Wednesday 28 December 2022

ഓലക്കിളി കൂട്

 ഓല കൂട് 
കൈത്തോടിൻ  അരികത്ത്
തെക്കേത്ത് ഒരു തെങ്ങുണ്ട്
ആ ഒറ്റ കൊന്ന തെങ്ങിൽ 
തുഞ്ചത്ത് ഒരു കൂടുണ്ട്.
മഞ്ഞളിൻ നിറമുള്ള
കുരുത്തോല ആടുമ്പോൾ 
പൂക്കുലകൾ കയ്യിലെടുത്തു
അണ്ണാർക്കണ്ണൻ തുള്ളുന്നെ.
കിളികള്തന് കച്ചേരി
കാറ്റേകുമിലത്താളo
കുഞ്ഞിക്കിളി കൂടിനു 
തെക്കോട്ടാ ചാഞ്ചാട്ടം.
തന്നനേ താനന്നേ  തന്നനേ താനന്നേ  
തന്നനേ താനന്നേ   താന്നെ താനോ  .(2 )

തെക്കോട്ടും വടക്കോട്ടും
തെങ്ങാകെ  അനങ്ങുമ്പോൾ 
അമ്മക്കിളി ആ കൂട്ടിൽ 
പുലമ്പാറുണ്ടെ ...
കാലം തെറ്റിമഴപെയ്യും
കടലാകെ തിരയുണ്ടെ 
കുഞ്ഞിക്കിളി നനയാവിധം
ഓലക്കീറുമെടയേണം
മിഴിയടക്കാതെ
മഴയൊലിക്കാതെ  പവിഴകൂടുകാക്കണം.
തന്നനേ താനന്നേ  തന്നനേ താനന്നേ  
തന്നനേ താനന്നേ   താന്നെ താനോ  .(2 )


വാനം മേലെ മുടിവെടുത്തു
കതിരോനെ കാണാന്നില്ലെ.
ഇടിമിന്നൽ പറന്നടുത്തു
തെങ്ങിലാകെ തീ പടർന്നു .
കാള മേഘ പടയോട്ടത്തിൽ 
കൊന്നതെങ്ങിൽ തീ പടർന്നു  
കുഞ്ഞിക്കിളി കൂടുകരിഞ്ഞു 
അമ്മക്കിളി കരഞ്ഞു പാറി 
കരഞ്ഞു കരഞ്ഞു അമ്മക്കിളിയാ 
കണ്ണീർമഴയിൽ മറഞ്ഞു  

തന്നനേ താനന്നേ  തന്നനേ താനന്നേ  
തന്നനേ താനന്നേ   താന്നെ താനോ  .(2 )

vblueinkpot.blogspot.com

https://youtu.be/SoTtQyex3OI?feature=shared

Thursday 1 December 2022

ഓലക്കിളി കൂട്

ഓലക്കുരുവി കൂട് 
കൈത്തോടിൻ  അരികത്ത്
തെക്കേത്ത് ഒരു തെങ്ങുണ്ട്
ആ തെങ്ങിൽ തുഞ്ചത്ത്
ഒരു ഓലക്കുരുവി കൂടുണ്ട്.
മഞ്ഞളിൻ നിറമുള്ള
കുരുത്തോല ആടുമ്പോൾ 
പൂക്കുലകൾ കയ്യിലെടുത്തു
അണ്ണാർക്കണ്ണൻ തുള്ളുന്നെ.
കിളികള്തന് കച്ചേരി
കാറ്റേകുമിലത്താളo
കുഞ്ഞിക്കിളി കൂടിനു 
തെക്കോട്ടാ ചാഞ്ചാട്ടം.
തന്നനേ താനന്നേ  തന്നനേ താനന്നേ  
താനാനെ തന്നനേ താന്നെ താനോ  .(2 )

തെക്കോട്ടും വടക്കോട്ടും
തെങ്ങാകെ  ഉലയുമ്പോൾ
അമ്മക്കിളി ആ കൂട്ടിൽ 
പുലമ്പാറുണ്ടെ 
കാലം തെറ്റിമഴപെയ്യും
കടലാകെ തിരയുണ്ടെ 
കുഞ്ഞിക്കിളി നനയാവിധം
ഓലക്കീറുമെടയേണം
മഴയൊലിക്കാതെ മിഴിയടക്കാതെ
ആ പവിഴകൂടുകാക്കണം.
തന്നനേ താനന്നേ  തന്നനേ താനന്നേ  
താനാനെ തന്നനേ താന്നെ താനോ  .(2 )


വാനം മേലെ മുടിവെടുത്തു
ഇടിമിന്നൽ പറന്നടുത്തു
കതിരോനെ കാണാനേ 
കഴിയുന്നില്ലെ....
കാളമേഘ പടയോട്ടത്തിൽ 
തെങ്ങിലാകെ തീ പടർന്നു 
അമ്മക്കിളി കരഞ്ഞു പാറി 
കുഞ്ഞിക്കിളി കൂടുകരിഞ്ഞു 
കരഞ്ഞു കരഞ്ഞു അമ്മക്കിളിയാ 
കണ്ണീർമഴയിൽ അലിഞ്ഞു 
തന്നനേ താനന്നേ  തന്നനേ താനന്നേ  
താനാനെ തന്നനേ താന്നെ താനോ  .(2 )



Sunday 4 September 2022

ഓണമിങ്ങെത്തി

ആറ്റിലോളം തുള്ളി 

ആർപ്പുവിളികൾ മുഴങ്ങി  

പൊന്നോണത്തോണി  

കുതിച്ചുപാഞ്ഞെത്തി. 


 

ചെണ്ടമേളം തിമിർത്തെ   

ചുവടുവെച്ചു കുടവയർ 

കുലുക്കി കുത്തിമറിയു൦  

പുലികൾ കടവത്തിറങ്ങി  


Tuesday 19 July 2022

The rise with a smile


The rise with a smile 

 In the dense foliage 

The rise with a smile 

In the sandy desert

The rise with a smile 

In the Clouds of darkness 

The best star is you 

Embraced earth in smiles

Wednesday 23 March 2022

കല്ലും lpg കുറ്റിയും

 കല്ലും lpg  കുറ്റിയും 

അടുക്കളയിൽ 

കണ്ടുമുട്ടുമ്പോൾ  വീട്ടുകാരൻ 

ത്രിശങ്കുസ്വർഗ്ഗത്തിൽ  അല്ലോ 

നെട്ടോട്ടം ഓട്ടമലോ ...തർക്കമല്ലോ 



സ്വർണ്ണവർണ്ണശോഭയിൽ 

ബംഗാളിയുടെ തോളിൽ 

ഇരുന്നാണ്  വസ്തുവിൽ 

തെക്കൂന് കൊച്ചേട്ടൻ 

കുറ്റികൾ  എത്തിച്ചത്....



തർക്കം മൂക്കുമ്പോൾ 

എന്നെ പിഴുതെറിയു൦ നാട്ടുകാർ .

നീ അപ്പോഴും അടുക്കളയിൽ  

കാണും ,എൻറെ സ്വപ്നം 

വടക്കുള്ള വലിയേട്ടനോട് 

പറയണേ ...നാളെ 

ചായ കുടിച്ചുള്ള ചർച്ചയല്ലോ 


Wednesday 16 March 2022

പെരുമപാടാതെ പോകാൻ കഴിയില്ല

 നിൻ പെരുമപാടാതെ  പോകാൻ കഴിയില്ല  

പൊലിമയുള്ള പൊന്നിതൾ കണ്ടാൽ.

ചുടുകാറ്റിലുരുകി  മുത്തുകൾ കിലുക്കി 

മിഴികൾകവരുമീ  മരതകസുന്ദരി  

പെരുമപാടാതെ  പോകാൻ കഴിയില്ല  

നിൻ പൊന്നിതൾ പുഞ്ചിരി കണ്ടാൽ 

ഇതുപോലെ ഒരുപ്പൂവിനും സൗരഭ്യമേകി 

ഹൃത്തടത്തിൽ പടരുവാൻ കഴിഞ്ഞെന്നും

വരികില്ല ,പെരുമപാടാതെ  പോകാൻ കഴിയില്ല.  


Saturday 12 February 2022

പ്രണയപ്രകൃതി

 പ്രണയപ്രകൃതി🌷

പ്രണയം പരക്കെ പകരുമാ  

പ്രകൃതിയെ  നോക്കി ഹഹാ 

കാമുകനായി ഞാനിരുന്നു.


പച്ചപന്തലിട്ടപ്പൂമരങ്ങളാട്ടി    

കിളിപ്പാട്ടുമായി ഉല്ലസിച്ചു

എന്നെ ചുറ്റിപ്പിടിക്കുവാൻ 

കോടക്കാറ്റുവന്നൂ.

   

ആകാശക്കോട്ടയിൽ  ദ്രുതദുന്ദുഭിമേളം

തീർത്തു കുളിർമുത്തുകൾ കുടഞ്ഞു 

കരിമേഘ തിരുമേനിമാർ നിരന്നു. 


മയിലാടും കുന്നിലെ കല്ലുകളിൽ  

ചാടിക്കളിച്ചു കാട്ടുവള്ളികളിലൂർ

ന്നിറങ്ങി കാട്ടരുവിപ്പെണ്ണ് കിന്നരിച്ചു

തൂമെയ്യാൽ തഴുകിനിന്നു .


ഉള്ളംനിറച്ചുപ്രകൃതിപകരുമീ 

പ്രണയലഹരിയിൽ കണ്ണെടുക്കാതെ 

ഞാൻ കല്പടവിൽതന്നെയിരുന്നു.  

 @vblueinkpot

Saturday 1 January 2022

ഒരു പനിനീർപ്പൂവിൻറെ

 ഒരു പനിനീർപ്പൂവിൻറെ  

പുഞ്ചിരികാണാം. 

ഒത്തിരിപ്പേർക്കായി 

സ്നേഹസുഗന്ധം  പകരാം.


ഒരുപ്പൂവിൽ നിന്നും

ഒത്തിരിമിഴികൾക്കു 

ഹൃദയവർണ്ണങ്ങൾ പകരാം.

കണ്ണീർകണങ്ങൾ തുടക്കാം .


ചുറ്റും കൂർത്തമുള്ളുകൾ നിന്നാലും 

വിണ്ണിൽ  കാർമുകിലുകൾ നിരന്നാലും 

ഓരോ പുലരിയും പനിനീർപ്പൂക്കൾ 

കണ്ട് ആഘോഷിക്കാം .


മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...