Monday 30 September 2019

മഹാത്മാ തീർത്ത മഹാരാജ്യം

ഹൃദയമാം ചർക്കയിൽ
പല ഭാഷകൾ സംസ്കാരങ്ങൾ
ഭൂദൃശ്യങ്ങൾ വർണ്ണനൂലുപോലെ
കോർത്ത ആ തുന്നല്‍ക്കാരന്‍
തീർത്ത മഹാരാജ്യം
നിന്റെതാണുകുഞ്ഞെ . 


സ്നേഹിച്ചു അഹിംസയും
സത്യവും, അസ്ഥിവാരമാക്കി .
ചമ്രപിണഞ്ഞിരുന്ന അഹോരാത്രങ്ങൾ
ത്യാഗം ചെയ്ത് നെയ്തൂതന്നു
സ്വാതന്ത്യത്തിന് ചിറകുകൾ.
ആ ചിറകുകളിൽ നീ ഉയരണം കുഞ്ഞേ .


വിഷചിലന്തികൾ പല മതവാദികൾ
വലവിരിച്ചു വിദ്വേഷത്താൽ തിമിർക്കുന്നു.
അതിൽ ഒട്ടിച്ചേർന്നു 'കല്പനാസൃഷ്ടിയിൽ"
സ്വർഗ്ഗവും കണ്ട് നടക്കുന്നു .
അവിടെ നീ ഒട്ടിപ്പിടിക്കലെ കുഞ്ഞേ .


ആ തുന്നൽക്കാരൻറെ ആത്മാവ്‌ നീറുന്നു.
വട്ടക്കണ്ണാടിമാറ്റി നോക്കി , കാഴ്ചകൾ ഇരുളുന്നു.
മൊട്ടത്തലപൊട്ടിത്തകരുന്നപോലെ
ഊന്നുവടി വിറക്കുന്നപോലെ.
ഗോഡ്‌സെ എത്തി തുപ്പാക്കിയാൽ
ആ മഹാത്മാവിനെ  കൊന്നുകുഞ്ഞെ. 


ഇത്‌ മഹാത്മാ തീർത്ത മഹാരാജ്യം 
സ്വാതന്ത്യത്തിന് വർണ്ണ ചിറകുകളിൽ
നീ ഉയർന്നു പറക്കുമ്പോൾ  മറക്കല്ലേ കുഞ്ഞേ.
ഈ ദുനിയാവിലെ ഒരേയൊരു മഹാത്മാവിനെ.


Saturday 28 September 2019

ആ ആന

അടിതെറ്റി വീണതല്ല  ആ ആന
അടവിയിൽനിന്നും ഇല്ലികൾ
തേടി ,കാട്ടരുവികൾ തേടി
പോയതാകും ആ ആന ...
കരി നിറച്ച പുഹയും തുപ്പി
കൂവി കൂവി മലകൾ തുരന്നാണ്
വേഗത്തിൽ പാളത്തിലൂടെ
വന്നതാ അതിക്രൂരനാം തീവണ്ടി.
കൂട്ടിമുട്ടി അടപടലെ തീവണ്ടികുലുങ്ങി
നിലവിളികൾക്കിടയിൽ മാറു പിടയുന്ന
കരിവീരൻറെ കണ്ണീരിൽ, രക്തത്തിൽ
ഭൂമണ്ഡലം വിണ്ടലം ചുവന്നു..

അരക്കെട്ടിൽ ഇരുമ്പു പാളികൾ
ഞെരുങ്ങി ,മാംസത്തിൽ കൂർത്ത
കണ്ണാടിച്ചിലുകൾ തുളച്ചിറങ്ങി
മാറ്റൊലികൊണ്ടു കാറ്റിലാ
ചിഹ്‌ന൦ വിളി ആരുമില്ലാതെ
നിലത്തുകിടന്ന് ഉരുണ്ടു
നീങ്ങുന്ന അനർഥങ്ങൾ.
വേഗത്തിൽ പാളത്തിലൂടെ
തീവണ്ടികളിൽ തുടരുന്നു മനുഷ്യൻറെ യാത്ര

Friday 27 September 2019

ഒരു കിളിയാകണം.

ഒരു കിളിയാകണം.
ഒരു കിളിയാകണം.
ഒരു കിളിയാകണം.
ഒരു കിളിയാകണം.
ഒരു കിളിയാകണം
പൂമരത്തിൻ കൊമ്പിലെ 
കിളിവാതിൽ തുറന്ന്
അരുണോദയം കാണണം.
ഒരു കിളിയാകണം.
മധുരമായി പാടണം .
ഒരു കിളിയാകണം
വർണ്ണച്ചിറകോ വിടർത്തിയാടണം.
ഒരു കിളിയാകണം
കൊക്കുകൾ കൊണ്ട്
ചുംബിച്ചുണർത്തണം.
ഇണക്കിളിയുമായി
ദൂരെ വാനിൽ പാറി പറക്കണം..
ഒരു കിളിയാകണം
കണ്ണാടിപുഴ നോക്കികടക്കണം
കരിമലപാറയിലിരിക്കണം , ശ്യാമ
മേഘങ്ങളെതൊട്ടു കുളിർ മഴനനയണം..
ഒരു കിളിയാകണം
തങ്കകതിരുകൾ കൊയ്യണം
ഇരുളണയുംമുമ്പേ
സ്നേഹക്കൂടിൽ ചേക്കേറണം
മധുരസ്വപ്നങ്ങൾ കണ്ടുറങ്ങണം.
ഒരു കിളിയാകണം
കളകളം പാടിയാടി
ജീവിതസായാഹ്നത്തിൽ സുഖ -
സ്മരണകളോടെ ആ മരച്ചുവട്ടിൽ
തന്നെ കരീലകളോടൊപ്പം
വീണലിഞ്ഞു മണ്ണിൽ ചേരണം.
ഒരു കിളിയാകണം .
വിനോദ്‌കുമാർ വി

Thursday 26 September 2019

The Club of Selaginella


The Club of Selaginella



In my beautiful village

There is an old Irrigation canal

Its bricks and slabs are broken

It has a shallow stream

Deposited slit and clay are seen.

Here and there, thrown

Away plastics, broken whisky bottles

Hidden in weeds and moss

Among them amazing lush

Glittering like pure gold

Woo!  Eddy layers of selaginella

The rich Club of Selaginella.



Dancing in wind and flow

When I touched front strobili

Chirping sounds of crickets,

Croaking chorus of frogs,

Buzzing bees in crevices

Slow-motion of snails

Jumping little spiders

All made the alert form

I spread my hands softly and

Felt the warmth in the club.















Wednesday 25 September 2019

Hearts are clogged

Hearts are clogged
With hatred a lot
Eating sweet dogmas
Forgetting “the mahatma”
Truth and Ahimsa….

The Chronic, how to heal
Prior to entering asylums

Listen, Tune in, Work on
the rhythm of love
That makes Flow of Life.
vblueinkpot

Sunday 22 September 2019

The dusk in a desert




The Dusk in a Great Desert.
In the midst of all, I felt
I am the craziest and addicted
Dive into the dusk, like a swooping bird
Shake the sweet date palms
Scent blooms and sing songs
Sights, it’s devoid of hot waves
And the sand storms, so relax.
Healing all the pain…


I saw the sky touching the desert
Swaying in the arms of dusk
The landscape fell into a light sleep.
Scatters light of dreams.
 Sand dunes in desert whisper
Wow! Dusk the treasure trove.
Over the clouds, mountain, lush
And the historical sculptures.
Owes a fine art to my heart
The golden yellow dusk
In the great lovely desert…






അമ്മ തൻകാത്തിരിപ്പ്

# പെയ്തൊഴിയാതെ
       കാത്തിരിപ്പ്
ഇത് ഒരു 'അമ്മ തൻകാത്തിരിപ്പ്
കിടമത്സരങ്ങൾ തൻ നാട്ടിൽ
കിടാങ്ങളെ പെറ്റമ്മതൻ  കാത്തിരിപ്പ്.
കിടപ്പായത്‌ രോഗം കൂടി കൂടി
ഇത് ഒരു 'അമ്മ തൻകാത്തിരിപ്പ്.
വറ്റിവരണ്ടഭൂവുപോലെ കാത്തിരിപ്പ്.
പുഴുവും ഉറുമ്പും അരിച്ചപ്പോൾ
ആരും നോക്കാതായപ്പോൾ
കർണ്ണകഠോരമായി ആ കണ്ണീർ,
ഇഷ്ടദാനമായിതന്ന ഹരിതഗേഹം
തടവറയായി വിറകൊള്ളുമ്പോൾ  
തമോഗർത്തങ്ങളിൽ  അമ്മ തൻകാത്തിരിപ്പ്.
ഓർക്കുക ,പത്തുമാസം കാത്തിരുന്നു ,
നാഡിഞരമ്പുകളിലൂടെ കടലോളം
ചുടുചോരയും ശ്വാസവും തന്നു
നിൻറെ റോസാചുണ്ടിൽ അമൃതുപകർന്നു.
ചക്രവാളമോളം നീ ജേതാവായി
മകനെ നീ കുതിച്ചുയരുന്ന സൂര്യനായപ്പോൾ
എങ്ങനെ ഒരു കൊടു൦ക്രൂരനായി.
ഇത് അനുപമമാ൦  അമ്മതൻകാത്തിരിപ്പ്.

Friday 20 September 2019

ഇപ്രകാരം എന്തേ നീ

ഇപ്രകാരം എന്തേ നീ
തൊട്ടാവാടിയായി  പെണ്ണേ...
നിൻ ചാരെ വന്നുഞാൻ
വിരൽത്തുമ്പാൽ തൊട്ടപ്പോൾ
തന്നെ ,എന്തെ നീ ഒരു നുള്ളാൽ
എന്നെ നോവിച്ചു പെണ്ണേ.
ഒന്നും മൊഴിയാതെ

നീരസമോടെ നിന്നു. 

ഇപ്രകാരം എന്തേ നീ
തൊട്ടാവാടിയായി  പെണ്ണേ
നാട്ടുവഴികളിൽ
ചെങ്കതിരോൻ എത്തുമ്പോൾ
ഇളംകാറ്റിലാടി
ചനുചന പെയ്യുന്ന
മഴയിൽ തത്തികളിച്ചു

തളിരിലകൾ വിടർത്തി നിന്നു.

ഇപ്രകാരം എന്തേ നീ
തൊട്ടാവാടിയായി  പെണ്ണേ
മിഴികളാ൦ മലരുകൾ
വിടരവെ ,കണ്ണിമപീലികൾ
ചിമ്മി, നീ ചെമ്മേപുഞ്ചിരിച്ചു.
പുൽത്തകിടിയിൽ പ്രിയനെ
പുണർന്ന് ലജ്ജാവതിയായി നിന്നു. 


                വിനോദ്‌കുമാർ വി

Thursday 19 September 2019

ഭാഷ. മധുരം മലയാളം

     മധുരം മലയാളം
ഭാഷ എന്തെന്നോ സുഹൃത്തേ.
ജീവിതമാം യാത്രയിൽ
അമ്മപകർന്ന അമ്മിഞ്ഞിപാൽ
ഒപ്പം  പാടിയ താരാട്ടുപാട്ട്.
മുട്ടുമടക്കി മടിയിലിരുത്തി 
മുത്തശ്ശിപറഞ്ഞ പുരാണകഥ.
ആ ഭാഷ മധുരം മലയാളം.
ഹഹ കാണേണ്ട കാഴ്ച,യാണ്
അച്ഛൻ തോളിൽ ഇരുത്തികുലുക്കി
കൊണ്ടുപോയി ചൂണ്ടികാണിച്ച
വർണ്ണദൃശ്യങ്ങൾ നിറയുന്ന  താഴ്വാരമാണ്
ആ ഭാഷ മധുരം മലയാളം.

പായസംപോലെ നാവിൽ രുചിച്ചു
നിറദീപങ്ങൾ ചാർത്തിയ ഈശ്വരനടയിൽ
ദൈവങ്ങളെ സ്തുതിച്ചും 
കേട്ടിരിക്കേണ്ട കാകളികൾ
പുള്ളുവൻ പാട്ടുകൾ കളമൊഴികൾ
ആ ഭാഷ മധുരം മലയാളം.

കൊയ്‌ത്തുകാരി പെണ്ണ് മൂളിയ പാട്ടും
തുഴയെറിയുമ്പോൾ കേട്ട വഞ്ചിപ്പാട്ടും
സഹ്യനെപോലെയാതലയെടുപ്പ്
നിലക്കാത്തപുഴകളെപോലെ
തിരകളെപോലെ കിക്കിളി
കൂട്ടി കരയെതാലോലിക്കുന്ന
ഹൃദയത്തുടിപ്പു ..
ആ ഭാഷ മധുരം മലയാളം.
മഴക്കുളിരിൽ പുലരിവന്നോരോ
പുൽക്കൊടിയിൽ വിടർത്തുന്ന  
വർണ്ണപൂക്കളിൽ നിറയും  തുഷാരങ്ങളിൽ
നിറഞ്ഞ സ്വർണ്ണലിപികൾ.
ആ ഭാഷ മധുരം മലയാളം.
തേൻക്കനിപോലെ നാവിൽ
ആ അക്ഷരങ്ങൾ രുചിക്കാം 
ഓരോ ശ്വാസത്തിൽ  നിറയ്ക്കാം
ആ ഭാഷ മധുരം മലയാളം.

Sunday 15 September 2019

ആ കളിച്ചിരി

വാനം ഉരുട്ടി കളിക്കു൦

കരിങ്കല്ലുകൾ
കരിമേഘങ്ങൾ.
ഉരുണ്ട് ഉരുണ്ട്
കൂട്ടിയിടിക്കുമ്പോൾ
കിലുകിലാ കുലുങ്ങി
വെള്ളി ചിരിതൂകി.
വിറച്ചു കാറ്റിലാടും
മരച്ചില്ലകൾതൻ
ഇളം പത്രങ്ങളിൽ
വർണ്ണ പൂക്കളിൽ
നിറച്ചുവിതറി
ഹർഷ വർഷങ്ങൾ.
ആ കളിച്ചിരിയിൽ
തുള്ളി തുള്ളി
പുഴപെണ്ണും തരംഗിതയായി .
വിനോദ്‌കുമാർ വി


Saturday 14 September 2019

കാറ്റിലാടു൦ കിളിക്കൂടുകൾ

 കാറ്റിലാടു൦ കിളിക്കൂടുകൾ
ഒരു കാറ്റുവീശി ഉത്തരദ്രുവത്തിൽനിന്നും
അതി ശൈത്യകാറ്റുവീശി
കാറ്റിലാടി ആ കായൽതീരത്തിൻ 
പച്ചപ്പിൽ ചില വലിയകിളിക്കൂടുകൾ.

കാറ്റിൽ പാറ്റണം പൊടിച്ചു പാറ്റണം
കുറുക്കന്മാർ കരുക്കൾ നീക്കി
ചെറിയകൂടോ വലിയകൂടോ
അതിൽ കിളികുഞ്ഞുങ്ങളുണ്ട്
അമ്മക്കിളിതൻ ചൂടേറ്റു
അവർ കീ കീ പാടി വളരുകയല്ലെ
അവരുടെ കൊക്കിൽ അന്നo
കൊത്തികൊടുക്കയാണ്  .
ചിറകിൻചൂടേറ്റു സ്വപ്നങ്ങൾ കാണവെ
കിളിക്കൂടുകൾ  കാറ്റിലാടുകയാണ് .

ചതിയമ്പു കൊണ്ട് ആ കിളികൾ
അംബരചുംബിയം ചതുരശ്രകൂട്ടില്
വേദനയോടെ കരയുകയാണ്..
ആ മുറിവുണക്കണം .
അവരുടെ കണ്ണിൽ നീറും
കരട് എടുത്തുകളയണം
വീശിപ്പോകും കാറ്റേ ..
നീ കുളിർകാറ്റാകണം.
ചെറിയകൂടോ വലിയകൂടോ
ഞൊടിയിടയിൽ തകർക്കാൻ
പ്രകൃതി നിന്നെഅനുവദിക്കില്ല.
ഇ വിധി അന്യായ വിധി.

Friday 13 September 2019

നീറുകൾ പച്ചപ്പിൻ കാവലുകൾ

തിരയാം പച്ചപ്പിലാ നീറുകളെ
പുഷ്കലപച്ചപ്പിൻ കാവലാളുകളെ
നാട്ടു മാവിൻ കൊമ്പിൽ
പഴുത്തു തുടുത്ത മാങ്ങക്കു കാവലായി
പാടത്തു കണിവെള്ളരിക്കും
പയർ മണികൾക്കും  കാവലായി
കണ്ടിരുന്ന ആ നീറുകളെ.
നൂറ് നൂറ്‌ കാവലാളുകളെ.


ചുറ്റുവട്ടത്തും  പാടങ്ങളിലും
സ്വപ്നവിളകൾ തകർക്കാൻ 
നുരഞ്ഞുപൊങ്ങുന്നാകൃമികീടങ്ങൾ
അവർക്കിടയിൽ പെട്ടാൽ വേഗം
ചീഞ്ഞുനാറും പൂക്കളും തേൻകനികളും
തിരിച്ചുകൊണ്ടുവരാം ആ നീറുകളെ.
നൂറ് നൂറ്‌ കാവലാളുകളെ.


കൂരിരുട്ടിലും ഉറങ്ങാതിരിക്കും
വള്ളിച്ചെടികളിലൂടെ ഞാന്നിറങ്ങി
ഇലകൾക്കിടയിൽ മറഞ്ഞിരുന്നു
പമ്മിപ്പമ്മി കെട്ടിവലിച്ചാ കളകളെ
ഒരുമയോടെ പൊരുതി പൊരുതി 
നൂലിൽ കെട്ടിത്തൂക്കി കീടങ്ങളേം.


യുദ്ധം കഴിഞ്ഞു കണ്ടോ നീറുകൾ
ഇലയനകം പോലുംകാതുകൂർപ്പിച്ചു
തമ്മിൽ  കെട്ടിപ്പിടിച്ചു ,സ്നേഹത്താൽ
ഉമ്മവെച്ചും തോളിൽ തട്ടിചിരിച്ചു
അങ്ങോട്ടുമിങ്ങോട്ടും  അലഞ്ഞു 
ചുമടുചുമന്നും ഇലകൾ മെടഞ്ഞു
ഒത്തൊരുമ തൻ കൂടുകൾപണിതു.


ധൂമധൂളികൾ തീർത്താ പൊറുതികേട്‌.
തലമൂടിയെത്തിയ ചാവേറുകൾ
തളിച്ചു കാറ്റിലും കീടനാശിനികൾ

പച്ചപ്പിൽ വകവരുത്തി നിമിഷങ്ങൾ കൊണ്ട്
നീറുകളെ നൂറ് നൂറ്‌ കാവലാളുകളെ
തിരയാം  പച്ചപ്പിൽ  ആ നീറുകളെ
പുഷ്കലപച്ചപ്പിൻ കാവലാളുകളെ.

Monday 9 September 2019

HAPPY ONAM. മാവേലി നാട് വാണീടുംകാലം മനുഷ്യർ എല്ലാം ഒന്നുപോലെ


The pretty fragrant flowers

Clustered orderly with Diyas

 In a circle makes the dazzling Pookalam.



The different tasty cuisines

Clustered orderly on a plantain leaf

That makes the Grant Sadya



The inimitable songs and dances

Clustered orderly in full moonlight

That makes the traditional Thiruvathira



“The Hearts” wherever on earth 

Clustered orderly the divine love 

That Dawn Makes  HAPPY ONAM.

Saturday 7 September 2019

ഓണക്കളിതുടങ്ങി.

ഓണക്കളികൾ  തുടങ്ങി.
 ഓണക്കളികൾ
ചിങ്ങത്തിൽ  അകതാരിൽ നെട്ടോട്ടം
വീട്ടുമുറ്റത്ത്  എത്തി തിരുവോണം
 കൊട്ടുംമേളം പിന്നെ വഞ്ചിപ്പാട്ടും
പൂവെ പൊലി പൂവെ പൂവിളിമേളം
 മാവേലിതൻ വരവേൽപ്പൊരുങ്ങി
തത്തി തിൻന്തോം ഓ തത്തി തിൻന്തോം
ചുറ്റുവട്ടത്ത് എങ്ങും  ഓണക്കളിതുടങ്ങി. 


അളിയന്മാർ പാടവരമ്പിലൂടെ ഞാറുകൾ
തൊട്ടു തലോടി പോയി  മൂളിപ്പാട്ടുകേട്ടു .
ചാടിക്കയറി  തെങ്ങിൻപൂക്കുലമേലെ
ചെത്തുന്ന കുടoവാങ്ങി മധുരക്കള്ളൂo മോന്തി.
തത്തി തിൻന്തോം ഓ തത്തി തിൻന്തോം
ചുറ്റുവട്ടത്ത് അളിയന്മാർ ഓണക്കളിതുടങ്ങി. 


കൊച്ചേട്ടന്മാർ അവർ കുടവയറന്മാർ
കഷ്ടപ്പെട്ടെങ്കില്ലും കുലുങ്ങിച്ചിരിക്കും
ചായങ്ങൾ വാരിത്തേച്ചുപിന്നെ
പുള്ളിമുണ്ടുമുടുത്തുമെല്ലെ വാലുമാട്ടി
പുലികളായി ചാടിച്ചാടി  കളിതുടങ്ങി
തത്തി തിൻന്തോം ഓ തത്തി തിൻന്തോം
ചുറ്റുവട്ടത്ത് കൊച്ചേട്ടന്മാർ ഓണക്കളിതുടങ്ങി. 


രാവിൽ മതിയഴകിൽ മങ്കമാരെല്ലാരും
ഒന്നിച്ചു കാൽത്താളം കൈത്താളമേകി
തിരുവാതിരയാടി തിമിർത്തിടുമ്പോൾ
മുല്ലപ്പൂകൂന്തല്‍ കാറ്റിലാടി....
തത്തി തിൻന്തോം ഓ തത്തി തിൻന്തോം
ചുറ്റുവട്ടത്ത് മങ്കമാർ ഓണക്കളിതുടങ്ങി. 


കറുമുറെ ഏത്തക്കാ ഉപ്പേരിതിന്നോണ്ടും
പായസം കൂട്ടി സദ്യയും കഴിച്ചിട്ടും
അമ്മച്ചിപ്ലാവിൻ ചോട്ടിലെ  ഊഞ്ഞാലിൽ
കുട്ടികൾ ചില്ലാട്ടം  ആടിച്ചിരിച്ചുപാടി ....
തത്തി തിൻന്തോം ഓ തത്തി തിൻന്തോം
ചുറ്റുവട്ടത്ത്" ആർപ്പോ  ഇർറോ"  ഓണക്കളിതുടങ്ങി.
            വിനോദ്‌കുമാർ വി

Friday 6 September 2019

കാക്ക തമ്പുരാട്ടി.

തന്റേടി  തന്റേടി  തമ്പ്രാട്ടി
ഊടുവഴിയിൽ കൊഞ്ചും മഴയിൽ
ഒറ്റക്കാ തെങ്ങോലക്കുടയിൽ
നനഞ്ഞു കുതിർന്നാ
ചിറകുകൾ കുടഞ്ഞു
മൈക്കണ്ണി കാകളിപാടി
പുണരുന്നു നിന്നെ മന്ദമാരുതൻ
അങ്ങിങ്ങു ചില്ലകൾ ഇളക്കി
ഈറൻമാറി കാക്കകറുമ്പി
നീ ദൂരത്തേക്കുപാറി
തന്റേടി  തന്റേടി കാക്കതമ്പുരാട്ടി.

Monday 2 September 2019

എൻ അത്തപ്പൂവ്.

എൻ അത്തപ്പൂവ്.
അത്തം പത്തിനു പൊന്നോണം
തൊടിയിൽ തളിരിട്ടു തുമ്പപ്പൂവ്
ഹൃത്തടത്തിൽ എൻ അത്തപ്പൂവ്.
ഓ ഓ തുമ്പപ്പൂവ്.. 



കുളിർമഴയിൽ കോൾമയിർ
കൊള്ളും പച്ചിലകൾക്കിടയിൽ
തൂവെള്ളപ്രാവായി പുലരികൾ നോക്കി
ആമിതളുകൾ ചാഞ്ചാടും
ഓ ഓ തുമ്പപ്പൂവ്.. 



പല്ലവങ്ങളിൽ പൊൻ ചിങ്ങം 
വര്‍ണ്ണരാജികൾ തീർക്കുമ്പോൾ
നന്മതൻ വെണ്‍മയാo പൂവായി
കൈക്കുമ്പിളിൽ ഓമൽ പുഞ്ചിരി തൂകും
തുമ്പപ്പൂവ് ഓ ഓ തുമ്പപ്പൂവ്..
എൻ അത്തപ്പൂവ്.

വിനോദ് കുമാർ വി

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...