Sunday 28 February 2021

ഒരു വെള്ളപ്പൂവ്

 ഒരു വെള്ളപ്പൂവ് 

ചെടിച്ചട്ടിയിൽ നട്ടുവളർത്തി 

പൂത്തൊരു പൂവല്ലയീ വെള്ളപ്പൂവ് 

കല്ല്ശിലകൾ തൻ കാൽച്ചുവട്ടിൽ 

പുൽകികിടക്കാത്ത വെള്ളപ്പൂവ് 

കല്ലുകടിയേറ്റു കട്ടകളുടച്ചു 

കരിങ്കല്ലിന്റെ  ഉള്ളമറിഞ്ഞു 

വേരോടിയ  ഈ വെള്ളപ്പൂവ്. 

കണ്ണീർത്തുള്ളികൾ തൂമഞ്ഞു 

പോലെയാക്കി, പാൽപ്പുഞ്ചിരി 

ചുണ്ടിൽ തൂകുമാ വെള്ളപ്പൂവ്.

കതിരോൻ കൊടുത്ത പച്ചപ്പൂടവ

ഉടുത്തൊരുങ്ങി കല്ലുമടകളോട് 

കിന്നാരം പറയുന്നു വെള്ളപ്പൂവ്.


Friday 26 February 2021

നയാഗ്ര

പ്രിയ നയാഗ്ര
നീലാകാശമാ മഹനീയ കളഹംസ൦
പ്രിയ നയാഗ്ര നീയോ
തൂവെള്ള ചിറകുമായി
വസുമതിയുടെ വക്ഷസ്സിൽ
തുള്ളിയാടും കളഹംസ൦.
കാലം ഒരുക്കിയ കാല്പനിക
കവിതയിൽ നിങ്ങൾ
രണ്ടിണകളെ ചേർത്തുവെച്ചു.

അളവില്ലാ അലിവുള്ള
മഞ്ഞുതൂവലുകൾ വിരിച്ചു
വർണ്ണമാരിവില്ല് ശിഖരത്തിൻ
രണ്ട് വശത്തിരുന്നു മെല്ലെ
ചേർന്ന് ചുംബിക്കും ദൃശ്യം
ഒത്തിരി പ്രണയഹൃദയങ്ങൾകണ്ടൂ.

പ്രിയ നയാഗ്ര നിന്നുടെയാ
മനോഹര ചിത്രം ഞാൻ
ഇന്ന് ഹൃത്തിൽ ചേർത്തുവെച്ചു.
പ്രണയാനുഭൂതിയിൽ
ഒരു സ്വപ്നം കാണട്ടെ.
Vinod Kumar V

അവൾ അകലെയാണെങ്കിലും

 അവൾ അകലെയാണെങ്കിലും 

അവൾ അകലെയാണെങ്കിലും

അവൾ അവൾപോലും അറിയാതെ 

അവനുടെ അരികെ എത്താറുണ്ട് .


ആകാശക്കോട്ടയിൽനിന്നും സന്ധ്യാനേരം 

സ്നേഹസ്ഫുലിംഗങ്ങൾ  തെളിച്ചൊരുനൗകയിൽ  

ആഴക്കടലിലൂടെ  അരികെ ഇളകുന്ന  

തിരകളായി പാദത്തിൽ തഴുകാറുണ്ട് . 


 

അവിടെയിരുന്നുമെന്നും  അവൻ നോക്കാറുണ്ട് . 

കുളിർചുംബനങ്ങളുമായി അവനുടെ 

പൂമെത്തയിൽ പൂനിലാവായിപുൽകാറുണ്ട്

ഇന്ദുമുഖി അവനുടെ അരികെ എത്താറുണ്ട് .


Thursday 25 February 2021

സ്വതന്ത്രത്തിന് ചിറകുകൾ

 സ്വതന്ത്രത്തിന് ചിറകുകൾ 

വീശിപ്പറക്കേണ്ട കിളികളാ 

എത്ര സുന്ദരമായ മണ്ണാ 

പക്ഷേ വെറുപ്പിൻറെ 

വിസർജ്യങ്ങൾ 

കൊത്തിപ്പെറുക്കിയും 

എറിഞ്ഞു൦ എന്നും  

പറക്കുന്ന കിളികളാ 

സ്വതന്ത്രത്തിന് ചിറകുകൾ 

വീശിപ്പറക്കേണ്ട കിളികളാ 

 

സൂര്യനെ നോക്കി ചന്ദ്രനുനിൽകും

 സൂര്യനെ നോക്കി ചന്ദ്രനുനിൽകും 

ചന്ദ്രനെ  നോക്കി സൂര്യനുംനിൽകും

അവർക്കില്ല രാത്രി അവർക്കില്ല പകൽ 

നിസ്സീമമാം ആകാശത്തിൽ ഊമയാട്ടമാടി  

ഉരുണ്ട മുഖവുമായി ആകർഷിച്ചു നിൽപ്പൂ 

Wednesday 24 February 2021

ഏകാന്തതയുടെ രാജാവ്

  ഏകാന്തതയുടെ രാജാവ്   

സിംഹാസനമില്ലാത്ത പരിവാരങ്ങളില്ലാത്ത

അയാൾ ഏകാന്തതയുടെ രാജാവ്  .

ഭാവനാലോകത്ത് സമയംചിലവിട്ടു  ,

മോഹഭംഗങ്ങളെ തമാശയാക്കി 

പൊട്ടിച്ചിരിച്ചും കരഞ്ഞും

ഹൃദയ വാതിലുകൾ തുറന്നിട്ടു.


പിരിമുറുക്കങ്ങളിൽ അക്ഷരനിധിയിൽ 

നിന്നും വാക്കുകൾ വായ്പ്പയെടുത്ത്  

അയാൾ എഴുത്തുകുത്ത് തുടങ്ങി .  

സുന്ദരസൗധങ്ങൾ  പണികഴിപ്പിച്ചു .

ഏകാന്തതയുടെ രാജാവ് സമാധാനിച്ചു.


  

അവിടെ രാപ്പകലുകൾ നയനാനന്ദം 

പകരുമാ പൂക്കളോടു൦ വിചാരങ്ങൾ പങ്കുവെച്ചു 

കിളികളോടൊപ്പം അയാൾ ഏറ്റുപാടി 

തിരകളോടൊപ്പം തുള്ളിയാടി ആ തീരത്ത് 

ഏകാന്തതയുടെ രാജാവ് ജീവിച്ചു.

 


Monday 22 February 2021

അരളിച്ചെടിയുടെ ആഭരണo

 അരളിച്ചെടിയുടെ  ആഭരണ൦   

അരളിച്ചെടിയവൾ അണിഞ്ഞൊരുങ്ങി 

ആനന്ദവതിയായി ആ  നക്ഷത്രരാവിൽ.


പൂർണേന്ദുകാണാതെ മിന്നും പവിഴപ്പുറ്റുകൾ    

കർണാഭരണമാക്കി ഒരുനൂലിൽ കെട്ടിയാട്ടി.



പുലരവേ പവിഴാഭരണമടരവെ പൂക്കൾക്ക്    

മൗലിയായി ചുംബിച്ചിരിക്കും ചിത്രശലഭമായി. 


ആടിപ്പാറും  അരളിച്ചെടിയുടെ വർണ്ണാഭരണ൦  

ആകാംക്ഷയോടെ ഞാനും നോക്കിനിന്നു 

ചില വാക്കുകൾ

  ചില വാക്കുകൾ

കരിഞ്ഞ മുറിവുകൾ കണ്ട്

കണ്ണുകൾ ആശ്വസിക്കവെ

അടുത്തുവന്നവർ നുള്ളി തൊലിച്ചു

വൃണിതമാക്കുന്നുവാ വേദനകൾ

നാവിൽ നിന്നുമടരും വാക്കുകൾ.


ഊതി ഊതി നീറ്റൽ സഹിച്ചവൻ

തുന്നിക്കെട്ടിയ മുറിവുകൾ 

പഴുപ്പ്നിറച്ചു നെഞ്ചിലേക്ക്

ഊശി കയറ്റാൻ വരാതിരിക്കുക.

കാല൦ ഏത് മുറിവു൦ ഉണക്കും

ഊതി ഊതി നീറ്റൽ സഹിച്ചവൻ.

Thursday 18 February 2021

ഗ്രിഹപ്പിഴമാറാൻ

 ഈ ഗ്രിഹപ്പിഴമാറാൻ 

സൈക്കിൾ എടുക്കണം.

പിടയ്ക്കുന്ന നൂറു രൂപ

നോട്ടുകൊടുത്തു 

മന്ദം മന്ദം പിന്നിൽ നിന്ന്  

മുഖം മൂടിവെച്ചവർ 

എന്തോകേട്ടവർ കർണാഭരണ൦ 

അണിഞ്ഞു കേൾക്കേണ്ടത് 

കേൾക്കാതെ കണ്ണു കെട്ടി 

ഒരുപാടുപേർ നില്പതു കണ്ട്‌  

ഇന്ധനവില അതിവേഗം 

യാത്ര തുടർന്നു.

ആ മുന്നേറ്റം കണ്ട്.

കാറ്റുള്ളപ്പോൾ പെരുക്കി 

മുതലാളി ചിരിച്ചു....

രാജാവ് ഭരിച്ചു....


Tuesday 16 February 2021

മേഘഗർജ്ജനം

 തുലാമാസ തള്ള തൻ

ആകാശ കൂടാരത്തിൽ

നിന്നും പ്രദോഷത്തിൽ
കണ്ണീർ പൊഴിയുന്നെ
മേഘഗർജ്ജനം കേട്ടിലെ
പൂത്തുനിന്നൊരു താരമല്ലികൾ
മിന്നൽ ചാട്ടകൊണ്ടു
തല്ലി കെടുത്തിയില്ലേ
ആ തട്ടും മുട്ടും കണ്ടില്ലേ .
ഉണക്കാൻവെച്ചപലതും
തട്ടിത്തെറിപ്പിച്ചു കളഞ്ഞില്ല
ആ തട്ടും പുറത്തെ വെള്ളി
തേങ്ങാപ്പൂൾ മേഘക്കിടാവുകൾ
കാർന്ന് തിന്ന് തുടരും 
ഒച്ചപ്പാട് കേട്ടില്ലേ.

Friday 12 February 2021

ഒരു പ്രണയപുഷ്പം

   ഒരു പ്രണയപുഷ്പം 

അവനെ  ഉപേക്ഷിക്കാതെ 

അവനു വേണ്ടിമാത്രമായി  

പ്രണയപുഷ്പം വിരിഞ്ഞു

ആ തെക്കേപ്പുറത്തെ  

കിളിവാതിലുകൾ  തുറന്നു 

നോക്കവേ പലരും പറഞ്ഞു 

തോരാമിഴികളോടെ 

അവനു വേണ്ടിമാത്രമായി  

പ്രണയ പുഷ്പം വിരിഞ്ഞു.


ശ്വാസത്തിൽ സുഗന്ധം പകർന്നു 

പനിനീർപ്പൂവ് ആടി ചിരിച്ചു.

അവൻറെ ആത്മാവിലലിഞ്ഞു.

അവനു വേണ്ടിമാത്രമായി വേരുകൾ

അലഞ്ഞു അലിഞ്ഞ ഞരമ്പുകൾ

തിരഞ്ഞു  മണ്ണിലാകെപ്പടർന്നു .


അവനു വേണ്ടിമാത്രമായി  

മുള്ളുകൾ കൊഴിഞ്ഞു  

കണ്ണീർമഴയിൽ പുണർന്നു 

ചുംബിച്ചു കല്ലറയിൽ വീണു.

കിളികൾ ശാന്തിമന്ത്രം പാടിപ്പറന്നു 

കിളിവാതിലുകൾ അടച്ചു.







തപോവനിയിലെ പ്രിയ റെയ്‌നി .

 തപോവനിയിലെ പ്രിയ റെയ്‌നി .

ഉത്തരാഖണ്ഡിൽ സുന്ദരിയാമൊരു

ഗ്രാമo ഉണ്ടായിരുന്നു , നിർഭയം 

ഹിമപാളികൾ കൊണ്ട് ചുമര്‍കെട്ടിയ 

തപോവനിയിലെ ആ  പ്രിയ റെയ്‌നി ...

എന്നും വാനോളം  സ്വപ്നങ്ങൾ കണ്ടിരുന്നു. 

അശോകവൃക്ഷങ്ങൾക്കൊപ്പം 

ദേവിയെ പോലെ തടവിലായിരുന്നോ?

തപോവനിയിലെ പ്രിയ റെയ്‌നി .


അവളോടൊപ്പം ഓടികളിക്കാൻ 

ആകാശത്തുനിന്നും വെൺമേഘങ്ങൾ 

എന്നുമെത്തി, തഴുകികുളിർധാരയേകി

വക്ഷോദേശത്തു സ്നേഹപുഷ്പങ്ങൾ

ചേർത്തുവെച്ചു…അവളുടെ വേണി 

ഇളക്കി ആടിക്കളിച്ചിരുന്നു. ....

ആലിപ്പഴങ്ങൾ വീഴും പൂമരങ്ങളിൽ 

വർണ്ണക്കിളികൾ പാടിപ്പറന്നിരുന്നു.

സ്വപ്നങ്ങൾക്കു കൂട്ടായിവന്നവരോ 

അവളുടെ ചുവരുകൾ തകർത്തത്  

ആ വേണിയിൽ കുത്തിപ്പിടിക്കവേ 

മരവിച്ചു പോയി ആ  സ്നേഹഹൃദയം.  

ഹിമപാതത്തിൽ താറുമാറായ 

തപോവനിയിലെ പ്രിയ റെയ്‌നി..  

വരുംകാലമേകട്ടെ നിനക്ക് സഹനശക്തി

Sunday 7 February 2021

കടലാസുപ്പൂവിലെ കവിത

 കടലാസുപ്പൂവിലെ കവിത 


കല്പടവുകളിൽ കണ്ട 

കടലാസുപ്പൂക്കളെ ആ 

കവിത എനിക്ക് തരുമോ? 

പാടാൻ തരുമോ ? ഒന്നൊഴിയാതെ 

പകർത്തി എഴുതാൻ തരുമോ ?


പകലവൻ പല വർണങ്ങൾ 

ചാലിച്ചു എഴുതിയ വരികളെ  

ഹൃദയത്തോട് ചേർത്തു 

വെച്ച  കടലാസുപൂക്കളെ 

കൈമാറ്റം ചെയ്യുമോ 

അതി ലോലമാം ദളങ്ങളിലെ 

അക്ഷരങ്ങളെ ....


കാറ്റിലിളകിയാടവേ 

ഒപ്പിവെച്ചുവാ  പൂമ്പൊടി 

തട്ടിമാറ്റി   ആ കവിതയെന്നിക്കു 

പകർത്തി അച്ചടിക്കാൻ 

എനിക്കായി  അവകാശം തരുമോ  ?

 

ആ മധുരസം നുകർന്നുമത്തരായി   

ചിത്രശലഭങ്ങൾ ചിട്ടപ്പെടുത്തിയ  

വരികളെ കൊഞ്ചുംകിളികൾ  

പാടുമ്പോൾ ഏറ്റുപാടാൻ 

എങ്കിലും കഴിയുമോ ?

Friday 5 February 2021

പൂജക്കെടുക്കാത്ത പൂവ്

  പൂജക്കെടുക്കാത്ത പൂവേ  

സസ്നേഹം പറയട്ടെ പൂവേ 

നീ എനിക്കെന്നുംപകർന്നു  

പ്രേമത്തിൻ ഏഴു വർണ്ണങ്ങൾ . 

മൗനം പൂണ്ട നിൻ 

ഇതൾ ചുണ്ടിൽ  നിന്നും 

പകർന്നു വറ്റാതെ മധുകണങ്ങൾ  

ഞാൻ എന്നും ചുംബിച്ചു ...

നിന്നെ പൂജക്കെടുക്കാത്ത പൂവാക്കി



മുറിയടച്ചു മുറ്റത്താരും കാണാതെ 

നിനോടൊപ്പമിരുന്നു  

മതിമുഖി ഒളിച്ചുകണ്ടു 

മധുരമായി രാക്കുയിൽ പാട്ടുതുടർന്നു 

ആംഗ്യഭാഷയിൽ നമ്മൾ 

വേദനകൾ സംവദിച്ചു 

എന്നിട്ടു൦ വീണ്ടും  നിന്നിൽ 

അശുദ്ധി ആരോപിച്ചു.

പൂജക്കെടുക്കാത്ത പൂവാക്കി 


ഒരു ദേവനുവേണ്ടിയും 

അടർത്തിയെടുക്കരുത് 

നിന്നേ എൻ വീഥിയിൽനിന്നും  

ഇരുചെവിയറിയാതെ 

നിൻ ഗന്ധം ഹൃദയത്തിൽ 

അലിയിച്ചു  നിന്നേ പൂജിച്ചു 

കാത്തുവെൻ കാവ്യനീതി. 


Wednesday 3 February 2021

മണ്ണെണ്ണവിളക്കും പുസ്തകവും.

 ആ ചോർന്നൊലിക്കും  കൂരയിൽ 

ആടിയാടി നീലക്കുപ്പിയിൽ 

അണയാതെനില്പൂ മണ്ണെണ്ണവിളക്കും ,

അരികെ ചിതലരിച്ചതും 

ചോർച്ചയിൽ കുതിർന്നതും 

ഇളകിയ താളുമായി  

ഒരു പഴയപുസ്തകവും.


തമ്മിൽ വാദപ്രതിവാദമായി....

എപ്പോഴും തീയിൽ എരിഞ്ഞതു

ഞാൻ ഇവിടെ വെളിച്ചപകർന്നതും ഞാൻ 

മണ്ണെണ്ണവിളക്കു ചൊല്ലവേ 

ആ കുത്തിക്കെട്ടുവിട്ട പുസ്തക൦ 

അരുവാങ്ങും തീപിടിച്ചവിലയിൽ 

മണ്ണെണ ആ കാശിനു വാങ്ങും 

ഇവിടെ ഒരുകിലോ അരികൂടി.

 

നിസ്‌നേഹം പുസ്‌തകത്താളുകൾ 

നനഞ്ഞ ചൂട്ടിനോടൊപ്പം കത്തിച്ചു 

തീരാകടത്തിന് കണക്കുകൾ 

എൻറെ മാറിൽലെഴുതിവെച്ചു 

Tuesday 2 February 2021

പുഴയുടെ ഏലസ്സ്

 

   പുഴയുടെ ഏലസ്സ് 

ഒഴുകുമാപ്പുഴയൊരു സുന്ദരി 

പാൽനിലാവിൽ അവളുടെ 

അരയിലാക്കുലുങ്ങുമൊരു 

ഏലസ്സായി ഒരു തോണിയും. 

അതിൽ സ്നേഹമന്ത്രമായി 

അയാളും മൗനമായി കിടന്നിരുന്നു.



തമസിലാപുഴയുടെ അരയിൽ  

മിന്നും പുളകങ്ങളാകുമാ  

വെള്ളിയരിഞ്ഞാണത്തിൽ 

നാഭിച്ചുഴിയുടെ അരികിലായി   

തോണി കാറ്റിലിളകിയാടുമ്പോൾ.....


തുടിയുണർത്തി ചെറുസുഖം

പകർന്നു സുന്ദരീ നിൻ 

മറുതീരത്തേക്കു തെന്നവേ  

താമരപ്പൂക്കളെ ചുംബിച്ച 

പ്രണയമന്ത്ര ഏലസ്സിൽ 

വഞ്ചിക്കാരൻ  അന്തിക്കൂടാക്കി

നിത്യം ചുരുണ്ടുകിടന്നിരുന്നു.


Monday 1 February 2021

വിശപ്ഷ്പമേ

 വിശപ്ഷ്പമേ നിന്നെ 

തേടിയലഞ്ഞു 

നടന്ന ഒരു 

തൂവെള്ള ശലഭം 

ഈ ഞാൻ 

പൂ തേൻ പകർന്നു 

എന്നിട്ടു ഞാൻ 

പോയി വീണത് 

വിഷചിലന്തിവലയിൽ  

മൂടൽമഞ്ഞിൽ എൻ

 മൂടൽമഞ്ഞിൽ എൻ 

ജാലക കണ്ണടയ്ച്ചില്ലിൽ 

കണ്ടൊരു ഓമൽചുണ്ടുകൾ 

നിന്റേതു അതൊരു ശലഭമോ

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...