തപോവനിയിലെ പ്രിയ റെയ്‌നി .
ഉത്തരാഖണ്ഡിൽ സുന്ദരിയാമൊരു
ഗ്രാമo ഉണ്ടായിരുന്നു , നിർഭയം
ഹിമപാളികൾ കൊണ്ട് ചുമര്‍കെട്ടിയ
തപോവനിയിലെ ആ പ്രിയ റെയ്‌നി ...
എന്നും വാനോളം സ്വപ്നങ്ങൾ കണ്ടിരുന്നു.
അശോകവൃക്ഷങ്ങൾക്കൊപ്പം
ദേവിയെ പോലെ തടവിലായിരുന്നോ?
തപോവനിയിലെ പ്രിയ റെയ്‌നി .
അവളോടൊപ്പം ഓടികളിക്കാൻ
ആകാശത്തുനിന്നും വെൺമേഘങ്ങൾ
എന്നുമെത്തി, തഴുകികുളിർധാരയേകി
വക്ഷോദേശത്തു സ്നേഹപുഷ്പങ്ങൾ
ചേർത്തുവെച്ചു…അവളുടെ വേണി
ഇളക്കി ആടിക്കളിച്ചിരുന്നു. ....
ആലിപ്പഴങ്ങൾ വീഴും പൂമരങ്ങളിൽ
വർണ്ണക്കിളികൾ പാടിപ്പറന്നിരുന്നു.
.
സ്വപ്നങ്ങൾക്കു കൂട്ടായിവന്നവരോ
അവളുടെ ചുവരുകൾ തകർത്തത്
ആ വേണിയിൽ കുത്തിപ്പിടിക്കവേ
മരവിച്ചു പോയി ആ സ്നേഹഹൃദയം.
ഹിമപാതത്തിൽ താറുമാറായ
തപോവനിയിലെ പ്രിയ റെയ്‌നി..
വരുംകാലമേകട്ടെ നിനക്ക് സഹനശക്തി
No comments:
Post a Comment