Saturday 29 June 2019

എന്റെ തീരം.

ഒരു നദിതൻ
രണ്ട് കരയിലായി
ഞാൻ കണ്ടു രണ്ടമ്പലo
രണ്ടിലും ഇഷ്ട ദേവൻ
കൃഷ്‌ണഭഗവാൻ .
ഒരുകരയിൽ ദേവന്
സ്വർണകോവിലുണ്ട്
ആരാധകർ ഏറെയുണ്ട്
സമ്മാനങ്ങൾ നിറയുന്നുണ്ട്
ആറാട്ടുണ്ട് ആനകളുണ്ട്  .

എന്നാൽ മറുകരയിൽ
ഒരു ഉണ്ണി തേവരുണ്ട്
എൻറെ ജീവിതവഞ്ചി
അടുത്തത് ആളും
ആരവവുമില്ലാത്ത
ആ കണ്ണനെ കാണാൻ.
ആ ആലിൻചുവട്ടിൽ
ഓടക്കുഴലൂതും
ഒരു പിടി അരി തൻ നിവേദ്യമുണ്ട്
അതാണ് എൻ ഹൃദയകവർണ്ണക്കണ്ണൻ
അതാണ് എന്റെ തീരം.


Wednesday 26 June 2019

മൂന്നുപേർ കൂട്ടുകാർ

മൂന്നുപേർ കൂട്ടുകാർ
അവർക്കൊപ്പം ആരൊക്കയോയുണ്ട്
ഒന്നാമൻറെ കയ്യിൽ പുകച്ചു
തുപ്പുവാൻ സിഗരറ്റ്‌ പാക്കറ്റുണ്ട്
വലിച്ചോണ്ട് ഓടുന്നു.
രണ്ടാമൻറെ കയ്യിൽ കുപ്പിയുണ്ട്‌
വളഞ്ഞുപുളഞ്ഞ അലഞ്ഞു൦
അലറിയോടുന്നു.
മൂന്നാമൻറെ കയ്യിൽ മുന്തിയയിനം
സിറിഞ്ച്‌ നിറയെ മയക്കുമരുന്നുണ്ട് .
ബീഭത്സകമായ സ്വപ്നങ്ങൾ
കണ്ടുപറക്കുന്നു..
എവിടേക്കു പോകുന്നു
എന്തു ചെയ്യുന്നുയെന്നറിയാതെ
ഹൃദയ താളം അസന്തുലിതമാക്കി
കാർന്നുതിന്നു൦  രോഗങ്ങൾ.
കളഞ്ഞുകുളിച്ചു ജീവിതം
ലഹരിയിൽ ആ മൂന്നുപേർ കൂട്ടുകാർ
ഡീഅഡിക്ഷൻ ചികിത്സയിൽ.

Sunday 23 June 2019

കൊട്ടാര നർത്തകി

കൊട്ടാര നർത്തകി
കൊട്ടാരനർത്തകി നീ മനോജ്ഞനർത്തകി
നിൻചടുലമിഴികൾ മോഹിപ്പിച്ചതാരെ
ചുവടുകൾ വെച്ചു നീ ആ മഹാരാഷ്ട്രത്തിൽ
ആടുമ്പോൾ ചാരെ വന്നു പൊൻ പണ൦ കൊണ്ടു
നിന്നെ മൂടിയ ആ രാജകുമാരനെ നീ തേടുകയാണോ
ചന്ദ്ര കിരണങ്ങൾ നിറയുന്ന ചന്ദന വനികയിൽ
അനുരാഗത്തിൻ ആനന്ദത്തിൽ നിങ്ങൾ ഒന്നായി
നിൻ ക്ഷതയോനിയിൽ ബീജകോശങ്ങൾ നിറഞ്ഞു
അപ്സരസ്സാ൦ നീ ചമയങ്ങൾ അഴിച്ചു കുഞ്ഞിനു
ജന്മം കൊടുത്തു മുലയൂട്ടി വളർത്തുവാൻ വേദിവിട്ടു .
കമനീയ മേനിയില്ലാ, മുദ്രമോതിരം നൽകിയില്ല
പ്രസവിച്ച കൊട്ടാര നർത്തകിക്ക് എങ്ങും വേദിയില്ലാ
ദൂരെ ദൂരെ പുലമ്പിയോടുന്നവളെ ആരുമെ ഗൗനിച്ചതില്ല.
നീ എന്തിന് അച്ഛൻ ആരെന്നറിയാത്ത കുഞ്ഞുമായി
മഹാരാഷ്ട്രത്തിൽ വീണ്ടും വീണ്ടും പോകുന്നു.
ഇന്ന് രണ്ടുവയറിൻറെ വിശപ്പുതീർക്കണം
ആ സ്വർണ്ണക്കിഴിപോരാ......ആടാൻ ആവതില്ലാ.

Friday 21 June 2019

ജലകുംഭി

മൂടൽമഞ്ഞിൽ കണ്ണാടിപ്പുഴയിൽ
ജലകുംഭി നീ കുമ്മി ആടി  നീരാടി ,
നിന്നെ കണ്ട് നങ്കൂരമിട്ടു ഉറ്റുനോക്കിനിന്നു.
എൻ വഞ്ചിക്കരികെ നീന്തി വന്നപ്പോൾ
തുഴയാൽ  നീനെ ഞാൻ തൊട്ടുപോയി.
നീ ആ കരയിൽ അധികപ്പറ്റായി
അതുകണ്ട് കടവിലെ പെണ്ണുങ്ങൾ
കളിയാക്കിചിരിച്ചു ..
ആണുങ്ങൾ എല്ലാരും കൂവിവിളിച്ചു.
വഞ്ചിക്കാരെല്ലാം അലവട്ടമൊരുക്കി
ആർപ്പൂവിളിച്ചു .
ഒടുവിൽ ആലോലം വഞ്ചിക്കുളിൽ
കിളുന്തില  കൈ ഞാൻ പിടിച്ചു
ആപാദകേശം  നനഞ്ഞ നിൻ മേനിയിൽ
പുഞ്ചിരിപ്പൂക്കൾ കണ്ടിരുന്നു ,നിന്നെ
പുണർന്നു പുലരിയോടൊത്തിരിന്നു.

Thursday 20 June 2019

നാട്ടിലൊരു പ്രവാസി.

നാട്ടിലൊരു പ്രവാസി.
ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ
കണ്ടുകാണും ആ പ്രവാസി
ഇത്തിരി ഇത്തിരി സ്വരുക്കൂട്ടി
പണിഞ്ഞെടുക്കും ഒരു സൗധം .
ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ
വീണ്ടും ആ പ്രയാണ൦,തുടങ്ങണം
ജന്മ നാട്ടിലൊരു സംരഭം
പൊള്ളും ചൂടിൽ മരുഭൂവിൽ
മനം തളരാതെ ആ പ്രവാസി .
ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ തൻ ഉദയം
പത്തുപേർക്കെങ്കിലും പണിയേകും
ഇവിടെയാകാം ആ വ്യവസായം.
അങ്ങനെ സ്വന്തം നാട്ടിൽ ജീവിക്കാം .
ആശിച്ചുപോയി ആ പാവം.
ചട്ടങ്ങൾ എല്ലാം നോക്കണം
പിച്ച ഒത്തിരി പേർക്കുനൽകേണം
വിശ്വസിച്ച ഒരു പ്രസ്ഥാനം പോലും
പിൻതുണ നൽകാതാകുമ്പോൾ
ഗദ്ഗദമോടെ ഒരുപിടി കയറിൽ
പിടയുമ്പോൾ , ആ പ്രവാസി,
കണ്ട സ്വപ്നങ്ങൾ തൻ അസ്തമയം.
ഇനിയും കേൾക്കാ൦ ചർച്ചകളും
ചക്കര നിറയും വാക്കുകളും .
ഹേയ് പ്രവാസി ജീവിതം വെറുക്കരുത്
കൈവശമില്ലെ പ്രവാസം
മരുഭൂവ് വീണ്ടും വിളിക്കുന്നു
വിയർപ്പിൻറെ ഗന്ധംകുളിരല്ലേ
നീ കാണുക ഒത്തിരി സ്വപ്‌നങ്ങൾ .
ജീവിക്കണം മറുനാട്ടിലെങ്കിലും.

Wednesday 19 June 2019

ഒരു പോലീസ് ശിപായി

ഒരു പോലീസ് ശിപായി
പോലീസിൽ അയാളൊരു ശിപായി
പക്ഷെ "ടിപ്പായി" എന്ന് വിളിപ്പേരുണ്ട്.
കുടുംബബാധ്യതയുള്ള ആ പാവം
സർവീസിൽ ഒത്തിരി നാളായി.
വിഴുപ്പ് നിറഞ്ഞ ആ തൊപ്പിയും
തോളിൽ തുന്നിവെച്ച വരകളും
ചേറുപുരണ്ട ആ കറുത്തബൂട്ട്സും.
പോലീസ് ബംഗ്ലാവിലെ പൂത്തോട്ടവും
അവിടെ ചെടികളും പൂക്കളും കിളികളും
കുളിപ്പിച്ചു കളിപ്പിക്കുന്ന നായ്ക്കളും.
ഒത്തിരി സ്നേഹ൦ കാട്ടുമ്പോൾ...
അപ്പോൾ അയാൾ അറിയുന്നില്ല
ചുറ്റും വട്ടം നടക്കുന്ന കുറ്റകൃത്യങ്ങൾ .
അറിയാൻ ആഗ്രഹിക്കുന്നില്ല..
പോലീസ്‌ മേധാവി ഉത്തരവിടുന്നു,ഇനി
ചന്തയിൽ പോയി മീനും പച്ചക്കറിയും
പിന്നെ സ്‌കോച്ച്‌ മദ്യംവാങ്ങികൊടുക്കണം.
ഉപാസനപോലെ മറിച്ചൊന്നും
ഉരുവിടാതെ കീഴ്വഴക്ക൦ പോലെ
യേമാനുവേണ്ടി കൈപൊക്കി
നെഞ്ചുവിരിച്ചു ആ സല്യൂട്ട് നൽകി.
ആ പോലീസ്‌ കാക്കി നാളെയഴിച്ചുവെക്കും,
വീണ്ടും അയാൾ തീർത്ഥാടനത്തിന്
ഏകനായി ഒരുങ്ങുകയായി .
എല്ലാം തുറന്നുപറയാൻ ധൈര്യമായി
എഴുതാൻ ശിപായി തൻ ആത്മകഥയായി .
Vblueinkpot.blogspot.com

Monday 17 June 2019

രമണാ തിരിച്ചുവരണം

രമണാ തിരിച്ചുവരണം
രമണാ ഓർത്തുപോകുന്നു
നിൻ പ്രണയം ,
പ്രണയതിൻ ചന്ദ്രികയിൽ
കാനന വഴികളിൽ ഹൃദയം തേങ്ങിപാടി
നടന്നൊരാ രമണന്ന്‌ പ്രണയം
സുഖവും ദുഖവുമായിരുന്നു.
പൂമെത്തവിരിക്കണം കൊറ്റക്കുടചൂടണം
കാല്പാദങ്ങളിൽ തലോടി ശുശ്രൂഷിക്കണം
കല്ലും മുള്ളും ചെന്നായ്ക്കൾ
നിറയുന്ന കാട്ടുവഴികളിൽ
പെണ്ണെ നിന്നെ കൊണ്ടുപോകാതെ
നിന്നെ നോവിക്കാതെ
നിന്നെ സ്വപ്നം കാണുന്ന
രമണാ തിരിച്ചുവരണം

ചോരചിന്തുന്നു തെരുവുകൾ ഇന്ന്
കാമ ജ്വരംപിടിച്ച മസ്തിഷകങ്ങൾ
ഭാവനകളില്ലാതെ സ്വപ്നങ്ങൾ അറിയാതെ
ഇവിടെ പ്രണയം ചുട്ടുകരിക്കുന്നു .
ആരാമങ്ങളിൽ ശവപുഷ്പങ്ങൾ വിരിയുന്നു.
ഹേയ് രമണാ, നിൻറെ ദിവ്യപ്രണയം
നിൻറെ വിരഹം, നിൻറെ ശാന്തഭാവം
ഓർത്തുപോകുന്നു ..."ജീവിതമൂല്യങ്ങൾ"
തിരിച്ചുവരണം ആ പ്രണയം .
വിനോദ് കുമാർ വി

കണ്ണുകൾ കെട്ടിയ നീതിപീഠം.

കണ്ണുകൾ കെട്ടിയ നീതിപീഠം.
ഇന്ന് എൻറെ നാട്ടിലും ..
വേദനിക്കുന്ന ആ രാപകലുകൾ
വീടിൻറെ കാവലാൾ ആയിരുന്ന
ആ പെണ്ണിനെ ചുട്ടെരിച്ചു
ചിന്താക്രാന്തനായി നരാധമ
നീ എന്തിനു കാക്കി വസ്ത്രം
അണിഞ്ഞു ചോരകുടിച്ചു,
നിൻറെ തേറ്റപ്പല്ലുകൾ
പിഴുതെടുക്കണം ..ചാമ്പലാകണ൦ നീയും.
താപചാലകങ്ങൾ കൊണ്ട്
നിൻറെ വൃണിതമാം മേനിയും,
ആ തലമണ്ടയും ചുട്ടുപുകക്കണം...
പക്ഷെ വീണ്ടും വിധിക്കു൦ കഠിനതടവ്.
നിനക്ക് ശുശ്രൂഷചെയ്യും
നീ ഉണ്ടും ഉറങ്ങിയും പൊറുക്കും
കാലം എല്ലാം മറക്കും.
നികൃന്തനം ചെയ്യാൻ കഴിയാതെ
എത്രയോ ക്രൂരന്മാര്‍ തിന്നുവീർക്കുന്നു.
കണ്ണുകെട്ടി തുലാസ്‌ ആട്ടിയിരിക്കുന്നു
ഹേയ് നീതിപീഠമേ ! കണ്ണുതുറക്കൂ
ആ നാരിതൻ ആത്മാവിന്‌ ശാന്തിനൽകു..

Wednesday 12 June 2019

മഴയുംകടലും

തിമിർത്തുപെയ്യുന്ന മഴയും
ഇളകി ഉയരും താഴുംകടലും
കമിതാക്കളാണ് ,അവർപുണർന്ന്
മദിച്ച്‌രസിക്കുമ്പോൾ കാർമേഘവാനം
ഗർജ്ജിച്ചിരുന്നു..

കടിഞ്ഞാൺ ഇല്ലാത്ത ബന്ധമാണ്
ഹരിതശോഭയാം ആ കരയെ
തുടരെ തുടരെ കടൽ മറന്നു.
വഞ്ചിയും വലയും കൈക്കലാക്കി.
ഉയർന്നു വീശിയാതിരകളിൽ  പുലിമുട്ടുകൾ
എല്ലാം ചിന്ന ഭിന്നമായി..

ചേറിൽ കര നാറി പഷ്ണിയായി.
കരതൻ കണ്ണീരു കാണാതെ ,
അലറുംകടലും പൂതനപോലെയാ പെരുമഴയും,
ഓർക്കണം കുടിലിൽ   പെണ്ണൊരുത്തി
കടലിൽ  പോയ പ്രിയ
അരയനെകാത്തിരിപ്പാണ് .
Vinod kumar V

Monday 10 June 2019

Who is the beggar...?

Who is the beggar...?
Scrounge around for Money
With a party support
With a religious support
With gangs collect the taxes
Well dressed smiley faces
All became rich
Got fame far and wide
Rests in bungalows and guest houses
Publicity in newspapers
We address them with honors.

While Poor stay as poor
the nomads without borders
In poverty with family
Miseries with diseases
Need for money, food, and land
In Torn dresses, week eyes
watching the guest house in all streets
World totally renowned
They are the beggars.
Who is the beggar...?
Yes, we call them beggars.

Vinod Kumar V

Friday 7 June 2019

The homeless mother bird

The homeless mother bird
 scrounge around for
The brood nest.
She’s a homeless mother bird
She laid a grey shiny egg
In tears in a nest in cent percent trust
More blacken her name.
The brood nest scrounger.




In reprieve, moved out of the spot
A biological mother pleads
the little one in the shell
In plumage of brooding crow
No predators hurt you there
Nobody calls you an outcast now
You get the warmth of a family.

you are under the wings of a mother



The mother crow nap in dreams
Hatchlings teem crow over begins
In the bouquet of love
A chip on the same block little chicks
The little dark birds “ koel or crow”.
Foster mother delighted in the nest
Singing sweet melodious lullaby
Feeding each fledgling rose as one. 


Little wings are stronger now
While singing you so sweet
Resemble your biological mother,
Always crying for motherliness,
Go find out, maybe in neighboring woods
Hey world, don’t call her
“The brood nest scrounger”

It’s the rule of nature
The lovely interaction to save a life


ഓലക്കിളികൂട്

ഓലക്കിളികൂട്
കൈതോടിനു അരികത്ത്
തെക്കേത്ത് ഒരു തെങ്ങുണ്ട്
ആ ഒറ്റ കൊന്നതെങ്ങിൽ
തുഞ്ചത്ത് ഒരുകൂടുണ്ട്
തന്നനേ താനന  തന്നനേ താനന
താനാനെ തന്നനേ താന്നെ താനോ (2)
മഞ്ഞളിന് നിറമുള്ള
കുരുത്തോല ആടുമ്പോൾ
പൂക്കുലകൾ കയ്യിലെടുത്തു
അണ്ണാക്കണ്ണൻ തുള്ളുന്നെ.
കിളികള്തന് കച്ചേരിക്ക്
മദ്ദളം  മീ ഇലത്താളo
ഓലകിളികൂട് അതിന്നു കാറ്റിലാകെചാഞ്ചാട്ടം.
തന്നനേ താനന  തന്നനേ താനന
താനാനെ തന്നനേ താന്നെ താനോ (2)

തെക്കോട്ടും വടക്കോട്ടും
തെങ്ങാകെ അനങ്ങുമ്പോൾ
അമ്മക്കിളി ആകൂട്ടിൽ പുലമ്പാറുണ്ട്.
കാലം തെറ്റിമഴപെയ്യും
കടലാകെ തിരയുണ്ട്.
കുഞ്ഞുകിളികൾ നനയാവിധം
ഓലകീറുമെടയണം
തുള്ളിയെത്തും മഴയൊലിക്കാപവിഴകൂടുകാക്കണം.
തന്നനേ താനന  തന്നനേ താനന
താനാനെ തന്നനേ താന്നെ താനോ (2)
വാനം മേലെ മുടിവെടുത്തു
ഇടിമിന്നൽ പറന്നടുത്തു
ഒറ്റ കൊന്നതെങ്ങിൽ ആകെ
തീ പടർന്നു .
അയോ ..തീ പടർന്നു
അമ്മക്കിളി കരഞ്ഞു പാറി
മേലേക്ക് ഉയർന്ന് പൊങ്ങി;
കുഞ്ഞിക്കിളികൂടോ കരിഞ്ഞു വീണു
കൈതോട്ടിൻ അരികത്തു ഇടിവെട്ടും മഴയത്തു.
തന്നനേ താനന  തന്നനേ താനന
താനാനെ തന്നനേ താന്നെ താനോ (2)

Thursday 6 June 2019

കുയിലമ്മ കള്ളിയല്ല


കുയിലമ്മ കള്ളിയല്ല
ചൊല്ലലെ ചൊല്ലലെ കള്ളിക്കിളിയെന്ന്
കൂവി കരയുന്ന പുള്ളി കുയിലിനെ
'വീടില്ലാവസ്ഥയിൽ കാട്ടിലും തോട്ടിലും
കളയാതെ കാക്കക്കൂട്ടിൽ കടന്നുകയറി
നൊമ്പരമോടെ തുടിക്കും
തവിട്ടു നിറമുള്ള ആ മുട്ടയിട്ടു.
ചൊല്ലലെ ചൊല്ലലെ കള്ളിക്കിളിയെന്ന്
പെൺകുയിൽ അവൾ അമ്മക്കിളി
ഈ ദുസ്ഥിതി ഭൂവിൽ ഏറെയുണ്ട്
മാറിൻചൂട് പകർന്നിരുന്നു..
കണ്ണുകൾ നിറഞ്ഞിരുന്നു
കാക്കകൂട്ടo ചിലച്ചുവന്നപ്പോൾ
പാവം പിന്നെ പറന്നകന്നു .
ചൊല്ലലെ ചൊല്ലലെ കള്ളിക്കിളിയെന്ന്
കാക്കയ്കും തന്‍കുഞ്ഞു പൊന്‍കുഞ്ഞാണ്
പക്ഷെ ,തവിട്ടു മുട്ടയും മാറോടു
ചേർത്ത് മുത്തംനല്കി ചൂടും നൽകി
പ്രകൃതിനിയമംപോലെ കാക്ക പോറ്റമ്മയായി
ചോറും ചൂരും നൽകി പാട്ടിൻ ചരണവും 

നൽകിവളർത്തി വലുതാക്കി.

ചൊല്ലലെ ചൊല്ലലെ കള്ളിക്കിളിയെന്ന്
കുയിൽ കുഞ്ഞേ,ഇനി നീ പറന്നു പോകുക
ഇമ്പമുള്ള പാട്ടുപാടി ലോകത്തോട് പറയുക
ആ 'കുയിലമ്മ കള്ളിയല്ല"
പരിഹാസങ്ങൾ സഹിക്കാൻ കഴിയാതെ
ഒരു പ്രെഹേളിക പോലെ
അനാഥയായി കാവിലോ അൽകൊമ്പിലോ
മിഴിതോരാതെ കാത്തിരിക്കും.

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...