Thursday 20 June 2019

നാട്ടിലൊരു പ്രവാസി.

നാട്ടിലൊരു പ്രവാസി.
ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ
കണ്ടുകാണും ആ പ്രവാസി
ഇത്തിരി ഇത്തിരി സ്വരുക്കൂട്ടി
പണിഞ്ഞെടുക്കും ഒരു സൗധം .
ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ
വീണ്ടും ആ പ്രയാണ൦,തുടങ്ങണം
ജന്മ നാട്ടിലൊരു സംരഭം
പൊള്ളും ചൂടിൽ മരുഭൂവിൽ
മനം തളരാതെ ആ പ്രവാസി .
ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ തൻ ഉദയം
പത്തുപേർക്കെങ്കിലും പണിയേകും
ഇവിടെയാകാം ആ വ്യവസായം.
അങ്ങനെ സ്വന്തം നാട്ടിൽ ജീവിക്കാം .
ആശിച്ചുപോയി ആ പാവം.
ചട്ടങ്ങൾ എല്ലാം നോക്കണം
പിച്ച ഒത്തിരി പേർക്കുനൽകേണം
വിശ്വസിച്ച ഒരു പ്രസ്ഥാനം പോലും
പിൻതുണ നൽകാതാകുമ്പോൾ
ഗദ്ഗദമോടെ ഒരുപിടി കയറിൽ
പിടയുമ്പോൾ , ആ പ്രവാസി,
കണ്ട സ്വപ്നങ്ങൾ തൻ അസ്തമയം.
ഇനിയും കേൾക്കാ൦ ചർച്ചകളും
ചക്കര നിറയും വാക്കുകളും .
ഹേയ് പ്രവാസി ജീവിതം വെറുക്കരുത്
കൈവശമില്ലെ പ്രവാസം
മരുഭൂവ് വീണ്ടും വിളിക്കുന്നു
വിയർപ്പിൻറെ ഗന്ധംകുളിരല്ലേ
നീ കാണുക ഒത്തിരി സ്വപ്‌നങ്ങൾ .
ജീവിക്കണം മറുനാട്ടിലെങ്കിലും.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...