Sunday 31 March 2019

തുഷാരമേ

 തുഷാരമേ
തളിരിലകൾതൻ തുഞ്ചത്ത്
തങ്കതിളക്കത്തിൽ തുള്ളും,
തുഷാരമേ നീ ഇന്നെവിടെ ...
രാവുംപകലും ഓരോ പുൽക്കൊടിയിലും
നിന്നെ തേടിനടന്നു ഞാൻ
 ഈ കരങ്ങളിൽ ഒന്നുകൊഞ്ചിക്കാൻ ,
തുഷാരമേ,നീ ഇന്നെവിടെ...

പുലരിയിൽപാറും പൂതുമ്പിപെണ്ണേ
വിദൂരതയിൽ ഏതെങ്കിലും
പൂവാടിയിൽ നീ കണ്ടുവോ ?
തണുത്തകാറ്റിൽ മരവിച്ചു
ആ മുത്ത് കിടപ്പുണ്ടോ?
തുഷാരമേ,നീ ഇന്നെവിടെ

ഒടുവിൽ കണ്ടുനിന്നെ ചുടലപറമ്പിൽ
കറുത്തകാറുള്ള ആ രാവിൽ
ശവംനാറിപൂക്കൾ തൻ ഇതളിൽ
ആട്ടിൻതോലിട്ട ചെന്നായ്ക്കൾ തൻ നടുവിൽ.
ഇറ്റുവീഴുന്ന ചുടുരക്തതുള്ളികൾ.
തുഷാരമേ നീ ചിതറിയ ചുടുരക്തതുള്ളികൾ.

Saturday 30 March 2019

അച്ഛനില്ലാത്ത പൈതല്‍

അച്ഛനില്ലാത്ത പൈതല്‍
അച്ഛനില്ലാത്ത പൈതലിൻ
ആ മൃദുല ഹൃദയംതുടിക്കുന്നു
അച്ഛനുവേണ്ടി അച്ഛനുവേണ്ടി.
അവൻറെ വീടു൦ സ്നേഹസ്വർഗ്ഗമായിരുന്നു.
അച്ഛനും അമ്മയും ഉണ്ടായിരുന്നു.
അച്ഛൻ മരിച്ചപ്പോൾ അനാഥനായി പൈതൽ.
അവൻറെ ആ വീട്, വീടല്ലാതെയായി
അച്ഛനില്ലാത്ത ആ വീട് നരകം.
അവിടെകേട്ടതു കളിചിരിയല്ല,

             അത് നാട്ടുകാരെകാണിക്കുവാൻ 
                               "വെറും നാടകം"....
അധർമങ്ങൾ അവിടെയിണചേരുന്നു ,
അവിഹിതം ഹിതമാക്കും നിയമങ്ങൾ വാഴ്ത്തി .
അല്പാല്പമായി അവർ അംഗഭംഗംവരുത്തി.
ആ കുഞ്ഞിനെ അടിച്ചുതകർത്തു....
അമ്മേ, അകകണ്ണുനിറഞ്ഞുപോയി നീയും സാക്ഷി.
അച്ഛനില്ലാത്ത പൈതലിൻ ഹൃദയം തുടിക്കുന്നു
അച്ഛനില്ലാത്ത ആ വീട് നരകം...

Friday 29 March 2019

വരുമോ വരുമോ മഴയെ

വരുമോ വരുമോ മഴയെ
ഈ വഴിയെ ഈ  വഴിയെ
പൊള്ളും വെയിലേറ്റുവറ്റി
മൗനംപൂണ്ടാ   പുഴയിൽ
പുളകങ്ങൾ തീർക്കാൻ
വരുമോ വരുമോ മഴയെ
വനങ്ങൾ  വാടികരിഞ്ഞു 
കുഞ്ഞു പൂക്കൾ വീണുപിടഞ്ഞു.
നാവും നീട്ടിയിരിക്കും കിളികൾ
ദാഹം ശമിപ്പിചുനിറക്കൂo,
 കളകൂജനങ്ങൾ.
വരുമോ വരുമോ മഴയെ
വിണ്ടുകീറിയ പാടം
കണ്ടു വിതുമ്പുന്ന ഗ്രാമം
തഴുകി തഴുകി മുറിവുകൾമൂടി
കുളിർകാറ്റൊന്നു പകരൂമഴയെ.
വരുമോ വരുമോ മഴയെ
ഒഴുകിയൊഴുകി നീയിന്നു  വന്നാൽ
വരവേൽക്കാൻ പടിഞ്ഞാറൻ കടലിൽ
ആർപ്പുവിളിക്കുo തിരകൾ,
നിനക്കു മുത്തം തന്നുറങ്ങാൻ
കാത്തിരിപ്പൂസായാഹ്ന സൂര്യൻ ...
വരുമോ വരുമോ മഴയെ .
           

Wednesday 27 March 2019

കൊല

 കൊല
നന്മയാം ഒരു മരത്തെ
തൂക്കുകയറിൽ കെട്ടിയാട്ടി,
മറ്റൊരുമരത്തിൽ വലിച്ചുകെട്ടി.
ആവേശത്തിൽ ആയുധങ്ങൾ മൂർച്ചകൂടി.
തണലേകുന്ന കൈത്തണ്ടുകൾ വെട്ടുകത്തിയാൽ
കൊത്തി കൊത്തി മുറിച്ചുമാറ്റി
ഞരുമ്പുകൾ  പിടഞ്ഞപത്രികൾ
വാസനചോരാത്ത കണ്ണീർപൂക്കൾ...
രക്തകറ ചിന്തുന്ന മഴുവിനാൽ  ആ
തായ്‌മരം വേരറ്റുനിലവിളിച്ചുവീഴുമ്പോൾ
ഞെരുങ്ങുന്നു  വീണകിളിക്കൂടുകൾ.
ചിതറിയോടുന്ന മറ്റുപ്രാണികൾ ,നീറുകൾ.
ഇനി അറക്കണം ചിതയൊരുക്കണം
ക്ഷോണിതൻ ചാക്കാല പറയണം.
പൊള്ളും വെയിലിൽ പോണോ
അതോ വർണ്ണകുട വിരിച്ചുപോണോ
.

Tuesday 26 March 2019

The Cocoon Blanket



Thinking thinking
I am sleeping in the blanket
Hearing, the whistling wind
Frozen raindrops falling on leaves


In the deep sleep, I felt the warmness
the blanket wound me 
Inside I became a little worm that
Jerks curved and rolled.

Silk threads stitching wings
On my skin with embroidery patterns
It’s paining and bleeding
Tighten up all muscles.

Thank you, the cocoon blanket
Sponges up my tears

Protected me in wind, rain, and pains

Now it will fall…


While the dawn glows, break the encase
Listens to the chirruping birds
Wow, waving as a butterfly
It’s the dream that transformed me…
To love the garden and flowers.

The artery of life

The artery of life
Touches the heart
of this eath.
It jerks with drops with
a rhythm that scatters colors around
quenches the thirst. the river inflow

Monday 25 March 2019

കഞ്ചാവും കള്ളും

 കഞ്ചാവും കള്ളും
എന്തൊരു കോലാഹലങ്ങൾ എന്നുടെനാടെ.
കഞ്ചാവും കള്ളും ഇടിമിന്നലുപോലെ.
തലക്കുപിടിച്ചു ,തെക്കോട്ടു വടക്കോട്ടു
നടക്കുന്ന അനിയന്മാരെ..അനുജത്തിമാരെ.
"മസ്തിഷ്കജ്വരം" പിടിച്ചു വീണുകിടക്കും.
ഹൃദയങ്ങൾ പാറക്കഷ്‌ണം പോലെയതായി .
സമയമില്ല, ആരും തിരിഞ്ഞു നോക്കാതായി.
ലഹരികൾ കുത്തിനിറച്ചു നാഡീഞരമ്പുകൾ
ജീവിതതാളം തെറ്റിപ്പോയി, ജീവിതലഹരി നഷ്ടമതായി.
ചുറ്റിപ്പിണഞ്ഞുകിടപ്പൂ വിഷപാമ്പുകൾപോലെ ,
വിഭ്രാന്തിയിൽ അടിമകളായി...
ചിരിക്കേണ്ട കാലം കരയുകയായി
അതിരുകൾ വിട്ട് സ്വാതന്ത്ര്യത്തിൽ അപരാധികൾ ആയി
നിങ്ങൾ ഓർക്കു , ഈ നാടിൻ യൗവ്വനമല്ലെ
തെക്കോട്ട് തെക്കോട്ട് എടുക്കാനായോ
എന്തൊരു നാണക്കേട് എന്നുടെ നാടെ.

Sunday 24 March 2019

അവൾ ഉരുകുമ്പോൾ

അവൾ ഉരുകുമ്പോൾ
അഗ്നിയിൽ നിമഗ്നയായി
അബലയായി ഉരുകവേ
അപായ മണിമുഴക്കങ്ങൾ
അലമുറകൾ എങ്ങും .

ആഴിതൻ തിരയിളകുന്നു.
അടവികൾ കത്തുന്നു .
അരുണനും പൊട്ടിതെറിച്ചു
അഗ്നിസ്ഫുലിംഗങ്ങളായി തൊക്കിൽ
അഗാധമായി കുമിളതീർക്കുന്നു.
അനിലനും നിശ്ചലമാകുന്നു.
അവതാരങ്ങളെ ഇനി അമാന്തമരുതേ
അവളെ കാക്കണേ
അവൾ അല്ലെ "പ്രകൃതി".

Saturday 23 March 2019

രണ്ട് ചിത്രശലഭങ്ങൾ

 രണ്ട് ചിത്രശലഭങ്ങൾ
എത്ര സുന്ദരം ഈ ഉദ്യാനത്തിൽ
പ്രണയിക്കും രണ്ട് ചിത്രശലഭങ്ങൾ.
പ്രേയസി നമ്മൾ ആ ചിത്രശലഭങ്ങൾ.
പാറി പാടി നൃത്തം ആടവേ,
ചാഞ്ചാടും ഓരോ പൂമരങ്ങൾ
നമ്മെ മാടി വിളിക്കുന്നു.
നമ്മൾ തൊട്ടുവിടർത്തിയ ഓരോപൂവും
സപ്തവർണങ്ങൾ നിറയ്‌ക്കുന്ന യാമങ്ങൾ .
സ്നേഹ സുഗന്ധം പരക്കുന്നു.
മകര മഞ്ഞിൽ ഇളംകാറ്റിൽ
മേനിയാകെ രോമാഞ്ചം .
വിറകൊണ്ടു നമ്മൾ പുണർന്നു
വിടർന്നു വന്നൊരോ പൂവിലും
പ്രണയത്തിൻ ഊഷ്മളതതേടി
പൂ ഇതളുകളിൽ ഒളിച്ചിരുന്നു.
പ്രദീപ്‌തമായപൂമ്പൊടിയാൽ
തീർത്തു നിനക്കായി രത്നമാല്യം
മുത്തമിട്ട് നിൻ അധരങ്ങളിൽ
പകർന്നു മധുകണങ്ങൾ .
എത്ര സുന്ദരം ഈ ഉദ്യാനത്തിൽ
പ്രണയിക്കും രണ്ട് ചിത്രശലഭങ്ങൾ .

Wednesday 20 March 2019

ഭൂതത്താൻ കാട്ടിലാ 
മാൻപേടകണ്ണുള്ള   പെണ്ണവളെ
കാണാൻ ചേലതുണ്ട്
പൂവദനത്തിൽ  അഴകേറും
ചന്ദനപൊട്ടതുണ്ട് ....
ഞാറപ്പഴവും തിന്നു
പെണ്ണ് പച്ച കരിമ്പു കടിച്ചു
മൂളി പാട്ടും പാടി
വരുമ്പോൾ ചൂളം അടിച്ചു
വിളിച്ചു ശല്യപെടുത്താറുണ്ട്
പെണ്ണ് ചുറ്റും കണ്ണോടിച്ചു
അവിടെങ്ങും ആരെയും
കാണാനില്ല മുളം ചില്ലികൾ
കിളികൾ കരയുന്നു
ഏതോ ആപത്തു
തൊട്ടരികെ വരുന്നപോലെ.
അവൾ വേഗം ഓടികിതച്ചു
വീട്ടിലെത്തി.... 
 .
കാർക്കോട വിഷമുള്ള
കരിനാഗം അത്
അമാവാസി രാവിൽ
അവളുടെ വീട്ടിലെത്തി
അച്ഛനും അമ്മയും
കാൺകെ ചുറ്റി
അവളെ ദൂരേക്കുകൊണ്ടുപോയി
ആ പെണ്ണിൻറെ വയസ്സ് 14
വീട്ടുകാർ അവളെ തിരയുന്നു
നാട്ടാരും അവളെ തിരയുന്നു
കരിനാഗങ്ങൾ മാളത്തിൽ
ഒളിക്കുന്നു ..വീണ്ടും
വരുമോ അടുത്തവീട്ടിൽ
സൂക്ഷിക്കണം അവിടെ
പെണ്ണിൻറെ വയസ്സ് 13

Monday 18 March 2019

വിവേകത്തിൻ ദിവ്യപ്രകാശത്തിൽ
നോക്കിയാൽ കാണാം  ഓരോ മർത്യനും
രജതശോഭയുള്ള  സ്പടിക
പാത്രമാം ഹൃദയത്തിൽ
നിറക്കുന്ന അഴകേറും
സ്നേഹത്തിൻ  കുങ്കുമപൂക്കൾ.

പടയോട്ടത്തിൽ പൊഴിയുന്നു.
മന്ത്രോച്ചാരങ്ങൾ  പിഴവന്നു
ഈ ഭൂവിൽനരകം പിറക്കുന്നു ...


വിവേകത്തിൻ ശ്രീകോവിലാം
മര്‍ത്യനിൽ  
രജതശോഭയുള്ള ഒരു സ്പടിക
പാത്രത്തിൽ
നിറയട്ടെ പലജാതി
സുഗന്ധ പുഷ്പങ്ങൾ ..
നിറയട്ടെ മഴവില്ലിൻ അഴകേകും
സപ്തവർണ്ണങ്ങൾ.
ഹൃദയത്തിൻ മണിനാദങ്ങൾ.
നിറയും  ഈ സുന്ദരസ്വർഗത്തിൽ
 ദിവ്യപ്രകാശo ,
സ്നേഹസുഗന്ധo .
ഈശ്വരൻറെ നിത്യസാന്നിദ്ധ്യം.

Sunday 17 March 2019

She is the breeze




She is the breeze

She is my breath

Hides in the reeds,

Hangs in the boughs,

See her in the dawn.

Gracious beauty dances,

 With buds in my garden.

Pats and lifts

Wings of pretty birds.

Her lovely fragrance

I feel very close.

She taps dusty sand

And sprinkles fog.

Sunset in the seashore

She runs and giggles

Splashes the waves           

In the chilling night

Moonlighted with stars

She hugs me

I caught her breath

Fell in the sand

Fills goosebumps

Kisses for a long time

She is the breeze.

Saturday 16 March 2019

The Killer Elephant

The Killer Elephant

The mahout and an elephant
Moves and earns bread of daily life.
in the air, it smells blood.
Even though the man who
Holds pride in the land
In an emotional rapport.

Towards a temple gently they walk
Theologians praise customs.
The crowd praises the elephant
In the festival lights,
Music, drums, and triumphs

Nearby shops with toys
Colorful balloons holding kids.
Frying nuts in pan sounds
The elephant waves its ears
Shakes its head and tail, majestically walks

The mahout pats its ivory tusk
Then cuts and keep palm leaves in the trunk.
In the spectacular festive days
Around midnight, they merely take rest.
While the damn crackers smash.

The gigantic animal trumpeted
In a jolt the mahout crushes
Under the legs splitting the skull
Blood scatters in its tusk
An elephant in chains becomes the killer.
Crowd pelting stones while the
elephant mourning in the loss.
vblueinkpot.blogspot.com

    







Friday 15 March 2019

പൂ

 പൂ
പൂ വിരിയുന്ന പുലരിയിൽ 
പൂ മരത്തിൽ പട്ടാഭിഷേകം.
പൂ തേൻ നുകരും
പൂ വണ്ടിൻ മൂളി പാട്ടും.
പൂ കൂട്ടിൽ ചിറകടിച്ചുയർന്നു
പൂകിളികൾക്ക് ചില്ലാട്ടം.

പൂമ്പൊടി പാറ്റി വിതറി
പൂഞെട്ടിൽ  നിന്നുമടർന്നു
പൂ കാറ്റില് നിറച്ചു  സുഗന്ധം.
പൂ ഇതളുകൾ ഓരോന്നായി
പൂ ഴി മണ്ണിൽ ചിതറുമ്പോൾ
പൂ മേനി പുഴുക്കൾക്ക് ഭോജ്യം
പൂര്‍ണ്ണമായി ഈ പൂവിൻ  ജന്മം.

മനുഷ്യത്വം മരിക്കാതിരിക്കട്ടെ


മനുഷ്യത്വം മരിക്കാതിരിക്കട്ടെ 
മനുഷ്യത്വം മരിക്കാതിരിക്കട്ടെ
ഈ ഭൂമി എത്ര സുന്ദരo 
ദൈവം ഇവിടെ മഹാനാണ്.
അവതാരങ്ങളെ വാഴ്ത്തുക
ജീവിതയാത്രകൾ തീർത്ത
ഈ സ്വർഗ്ഗത്തിൽ എന്തിനു
 കൊടും ഭീകരവാദി. 


പ്രത്യയശാസ്‌ത്രങ്ങൾ തൻ
മുഖംമൂടി അണിഞ്ഞു
ആയുധങ്ങൾ ഉയർത്തി
അതിക്രൂരമായി കൊല്ലുന്നു
രക്തംകുടിച്ചു വീർത്തു
നരകാസുരനായി അട്ടഹസിക്കുന്നു .


നിറയുന്നു നിലവിളികൾ.
മനുഷ്യത്വം മരിക്കാതിരിക്കട്ടെ
സ്നേഹഹൃദയങ്ങൾ
ഒന്നായി പ്രാർത്ഥിക്കുന്നു .

Thursday 14 March 2019

മുളയ്‌ക്കാത്ത വിത്ത്‌

   മുളയ്‌ക്കാത്ത വിത്ത്‌
നീ ഒരു മുളയ്‌ക്കാത്ത വിത്ത്‌,
എന്നുചൊല്ലി വലിച്ചെറിഞ്ഞു.
അവർ ആ വിത്തിന്നെ ,
ആഴകടലിൽ വലിച്ചെറിഞ്ഞു ..
പൊള്ളുംമരുഭൂവിൽ വലിച്ചെറിഞ്ഞു..
എന്നിട്ടും കലി തീരാതെ
കരിമലയിൽ വലിച്ചെറിഞ്ഞു.

കടലിൻ തിരകൾക്കു മുകളിൽ
നീ അലഞ്ഞു ,
മരുഭൂവിൽ മണ്ണ്കൂനക്കു മുകളിൽ
നീ വിയർത്തു, .
മലയിൽ പാറക്കല്ലുകൾ തീർത്ത തുറുങ്കിൽ
നീ കിടന്നു .

നിൻറെ ഏകാന്ത സഹനങ്ങൾക്ക്
ഒടുവിൽ സ്നേഹ പുലരിയെത്തി.
മുറിവുകൾ തലോടി നനവുള്ള കാറ്റുമെത്തി.
ആത്മവിശ്വാസത്തിൻറെ വേരുകളിൽ,
തളിരിട്ടു തളിരിട്ടു പറ്റിപിടിച്ചു
 വളർന്നു  ഈ ഊഴിയിൽ.

വിരിയിച്ചു പച്ചപ്പിൻറെ തണൽ
വാസനപൂക്കൾ .....
അതിൽ ചേക്കേറാൻ
വർണ്ണക്കിളികൾ..എത്തി
ഫലപ്രാപ്തിയിൽ ചിരിച്ചൊന്നാടി.
മുളയ്‌ക്കാത്ത വിത്ത്‌ വൻമരമായി.
ഇന്ന് ഇതു നിൻറെ ലോകം .

ആനച്ചോറു കൊലച്ചോറു.

ആനച്ചോറു  കൊലച്ചോറു

തോളിൽ  ഒരുതോർത്തും
കയ്യിൽ നീണ്ട തോട്ടിയും ,
രാവും പകലും കരുതലോടെ
പാടു പെടുന്നാ  പാപ്പാൻ  
ചങ്ങലക്കിട്ട ആനയുമായി 
അലയുന്നു അലയടിക്കും 

ആഘോഷപറമ്പുകളിൽ.

ആ പാപ്പാൻ കൂർത്തകൊമ്പു തലോടി .
ഇടത്താനെ വലത്താനെ പറയുമ്പോൾ
വർണ്ണകുടയേന്തി ചിരിച്ചിരിക്കുന്നു
മുകളിൽ   അവതാരങ്ങൾ.
ആരവങ്ങളിൽ നിറയുന്ന വഴിയോരങ്ങൾ
വർണകൊടികൾ തോരണങ്ങൾ .
കളിപ്പാട്ടക്കോപ്പുകൾ ചാഞ്ചാടും കടകൾ.
ആ പാപ്പാൻ കൂർത്തകൊമ്പു തലോടി .
അനുസരിപ്പിച്ചൂ കൊണ്ടുപോകുന്നു .
ജീവിക്കാൻ  വേണ്ടി....


ഉത്സവരാവിൽ  ദീപങ്ങൾ  നിറഞ്ഞു,
സംഗീത സദസുകൾ മുഴങ്ങി ,
ഗർഭംകലക്കും വെടിനാദം  ചെവികൾപൊത്തി
 ഗജവീരൻറ് വിറച്ചൊന്നു ആടി
തുമ്പികൈ ഉയർത്തി ചിന്നം വിളിച്ചു
ചിതറിയോടി ജനസാഗരം
അലറിവിളിച്ച കൊമ്പൻറെ
കൊമ്പുകളിൽ രക്തക്കറ
അറിഞ്ഞോ അറിയാതെയോ
പലരും നിലവിളിക്കുന്നു
ആനച്ചോറു കൊലച്ചോറു.
പാപ്പാനെ ആന കുത്തികൊന്നു.

Tuesday 12 March 2019

നാരായണ കിളി

   നാരായണ കിളി
നാരി നീയൊരു  നാരായണകിളി
പാറി പറക്കാൻ ,
ചിറകുകൾക്ക് ശക്‌തിയുണ്ട്.
സ്വാതന്ത്ര്യത്തിന്റെ ആകാശത്തിൽ,
നിങ്ങൾ മധുരമായി പാടി,
നൃത്തംചുവടുകൾ വെച്ചു.
പൊന്‍നിറമുള്ളതൂവലുകളിൽ
നീ എത്ര മനോഹരിയാണ്.
കൃപയാർന്ന കണ്ണുകൾ
തേടിയത് ആരെയാണ് .

എന്നാൽ ചൂട് കാറ്റ് വീശുന്നു
പെട്രോളിൽ നിന്നാണ്
ആസിഡുകളിൽ നിന്നാണ്
വിരൂപമാക്കുന്നു ....
നിന്നെ, തൂവലുകൾ കത്തിച്ചു
നിൻറെ കൂടും സ്വപ്നങ്ങളും
നിനക്ക് നേടാന്‍ കഴിഞ്ഞില്ല .
തകർന്ന ബന്ധങ്ങളിൽ
നിനക്ക് ആരുമില്ലതുണ.

യാഥാർത്ഥ്യം അറിയുക
നാരി നീ തനിച്ചാണെങ്കിൽ
ദുർബലയാണ് ,
വിമോചനം വിളമ്പാൻ
ഒത്തിരിപേരുണ്ട് ..എങ്കിലും
നിൻറെ ചിറകുകൾ കരിയുമ്പോൾ
എന്ത് ശാക്തികരണം ....
ഇരുമ്പു കൂടുകൾ, വലകൾ
വേട്ടക്കാർകരുതി ചുറ്റിപ്പറ്റിനടപ്പുണ്ട്
കലികാലം ....
സൂക്ഷിക്കുക ,ശ്രദ്ധിക്കുക.
നീ ഒരു നാരായണ കിളി .

Monday 11 March 2019

മുഴുഭ്രാന്തൻ

      മുഴുഭ്രാന്തൻ
ഹേയ് ഭ്രാന്താ , മുഴുഭ്രാന്താ
നീ നീറുകയാണ് നിൻ തെറ്റുകളിൽ
പശ്ചാത്തപിച്ചു ആരുംകാണാതെ ,
സ്ഫുടം ചെയ്തു എഴുതുന്നകാവ്യങ്ങൾ
ഗുഹാമുഖങ്ങളിൽ,ഓലകീറുകളിൽ
നിർത്താതെ എഴുതിനടന്നു
നീ കണ്ടസത്യങ്ങൾ ,നിൻറെ വേദനകൾ .
നിൻറെ നാടും ,നിൻറെ വീടും
സമുദായചിട്ടകളും നിന്നെവെറുത്തു.
നിന്നെ ചീമുട്ടയെറിയാം
നിനക്ക് സ്വർഗ്ഗത്തെ പുൽകാൻ
കഴിയുകയില്ലായിരിക്കാo
ഭ്രാന്തനായി തോനാം
താടിയും മീശയും തലോടി
മൂളിപാട്ടു പാടി ഊടുവഴികളിൽ
മുഷിഞ്ഞ വസ്ത്രദാരിയായി
ബീഡിവലിച്ചു നീ നിൽക്കുമ്പോൾ
ചിലർ നിന്നെ ചങ്ങലകെട്ടി നടത്താം
അവഗാഹമില്ലാത്തവർ
വിവാദങ്ങൾ തീർക്കും .
ഹേയ് കാട്ടാളാ,നിൻറെ ജീവിത
വ്യഥകൾ അറിയാതെ
നിൻറെ കാവ്യങ്ങൾ വായിച്ചറിയാതെ
ഞാനും വിളിക്കുന്നു നിന്നെ
മുഴുഭ്രാന്താ.....നീ എഴുതുക
നീ കണ്ടസത്യങ്ങൾ ,നിൻറെ വേദനകൾ .

Sunday 10 March 2019

ഭൂമിതൻ


ഋതുക്കൾ നീ സുന്ദരി പെണ്ണ് 
കാണാൻ എന്തൊരു ചന്തം
നിൻറെ നവരസഭാവങ്ങളിൽ
മയങ്ങി സർവചരാചരങ്ങള്‍...
നീ ചൂടിയ വർണ്ണപൂക്കൾക്ക്
അവർണനീയമാ ഗന്ധം
നിൻറെ ചുണ്ടിലെ മൂളി പാട്ട്
ഏറ്റും പാടും ഇളം കാറ്റ്
നിൻറെ കൊലുസിൻറെ
കിലുക്കം പുണ്യനദികൾ
അവനിയിൽ നീ ആടിപാടി

Thursday 7 March 2019

Ladybird


Hey, ladybird
You fly highly
Broaden wings
In the sky of freedom
You sing sweetly,
Dances merrily,
In the feathery costumes
Looks gorgeous…
Looks gracious…
But corrosive heat wind blowing
It’s from petrol
It’s from acids
It burnt many colored feathers
It burnt your nest and dreams
Fatal such seasons.
In the broken relations
Where you rest.
Its reality dear lady
You are weak
If you are alone
Remember cages, nets
And hunters environs
Take care….truly care
Empower your wings.

Sunday 3 March 2019

എൻറെ ഗ്രാമം

എത്ര എത്രപൂക്കൾ വിരിഞ്ഞാലും
ശിവരാത്രി നാളിൽ മൊട്ടിടും 
പലവർണങ്ങളിൽ മലർച്ചെണ്ടുകൾ,
ഗ്രാമത്തിൻ ഹരിതവനിയിൽ 
ഓരോന്നായി അടുത്തടുത്താ
കരകളിൽ പുച്ചിരിച്ചു...
കാട്ടുവള്ളികൾ പോലാവടങ്ങളിൽ
ചുറ്റിപിടിച്ചു,ഞങ്ങൾ
ആർപോ ഇറോ  ഉച്ചേവിളിച്ചു.
തന്നെ താനേ താനന്നോ.
താന്നനേ താനെ  താനന്നോ.


പാടങ്ങളിൽ നാട്ടുവഴികളിൽ .
അംബരചുംബികളാം മലർച്ചെണ്ടുകൾ .
ഒളിമങ്ങാത്ത  കുഞ്ഞെളിൻ പൂക്കളും
കുംഭത്തിൻ ചൂടിലും ഒപ്പംതുള്ളി കളിച്ചു.
തന്നെ താനേ താനന്നോ.
താന്നനേ താനെ  താനന്നോ.


അതിർ വരമ്പുകൾ ചവിട്ടിനിരത്തി 
സ്നേഹമന്ത്രങ്ങൾ  ഉരുവിട്ടു
തടി തണ്ടുകൾ  തോളിൽ ഉയർത്തി
താലോലിച്ചു, കൊണ്ടുപോകവേ
വെട്ടിത്തിളങ്ങുന്ന കണ്ണാടിപോലെ
പൂ ഇതളുകൾ ഉറ്റു നോക്കി
തൊട്ടുതലോടി തെങ്ങോലകൾ
ചേക്കേറും വർണ്ണക്കിളികൾ
തന്നെ താനേ താനന്നോ.
താന്നനേ താനെ  താനന്നോ.


പതിമൂന്നു കരകൾ തൻ പ്രതീകമായി
കരവിരുതിൽ വിരിഞ്ഞ ഓരോ
പൂച്ചെണ്ടുകൾ സായംസന്ധ്യയിൽ
കണ്ണുചിമ്മും വേഗത്തിൽ
എത്തണം ഗ്രാമ ഹൃത്തിലായി.
തന്നെ താനേ താനന്നോ.
താന്നനേ താനെ  താനന്നോ.


ഭൂവിലാകെ ദോലനംനിറക്കും  
പിഞ്ചു ചുവടുകൾ,രാകുയിലിൻ
കുത്തിയോട്ടപാടുകൾ ഏറ്റു പാടി
ആനന്ദലഹരിയിൽ നിറയു
സ്വർഗീയമാം ആ കാഴ്ചകണ്ടത്തിൽ.
തന്നെ താനേ താനന്നോ.
താന്നനേ താനെ  താനന്നോ.


ആരാമമായി  അമ്പലം
പൂ സിന്ദൂരകൂടാരത്തിൽ മിന്നി
നക്ഷത്രദീപങ്ങൾ  ഒരായിരം
അമ്പിളി വെൺമഴപകർന്നിടും
മലർച്ചെണ്ടുകൾ  ഓരോന്നായി
തൃപാദങ്ങൾ  തഴുകിടും   
കുംഭഭരണി തിരുഉത്സവം
തന്നെ താനേ താനന്നോ.
താന്നനേ താനെ  താനന്നോ.


മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...