Wednesday 30 December 2020

വെണ്മുകിലെ മരുഭൂവിലായി

 വെണ്മുകിലെ മരുഭൂവിലായി

സ്നേഹ വർഷമായി

വിജനമാം വഴിയിൽ

ഈ കർമചാരി തൻ മാറിൽ

പുളകങ്ങൾ നിറച്ചു

സ്നേഹ വർഷമായിമാറി

പുണർന്നുനിൽപ്പൂ....

കൊട്ടും കുരവയും മഴവിൽ

കുടയും വട്ടംകറക്കി

വിജനമാം വഴിയിൽ

പുണർന്നുനിൽപ്പൂ മഴയെ

മുടികെട്ടാതെ മേലാങ്കി

അഴിച്ചുമാറ്റി രതിയുടെ

ഹർഷവർഷം ഉലയുന്ന

ചില്ലകൾ ചാഞ്ഞുകിടന്നു

തൂവൽ സ്‌പർശമേകി

തുടികൊട്ടി ക്രീഡകൾ ആടി

Monday 28 December 2020

തീ ചൂണ്ടും വിരലുകൾ

  തീ ചൂണ്ടും വിരലുകൾ 

കണ്ണുകളിൽ  കടലായിരുന്നു 

നിങ്ങളെ ചൂണ്ടുന്നു ...

ആ തീ ചൂണ്ടും വിരലുകൾ 

ഉത്തരുവുകളിറക്കി  

ഒരു വീടിൻറെ അസ്ഥിവാരം 

കിളച്ചു കയ്യാളുന്നതോ നീതി 

നീതിപീഠമേ ..


കരുതൽ  ഉള്ളൊരു   

നെഞ്ചിൻ കൂട് 

കരിഞ്ഞു കനലായി 

മാറവെ കണ്ടു പൊള്ളി 

ചോര പൊടിഞ്ഞ  കണ്ണുകൾ.

തീ ചൂണ്ടും വിരലുകൾ 


കക്ഷിചേർന്നു നിങ്ങളും 

ഊതികത്തിക്കുവാൻ 

എത്തുന്നോ  ഈ മഹാവ്യാധിയിൽ 

നീതിപീഠമേ ..


Sunday 27 December 2020

ചായ കടക്കാരൻ കൊച്ചേട്ടൻ

 ചായ കടക്കാരൻ കൊച്ചേട്ടൻ 

ചായ കടക്കാരൻ കൊച്ചേട്ടൻ  

ഉണ്ടല്ലോ നല്ല നൈപുണ്യം

കൈകൾ ഉയർന്നു വീശി

പതപ്പിച്ചതോ  നല്ല സ്വാദുള്ള  

നാടിൻറെ  പാൽ ചായ 

കടയിൽ വരുന്നവരോട്  

നാവും കാതു൦ മിഴികളും 

ചോദിച്ചറിഞ്ഞും പറഞ്ഞും 

ഫേസ്ബുക്കും വാട്സ്‌ ആപ്പും 

ഇല്ലാത്ത കാലത്തു കാലത്തേ 

നാട്ടാരുടെ വിശേഷങ്ങൾ... 

ഇടിവെട്ടിപ്പെയ്യുന്ന മഴയെത്തും 

ഉച്ചി പൊള്ളുന്ന വെയിലത്തും 

മാടക്കടയിൽ തടിബെഞ്ചിൽ 

ആളുകൾ ഒത്തുകൂടുന്നുണ്ട് .


താലി

   താലി

താലികെട്ടി കൊണ്ടുവന്നവളേ 

വല൦ കാൽവെച്ചു പതുങ്ങി 

കുലുങ്ങി വിളക്കെടുത്തു 

വീടിൽ കയറി  ഇരുന്നവളെ 

നാണമോടെ മാറി നിന്നവളെ 

പതിയുടെ പാദം വന്ദിച്ചു 

സിന്ദൂരം എന്നും വരച്ചു  

മക്കളുടെ പൊന്നമ്മയായി ..

കഷ്ടപ്പാടുകളിൽ  പതിയുടെ 

പാതിയായി കൂടെക്കൂടി  

ഒരായുസിൻ പുണ്യം പകർന്നവളെ 

ഹൃദയം നിൻറെ താലിയായി 

നീയോ വീടിൻറെ റാണിയായി.


Saturday 26 December 2020

മായാത്ത കാൽപ്പാടുകൾ

 മായാത്ത കാൽപ്പാടുകൾ 

തീർത്തവർ ഏറെയുണ്ട് 

ജീവിതയാത്രയിൽ  ഇടവഴികളിൽ 

അപരിചിതർ അല്ല ആ 

പരിചിത കാലൊച്ചകൾ

പിന്നിലേക്ക് വലിയുമെൻ  

കാലുകളെ ഒപ്പംകൂട്ടി 

മനസ്സിൽ  ഉത്സാഹമേകി   

നേർവഴികാട്ടിയ  കാൽപ്പാടുകൾ 

ഹൃദ്യമാക്കി ആ മുഖങ്ങൾ 

വർഷിക്കട്ടെ സ്നേഹപുഷ്പങ്ങൾ 

മായാത്ത കാൽപ്പാടുകൾ 

Friday 25 December 2020

ആത്മരോദനം ....


ഇന്ന് ഞാൻ കണ്ടു  

ചിരിച്ചുപോകുന്നു  ചില 

ആത്മരോദനം ....

ഇന്ന് ഞാൻ കാണുന്നു 

ദാന ധർമ്മo നടത്തുന്നവൻറെ 

ആത്മരോദനം ....

പിന്നെകേൾക്കാം 

കള്ളപ്പണം വെളിപ്പിച്ച 

രോദനം ....

ഇന്ന് ഞാൻ കാണുന്നു

കൊലപാതകിയെ തിരയാതെ 

രക്തസാക്ഷിക്കായി 

കൊന്നവനും കൊടിയെടുക്കും 

രാഷ്ട്രിയക്കാരന്റെ 

രോദനം 

ഇന്ന് ഞാൻ കണ്ടു  

ചിരിച്ചുപോകുന്നു  ചില 

ആത്മരോദനം ....

കർദിനാൾ വസ്ത്രത്തിൽ 

കാമദേവനും 

കന്യകത്വം തുന്നിചേർത്ത് 

കന്യകക്കായി പ്രാർത്ഥിക്കുന്ന 

മത പണ്ഡിതർ തൻ രോദനം 

ഇന്ന് ഞാൻ കണ്ടു  

ചിരിച്ചുപോകുന്നു  ചില 

ആത്മരോദനം ..


Thursday 24 December 2020

ഹാപ്പി ക്രിസ്‌തുമസ്‌

 ഹാപ്പി ക്രിസ്‌തുമസ്‌


സൂര്യൻ മേഘപുതപ്പുമാറ്റി

മഞ്ഞുമൂടിയ പുലരിയിൽ

മെല്ലെ മെല്ല നോക്കി പച്ചപ്പാർന്ന

ക്രിസ്മസ് മരത്തിൻ കൈകളിൽ 

മുത്തമിടവേ മഞ്ഞുകട്ടകൾ 

ഹിമദീപ്‌തിയിൽ തിളങ്ങി 

ചിറകു ചേർത്തു ചില്ലകളിൽ 

പാടി  ക്രിസ്മസ് കിളികൾ പാറി.




തണുത്തകാറ്റിൽ വിറച്ചുകൊണ്ട്

അവിടെ ഒരു മുത്തശ്ശൻ കാണുവാനെത്തി 

സമഭാവന തൻ ശാന്തി തൻ

സന്ദേശമെഴുതി, സമ്മാനങ്ങൾ

ക്രിസ്തുമസ് കാർഡുകൾ നൽകി.


പാരാകെ  പുൽക്കുടിൽ കെട്ടി

പൂർണേന്ദുതഴുകവേ ഒരായിരം

വർണ്ണ നക്ഷത്രദീപങ്ങൾ മിന്നി

മാലാഘമാർ പാറി

കുട്ടികൾ പാടിയാടി

ഉണ്ണിയേശുവിനെ വാഴ്ത്തി

ശാന്തി തൻ ജന്മദിനാഘോഷം 

സ്നേഹത്തിൻ ഒരു ക്രിസ്‌തുമസ്‌ .

ഹാപ്പി ഹാപ്പി ക്രിസ്‌തുമസ്‌ .

Wednesday 23 December 2020

സുഗതെ സ്വാതികെ അമ്മേ

 സുഗതെ സ്വാതികെ അമ്മേ

ചിറകൊടിഞ്ഞൊരാ പക്ഷിയും

മഴു തിന്നൊരാ  മരച്ചില്ലകളും

കണ്ണീർപ്പുഴയും തിരയുന്നു നിന്നെ

നിൻ അക്ഷരനിധികൾ 

പാരിലാകെ പാടിപ്പകർന്ന 

കവിതാപുസ്തകതാളുകൾ 

അടക്കം പറഞ്ഞു അമ്മേ

നിൻ മിഴികൾ പകർന്ന 

കാഴ്ചകൾ സ്നേഹമിവിടെ 

സുഗതെസ്വാതികെ അമ്മേ

വിടചൊല്ലിയോ  വേദനയോടെ ..

തുലാമഴ പെണ്ണവൾ

 തുലാമഴപ്പെണ്ണിൻ  ഇടുപ്പിൽ കണ്ടുവായിരുണ്ട 

ചാക്കുകെട്ടുകൾ, വെള്ളി മിന്നൽപ്പിണരു

കൂട്ടിക്കെട്ടി  സഹ്യാദ്രിതൻ ശിരസ്സിൽവെച്ചvl 

താഴ്വാരഭംഗിയാസ്വദിച്ചു  തുലാമഴപ്പെണ് vl

ത്രിസന്ധ്യയിൽ കോരിത്തരിച്ചു നിന്നുപോയി.

  

ദീപവുമേന്തി സഖികളാ൦ മിന്നാമിന്നികൾ 

ആ അണയാത്ത കൽവിളക്കുകൾ വഴി തെളിച്ചു 

കാണുവിനാരണ്യത്തിലെ ഓരോ  പ്രണയക്കാഴ്ചകൾ

മാനുകൾ  മയിലുകൾ കാട്ടും അനുരാഗക്രീഢകൾ  

പ്രണയക്കിളികൾ ചേക്കേറും പൂമരകൊമ്പുകൾ 


പുഴകളിൽ ഉല്ലസിച്ചു ഇല്ലികൾ കുലുക്കി 

ചക്കരവാക്കുമായി കാമുകൻ കാറ്റുമെത്തി 

കൈകൊട്ടിച്ചിരിച്ചു കെട്ടിപ്പിടിച്ച്  ചുറ്റിക്കറങ്ങി 

മഞ്ഞുപുതപ്പിൽ   അവർ  ഇരുട്ടിലേക്കുപോയി

പെയ്യാതെ പോയൊരു തുലാമഴപ്പെണവൾ 

മുത്തശ്ശൻറ് തൊട്ടിൽ

 തൊടിയിലെ കൂരയിൽ 

കുഞ്ഞവൻ കണ്ടുവാ 

മുത്തശ്ശൻറ് തൊട്ടിൽ  

ഇളo കാറ്റുകൊണ്ട് 

മാവിൻറെ തണലിൽ 

കിളികൾതൻ കൊഞ്ചൽകേട്ടു 

കളിവാക്കുപറഞ്ഞു 

ഉറങ്ങാന്നെത്തു൦ അവൻ  

മുത്തശ്ശൻറെ മാറിലായി 

ആ പഴയചാരുകസേരയിൽ. 

Tuesday 22 December 2020

അതിരുകൾ

 അതിരുകൾ 

അതിരുകൾ പറഞ്ഞുതന്ന "പൂകൈതകൾ" 

മുറിവേൽപ്പിക്കാo  മുള്ളുകൾ കുപ്പിച്ചില്ലുകൾ 

അവിടെകണ്ടു കൂട്ടുകൂടുന്ന നാട്ടുകുരുവികൾ 

ഒന്നിച്ചു ഒച്ചയോടെ  പറന്നുനടന്ന വയലുകൾ 

അതിരുകൾ തീർത്ത പൂകൈതകൾ .


പിന്നെയും കണ്ടു കല്ലുകൾ 

മൂർച്ചയുള്ള "കമ്പിവേലികൾ"

കുടിങ്ങി കിടക്കുന്നാചിറകുകൾ 

കാലിൽ ചുറ്റിയാ  തുരുമ്പിച്ചകമ്പികൾ  

അതിരുകൾ തീർത്ത കമ്പിവേലികൾ.



അവ പിഴുതെടുത്തു് തീർത്തു 

വൻമതിലുകൾ ..വൻമതിലുകൾ ....

കോടി വിലമതിക്കും അലങ്കാരങ്ങൾ  ,

അതിനുകാവലായി ആയുധധാരികൾ.

മറ്റു പരസ്യം പതിക്കരുത്.

അനുവാദം ഇല്ലാതെ അകത്തുകടക്കരുത്.

അതിരുകൾ തീർത്ത വൻ മതിലുകൾ 


നാട്ടുപക്ഷികളെ, കണ്ണ് തുറക്കൂ കാണൂ  

ഒടിവേറ്റ ചിറകുകൾ തുന്നിച്ചേർക്കു .

ഈ  സ്വർഗ്ഗീയ ഭൂമിയിൽ ഒരുമയോടെ 

അതിരുകൾ ഇല്ലാതെ  പാറിപറക്കു.  

മരവിച്ചു നിൽക്കുന്ന മരമിതു

 മരവിച്ചു നിൽക്കുന്ന മരമിതു

മണില്ലാത്ത പാർപ്പിടത്തിൽ
മരവിച്ചു നിൽക്കുന്ന മരമിതു
മതിൽകെട്ടിൽ മണ്ണിനെ
തേടി അലയുന്ന വേരിതു.
ഇൻറ്റർ ലോക്കിട്ട മണ്ണിൽ
ഉറവകൾതേടും തായ്‌വേരിതു.
മധുരിക്കു൦ ധാതുക്കൾ തേടി
തുരക്കും തലനാരിഴവേരിതു.
വെട്ടിയൊതുക്കിയ ഓട്ട
കൈചില്ലകൾ കരിഞ്ഞു
പൊള്ളുംചൂടിൽ നിൽപ്പതു ...
കാറിൻറെ ടയറുകൾ
കയറി കയറി ചതഞ്ഞു
പുണ്ണുപിടിച്ച വേരുകളിത്‌
തണ്ടിൻ തടികാക്കുവാൻ
ചുറ്റിപ്പിടിച്ചു പിടഞ്ഞു കിടപ്പൂ
ആഡംബര തറകളിൽ....

ഒരു ദിവ്യ നക്ഷത്ര൦

 ഒരു ദിവ്യ നക്ഷത്ര൦  

വീണുപോയി കുരിശു

മലയിൽ കരിങ്കല്

താഴ്വരയിൽ ആ തൂ  

വെള്ള ചന്തമേകും 

മഞ്ഞുപുതപ്പിൽ  

മരവിച്ചുകിടന്നപ്പോൾ.... 

കർമ്മസാക്ഷി തൻ 

മിഴികൾ ചുവന്നുകണ്ടു

ചോരപ്പാടുകൾ കണ്ടു 

അവൾക്കായി ഉണർന്നിരുന്നു 

നന്ദി മറനീക്കി കാലമേ ...

സ്തുതിപാടി ആകാശമാകെ 

നക്ഷത്രങ്ങൾ നിരന്നു 

ആ കണ്ണുകൾ എല്ലാം 

നിറഞ്ഞിരുന്നു ...   

 

Sunday 20 December 2020

ഗ്രാമത്തിൻ ഭംഗിക്കായി

 ഗ്രാമത്തിൻ ഭംഗിക്കായി  

ചേറിൽ കളംവരക്കുന്ന

ഏരാളെൻറെ  കൂടെ 

വിയർത്തു നിലമുഴുതുനിൽപ്പൂ 

ഒരു ജോഡി കാള....

 

ചാടി ചാടിക്കയറി 

വരമ്പിലാകെ കയറി 

നനഞ്ഞിരുപ്പൂ കൊറ്റികൾ 

തവളകൾ ഓരിവിളിക്കുന്നു 

മഴത്തുള്ളികൾ തകൃതി തികൃതൈയ് 

പാടത്താകെ തുള്ളിക്കളിക്കുന്നു.


പൊന്നിൻനിറം ചാലിച്ചു

കൂലിവാങ്ങി കൂരയിൽ 

പോകേണ്ടേ ഏറു കാളെ   ഏറു 

കാളെ  പാടത്തു ഈ കുളിരിൽ 

   

കണ്ണാ നിൻ ഓമൽചുണ്ടുകൾ ഓടക്കുഴലിനു മാത്രമല്ലോ ..

ഓടക്കുഴലിനു മാത്രം അല്ലോ

കണ്ണാ നിൻ ഓമൽചുണ്ടുകൾ 

ഓടക്കുഴലിനു  മാത്രമല്ലോ 

ആ വെണ്ണകൈവിരലുകൾ 

മെല്ലെ തലോടുന്നതും 

ഓടക്കുഴലിനെ മാത്രമല്ലോ ...

മധുരമാം ലഹരിയിൽ 

മുത്തമേകിതലോടിയതോ 

 

നിൻ നിശ്വാസചൂടിൽ 

വേണുവെട്ടിത്തിളങ്ങുമ്പോൾ  

സപ്തസ്വരവീചികൾ നിറയും 

ഗോകുലമാകെ വർണ്ണ വസന്തമാകുന്നു.


സുസ്മിതയാം രാധയപ്പോൾ 

കിങ്ങിണിപൂക്കൾ  കിലുക്കി 

അരയാലിൻ ചോട്ടിലോടിയെത്തുന്നു 

നിൻ മാലേയമാറിൽ ചേർന്നു

താളം കൊട്ടുന്നു .



നിന്നുടെ തൃക്കടാക്ഷം

തേടി പൈക്കൾ  

പാദപത്മ൦  പുൽകുമ്പോൾ   

കണ്ണടച്ച് നറുപ്പീലിയാട്ടി . 

മുത്തമേകിതലോടിയതോ 

കണ്ണാ നിൻ ഓമൽചുണ്ടുകൾ 

ഓടക്കുഴലിനു  മാത്രമല്ലോ.....


Saturday 19 December 2020

പാഴ്ക്കിനാവുകൾ പകുത്തവർ

 പാഴ്ക്കിനാവുകൾ പകുത്തവർ 

കിടന്നത് പൂങ്കാവനത്തിലല്ല 

പട്ടുമെത്തയിൽ അല്ല ...

ഒത്തൊന്നുചേർന്നവർ മണ്ണിൽ 

ഒരു പ്രേതാലയത്തിൻറെ കോണിൽ 

പാഴ്ക്കിനാവുകൾ പകുത്തവർ 

രാത്രികാലങ്ങളിൽ രാപ്പാടികളായി 

സമൂഹത്തിലെ ആചാരങ്ങൾക്ക് 

അതീതമായി പ്രേമിച്ചവർ   


Friday 18 December 2020

കാളിന്ദിയുടെ കണ്ണീർ

 കാളിന്ദിയുടെ കണ്ണീർ 

കണ്ണാ കണ്ണാ കാർവർണ്ണാ

ആ കറുത്തമറുകുള്ള കാളിന്ദി 

കരയുന്നെ  കണ്ടില്ലേ

കണ്ണാ കണ്ണാ കാർവർണ്ണാ

യുഗങ്ങളോളം  കുളിരോളം

കുണുക്കി ദൂരങ്ങൾ ഒഴുകിയിട്ടു൦   

കണ്ണാ കണ്ണാ കാർവർണ്ണാ

നീ  എന്തേ ഈ 

കണ്ണീർ കാണാത്തേ...



ഗോക്കളും ഗോപാലവൃന്ദങ്ങളും  

തീരത്തു മയങ്ങിവീഴുന്നു 

നാടിനു കെട്ടവൾ  ആകുന്നു

കണ്ണാ കണ്ണാ കാർവർണ്ണാ

കടമ്പുവൃക്ഷങ്ങൾ  മുറിയുന്നു 

വൃന്ദാവനങ്ങൾ വാടുന്നു 

കറുത്തമൊട്ടുകൾ  നിറയുന്നു 

കണ്ണാ കണ്ണാ കാർവർണ്ണാ

നീ  എന്തേ ഈ 

കണ്ണീർ കാണാത്തേ...


കാൽച്ചിലമ്പൊലികൾ  

കാതോർത്തു ,

വേണുരാഗത്തിൽ അലിഞ്ഞെന്നു൦   

പ്രണയമഴനനയാൻ 

കൊതിയായി കണ്ണാ 

കണ്ണാ  കാർവർണ്ണാ

കാളിന്ദി ഇന്ന് കേഴുന്നു 

നീ  എന്തേ ഈ 

കണ്ണീർ കാണാത്തേ...

സ്വയ൦വരം

  സ്വയ൦വരം

സീതയെ സ്വയ൦വരം ചെയ്തൊരു രാമാ  ,

കാട്ടിലേക്കയച്ചൊരു ശ്രീരാമാ,

യജ്ഞം ജയിക്കുവാൻ  കാഞ്ചന സീതയെ 

വാമഭാഗത്തു ഇരുത്തിയ ശ്രീരാമാ 

കണ്ണീരുവറ്റാത്ത ഗര്‍ഭിണിയാ൦ സീതയെ 

ക്രൂരമൃഗങ്ങളുള്ള കാട്ടിലയച്ചു  

വിരഹദുഃഖത്തിൽ രാജ്യം 

ഭരിച്ച രാമാ ജയ്‌   ശ്രീരാമാ 


പ്രിയ ഭരതാ

   പ്രിയ ഭരതാ

അനിയാ പ്രിയ ഭരതാ 

വേണ്ട ഈ ശ്രീരാമ രാജ്യം.

മൂല്യങ്ങൾ ഉള്ള പ്രിയ 

മര്യാദാപുരുഷോത്തമൻ 

സന്തോഷമോടെ ആശീർവദിച്ചു 

നൽകട്ടെ ഈ ഭാരത  രാജ്യം

കാനന്ന വാസിയായി 

കാഷായവസ്ത്ര൦ ധരിച്ചു 

അവതാര ധർമ്മ൦നിറവേറ്റാൻ

ഇറങ്ങുന്ന എന്നെ പിൻ തുടരേണ്ട 

ഇനിയേറെ  സംവത്സരങ്ങൾ

കഴിഞ്ഞാലും വന്നില്ലെങ്കിലും 

വേണ്ട ഈ ശ്രീരാമ രാജ്യം.

ഒരുഗോപുരത്തിന്റെ മുകളിലും

കയറി ആത്മഹത്യക്ക് ഒരുങ്ങരുതെ  

അനിയാ പ്രിയ ഭരതാ 

വേണ്ട ഈ ശ്രീരാമ രാജ്യം.

Thursday 17 December 2020

കവി ഉറങ്ങിപ്പോയോ

 

കവി ഉറങ്ങിപ്പോയോ
ചിരട്ടകത്തിച്ച പോലെ സൂര്യൻ
പരന്ന കറുത്തകല്ലുപോലെ വാനം
രാത്രി ചുട്ടെടുത്തു വട്ടയപ്പം ചന്ദ്രൻ
നക്ഷത്ര കേക്കുമായി ധ്രുവനക്ഷത്രം
പുകഞ്ഞു ചിതറി മഞ്ഞുകട്ടകൾ
അതുമുറിച്ചു തിന്നുകൊണ്ടിരുക്കുന്ന
ഇലപൊഴിഞ്ഞ മരചില്ലകൾ
രുചിയറിയാതെ രസമറിയാതെ
സോമരസത്തിൽ അലിഞ്ഞു
കവി ഉറങ്ങിപ്പോയോ....
കാണൂവാൻ വിളിച്ചുണർത്തു
ശരത്കാല രാത്രികളെ ...

Wednesday 16 December 2020

കിറ്റുകൾ തീർത്ത ഹിറ്റുകൾ

 കിറ്റുകൾ തീർത്ത  ഹിറ്റുകൾ

ഭക്ഷണപ്പൊതികളും നൽകി 

മരുന്ന് പൊതികളും നൽകി

കിറ്റുകൾ തീർത്ത വിജയം 

ജനകീയ അടിത്തറയുള്ള 

പാർട്ടിക്ക് കിട്ടി ഹിറ്റുകൾ 


താങ്ങും തണലും നൽകി 

ഓരോ ഊരിൽ കൊടിക്കീഴിൽ 

ഒന്നിപ്പിച്ചു എതിരാളികളെ 

അതിശയിപ്പിക്കുമാ വിജയം 

അപ്പോൾ സ്വർണ്ണ ബിസ്ക്കറ്റോ 

മണ്ണാകട്ടകൾ ,വേണം കിറ്റുകൾ 

പാർട്ടിക്ക് കിട്ടി ഹിറ്റുകൾ 


Tuesday 15 December 2020

തടവറ

 തടവറ

അരമനയിൽ ഇരുപ്പവർ
അറിയില്ല ഈ തടവ്
തടവറയിൽ ഇരുപ്പവർ
അറിയില്ല ഈ തടവ്
ഈ തടവ് ഹൃദയകൂട്ടിലെ പ്രണയ
പൂക്കൾക്ക് വിരിയാൻ
പറ്റാത്ത തടവ് ...
തലയോട്ടിലെ ചിന്തകൾ
ആകും ചിത്രശലഭങ്ങൾക്കും
പാറാൻ കഴിയാത്ത തടവ്.

Monday 14 December 2020

മിഴികൾ

     എൻ മിഴികളെ 

മിഴികളെ എൻ മിഴികളെ 

നിങ്ങൾ പ്രണയക്കിളികളാ 

കുളിരുള്ള നീർച്ചോലയിൽ 

കൃഷ്ണമണികളോ  തെന്നി 

പോകും കളഹ൦സങ്ങളാ ....


അടുത്താണെങ്കിലും 

കടക്കണ്ണിട്ടു തിരഞ്ഞെങ്കിലും

പരസ്പരം കാണാൻ കഴിയുന്നില്ലയോ   

കിനാവുകളിൽ നിങ്ങൾ 

ചുറ്റിക്കറങ്ങി കണ്ട് 

മനതാരിൽ ഒന്നാകുന്നുവോ...



 

കരിമഷിയും എഴുതണം 

മിഴിപ്പീലികൾ വിരിച്ചാടണം 

നിറങ്ങൾ മാത്രം കാണണം  

കരടുകൾ  ഇളക്കി ചുവന്നു 

കരയരുത്  എൻ മിഴികളെ 

എൻ ഹൃദയ൦ നോവുമേ .

 

പ്രണയമന്ത്രങ്ങൾ ഉരുവിട്ട് 

എഴുതട്ടെ പ്രണയ കാഴ്ചകൾ  

ഒന്നിച്ചു മിഴകളടക്കു൦വരെ 

ഓടികളിക്കണം എനിക്കായി 

വിരഹത്തിൻ പ്രിയ മിഴികളെ  

Friday 11 December 2020

പേപ്പട്ടികൾ

 പേപ്പട്ടി

പേപ്പട്ടികളെ  

തല്ലികൊല്ലു൦ ...

കാവലിരിക്കും

വീട്ടിലെ വാലാട്ടി 

പട്ടിയെ  കെട്ടിവലിച്ചു 

കടിച്ചു കൊല്ലും  ...

എടുക്കണം 

നാടാകെ കുത്തിവെപ്പ് 

കുരക്കാത്ത 

പേപ്പട്ടിയെ കണ്ടു 

റോഡിൽ ഒരു 

ചീറിപ്പായും കാറിൽ 

കാക്കേ കാക്കേ

 കാക്കേ കാക്കേ കാവതി കാക്കേ 

നിന്നോടിഷ്ടം ഉണ്ടെന്നു൦ .

എന്നിട്ടും പടിക്കലെത്തി 

വിളിക്കുമ്പോൾ എച്ചിലുമാത്രം 

ഞാൻ തന്നു...പോ കാക്കേ 

എത്രവെട്ടം പറഞ്ഞു ...

കൂടിലാ കുഞ്ഞി കുയിലിനെ 

പോറ്റുവാൻ എത്ര വിഴുപ്പുകൾ 

തോളേറ്റി പാറി നടന്നു...

കാക്കേ കാക്കേ കാവതി കാക്കേ 

നിന്നോടിഷ്ടം ഉണ്ടെന്നു൦ .

Thursday 10 December 2020

ഇരയാണ്

 ഇരയാണ് 

തൊട്ടപ്പോൾതോന്നി മണ്ണിൻ 

മുഖത്തിളകുന്ന ചുളിവെന്നോ 

വളമണ്ണിലാ വെയിലിലായി 

ഉരുകുകയാണ്, മണ്ണുതിന്നു 

വറുതിയിൽ കഴിയുകയാണ് 

ചെളിയിൽ  ചിലപ്പോൾ കട്ടപിടിച്ചു  

കാഴ്ചമങ്ങി കിടക്കുമ്പോൾ മഴയിൽ

എഴുനേൽക്കുകയാണ്,ഉഴുതു 

മണ്ണു മറിക്കുകയാണ്,  ശ്വാസം 

നൽകി വിത്തുകൾ വളര്‍ത്തുകയാണ്.

ചൂണ്ടകളിൽ  ചോരക്കു ചുവപ്പാണ്  

വേദനകൾകൊണ്ട് പുളയുകയാണ് 

ഇരയാണ് ആരുടെയൊക്കെയോ 

ചൂണ്ടയിൽ മുറിച്ചുകോർത്ത 

മണ്ണിൻ മിത്രമാണ് വിരയാണ്. 

Wednesday 9 December 2020

നിറമടർന്ന ചുവർ ചിത്രങ്ങൾ

 നിറമടർന്ന ചുവർ ചിത്രങ്ങൾ 

ഇന്ന് ചലിക്കുന്നപ്പോലെ തോന്നി 

വിതുമ്പി പറയുവാൻ വെമ്പുമാ 

ചിത്രത്തിന് മിഴികളെ തൊട്ടു  

തലോടി ,ചിതലുകൾ അരിച്ച

വഴികളിലൂടതിൽ തീപ്പൊരി

തുള്ളികൾ മിന്നി ,മനോഗതം 

പറയുവാൻ കഴിയാതെ പിടഞ്ഞു 

പൊലിഞ്ഞുപോയ കിനാക്കൾ 

ചൊല്ലി ചില്ലുകൾചുറ്റും ചിതറി  

ആസിഡുവീണ ഒരു പാവം 

പെണ്ണിൻറെ നിറമടർന്ന ചിത്രം 

ചുവരിൽ നോക്കാൻ പേടി 

മുറിവേറ്റ പല ചിത്രങ്ങൾ 

കണ്ണീരിൽ കണ്ണോടുകണ്ണുകൾ 

നോക്കി ,എന്നേ വരച്ചുവെച്ച 

ഇന്നിൻറെ ചിത്രങ്ങൾ ആ 

കലാകാരൻറെ കൂരയിൽ 

ചലിക്കുന്നപ്പോലെ തോന്നി 


Tuesday 8 December 2020

അടവി

 അടവി

അടവിയെ തഴുകി ഒരു 

തടിനി അവിടൊഴുകി 

ഇളകി ഇളകിയവൾ 

പുളകങ്ങൾ തീർത്തു 

അടവിഅവൾക്കായി 

പൂത്തു പൂവർഷം ഏകി 

കുളിർക്കാറ്റുമേകി 

ഊഴിയിൽ വറ്റാത്ത 

പ്രണയ കഥ പാടി 

വർണ്ണക്കിളികൾ പാറി 

കാട്ടുമൃഗങ്ങൾ ഏറുകണ്ണിട്ടു 

നോക്കി കുതിച്ചുചാടി  

അടവിയെ തഴുകി ഒരു 

തടിനി അവിടൊഴുകി 

തടിനിയിലൂടെ അവർ 

അവിടെയെത്തി ഓരോ 

തടി  അടരുമ്പോൾ 

തടിനിയും വറ്റി ...

ജീർണിച്ച തോലുകൾ 

ഉടുത്തു മാനവർ തുടി 

കൊട്ടി കാടുകൾ കാക്കണം  

.


Monday 7 December 2020

ആ 95ൽ

    ആ 95ൽ  


ആ 95ൽ  പള്ളിക്കുടത്തിന്  

പടിയിറങ്ങുമ്പോൾ എന്തേ 

പിന്തിരിഞ്ഞൊരു  നോട്ടം.

മിഴിയിണകൾ എന്തോ 

പീലിവിടർത്തി പരതിയൊരുനോട്ടം .

ആ അഞ്ചാംക്‌ളാസുമുതൽ 

ഓരോ ബെഞ്ചിലും ഒന്നിച്ചിരുന്നവർ ,

പടിഞ്ഞാറേഗ്രൗണ്ടിലെന്നും  തത്തിക്കളിച്ചവർ  

സ്നേഹബാല്യത്തിന്  ഓർമ്മകൾ 

തേടി പിന്തിരിഞ്ഞൊരു നോട്ടം.



വർണ്ണക്കുടവിരിച്ചുയരത്തിൽ  

നിൽക്കുമാ  ബദാമിന്  തണലിൽ 

പൊട്ടിച്ചു പങ്കിട്ടു ഉപ്പിലിട്ട കായ് കനികൾ  

പിന്നെ കേൾക്കാ൦ കലപിലകൾ 

ചങ്ങാതിപ്പക്ഷികൾ തൻ കൂട്ടം  

കടക്കണ്ണിട്ടുനോക്കി  മിണ്ടാതെ 

പിന്നെ വരിവരിയായി നിന്നു  

വാങ്ങി ഗുരുക്കൻമാരുടെ കടാക്ഷം. 




മനസ്സിൽ മായാ വർണ്ണങ്ങളുടെ 

തേരോട്ടം  തീർത്ത   നിത്യഹരിതമാ 

ചെട്ടികുളങ്ങര HS ൽ 

പോയിവന്നപോലെ സന്തോഷം 

പാരൂർ കടയിലെ നാരങ്ങാമിട്ടായി  

നാവിൽ മധുരിക്കവെ....പല   

മിഴി ഇണകൾ  മഴനനയുംപോലെ 

ആ 95ൽ  പള്ളിക്കുടത്തിന്  

പടിയിറങ്ങുമ്പോൾ എന്തേ 

പിന്തിരിഞ്ഞൊരു  നോട്ടം.


പാതിവഴിയിൽ തനിയെ

 പാതിവഴിയിൽ തനിയെ 

വാനിൽ പാതിവഴിയിൽ എന്നും കാണുന്നു 

ഉച്ചക്കുച്ചിയിൽ വെട്ടിത്തിളങ്ങുന്ന സൂര്യനെ 

നീലക്കുടയുയർത്തി സർവ്വപ്രപഞ്ചത്തിൽ   

പകർന്നുപൊൻവെളിച്ചമേകുമാ സൂര്യനെ.

വേദനപറയാതെ സായാഹ്‍നം മയങ്ങുന്ന സൂര്യനെ

പുലരിയിൽ പുഞ്ചിരിച്ചുയരുന്ന സൂര്യനെ


വാനിൽ വെട്ടിത്തിളങ്ങും തനിയെ ആ  സൂര്യനെ 

അഴൽമേഘങ്ങളോടൊപ്പം അനവധി 

നക്ഷത്രങ്ങൾക്കു പൂക്കൾക്ക് പറവകൾക്കു 

നിത്യം നിറങ്ങൾ വാരിക്കോരി നൽകി 

സ്നേഹസഞ്ചാര മാർഗ്ഗങ്ങൾ ഒരുക്കി.

അനന്തവിഹായസ്സിൽ പണിചെയുന്ന

മധ്യവയസ്‌കനായ ഒരച്ഛൻറെ                 

വട്ടമുഖമുള്ള സൂര്യനെ പാതിവഴിയിൽ ...

Vblueinkpot

നിറം

 # നിറം 

നിറമുണ്ട് എനിക്ക് നിറമുണ്ട് 

എൻറെ ഹൃദയത്തിനു ചുവന്ന 

റോസാപ്പൂവിൻ നിറമുണ്ട് 

ഓരോ ശ്വാസക്കാറ്റിൽ ആടുന്നുണ്ട് 

ഇതളുകൾ മന്ത്രിക്കുന്നുമുണ്ട് 

കൂർത്തമുള്ളുകൾ ഏറെയുണ്ട് 

നിറമുണ്ട് എനിക്ക് നിറമുണ്ട് 


നിറമുണ്ട് എനിക്ക് നിറമുണ്ട് 

എൻറെ തലമണ്ടക്കും നിറമുണ്ട്

വെട്ടിത്തിളങ്ങുന്നുണ്ട്‌ ചിന്തകൾ 

തീർത്ത സപ്‌തവർണങ്ങളുണ്ട് 

പൊള്ളും സൂര്യൻറെ നിറമുണ്ട് 

ഉരുകി മരുഭൂമി തീർക്കുന്നുണ്ട് 


നിറമുണ്ട് എനിക്ക് നിറമുണ്ട് 

മിഴിയിണകൾക്കു നിറമുണ്ട് 

രാത്രി തൻ താരാപഥമുണ്ട് 

ശരത്കാലചന്ദ്രന്റെ വെളിച്ചമുണ്ട് 

വിനിദ്രാ രാവുകളിൽ ഒലിച്ചിറങ്ങുന്ന 

കണ്ണീരുമൊത്തിരി മിന്നുന്നുണ്ട് 

നിറമുണ്ട് എനിക്ക് നിറമുണ്ട് 


നിറമുണ്ട് എനിക്ക് നിറമുണ്ട് 

എൻറെ ഞരമ്പുകൾക്കു 

നിറമുണ്ട് ഈ ഭൂമിതൻ 

നീലിച്ച നിറമുണ്ട് ,സ്‌നഹപ്പുഴ  

വറ്റുമ്പോൾ  നിറമുണ്ടാകുമോ

ജീർണിച്ചതുമാത്രം തളംകെട്ടുമോ   

അത് നിറക്കൂട്ടിൽ തിരയുന്നുണ്ട് 

നിറമുണ്ട് എനിക്ക് നിറമുണ്ട്


Friday 4 December 2020

ഹിംസയാണ് ചുറ്റും

 ഹിംസയാണ് ചുറ്റും

പ്രതീക്ഷയോടെ പുഞ്ചിരിച്ചു മിഴിതുറന്ന

കുഞ്ഞുപൂവിൻ ഇതൾചുണ്ടുകൾ

കടിച്ചുമുറിച്ചു കൊന്നിട്ടു കീടജാതികൾ

തുള്ളിയാടി ഹിംസയാണ് ചുറ്റും

ഹിംസയാണ് ചുറ്റും...


ആ കീടങ്ങളെ നാവുനീട്ടി നക്കിപിടിച്ചു

തിന്നുവാ കൂപമണ്ഡൂകങ്ങളും ചാടി

ചാടി പോകവേ പറഞ്ഞു ഹിംസയാണ് ചുറ്റും

ഹിംസയാണ് ചുറ്റും .


ഇഴഞ്ഞുവന്ന വിഷപ്പാമ്പതാ വിഷംചീറ്റി

കടിച്ചു പിടിച്ചു വളഞ്ഞുപുളഞ്ഞു 

പതുക്കെ പതുക്കെ വിഴുങ്ങി 

പത്തിവിടർത്തി പറഞ്ഞു ഹിംസയാണ് ചുറ്റും

ഹിംസയാണ് ചുറ്റും .


ചിറകടികേട്ട് ചങ്കിടിച്ചു ചക്ഷുശ്രവണനും

പതുങ്ങുവാൻ നോക്കവേ പക്ഷിരാജൻ

കൊത്തിനുറുക്കി തിന്നും വാനിൽ 

വട്ടമിട്ടുപ്പാറി പാടി കൃഷ്ണാ കൃഷ്ണാ 

ഹിംസയാണ് ചുറ്റും.


അഹിംസാ മന്ത്രം ഉരുവിട്ടുവന്ന

മഹാത്മാവിന്നെ കശാപ്പുചെയ്തു നാട്ടിൽ

നരഭോജികൾ പല്ലുകൾ കാട്ടിയിളിച്ചു 

ഏറ്റുപാടി ഹിംസയാണ് ചുറ്റും.


Thursday 3 December 2020

ഋതുഭേദങ്ങൾ

 ഋതുഭേദങ്ങൾ

ഋതുഭേദങ്ങൾ ഭൂമിപ്പെണ്ണിൻ വേഷഭാവങ്ങൾ
വസന്തം പൂവസന്തം അഴകുള്ള സുഗന്ധ൦
അവളുടെ ഉരുണ്ടമേനിയിൽ പൂശവെ
ഗൃഹങ്ങളിൽ നീന്നും പലരും അവളെനോക്കി
ഒരോ ശിശിരരാവും ആ ഇലചേലമാറ്റി
പാൽനിലാവിൽ നക്ഷത്ര മുല്ലകൾ
വിരിയും മഞ്ഞുകട്ടികൾ മയങ്ങാൻ നൽകി.
ഇടക്ക്‌ ഗ്രീഷ്മം അവളോട് കോപിച്ചോ ,
ദാഹിച്ചോടും അവളുടെ കാലടികൾ
കരിയിലകളിൽ കേട്ടു,സർവ്വമറിയും
സംക്രമസൂര്യൻ നുണയാൻ മധുരപഴങ്ങൾ നൽകി
ചാരുതയോടെ കളിച്ചുചിരിക്കു൦
നവയൗവനമീയുർവരക്ക് ,മഴവിൽക്കുടനൽകി
വർഷം മുത്തുകളേകി കുളിർകാറ്റിൽ
അവൾ ചുറ്റിക്കറങ്ങി ആസ്വദിച്ചു ....

Wednesday 2 December 2020

തഴപ്പായ്

  തഴപ്പായ് 
തഴപ്പായ് നെയ്തു എടുക്കേണ്ടെ
തോട്ടിൻ വക്കിലെ പൂത്തകൈതോല
കണ്ട് താഴ്ത്തി മുറിച്ചു വെക്കേണ്ടെ 
അരികിലെ കൂർത്ത മുള്ളുകൾ
കൊണ്ടുകീറാതെ അരിവാളിനാൽ 
ഓരോന്നും കീറിക്കളയേണ്ടെ

നനച്ചുണക്കിമയം വരുത്തിയ ഓലകൾ 
മുറുക്കിചുറ്റി കെട്ടിവെക്കേണ്ടെ
നേടുകയും കുറുകയും നിവർത്തി
ഇഴകൾ നൂത്തു നൂത്തു ഇരുന്നിരുന്നു
വിടവില്ലാ തഴപ്പായ്മെടയേണ്ടെ

അതിരുകൾ ഇല്ലാ ഇല്ലത്തെ തമ്പ്രാട്ടിക്കു 
കൊടുക്കേണ്ടെ ,ഉള്ളാടത്തി  പെണ്ണിൻ  
തലയിൽ ഒരുകൊട്ട തഴപ്പാകെട്ടുണ്ടെ 
കിനാവുകൾ കാട്ടും തഴപ്പാകെട്ടുണ്ടെ     
കൂരയിൽ അടുപ്പുപുകയാൻ 
വിലയ്‌ക്കു വാങ്ങേണ്ടെ 

Sunday 29 November 2020

ആ പണി ആയുധങ്ങളാ

  ആ പണി ആയുധങ്ങളാ 

കർഷകൻറെ കയ്യിൽ ഇരുന്നതൊക്കെ 

ആ പണിയായുധങ്ങളാ ,ഉഴുതുമറിച്ചു 

നിലമൊരുക്കി  മാറ്റിവെച്ചത് തുരുമ്പ് 

തുടച്ചുവെച്ച ഇരുമ്പിൻറെകലപ്പകളാ..

കൊയ്തെടുക്കുവാൻ രാകിവെച്ച 

കൂർത്തുവളഞ്ഞ അരിവാളുകളാ ..

തച്ചുടച്ചു പാറക്കല്ലിൽ വെട്ടിമണ്ണു

തീർത്തു ചളുങ്ങിയ മൺവെട്ടികളാ 


തെക്കുവടക്കു ഭാരതഭൂമിക്കു 

ആധാരം കൃഷിഭൂമികളാ..

അവിടെ  വട്ടംചുറ്റി പിടിച്ചു 

മതംപൊട്ടിയ കൊമ്പനാനകളാ  

ആ മണ്ണ് തേറ്റപ്പലാൽ കുത്തി 

ഇളക്കാൻ വന്നത് കാട്ടുപന്നികളാ  

വളക്കൂറുള്ള മണ്ണിൽ നാറും 

ചാണകപിണ്ഡത്തിൽ നുരക്കുന്നേ 

വെളുത്തവീർത്ത കുണ്ടളപ്പുഴുക്കളാ  


പുകയും പോർവിളിയും നിറയും 

രാപ്പകലുകൾ  രക്തമൂറ്റി ചുറ്റിക്കറങ്ങി ..

ഉപദ്രവകാരികൾ  കുന്നുകൂടുമ്പോൾ  

ആ അരിവാളുമുനകൊണ്ട്    

ഒരു കൊത്തു കൊടുക്കരുതോ ...

മദയാനയും   ഓടും പന്നിയും ഓടും 

ചാണകപ്പുഴുക്കളും പിടഞ്ഞോടും.

Friday 27 November 2020

ആ റാലി സൈക്കിളും ഒപ്പം നീയും

 ആ റാലി സൈക്കിളും ഒപ്പം നീയും

പ്രതിസന്ധികളിൽ പ്രിയരായിരുന്നു 

ആ റാലി സൈക്കിളും ഒപ്പം നീയും 

കഷ്ടകാലത്തിൽ ജീവിതചക്രങ്ങൾ 

ഉരുളാതെ ആയപ്പോൾ ഉന്തുവാൻ കെല്പില്ല 

ഉടഞ്ഞാലും പാത്തിയിൽ തനെകിടക്കട്ടെ 

വേച്ചുവേച്ചു നടക്കാൻ തുടങ്ങിയപ്പോൾ 

നിന്നോടൊപ്പം ആ ഓർമ്മകളെ താലോലിക്കുവാൻ 

മോഹം ,എന്നേ താങ്ങിപ്പിടിക്കാൻ ശുശ്രൂഷിക്കാൻ  

പ്രിയതമേ നീ ആയുഷ്ക്കാലം ഒപ്പം നടക്കണം 

കൊണ്ടുകാണിക്കണ൦ ആ പ്രിയമുള്ള വീഥികൾ 

Thursday 26 November 2020

പുഴയെ കൊതിച്ചുപോയി

 പുഴയെ കൊതിച്ചുപോയി 

കുണുങ്ങി കിണുങ്ങി പോകുമാ 

പുഴയ്ക്കായി ഒന്നിച്ചു ചെറുപൂക്കൾ 

തുന്നി ചേലുള്ള ചെമ്പട്ടുകൊടുത്തോ?

എന്തിനു നിനക്കിന്നി

വമ്പരാം  താമരച്ചെണ്ടുകൾ?.


നീലമേഘങ്ങൾ കണ്ണാടിപോലെ 

മിന്നും നദീമുഖത്തു നീലപ്പൊട്ട് 

നോവാതെ കുത്തികൊടുത്തോ.?

നിര നിരയായി കരയിൽ 

നിൽക്കു൦ നാളികേരങ്ങൾ 

കുടപിടിച്ചു  വിശറിയുമായി നിന്നോ?


കുസുമിതയാം അവൾ നെൽപ്പുര

കാണാൻ തനിച്ചിറങ്ങുമ്പോൾ 

വഷളത്തരം കാട്ടി പാലത്തിൻ  

മേലെ പതിവായി ഇല്ലിമുളം 

തണ്ടുകൾ ചൂളംവിളിച്ചോ?


ഇലപ്പടർപ്പിൽ നിന്നുമെടുത്തു  

ചാടി കുളിച്ചുകേറി പൊന്മാൻ 

അവളോടൊപ്പ൦ രമിച്ചു ഗമിച്ചു .

കണ്ടപ്പോൾ  കൊതിച്ചുപോയി...

ഈ പുഴയെ  കൊതിച്ചുപോയി. 

Wednesday 25 November 2020

അപരൻറെ അപാരത

  അപരൻറെ  അപാരത 

മമ്മുക്കയെപ്പോലെ കണ്ടപ്പോൾ 

അപരന്കിട്ടി കൈയ്യടി 

ലാലേട്ടനെപ്പോലെ കണ്ടപ്പോൾ 

അപരന്കിട്ടി കൈയ്യടി...

കിട്ടി ജീവിതം കെട്ടിപ്പൊക്കാൻ 

അഭിനയവേദി വെല്ലുവിളികളും കൂടി.


അപരൻറെ  പോസ്‌റ്റർ കീറി 

ജാരസന്തതിയോ,നേതാവിനു 

പണിയാകുമോ അംഗങ്ങൾക്കു 

‌പേടി ,അഭിനയിക്കാൻ രാഷ്ട്രീയ൦  

നല്ലവേദി  അപരന്റെ അപാരത

വേദിമാറി മതിലുകളിൽ  മിന്നിത്തിളങ്ങി 

പോസ്‌റ്ററിൽ നായകനോ വില്ലന്നോ 

ഇതും നല്ല അഭിനയവേദി.


Tuesday 24 November 2020

സായന്തനശോഭ

  സായന്തനശോഭ  

ഇന്നെന്തോ  അകലെ സായന്തന സൂര്യനെ 

കണ്ടപ്പോൾ അലിഞ്ഞുപോകുന്ന ചുവന്ന 

നാരങ്ങാമിട്ടായി പോലെ  തോന്നി ...

അംബരത്തിൻറെ ചുണ്ടിൽനിന്നും 

ഒലിച്ചിറങ്ങുമ്പോൾ ആഴക്കടൽ

തിര ഉയർത്തി നാവുപോൽ നീട്ടി 

അങ്ങേപ്പുറം മിട്ടായി നുണയുന്നുണ്ട് .

മേഘങ്ങൾ കുഞ്ഞുപിള്ളാരെപോലെ 

മുഖമിരുട്ടി കരിമഷി തേച്ചുതുടച്ചു

വിണ്ണിൽ വിങ്ങിപ്പൊട്ടി ഓടുന്നുണ്ട് ....

സ്നേഹതീരം

   സ്നേഹതീരം 

ശരീരമെങ്ങോയലയുമ്പോഴും മനതാരിൽ 

ഉണ്ടെന്നു൦  ആ ഹരിതമനോഹര തീരം 

അതെൻറെ ഗ്രാമം ആ സ്നേഹതീരം 

അവിടെന്നും സുഗമം വർണ്ണക്കിളികൾ

ചേക്കേറുംഅടിമുടി കൊടുമുടികളിൽ 

പൂമരങ്ങൾ നിറയും സ്നേഹതീരം.

അവിടെ നന്മതൻ കുളിരലകൾ 

തീർത്തൊഴുകുന്ന പുഴയോടു എൻ പ്രണയം 

അതിനരികെ തെങ്ങിൻതോപ്പിൽ 

മഴവിൽക്കുടചൂടി നിൽപ്പൂ ഹൃദയഗേഹം 

പുളിച്ചി

   പുളിച്ചി 

കതിരവൻ തൊട്ടപ്പോൾ 

കുലുങ്ങിചിരിച്ചവൾ, കാറ്റിൽ 

കുഞ്ഞിലകൾ  വിരിച്ചവൾ , കുളക്കടവിൽ

ചാഞ്ഞു നിന്ന പുളിച്ചിപെണ്ണവൾ  


അവളെ കണ്ടു കൊതിച്ചു 

ഞാൻ ചിറികൾ കടിച്ചു.

നാവിൽനിന്നുമൂറും ഉമിനീരിൽ  

ഇന്ദ്രജാല൦ തീർത്തു എന്നേ 

അഭികാമ്യയനുരാഗത്തിൽ 

പുളിച്ചി, നീ  ലയിപ്പിച്ചു.


അതുകണ്ടാവും കിളികൾ 

ചിലച്ചു ,കാറ്റിൽ ഇളകിയാടിയവൾ 

കൈകൊട്ടിവിളിച്ചു  മധുരപുളിച്ചി

പുളിപ്പുള്ള  പഴങ്ങൾ തന്നു 

ചുറ്റിക്കറങ്ങി അതും ഊറിത്തിന്നു 

കുരുക്കൾ അമ്മാനമാട്ടി കളിച്ചു  

ആ തണലിൽ  ഒത്തിരി നേരമിരുന്നു.

Friday 20 November 2020

കരൾ തിന്നുന്നവർ

കരൾ  തിന്നുന്നവർ 

കരൾ തിന്നുന്നവൻറെ കുടൽമാല തിന്നണ൦ 

കവർപ്പായിരിക്കും കവർപ്പായിരിക്കും 

കുഞ്ഞു  കരളുകൾ പിടയുന്നു 

കരൾ  തിന്നു തിന്നു ഹൃദയങ്ങൾ തകരുന്നു ... 

ദംഷ്ട്രങ്ങൾ  ഞരങ്ങുന്നു 

ദുർമന്ത്രങ്ങൾ ഉരുവിടുന്നു.. 

കണ്ണുകൾ ചുവപ്പിച്ചു ദുർമേദസ്സിൽ 

പുനർജനിക്കുന്നു നരഭോജികൾ ..


ഈ ഭൂവിലേറുന്നു അച്ഛനമ്മമാര്‍ 

തൻ കരളുകൾ തൻ നിലവിളികൾ 

പറിച്ചെടുക്കുന്നുവോ  ഓമനയാം 

ഒരു കുഞ്ഞുപെണ്ണിൻ കരൾ. 

പുരോഗതിതൻ ഈ കലികാലത്തിൽ 

അനിവാര്യമിവിടെ ഒരു  അവതാരം 

നരഭോജികൾ തൻ കുടൽമാലതിന്നുവാൻ 

ആ കരാളഹസ്തങ്ങൾ കടിച്ചുക്കീറുവാൻ 

അവതരിക്കണം പ്രഭോ! നരസിംഹമായി 

കരൾ തിന്നുന്നവൻറെ കുടൽമാല തിന്നണ൦. 

നരഭോജികൾ ....

 ഗർഭിണിക്ക് പൂതിയുണ്ട് 

പുളിച്ചിമാങ്ങ തിന്നുവാൻ 

ഭക്ഷിക്കാവുന്നത് ഭക്ഷിച്ചു 

പ്രസവിച്ചു അവൾ വളർത്തി

ഒരു കുഞ്ഞു പെണ്ണിനെ .


മന്ത്രവാദി പകരുന്ന മന്ത്രങ്ങൾ 

കേട്ട് ,ഗർഭിണിയാകാൻ

ഒരുത്തിക്കു പൂതിയുണ്ട് വേണ്ടത് 

ഒരു കുഞ്ഞുപെണ്ണിൻറെ കരൾ 

അതുതേടിയിറങ്ങിയ 

നരഭോജികൾ ....


ജീവിതനൗക

 ജീവിതനൗകയിൽ തുഴയില്ലാത്തവൻ 

എറിയാൻ വല ഇല്ലാത്തവൻ

ദുഖത്തിൻ ആഴക്കടലിൽ മുങ്ങുമോ 

തീരമെത്തുമോ എന്ന് ചിന്തിക്കുമ്പോൾ 

കാറ്റിൻവഴിയിൽ അലയാൻ പോയവൻ 

തിരകൾക്കൊപ്പം ഉദിച്ചുയർന്നവൻ 

ഒരു നക്ഷത്രങ്ങളും വഴിതെളിച്ചില്ല 

ജീവിതനൗകയിൽ പിടിമുറുക്കി 

കിടന്നവൻ ഒരുതൂവൽപോലെ 

തിരയിൽ തീരമെത്തിയവൻ...

അവൻറെ കയ്യിൽ വഞ്ചിയിൽ 

ഒന്നും തിരയാൻ വരേണ്ട ...ദുഃഖ 

കടലിൽ  കളിത്തട്ടു തേടുന്നവൻ. 

Wednesday 18 November 2020

രണ്ടിണപ്പൂവുകൾ

രണ്ടിണപ്പൂവുകൾ 

പ്രണയത്താൽ പുഞ്ചിരിച്ചു 

കൊഞ്ചി കുഴഞ്ഞു 

കാറ്റിലാടി വസന്തം 

തീർപ്പൂ എന്നും....

ശക്തമാം ഈ സ്നേഹത്തിന് 

ഉപമകൾ ആ  ഹൃദയങ്ങൾ 

മാത്രം അവർ കണ്ണിൽ കണ്ണിൽനോക്കി 

കൈമാറും  പ്രണയ പുഷ്പങ്ങൾ മാത്രം 

വർദ്ധക്യ൦ മേൽമുണ്ടുമാത്ര൦ 

അവരുടെ  ഹൃദയങ്ങൾ എങ്ങും 

നിറയക്കട്ടെ സ്നേഹവസന്ത൦. 

Monday 16 November 2020

കൊതിച്ചിപ്പൂക്കൾ.

 കൊതിച്ചിപ്പൂക്കൾ.


രാവിൽ,

നക്ഷത്രമുത്തുകളാൽ 

കോർത്ത "ചന്ദ്രക്കല"

ഒരു വൈര്യകല്ലു മാലപോൽ,

അതുകണ്ട് കൊതിച്ചു 

താഴെ പൂവാടിയിൽ നിൽപ്പൂ 

ഒരു കുഞ്ഞു ചെണ്ട് മല്ലിപ്പൂവ് . 

അവളൊരു കൊതിച്ചിപ്പെണ്ണ്.



പകൽ,

ചക്രവാളത്തിലെ "സൂര്യകാന്തി "

അണിഞ്ഞകനകാഭരണം നോക്കി 

ചിണുങ്ങി കുണുങ്ങി നിൽക്കുന്നു 

പൊയ്കതൻ  റാണിയാം ചെംതാമരപ്പൂ ..

അവളുമൊരു കൊതിച്ചിപ്പെണ്ണ്.


രാപ്പകൽ.. 

ഈ  കൊതിച്ചിപ്പൂക്കൾ വിടർത്തും  

വർണ്ണസുന്ദരയിതളുകൾക്കുള്ളിൽ 

ആത്മസുഗന്ധം ,അതിധന്യമാക്കി....

ഭൂജിവിതം ... നോക്കൂ നോക്കൂ 

ആരാമത്തിലെ കൊതിച്ചിപ്പൂക്കളെ.

          vblueinkpot

യാത്രാമൊഴി

Sunday 15 November 2020

താലിച്ചരടിൽ സസ്നേഹം

 താലിച്ചരടിൽ സസ്നേഹം  ഹൃദയങ്ങൾചേർത്തുവെച്ചു 

ജീവിച്ചു ,സൗഭാഗ്യങ്ങൾ എല്ലാം കുഞ്ഞുങ്ങൾക്കു കൊടുത്തു  

ഈ ബാല്യത്തിൽ വീഴാതെ നടക്കാം കാഴ്ചമങ്ങിയെങ്കിലും 

കാലുകൾ വിറക്കുന്നെങ്കിലും അസ്തമയ൦ വരെ ഒന്നിച്ചു പോകാം. 

അയനം

 അയനം

ആറാടി  ആകാശപ്പൊയ്കയിൽ 

എന്നും തുടരുന്നു  അയനം ഒരായിരം 

നക്ഷത്രഗോളങ്ങൾ തൻ അയനം

വൃത്താകാര ചരടിൽ അയനം

മത്സരമില്ലാതെ വിസ്തൃതി കൂട്ടി 

ആകാശപ്പൊയ്കയിൽ അയനം.

എല്ലാം ഉൾക്കൊള്ളും എത്ര 

സുന്ദരം മീ നീല ഗഗനം. 

എങ്കിലും മാനവ മനസുകളിൽ 

ആകാശംനോക്കി സൂര്യനെനോക്കി 

ചന്ദ്രനെനോക്കി നക്ഷത്രങ്ങളെ 

നോക്കി തുടരും വടംവലിമത്സരം. 

 ഇടത്തും വലത്തും വിണ്ണിലും 

മണ്ണിലും നോക്കി ഇല്ലാതാക്കി 

നേത്രഗോളങ്ങൾതൻ അയനം 

Saturday 14 November 2020

നമ്മുക്ക് ചുറ്റും

 നമ്മുക്ക് ചുറ്റും എത്ര എത്ര 

പേർ നാടകമാടുന്നു അതെ 

നമ്മൾ മത്സരിച്ചു നാടകമാടുന്നു.



ചായം തേച്ചു വിരൂപമാക്കിയ 

മുഖങ്ങളിൽ മാസ്കുകൾ 

നൽകി മഹാമാരി ആടുന്നു...

പ്രകൃതി താണ്ഡവമാടുന്നു.



കാറ്റും മഴയും പൊരിവെയിലും 

കലക്കിമറിച്ചു പല വീടുകൾ 

പലയുടലുകൾ മണ്ണിൽ 

ലയിപ്പിച്ചു.....നമ്മുക്ക് ചുറ്റും

ഉള്ള ഉടമ്പടികൾ ക്ഷണികം 

ഓർമ്മിപ്പിച്ചു.



ഹിംസകൾ തീർക്കും നെടുവീർപ്പിൽ 

സ്‌നേഹപ്രകൃതി മിഴിദീപങ്ങൾ അണക്കുന്നു 

ശ്വാസംമുട്ടി നമ്മൾ നീങ്ങുന്നു.

Friday 13 November 2020

നൈർമ്മല്യം

 നൈർമ്മല്യം

നൈർമ്മല്യം നിറയും നിൻ 

പുഞ്ചിരി ഉണ്ണിക്കണ്ണാ  എൻ 

മുമ്പിൽ തീർത്തു ഉല്ലലമാടും പൂവാടി .


നൈർമ്മല്യം നിറയും നിൻ 

കുറുമ്പ് നോട്ടം എൻ നയനങ്ങളിൽ 

തീർത്തു ഒരായിരം നക്ഷത്ര കൂട്ടം 


നൈർമ്മല്യം നിറയും നിൻ 

പിഞ്ചുപാദം പിന്തുടരവെ 

ഞാൻ നേടി കണ്ണാ ഈശ്വരകടാക്ഷം 



നൈർമ്മല്യം നിറയും നിൻ 

കുരുന്ന് വിരലുകളിൽ പിടിച്ചു 

മണ്ണിൽ എഴുതി പഠിപ്പിക്കുമ്പോൾ 

നൈർമ്മല്യംകിട്ടി ഒരുഗുരുവിൻറെ മേൽവിലാസം.

Thursday 12 November 2020

മൂടില്ലാത്താളികൾ

  മൂടില്ലാത്താളികളെ .

മൂടില്ലാത്താളി നീ ഒരുരക്തദാഹി  

പെരുമഴയത്തോ അതോ കൊടും വെയിലത്തോ  

അറിയില്ല നീ നുഴഞ്ഞുകയറി ആ തണലിൽ. 

ഈ ചുരുണ്ടവള്ളികൾ മിന്നും  സ്വർണ്ണമോ. 

കെട്ടാത്തമുടി അഴകോടെയാട്ടി തീക്ഷ്ണം

ഒട്ടിപ്പിടിച്ച മരത്തിൻ  മരത്തോലഴിച്ചു

ചുറ്റിപ്പടർന് പുളയുന്ന പാമ്പുകൾ പോലായി

 


മരത്തിൻ കൈത്തണ്ടുകൾ  കെട്ടിയിട്ടു 

കരുത്തനാണെങ്കിലും കാറ്റിൽ 

ഉലഞ്ഞെങ്കിലും കൂർപ്പിച്ച തലനാരിഴകൾ 

ആണിക്കല്ലുകളായി  ഹൃദയത്തിൽ  

തുളഞ്ഞുകയറി അകക്കാമ്പു കവർന്നു. 


ആ മരംചോരനീരാക്കി തീർത്തൊരു 

പച്ചപ്പു൦ പൂക്കളും കരിഞ്ഞു കരഞ്ഞു.    

മേദസിനിയായി മുറുകിപ്പിടിച്ചവൾ  

വീര്‍പ്പുമുട്ടിച്ചു പൈശാചിക നൃത്തമാടി    

ആതിഥേയൻറെ പ്രാണനാഡിയിൽ 

കോർത്തിട്ടു കാണിക്കും നിൻ കലികകൾ   

കണ്ടപ്പോൾ കലിവന്നു ,ഓർമ്മിപ്പിക്കട്ടെ

ഇതു പൂവല്ല പൂവല്ല രക്തതുള്ളികൾ ....

ചതി കതിരാകില്ല മൂടില്ലാത്താളികളെ .

Wednesday 11 November 2020

നന്ദിനി പശുവാണ്

 വളർത്തമ്മക്ക്  എന്നും പേടിയാണ് 

പുരയിടത്തിൽ എപ്പോഴും 

നോട്ടമാണ് ,മര്യാദകെട്ട 

നായോ നരിയോ കടിച്ചിട്ടു 

പോകുമോ നിറവയറുമായി 

നിൽക്കണ നന്ദിനി പശുവാണ് 

നിറകുടം പാൽ തരും പശുവാണ് 

കഠിനത തരണം ചെയ്തു 

പച്ചപ്പ് തീർക്കുവാൻ കൂട്ടിവളാണ് 

Tuesday 10 November 2020

ഒരു ശരത്കാല മാസം

  കവി ഉറങ്ങിപ്പോയോ 

ചിരട്ടകത്തിച്ചപോലെ സൂര്യൻ 

പരന്ന കറുത്തകല്ലുപോലെ വാനം 

രാത്രി ചുട്ടെടുത്തു വട്ടയപ്പം ചന്ദ്രൻ 

നക്ഷത്ര കേക്കുമായി ധ്രുവനക്ഷത്രം 

പുകമഞ്ഞുപോലെ ചിതറി മഞ്ഞുകട്ടകൾ  

അതുമുറിച്ചു തിന്നുകൊണ്ടിരുക്കുന്ന 

ഇലപൊഴിഞ്ഞ മരചില്ലകൾ  

രുചിയറിയാതെ രസമറിയാതെ 

സോമരസം കുടിച്ചുറങ്ങി പോയോ

കാണൂവാൻ വിളിച്ചുണർത്തു 

കവിയെ ശരത്കാല രാത്രികളിൽ 


ചെന്താമര പൂവേ

    ചെന്താമരപ്പൂവേ 

ചേറിലാണെങ്കിലും ചെന്താമരപ്പൂവേ 

പൂ മുഖത്തെന്നും പുഞ്ചിരിമാത്രം

പൂവിൻറെ ചുണ്ടിൽ പൂന്തേൻ  മാത്രം

തെന്നിയാടി തെന്നലിൽ നിറയക്കും 

രാപ്പകലുകൾ നറുമണം മാത്രം.

ഇതളുകൾ കളമൊഴികൾ കാതോർക്കും 

കൂർമ്പിച്ചകാതുകൾ മാത്രം

തൂവലാൽ തഴുകി പാടിപ്പാറും 

കുഞ്ഞിക്കിളികൾ നിൻ കൂട്ടുമാത്രം

മുത്തമിട്ടു പാറും വർണ്ണശലഭങ്ങൾ 

നീ തീർത്ത മായാജാലം മാത്രം

മഴത്തുള്ളി വീണാൽ പൂങ്കുടകിലുക്കങ്ങൾ മാത്രം

മഞ്ഞുത്തുള്ളികൾ വീണാൽ 

നിന്നിൽ തിളങ്ങും  വൈര്യങ്ങൾ മാത്രം 

ഇത്തിരിമീനുകൾ ഇക്കിളിയിട്ടിളക്കി  

സ്‌നിഗ്‌ദ്ധമാ൦ മേനിയിൽ പകരുന്ന 

 രോമഹർഷങ്ങൾ  മാത്രം 

എന്നും ചേലും സുഗന്ധവും പെരുമയും മാത്രം

പൂ മുഖത്തെന്നും പുഞ്ചിരിമാത്രം

ചേറിലടർന്നുവീണാലോ പൂവേ

അസഹനീയമാം വേദനകൾ മാത്രം.

പിന്നെ  പഴുതാരയും പാറ്റയും പുഴുക്കളും

കറുമുറാ കടിച്ചുമുറിച്ചു എല്ലാംക്ഷണികമാക്കുന്നു

എങ്കിലും പറയാനുണ്ട് ഏറെ പൂവേ 

നിൻറെ സത്ഗുണങ്ങളുടെ മേന്മാത്രം

ചേറിലാണെങ്കിലും ചെന്താമരപ്പൂവേ 

പൂ മുഖത്തെന്നും പുഞ്ചിരിമാത്രം.  

Sunday 8 November 2020

പച്ചമെത്ത വിരിച്ചു പുഞ്ചപ്പാടം

 ചെങ്കതിരോൻ

പച്ചമെത്ത വിരിച്ചു പുഞ്ചപ്പാടം

നിവർന്നു വിണ്ണിൽ നോക്കുംനേരം 

ആ ചെത്തു കള്ളും മോന്തി

മഞ്ഞുവീണ മൺ കലങ്ങൾ ഉടച്ചു 

തെങ്ങോലകൾക്കിടയിൽ നിന്നുനോക്കി 

ചെങ്കതിരോൻ മുഖം തുടച്ചു 

മിനുക്കി കാറ്റിലാടി തട്ടി വീണ്

വളഞ്ഞുപുളഞ്ഞ വരമ്പിലൂടെ

വരുന്നുണ്ടേ അവിടെന്നും 

പച്ചമെത്ത വിരിച്ചു പുഞ്ചപ്പാടത്തെ 

വളഞ്ഞുപുളഞ്ഞ വരമ്പിലൂടെ

വരുന്നുണ്ടേ അവീടെന്നും.....

Friday 6 November 2020

രാജമല്ലിപ്പൂക്കൾ

 രാജമല്ലിപ്പൂക്കൾ 

ഇന്നെൻ പ്രേമത്തിനു പ്രചോദനമേകിയതു 

രാജമല്ലിപ്പൂക്കളായിരുന്നു  

ഈ അറബ് രാജ്യത്തൊരു 

പഴയ കൊട്ടാരത്തിൻ ആരാമത്തിൽ  

മുഖംമൂടിയില്ലാത്ത മന്ദസ്മിതംതൂകി 

ആ  രാജമല്ലിപ്പൂക്കളാടി വിളിച്ചു.


അടിമുടിപ്രഭ പകരും നിങ്ങൾ

അഗ്നിമുകുളങ്ങളോ അതോ 

ആരുംചൂടാത്ത ചൂഢാമണിമുത്തുകളോ... 

തൊട്ടപ്പോൾ  ദളപുടങ്ങൾ തുറന്ന് 

സ്നേഹഹൃദയത്തിൻ വർണ്ണം 

എഴുതുവാൻ എനിക്ക്  സമ്മാനിച്ചു. 

Thursday 5 November 2020

ഇരുൾവഴിയിടങ്ങളിൽ

 ഇരുൾവഴിയിടങ്ങളിൽ കണ്ണുംവെച്ചു 

കാതുകൂർപ്പിച്ചു ചെമന്നനാവുമായി 

ഒളിഞ്ഞിരിപ്പൂ  ചെന്നായ്ക്കൾ .....

അവിടെയാ മരച്ചിലകൾക്കിടയിൽ 

നോക്കിയാൽ കാണാം കിളിക്കൂടുകൾ 

അതു നോക്കി പുഞ്ചിരിക്കുന്നു 

എന്നും വെളുത്തവാവും താരങ്ങളും 


ഈടിയിൽ കയറി ഒരു കേഡി

 ഈടിയിൽ കയറി ഒരു കേഡി 

ചുരുട്ട്ബീഡി വലിച്ചു രസിച്ചു  

ഒരു ചെറുചാലുപോലെ തോന്നി 

കുത്തിയൊലിചെത്തി കലക്കു 

വടക്കൻ വെള്ളം കേഡിയെ 

പൊക്കി മുക്കി കൊണ്ടുപോയി 

ചിലർ കരഞ്ഞു  ഈടിപോയി 

ചിലർച്ചിരിച്ചു കേഡി പോയി

 കടിച്ചതുമില്ല പിടിച്ചതുമില്ല 

ഈടിയുംപോയി കേഡിയും പോയി 


Wednesday 4 November 2020

നെൽപ്പുര ഒരുക്കും

 കാലാകാലം കൃഷിയിറക്കാത്ത 

മണ്ണിതാ കണ്ടോ പിണങ്ങുന്നത് 

കാലൊച്ച കേട്ടാൽ ഇളകുന്ന മണ്ണ് 

കണ്ടോ കൈത്തൂമ്പ കൊണ്ട് 

വെട്ടിയിട്ടും ഇളകാത്തതു.. 


പട്ടിണിക്കോലങ്ങൾ ആണേലും 

ഞങ്ങൾ ഈ ഇടിവെട്ടി പെയ്യുന്ന 

മഴയത്തു നിന്ന്  വിയർപ്പുമായി 

ചേർത്തൊട്ടിച്ചു വരമ്പുകൾ പൊക്കി 

പൊട്ടിയ കൈത്തഴമ്പുമായി വിത്തിടീൽ 

നടത്തി പച്ചപ്പുതീർത്തു നെൽപ്പുര ഒരുക്കും 

Tuesday 3 November 2020

മലർവാടിയിലെ മഞ്ഞപ്പൂവേ

 മലർവാടിയിലെ മഞ്ഞപ്പൂവേ 

മരുഭൂവിൽ കണ്ടൊരാ മഞ്ഞപ്പൂവേ 

ചുറ്റിയടിച്ചാ ശൈത്യക്കാറ്റ്മുത്തമിടും  

മലർക്കുടകൾ തങ്കക്കുടവിരിച്ചു 

ചന്തം ചേർത്തുകുലുക്കിചിരിച്ചു.


മുഖസ്തുതി പറയുകയല്ല പൂവേ 

മൃദുവാം മെഴുക്കുള്ള മേനിയിൽ 

നിന്നും സ്വർണ്ണപ്പൊടിതൊട്ടെടുത്തു  

എന്നു൦ നടന്നു പൊക്കോട്ടെ ഞാനും...

മനതാരിൽ നിറയും  മഞ്ഞപ്പൂവേ 

വിനോദ്‌കുമാർ വി

എൻറെ കേരളം

 എൻറെ കേരളം🙏

എൻറെ കേരളം അതിരില്ലാ സ്വ'ഗമേ

കാവൽ നില്പതു കാരണവരാ സഹ്യനാ

മെഴുകി തുടച്ചുവാ മൺതരികൾ തിരകളാൽ

മുത്തശ്ശികടൽ നമിച്ചുസന്ധ്യാദീപവുമായി.

സ്വർണ്ണ കതിരുകൾ വെട്ടിതിളങ്ങും വയലുകൾ

കടക്കണ്ണിട് നോക്കുമാ കൊന്നത്തെങ്ങുകൾ,

സ്‌നേഹക്കുളിരുമായി വീഴും മുത്തുകൾവേഗം

കോരിക്കൊണ്ടുപോകുന്ന നിർമലനദികളെ

സമ്പന്നമാം ...സാദൃശ്യങ്ങൾ ഇല്ലാ സ്വർഗ്ഗമേ

ജന്മാവകാശമാണ് ഈ മണ്ണിൽ വേരിടണം

വേണം വീണ്ടും ഇവിടെ ജന്മ൦ അമ്മ മലയാളമേ ..     🌹

Monday 2 November 2020

മൂകസാക്ഷി

 മൂകസാക്ഷി

ചുവന്നു തുടുത്തകർമ്മസാക്ഷിക്ക്
അരികെ ഒരുനക്ഷത്രമായിരുന്നു
മേഘലേപനങ്ങൾ പുരട്ടി
അഴകോടെ വാനിൽ നിന്നു
ഒരായിരം നക്ഷത്രങ്ങൾ കൂട്ടിരുന്നു
ദൂരദർശിനിയിൽ നോക്കി
നക്ഷത്രങ്ങൾ എണ്ണി അവൾ ഇരുന്നു
ഈ തീരത്തുദൂരെ ദൂരെ നോക്കി അവൾ
ഇരുന്ന മൂകസാക്ഷി ,കാലഗതിയിൽ
രാവിൽ അടർന്നു വീഴും ഒരു താര൦
അവളെ അറിഞ്ഞ ഏകസാക്ഷി

Sunday 1 November 2020

കൊമ്പനാനയാം സഹ്യനെ.

 കൊമ്പനാനയാം സഹ്യനെ.

കണ്ടോ കണ്ടോ ചെന്താമരപ്പൂക്കളെ 

പാടവരമ്പിൻ മേലെ കല്പവൃക്ഷക്കുടകൾ 

കിണുക്കി കൊമ്പുകൾ കുലുക്കി നിൽപ്പൂ 

നെറ്റിപട്ടമണിഞ്ഞ കൊമ്പനാനയാം സഹ്യനെ.


ചെണ്ടയും  കൊട്ടിചേങ്കിലയും കൊട്ടി 

കോലാഹലം തീർക്കും മേഘങ്ങളെ 

മഴമുത്തുകൾ മുത്തമിട്ടു വേഴാമ്പലുകൾ 

പാടിവരുന്നത് കേട്ടോ കണ്ടോ പൂക്കളെ .


കസവുടുത്തു കിന്നരിച്ചു വെള്ളിത്താല-

മെടുത്തു തൊട്ടുതലോടി കോൾമയിർ 

പകരും സുന്ദരികൾ ഈ പുഴകൾ ...

കണ്ട് ആർപ്പുവിളിച്ചുയരുന്നു കടൽത്തിരകൾ 

കണ്ടോ കണ്ടോ ചെന്താമരപ്പൂക്കളെ 

 

Saturday 31 October 2020

Judges please note

 Judges please note

Judges please note
Bullets broken her lovely heart
Acid burnt her smiley face
Rods pierced deeply in womb
Scattered like an earthen pot.
Judges please note
She is like a statue stares
Wearing tattered black petticoat
Her chest number public noted
Ow ! Starts to cry with roses
Boldly she is on the stage
Judges please note..
Face to face for the tableau
Judges please note..
vblueinkpot

Tuesday 27 October 2020

ഈ പൂവാടിയിൽ

 ഇന്ന് കണ്ടവർക്കായി 

ഒരു സ്നേഹസമ്മാനം  

ഈ  പൂവാടിയിൽ 

പങ്കുവെച്ചിടുന്നു ....


എത്ര ധന്യമായിരുന്നു 

സൂര്യനുണ്ടായിരുന്നു 

കിലുകിലുക്കും തീർത്തു 

കൊച്ചു മഴമുത്തുകൾ 

വന്നിരുന്നു ....

സന്ധ്യവരെ കാത്തിരുന്നു 

ഓർമ്മകളെ ഉണർത്തി 

ആ  ഉല്ലാസക്കാറ്റ് വന്നു 

ബദാമിന് ചില്ലകളെ 

ചിരിപ്പിച്ചു കറങ്ങിനിന്നു.


എവിടെയൊക്കെയോ 

നമ്മൾ എവിടെയൊക്കെയോ 

എങ്കിലും വരാന്തകളിൽ 

കൗമാരചിത്രശലഭങ്ങളായി 

പാറിപറന്നിരുന്നു  

ആ പൂവാടിയിൽ ഒന്നു 

ഇന്ന് പോയിവന്നു.....


മാർകഴിമാസം മാനത്തെ

മാർകഴിമാസം മാനത്തെ  

 വെള്ളിച്ചൂണ്ട   

ഒരു മാർകഴിമാസം മാനത്തെ

മുല്ലവള്ളിപൂങ്കാവനത്തിൽ  

മഞ്ഞ മുളംതണ്ടൊടിച്ചെടുത്തു

ആരോ മഴവില്ലുപോലെ വളച്ചു  

അതിനറ്റത്തു വള്ളികൾ ചേർത്തു 

കൊണ്ടൊരു വെള്ളിചൂണ്ട കെട്ടി


ആഴക്കടലിൻ നടുവിലേക്ക്

ആഞ്ഞുവലിച്ചെറിഞ്ഞു

ആടിയാടി കളിക്കും തിരയെ

പൊന്മുടിപോലെ ആക്കി

വെള്ളിചൂണ്ട ഉയർന്നുനിന്നു.

ഇരച്ചുവന്നെത്തി ചാകരയെ 

തീരത്തു  കൂട്ടിവെച്ചു വെള്ളിച്ചൂണ്ട   

വാനിലേക്ക് മറഞ്ഞു പോയി 

Sunday 25 October 2020

എൻ പനിനീർപ്പൂവേ

 എൻ പനിനീർപ്പൂവേ  

അളവറ്റ അനുരാഗം പകരുവാൻ 

ഞാൻ നിൻ അരികെയന്നു വന്നു. 

എൻറെ നിശ്വാസം നിൻറെയിതൾ

വിടരുംചുണ്ടിൽ മന്ദം പകർന്നുതന്നു 

നിന്നിൽ ചെറുപുഞ്ചിരി നിറയുമ്പോൾ 

എൻ പേശികളിൽ ഊർജം നിറഞ്ഞു.


ഗാഢമായി നിന്നെപ്പുണർന്നു 

എൻറെ ഹൃദയത്തോട് ചേർത്തു 

ആ മാംസള ദളങ്ങൾ എന്നിൽ 

ഉരസി രോമഹർഷ൦ തീർത്തു 

അരുംകൊതിക്കും പരിമണം

പകർന്നു ഹൃദയരാഗം ഉയർന്നു.


ഒഴുകുന്നു എൻ കൈകളിൽ 

നിന്നും ചുടുരക്തം , ആംഗ്യങ്ങൾ 

കാട്ടിവിളിച്ചിട്ടു നീയും മുള്ളുകൾ 

കുത്തിനിറച്ചെൻ രക്തം നുകരും 

ചുണ്ട് ചുവക്കുമ്പോൾ  കാണാൻ .

ഒരു സുഖമുണ്ട്  പനിനീർപ്പൂവേ  


Saturday 24 October 2020

വഴിയമ്പലം

  വഴിയമ്പലം 

വഴിയമ്പലമാകുന്നു  മനസ്സ് 

ഉലച്ചിലേറ്റ മേൽക്കൂരയുമായി 

ചുറ്റും നോക്കുന്ന വഴിയമ്പല൦ 

അവിടെ ദുഖഭാണ്ഡവും ചുമ്മി 

ഒരുവൻ വന്നിരുന്നു 

കണ്ണീർമഴയിൽ ആ മിന്നലിൽ 

ഉണ്ടായിരുന്നു അവൻറെ 

കയ്യിൽ ഒരു പൊതിച്ചോറ്.

തട്ടി തുടച്ചു കിടക്കാൻ 

ഞാൻ ഒരു തഴപ്പായിടുന്നു,

പൊതിച്ചോറു പങ്കിട്ട് തിന്നും .

എന്നോടൊപ്പം ഉറങ്ങുന്നു 

അതിലൂടെ വിഷം 

തന്ന് എന്നേ  ഉറക്കികെടുത്തി  

പുലരവേ പോയിമറയുന്നു 

ഈ രാത്രിയിൽ ഇനി നീ 

ദുഖഭാണ്ഡവും ചുമ്മിവരുമോ  

വഴിയമ്പലമാകുന്ന ഈ  മനസ്സിൽ 

സുന്ദരി സാഗരകന്യകേ

 സായംസന്ധ്യയിൽ നീ എത്ര 

സുന്ദരി സാഗരകന്യകേ 

നിൻറ്റെ അരികെ ഞാനിരുന്നു 

നിൻറെ കല്ലോലമാ ഹാർമോണിയ 

പെട്ടിയിൽ നിന്നും അനുരാഗ 

സംഗീത സ്വരവീചികൾ 

ഉയർന്നു, ചിതറികുലുങ്ങി 

മുത്തുകൾ തുള്ളുമാ കട്ടകൾ 

നിൻകൈകൾ തൊട്ടു താഴുന്നെ കണ്ടു ....

ഈ സംഗീതത്തിൽ അലിഞ്ഞ 

രോഹിതസൂര്യൻ മടിയിൽ 

ഉറങ്ങുന്നേ കണ്ടു ,ശരറാന്തൽ 

തെളിഞ്ഞു ആകാശമുല്ലകൾ 

വിരിഞ്ഞു  അതുകണ്ട് 

ആ സന്ധ്യയിൽ 

സംഗീത സ്വരവീചികൾ...

സ്മരണയിൽ ആ സുദിനം

 സ്മരണയിൽ ആ സുദിനം 

ദിനം തോറും ഓർക്കാറുണ്ട്  

പ്രവാസിക്ക്   ആ സുദിനം 

ഇക്കരെ  പറനെത്തുന്ന 

ആ മനോഹര സുദിനം 

ഈ മരുഭൂവിൻ മൗനത്തിന് 

കൂട്ടായി എത്തും മധുര 

സ്മരണകൾ പകരും ആ സുദിനം ,

 ആ മലനാടിൻ പ്രൗഢികണ്ട്

 മഴ കണ്ട് തുടിക്കുന്നു ഹൃദയം 

പച്ചനെല്ലിൻ  പാടങ്ങൾ   

തലോടി തീർക്കുന്ന കുളിർകാറ്റു 

തീർക്കുന്നു രോമഹർഷം   

പുളകം തീർക്കും പുഴകൾ 

തെന്നി പോകും പള്ളിയോടങ്ങൾ

കണ്ട് ആ ഗ്രാമത്തിൽ 

വാത്സല്യനിധിയാം അമ്മയെ 

കാണും സ്നേഹനിധിയാം 

പ്രിയതമയെ  കാണും ...പോന്നോമന 

തൻ പുഞ്ചിരി കാണും 

ഒന്നു സ്വസ്ഥമായി ഉറങ്ങും 

നിമിഷം മധുര ഓർമ്മകൾ 

പേറിയെത്തും ആ  സുദിനം.   


Thursday 22 October 2020

വഴിവിളക്ക്

 വഴിവിളക്ക്

കിഴക്കു പടിഞ്ഞാറു റോഡിലാണ്
അതിനരികത്തു ഒരു കവുങ്ങിൻറെ
വലിപ്പത്തിൽ ആ വഴിവിളക്കതുണ്ട്
തെക്കുവടക്കോട്ട് നോക്കിയിരിക്കുന്ന
മിഴികൾപോലെ ചിമ്മി തെളിയുന്ന
രണ്ടു ഉരുണ്ട ബൾബുകൾ അതിലുണ്ട്
സന്ധ്യക്ക്‌ ചിമ്മികത്തുമ്പോൾ
ചാറ്റൽ മഴയത്തു ഈയാംപാറ്റകൾ
അവിടെ എത്താറുണ്ട് അവ മിന്നുമാ
മഴ മുത്തുകൾ തട്ടികളിക്കാറുണ്ട് ...
അമ്പിളിമാമനും താരങ്ങളും
ചിരിക്കാത്ത ആ രാവിൽ
ഓരിയിട്ട എത്തിയ കുറുക്കന്മാർ
വിളക്കു മരത്തിൻ ചുവട്ടിൽ
രാക്കുയിലിനെ കടിച്ചു കീറവേ
ആ മിഴികൾ ചുവക്കുന്നുണ്ട്
ആ രാത്രിയിൽ കാറ്റിൽ പെരുമഴയിൽ
മരച്ചില്ലയിൽ ചാഞ്ഞുനിൽക്കുമ്പോഴും
മരതകം പോലെ ഇലകളെ ഒരുക്കുന്നുണ്ട്
സൂക്ഷിച്ചു നോക്കിയാൽ വഴിവിളക്കു
പറയും ഈ വെളിച്ചത്തിൽ പിടഞ്ഞ
എത്രയോ ഈറൻ രാവുകൾ തൻ കഥ

ഉലകിൽ ഊഴം കാത്ത്

 ഉലകിൽ ഊഴം കാത്ത് 

പാപികളാം മനുഷ്യർ

വായ്‌മൂടിക്കെട്ടി വീട്ടിലിരുന്നു  

അന്ന് തൊട്ടു പക്ഷികൾ 

മൃഗങ്ങൾ സ്വച്ഛ സുന്ദരം 

സ്വാതന്ത്യ്രം എന്തെന്ന് 

അറിഞ്ഞു ഇത് അവരുടെ 

ഊഴം ഈ ഉലകിൽ....

Wednesday 21 October 2020

കൂട്ടായ്മ കണ്ടു

 കൂട്ടായ്‌മ

കൂട്ടായ്‌മ കണ്ടു കൂട്ടായ്മ കണ്ടു 

മണ്ണിൽ കീടങ്ങൾ  തൻ കൂട്ടായ്മ കണ്ടു  

വിണ്ണിൽ മിന്നും നക്ഷത്രങ്ങൾ 

തൻ കോടിക്കണക്ക് കൂട്ടായ്മ കണ്ടു 

നോക്കികാണുമാ കൂട്ടത്തിൽ 

ഒരുവൻ ചൂണ്ടിപ്പറഞ്ഞു നോക്കുവിൻ 

സ്വർഗ്ഗ൦ അവിടേക്കു നോക്കി ഒരു 

കൂട്ടായ്മ പിറന്നു ,ഒറ്റിചിലരൊട്ടിചിലർ 

കശാപ്പുചെയ്തു വെട്ടിപിടിച്ചവർ

ചീഞ്ഞമാംസത്തിൽപോലും 

തീട്ടത്തില്പോലും കൂട്ടായി തീർന്നു.  

മണ്ണിൽ കീടങ്ങൾ  തൻ കൂട്ടായ്മ കണ്ടു  

കഴുതാക്കോൽ പൂട്ടുമായി  അസ്വസ്ഥത 

തീർക്കും കൊട്ടാര ആലയങ്ങൾപണിതു..

സ്തുതിപാടുവാൻ അവർ ഒന്നിച്ചിരുന്നു 

ആഘോഷങ്ങള്ളിൽ തിമിർത്തിരുന്നു 

ജീവിത ഗൃഹത്തിന്  ഗൃഹണം 

പിടിക്കുമ്പോൾ കൈപ്പിടിക്കുവാൻ 

ആരുമില്ലാതെ ഹൃദയങ്ങൾ വീണുടഞ്ഞു 

കൂടി കൂടി കണ്ണീർ  കടൽനിറഞ്ഞു  

ആ കൂട്ടായ്‌മ കണ്ടു കൂട്ടായ്മ കണ്ടു.


Tuesday 20 October 2020

വെയിലും മഴയും

   വെയിലും മഴയും 

മുടികെട്ടാത്തവൾതൻ മുഖത്തു 

നിന്നും ഇറ്റിറ്റുവീഴും മുത്തുകൾ

കണ്ടു , ഇടയക്കിടെ ആലില

താലി ആട്ടി ആനന്ദമോടെ 

ആലിൻ ചില്ലയിൽ ഇരിക്കുന്നെ കണ്ടു, 

പൂവിതൾച്ചുണ്ടിൽ കടിച്ചൊന്നു 

ചെറുചില്ലകൾ ഓടിക്കുന്നെ കണ്ടു   

അപ്പോൾ ഇലപ്പടർപ്പിൽ കിളികൾ 

കോലാഹലം തീർക്കുന്നെ കേട്ടു . 

അവൾ ഓടി നിലത്തുവീഴുന്നെ കണ്ടു   

വീണ്ടും ഓടിവന്നു  മഴപെണ്ണ് 

ചില്ലയിൽ ഇരിക്കുന്നെ കണ്ടു 

മഴവിൽ കുടചൂടി കുലുങ്ങി 

ചിരിക്കണനേരം  പെണ്ണിൻ 

മിന്നും കവിളിൽ ചുംബിക്കാൻ  

ചെങ്കതിരോൻ മേഘങ്ങൾക്ക്  

ഇടയിലൂടെ സ്വർണ്ണ പ്രഭയോടെ  

പുണരുന്നേ കണ്ടു,ഇലകൾ മറച്ചു 

കുളിർ കാറ്റുവീശി വെയിലും 

മഴയു൦ ക്രീഡകളാടി നിന്നു  


Monday 19 October 2020

പത്തുമണി പൂക്കൾ

  പത്തുമണി പൂക്കൾ

മിണ്ടാതെ മാനവർ മാസ്ക്കിട്ടു 

മണ്ടുന്ന ഈ മണ്ണിൽ മിണ്ടുവാനായി 

എനിക്ക്  പൂക്കൾ മതി ,കാലോചിതം 

മിണ്ടിപ്പറയുവാൻ പത്തരമാറ്റുള്ള 

പത്തുമണി ചെടി പൂക്കൾ  മതി .


മഞ്ഞുപുതപ്പിൽ നിന്നും മെല്ലെ 

സുന്ദരിപ്പൂക്കൾ എന്നേ തന്നെ നോക്കി 

നീളെ സൂര്യപ്രകാശ ശ്യംഗാര 

അഭിലാഷ൦ പകർന്ന് ആരാമപൂക്കൾ 

എന്നിലെ ഏകാന്ത ആലസ്യം മാറ്റി  .


വർണ്ണചിത്രം വരച്  മരുഭൂവിൽ 

ചാരിപ്പടർന്നു കിടക്കുന്നൂ ഈ 

പൂവിൻ കവിളിൽ മുത്തംനൽകി 

കാതിൽ പറഞ്ഞു....  നാളെയും  

കാണുമ്പോൾ പകരണം മധുരമൊഴി .

Sunday 18 October 2020

കാട്ടുകുയിൽ

 ചൂടിൽ കരിഞ്ഞ മരച്ചില്ലയിൽ 

കൊത്തി വിളിച്ചിട്ടും  മിണ്ടിപ്പറഞ്ഞിട്ടും 

തൂവലാൽ തഴുകിനോക്കിയിട്ടും 

സങ്കടം ഒരു മൊട്ടുംപോലും പറഞ്ഞില്ല

ആ കിളി കൂടില്ല അഴകില്ലാ 

പാടാൻ അറിയാത്ത കാട്ടുകുയിൽ 

എന്നിട്ടും പോകാതിരുപ്പൂ 


കുപ്പിവളക്കാരി

 കുപ്പിവളക്കാരി  

നിൻ ചുണ്ടിലെ ചിരിയോ 

കുപ്പിവളകൾ തൻ  ചിരിയോ 

എനിക്കിഷ്ടം എന്ന് എന്നോട് 

കുണുങ്ങി കിലുങ്ങി ചോദിക്കും  

കുപ്പിവളക്കാരി ...പെണ്ണെ   

നിന്നോട് ഞാൻ ചൊല്ലാം 

കൈപ്പിടിയില്  മുറുക്കെ പിടിക്കില്ല  

നിൻ കൈകളിൽ പുണരുന്ന 

പൊള്ളയാ൦ കുപ്പിവളകൾ 

സപ്തവർണ്ണമേകാം സപ്തസ്വരങ്ങൾ ഏകാം 

എങ്കിലും സ്നേഹം ഞാൻ കണ്ടില്ല...

പൊള്ളയാണ് പൊട്ടിയാൽ 

നിൻറെ രക്തം പൊടിഞ്ഞാൽ 

കണങ്കൈ നീറും  എൻ സ്നേഹം

നിശ്വാസമായി പകരം ഞാൻ ചുണ്ടിൽ 

ചുംബനമേകാം  പൊട്ടിച്ചെറിയരുതേ

കുപ്പിവളകൾപോലെ എന്നേ..

കിലുങ്ങി ചിരിക്കുമോ 

നീ എൻ  കുപ്പിവളക്കാരി. 

 


തന്ത്രികൾ പൊട്ടിയ തംബുരു.

 തന്ത്രികൾ പൊട്ടിയ തംബുരു. 

പൊട്ടിയ തംബുരു കിട്ടിയ നൂലിനാൽ 

കെട്ടിവെച്ചു ശ്രുതി മീട്ടി  

നോക്കി ആ പാട്ടുകാരൻ 

ഒപ്പം നിർത്താതെ തന്ത്രികൾ കൂട്ടി 

ഉരസി അതിനേയും പൊട്ടിച്ചുവീണ്ടും മാറ്റി 


ആ മൂന്നു  കമ്പികൾ അതിൽ 

തുടരുന്ന കമ്പനം നിറക്കുന്ന 

തേങ്ങലുകൾ  കണ്ടപ്പോൾ  

വിശപ്പുമറന്നയാൾ ഒരു   

സ്വർണനൂലുകെട്ടി ഏകമനസ്സാക്കി 


കച്ചേരിയില്ലാത്ത  ഈ കഷ്ടകാലത്തിൽ 

മടിയിൽ വെച്ചുതഴുകി ശ്രുതിമീട്ടി

ഹൃദയത്തോട് ചേർത്ത്  മധുരമായി പാടി ..

അവർ ഒന്നിച്ചു പുണർന്നുറങ്ങി 

Saturday 17 October 2020

കാണാമറയത്തു പൊന്നുണ്ടേ

 കാണാമറയത്തു പൊന്നുണ്ടേ 

കാണാപ്പൊന്നും തേടി പോയി 

പൊഴിയുന്നു എത്ര ജീവിതം 

ആഴക്കടലിൽ ഉയരും തിരയിൽ 

വലയും വഞ്ചിയുമായി സാഹസം   

 കാട്ടി പുലരവേ  കരയിൽ 

ആ കൂരയിൽ  തിരിച്ചെത്തിയാൽ 

പറയാം, കാണാം കിട്ടിയ

പിടക്കുന്ന മിന്നുന്ന പൊന്നും 

ചങ്കുനിറഞ്ഞ സ്നേഹവും.... 

Friday 16 October 2020

വിശപ്പ് പഠിക്ക്

   വിശപ്പ് പഠിക്ക്  

ജീവശാസ്ത്രത്തിൽ ദഹനേന്ദ്രിയ

വ്യവസ്ഥ പഠിപ്പിക്കവേ 

ഭൂമിശാസ്ത്രം ഓർമിപ്പിച്ചു 

അദ്ധ്യാപകൻ പറഞ്ഞു 

കാണുവിൻ മക്കളെ ആഫ്രിക്ക 

അന്നത്തിനായി  ശ്വസിക്കുന്ന   

മനുഷ അസ്ഥികൂടത്തിനു  

പതിവുപോലെ മരവിച്ചു   

കാവലിരിപ്പൂ  "ഒരു കഴുകൻ" 

മതി ഇന്നത്തെ പഠിപ്പ് ....

Wednesday 14 October 2020

അക്കിടിപറ്റിയത് ആർക്ക്?

 അക്കിടിപറ്റിയത് ആർക്ക്?

കൂവി വിളിച്ചു പൂങ്കോഴി
പൂനിലാവിൽ രസിച്ചു കൂവി
കിനാവള്ളി കണ്ടൊരു
കുറുക്കൻ കച്ചിത്തുറുമേലെ
ഇരിക്കും കോഴിയെ
കണ്ണുചിമ്മാതെ നോക്കി ,
പുലരുവോളം നാവുനീട്ടിയിരുന്നു....
അങ്ങോട്ടുമിങ്ങോട്ടും നോക്കി.
കൂവി വിളിച്ചു പൂങ്കോഴി
ചിറകുകൾവിരിച്ചു കുടഞ്ഞു
വാലുകൾ കുലുക്കി
ശിരോഭൂഷണം ചുവപ്പിച്ചു
ഉദിച്ചസൂര്യനെ നോക്കി കൂവി.
ഊശിയായി കുറുക്കൻ
ആ രാവിലും വന്നുപോയി.
അക്കിടിപറ്റിയത് ആർക്ക്
അങ്ങോട്ടുമിങ്ങോട്ടും നോക്കി
കുറുക്കനും കോഴിയും കൂവി.
Vinod kumar V

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...