Sunday 7 February 2021

കടലാസുപ്പൂവിലെ കവിത

 കടലാസുപ്പൂവിലെ കവിത 


കല്പടവുകളിൽ കണ്ട 

കടലാസുപ്പൂക്കളെ ആ 

കവിത എനിക്ക് തരുമോ? 

പാടാൻ തരുമോ ? ഒന്നൊഴിയാതെ 

പകർത്തി എഴുതാൻ തരുമോ ?


പകലവൻ പല വർണങ്ങൾ 

ചാലിച്ചു എഴുതിയ വരികളെ  

ഹൃദയത്തോട് ചേർത്തു 

വെച്ച  കടലാസുപൂക്കളെ 

കൈമാറ്റം ചെയ്യുമോ 

അതി ലോലമാം ദളങ്ങളിലെ 

അക്ഷരങ്ങളെ ....


കാറ്റിലിളകിയാടവേ 

ഒപ്പിവെച്ചുവാ  പൂമ്പൊടി 

തട്ടിമാറ്റി   ആ കവിതയെന്നിക്കു 

പകർത്തി അച്ചടിക്കാൻ 

എനിക്കായി  അവകാശം തരുമോ  ?

 

ആ മധുരസം നുകർന്നുമത്തരായി   

ചിത്രശലഭങ്ങൾ ചിട്ടപ്പെടുത്തിയ  

വരികളെ കൊഞ്ചുംകിളികൾ  

പാടുമ്പോൾ ഏറ്റുപാടാൻ 

എങ്കിലും കഴിയുമോ ?

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...