌ക്കിടെ ചെന്നുഞാൻ
വെട്ടിത്തീർത്തിരുന്നു ചാലുകൾ
തടങ്ങളും തൊടിയിൽ തിടുക്കമായി.
ഒരു തോണി ഇറക്കുവാൻ
അകത്തങ്ങുചെന്നു ഞാൻ
കീറിയെടുത്തു പഴയ
നോട്ടുബുക്കിൻതാളുകൾ
കടലാസുതോണികൾ
ഒപ്പംകൂടും കൂട്ടുകാരനും
ഒഴുക്കിവിട്ടുകളിവഞ്ചികൾ
മഴനനഞ്ഞിറങ്ങി തുഴയുവാൻ
ചെറുചുള്ളികൾ തടഞ്ഞു
നിർത്തവെ ഒട്ടിപ്പിടിച്ചു
കയറുനിതാ മണ്ണിരകൾ
കൂനൻ ഉറുമ്പുകൾ
മഴ പ്രവാഹമായി തോണി
നീങ്ങവേ അരമതിലിൽ
ഇരുന്നു ആർപ്പുവിളിച്ചതും
ഓർത്തുപോയി വീണ്ടും
കീറിയെടുത്തു പഴയ
നോട്ടുബുക്കിൻതാളുകൾ.

മുത്തശ്ശനും ഒരു കുഞ്ഞും

മുത്തശ്ശനും  ഒരു കുഞ്ഞും
പാൽവാങ്ങിതരാം കുഞ്ഞേ
പഞ്ചാരമിഠായി വാങ്ങിത്തരാം പൊന്നേ
പൂക്കൾ തൻ താഴ്വാരത്തിലൂടെ
മുത്തച്ഛന്‍ തോളിലിരുത്തി
കൊണ്ടുപോകുമ്പോൾ കാട്ടിത്തരാം
കാശ്‍മീരം ,പറഞ്ഞിരുന്നു ഇഷ്ടമുള്ള
കിത്താബിലെ വേദവാക്യങ്ങൾ.

പാടിപ്പറഞ്ഞു പോകവേ കണ്ടില്ല
പച്ചപ്പില്ലാ  ഒട്ടിപ്പിടിക്കുംവലകൾ
ഒളിച്ചിരുപ്പൂ നരഭോജികളാ൦ ചിലന്തികൾ
ഒളിശയനം ഒരുക്കിയോ സ്നേഹിച്ചപ്പൂക്കളെ
നിങ്ങൾ കുരുതിക്കളമാക്കുവാൻ
അതിരുകടനെത്തി  ഇടവഴികളിൽ
കുരുതി നടത്തുമാതീവ്രവാദികളെ .
കരുണ തേടികരഞ്ഞിരുപ്പൂ മാറിൽ .
കുഞ്ഞും ഹൃദയം തകർന്നുപിടഞ്ഞു
വീണൊരുമുത്തശ്ശനും പിറന്നമണ്ണിൽ.


അടർത്തിമാറ്റാം  ഒരായിരം  ഹൃദയം
ചുഴന്നെടുക്കാം ഒരായിരം കണ്ണുകൾ
എറിയാം കല്ലുകൾ  മുദ്രാവാക്യങ്ങൾ
ഒഴുക്കാം  ഇനിയും ചുടുരക്തപുഴകൾ
മറക്കും കാലം എല്ലാമെങ്കിലും
മുറിച്ചുമാറ്റാൻകഴിയില്ല  ഈ ശിരസ്സ്
കുരുതി നടത്തുമാതീവ്രവാദികളെ .
അത് കാശ്മീർ ഇന്ത്യയുടെ ശിരസ്സ്
ഒരുകൈ നൽകുവാന്നുണ്ട് ഭടന്മാർ
ഒരുമയോടെ നിൽക്കണ൦ കാശ്മീരികളെ .

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...