Monday 17 June 2019

കണ്ണുകൾ കെട്ടിയ നീതിപീഠം.

കണ്ണുകൾ കെട്ടിയ നീതിപീഠം.
ഇന്ന് എൻറെ നാട്ടിലും ..
വേദനിക്കുന്ന ആ രാപകലുകൾ
വീടിൻറെ കാവലാൾ ആയിരുന്ന
ആ പെണ്ണിനെ ചുട്ടെരിച്ചു
ചിന്താക്രാന്തനായി നരാധമ
നീ എന്തിനു കാക്കി വസ്ത്രം
അണിഞ്ഞു ചോരകുടിച്ചു,
നിൻറെ തേറ്റപ്പല്ലുകൾ
പിഴുതെടുക്കണം ..ചാമ്പലാകണ൦ നീയും.
താപചാലകങ്ങൾ കൊണ്ട്
നിൻറെ വൃണിതമാം മേനിയും,
ആ തലമണ്ടയും ചുട്ടുപുകക്കണം...
പക്ഷെ വീണ്ടും വിധിക്കു൦ കഠിനതടവ്.
നിനക്ക് ശുശ്രൂഷചെയ്യും
നീ ഉണ്ടും ഉറങ്ങിയും പൊറുക്കും
കാലം എല്ലാം മറക്കും.
നികൃന്തനം ചെയ്യാൻ കഴിയാതെ
എത്രയോ ക്രൂരന്മാര്‍ തിന്നുവീർക്കുന്നു.
കണ്ണുകെട്ടി തുലാസ്‌ ആട്ടിയിരിക്കുന്നു
ഹേയ് നീതിപീഠമേ ! കണ്ണുതുറക്കൂ
ആ നാരിതൻ ആത്മാവിന്‌ ശാന്തിനൽകു..

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...