Sunday 29 November 2020

ആ പണി ആയുധങ്ങളാ

  ആ പണി ആയുധങ്ങളാ 

കർഷകൻറെ കയ്യിൽ ഇരുന്നതൊക്കെ 

ആ പണിയായുധങ്ങളാ ,ഉഴുതുമറിച്ചു 

നിലമൊരുക്കി  മാറ്റിവെച്ചത് തുരുമ്പ് 

തുടച്ചുവെച്ച ഇരുമ്പിൻറെകലപ്പകളാ..

കൊയ്തെടുക്കുവാൻ രാകിവെച്ച 

കൂർത്തുവളഞ്ഞ അരിവാളുകളാ ..

തച്ചുടച്ചു പാറക്കല്ലിൽ വെട്ടിമണ്ണു

തീർത്തു ചളുങ്ങിയ മൺവെട്ടികളാ 


തെക്കുവടക്കു ഭാരതഭൂമിക്കു 

ആധാരം കൃഷിഭൂമികളാ..

അവിടെ  വട്ടംചുറ്റി പിടിച്ചു 

മതംപൊട്ടിയ കൊമ്പനാനകളാ  

ആ മണ്ണ് തേറ്റപ്പലാൽ കുത്തി 

ഇളക്കാൻ വന്നത് കാട്ടുപന്നികളാ  

വളക്കൂറുള്ള മണ്ണിൽ നാറും 

ചാണകപിണ്ഡത്തിൽ നുരക്കുന്നേ 

വെളുത്തവീർത്ത കുണ്ടളപ്പുഴുക്കളാ  


പുകയും പോർവിളിയും നിറയും 

രാപ്പകലുകൾ  രക്തമൂറ്റി ചുറ്റിക്കറങ്ങി ..

ഉപദ്രവകാരികൾ  കുന്നുകൂടുമ്പോൾ  

ആ അരിവാളുമുനകൊണ്ട്    

ഒരു കൊത്തു കൊടുക്കരുതോ ...

മദയാനയും   ഓടും പന്നിയും ഓടും 

ചാണകപ്പുഴുക്കളും പിടഞ്ഞോടും.

Friday 27 November 2020

ആ റാലി സൈക്കിളും ഒപ്പം നീയും

 ആ റാലി സൈക്കിളും ഒപ്പം നീയും

പ്രതിസന്ധികളിൽ പ്രിയരായിരുന്നു 

ആ റാലി സൈക്കിളും ഒപ്പം നീയും 

കഷ്ടകാലത്തിൽ ജീവിതചക്രങ്ങൾ 

ഉരുളാതെ ആയപ്പോൾ ഉന്തുവാൻ കെല്പില്ല 

ഉടഞ്ഞാലും പാത്തിയിൽ തനെകിടക്കട്ടെ 

വേച്ചുവേച്ചു നടക്കാൻ തുടങ്ങിയപ്പോൾ 

നിന്നോടൊപ്പം ആ ഓർമ്മകളെ താലോലിക്കുവാൻ 

മോഹം ,എന്നേ താങ്ങിപ്പിടിക്കാൻ ശുശ്രൂഷിക്കാൻ  

പ്രിയതമേ നീ ആയുഷ്ക്കാലം ഒപ്പം നടക്കണം 

കൊണ്ടുകാണിക്കണ൦ ആ പ്രിയമുള്ള വീഥികൾ 

Thursday 26 November 2020

പുഴയെ കൊതിച്ചുപോയി

 പുഴയെ കൊതിച്ചുപോയി 

കുണുങ്ങി കിണുങ്ങി പോകുമാ 

പുഴയ്ക്കായി ഒന്നിച്ചു ചെറുപൂക്കൾ 

തുന്നി ചേലുള്ള ചെമ്പട്ടുകൊടുത്തോ?

എന്തിനു നിനക്കിന്നി

വമ്പരാം  താമരച്ചെണ്ടുകൾ?.


നീലമേഘങ്ങൾ കണ്ണാടിപോലെ 

മിന്നും നദീമുഖത്തു നീലപ്പൊട്ട് 

നോവാതെ കുത്തികൊടുത്തോ.?

നിര നിരയായി കരയിൽ 

നിൽക്കു൦ നാളികേരങ്ങൾ 

കുടപിടിച്ചു  വിശറിയുമായി നിന്നോ?


കുസുമിതയാം അവൾ നെൽപ്പുര

കാണാൻ തനിച്ചിറങ്ങുമ്പോൾ 

വഷളത്തരം കാട്ടി പാലത്തിൻ  

മേലെ പതിവായി ഇല്ലിമുളം 

തണ്ടുകൾ ചൂളംവിളിച്ചോ?


ഇലപ്പടർപ്പിൽ നിന്നുമെടുത്തു  

ചാടി കുളിച്ചുകേറി പൊന്മാൻ 

അവളോടൊപ്പ൦ രമിച്ചു ഗമിച്ചു .

കണ്ടപ്പോൾ  കൊതിച്ചുപോയി...

ഈ പുഴയെ  കൊതിച്ചുപോയി. 

Wednesday 25 November 2020

അപരൻറെ അപാരത

  അപരൻറെ  അപാരത 

മമ്മുക്കയെപ്പോലെ കണ്ടപ്പോൾ 

അപരന്കിട്ടി കൈയ്യടി 

ലാലേട്ടനെപ്പോലെ കണ്ടപ്പോൾ 

അപരന്കിട്ടി കൈയ്യടി...

കിട്ടി ജീവിതം കെട്ടിപ്പൊക്കാൻ 

അഭിനയവേദി വെല്ലുവിളികളും കൂടി.


അപരൻറെ  പോസ്‌റ്റർ കീറി 

ജാരസന്തതിയോ,നേതാവിനു 

പണിയാകുമോ അംഗങ്ങൾക്കു 

‌പേടി ,അഭിനയിക്കാൻ രാഷ്ട്രീയ൦  

നല്ലവേദി  അപരന്റെ അപാരത

വേദിമാറി മതിലുകളിൽ  മിന്നിത്തിളങ്ങി 

പോസ്‌റ്ററിൽ നായകനോ വില്ലന്നോ 

ഇതും നല്ല അഭിനയവേദി.


Tuesday 24 November 2020

സായന്തനശോഭ

  സായന്തനശോഭ  

ഇന്നെന്തോ  അകലെ സായന്തന സൂര്യനെ 

കണ്ടപ്പോൾ അലിഞ്ഞുപോകുന്ന ചുവന്ന 

നാരങ്ങാമിട്ടായി പോലെ  തോന്നി ...

അംബരത്തിൻറെ ചുണ്ടിൽനിന്നും 

ഒലിച്ചിറങ്ങുമ്പോൾ ആഴക്കടൽ

തിര ഉയർത്തി നാവുപോൽ നീട്ടി 

അങ്ങേപ്പുറം മിട്ടായി നുണയുന്നുണ്ട് .

മേഘങ്ങൾ കുഞ്ഞുപിള്ളാരെപോലെ 

മുഖമിരുട്ടി കരിമഷി തേച്ചുതുടച്ചു

വിണ്ണിൽ വിങ്ങിപ്പൊട്ടി ഓടുന്നുണ്ട് ....

സ്നേഹതീരം

   സ്നേഹതീരം 

ശരീരമെങ്ങോയലയുമ്പോഴും മനതാരിൽ 

ഉണ്ടെന്നു൦  ആ ഹരിതമനോഹര തീരം 

അതെൻറെ ഗ്രാമം ആ സ്നേഹതീരം 

അവിടെന്നും സുഗമം വർണ്ണക്കിളികൾ

ചേക്കേറുംഅടിമുടി കൊടുമുടികളിൽ 

പൂമരങ്ങൾ നിറയും സ്നേഹതീരം.

അവിടെ നന്മതൻ കുളിരലകൾ 

തീർത്തൊഴുകുന്ന പുഴയോടു എൻ പ്രണയം 

അതിനരികെ തെങ്ങിൻതോപ്പിൽ 

മഴവിൽക്കുടചൂടി നിൽപ്പൂ ഹൃദയഗേഹം 

പുളിച്ചി

   പുളിച്ചി 

കതിരവൻ തൊട്ടപ്പോൾ 

കുലുങ്ങിചിരിച്ചവൾ, കാറ്റിൽ 

കുഞ്ഞിലകൾ  വിരിച്ചവൾ , കുളക്കടവിൽ

ചാഞ്ഞു നിന്ന പുളിച്ചിപെണ്ണവൾ  


അവളെ കണ്ടു കൊതിച്ചു 

ഞാൻ ചിറികൾ കടിച്ചു.

നാവിൽനിന്നുമൂറും ഉമിനീരിൽ  

ഇന്ദ്രജാല൦ തീർത്തു എന്നേ 

അഭികാമ്യയനുരാഗത്തിൽ 

പുളിച്ചി, നീ  ലയിപ്പിച്ചു.


അതുകണ്ടാവും കിളികൾ 

ചിലച്ചു ,കാറ്റിൽ ഇളകിയാടിയവൾ 

കൈകൊട്ടിവിളിച്ചു  മധുരപുളിച്ചി

പുളിപ്പുള്ള  പഴങ്ങൾ തന്നു 

ചുറ്റിക്കറങ്ങി അതും ഊറിത്തിന്നു 

കുരുക്കൾ അമ്മാനമാട്ടി കളിച്ചു  

ആ തണലിൽ  ഒത്തിരി നേരമിരുന്നു.

Friday 20 November 2020

കരൾ തിന്നുന്നവർ

കരൾ  തിന്നുന്നവർ 

കരൾ തിന്നുന്നവൻറെ കുടൽമാല തിന്നണ൦ 

കവർപ്പായിരിക്കും കവർപ്പായിരിക്കും 

കുഞ്ഞു  കരളുകൾ പിടയുന്നു 

കരൾ  തിന്നു തിന്നു ഹൃദയങ്ങൾ തകരുന്നു ... 

ദംഷ്ട്രങ്ങൾ  ഞരങ്ങുന്നു 

ദുർമന്ത്രങ്ങൾ ഉരുവിടുന്നു.. 

കണ്ണുകൾ ചുവപ്പിച്ചു ദുർമേദസ്സിൽ 

പുനർജനിക്കുന്നു നരഭോജികൾ ..


ഈ ഭൂവിലേറുന്നു അച്ഛനമ്മമാര്‍ 

തൻ കരളുകൾ തൻ നിലവിളികൾ 

പറിച്ചെടുക്കുന്നുവോ  ഓമനയാം 

ഒരു കുഞ്ഞുപെണ്ണിൻ കരൾ. 

പുരോഗതിതൻ ഈ കലികാലത്തിൽ 

അനിവാര്യമിവിടെ ഒരു  അവതാരം 

നരഭോജികൾ തൻ കുടൽമാലതിന്നുവാൻ 

ആ കരാളഹസ്തങ്ങൾ കടിച്ചുക്കീറുവാൻ 

അവതരിക്കണം പ്രഭോ! നരസിംഹമായി 

കരൾ തിന്നുന്നവൻറെ കുടൽമാല തിന്നണ൦. 

നരഭോജികൾ ....

 ഗർഭിണിക്ക് പൂതിയുണ്ട് 

പുളിച്ചിമാങ്ങ തിന്നുവാൻ 

ഭക്ഷിക്കാവുന്നത് ഭക്ഷിച്ചു 

പ്രസവിച്ചു അവൾ വളർത്തി

ഒരു കുഞ്ഞു പെണ്ണിനെ .


മന്ത്രവാദി പകരുന്ന മന്ത്രങ്ങൾ 

കേട്ട് ,ഗർഭിണിയാകാൻ

ഒരുത്തിക്കു പൂതിയുണ്ട് വേണ്ടത് 

ഒരു കുഞ്ഞുപെണ്ണിൻറെ കരൾ 

അതുതേടിയിറങ്ങിയ 

നരഭോജികൾ ....


ജീവിതനൗക

 ജീവിതനൗകയിൽ തുഴയില്ലാത്തവൻ 

എറിയാൻ വല ഇല്ലാത്തവൻ

ദുഖത്തിൻ ആഴക്കടലിൽ മുങ്ങുമോ 

തീരമെത്തുമോ എന്ന് ചിന്തിക്കുമ്പോൾ 

കാറ്റിൻവഴിയിൽ അലയാൻ പോയവൻ 

തിരകൾക്കൊപ്പം ഉദിച്ചുയർന്നവൻ 

ഒരു നക്ഷത്രങ്ങളും വഴിതെളിച്ചില്ല 

ജീവിതനൗകയിൽ പിടിമുറുക്കി 

കിടന്നവൻ ഒരുതൂവൽപോലെ 

തിരയിൽ തീരമെത്തിയവൻ...

അവൻറെ കയ്യിൽ വഞ്ചിയിൽ 

ഒന്നും തിരയാൻ വരേണ്ട ...ദുഃഖ 

കടലിൽ  കളിത്തട്ടു തേടുന്നവൻ. 

Wednesday 18 November 2020

രണ്ടിണപ്പൂവുകൾ

രണ്ടിണപ്പൂവുകൾ 

പ്രണയത്താൽ പുഞ്ചിരിച്ചു 

കൊഞ്ചി കുഴഞ്ഞു 

കാറ്റിലാടി വസന്തം 

തീർപ്പൂ എന്നും....

ശക്തമാം ഈ സ്നേഹത്തിന് 

ഉപമകൾ ആ  ഹൃദയങ്ങൾ 

മാത്രം അവർ കണ്ണിൽ കണ്ണിൽനോക്കി 

കൈമാറും  പ്രണയ പുഷ്പങ്ങൾ മാത്രം 

വർദ്ധക്യ൦ മേൽമുണ്ടുമാത്ര൦ 

അവരുടെ  ഹൃദയങ്ങൾ എങ്ങും 

നിറയക്കട്ടെ സ്നേഹവസന്ത൦. 

Monday 16 November 2020

കൊതിച്ചിപ്പൂക്കൾ.

 കൊതിച്ചിപ്പൂക്കൾ.


രാവിൽ,

നക്ഷത്രമുത്തുകളാൽ 

കോർത്ത "ചന്ദ്രക്കല"

ഒരു വൈര്യകല്ലു മാലപോൽ,

അതുകണ്ട് കൊതിച്ചു 

താഴെ പൂവാടിയിൽ നിൽപ്പൂ 

ഒരു കുഞ്ഞു ചെണ്ട് മല്ലിപ്പൂവ് . 

അവളൊരു കൊതിച്ചിപ്പെണ്ണ്.



പകൽ,

ചക്രവാളത്തിലെ "സൂര്യകാന്തി "

അണിഞ്ഞകനകാഭരണം നോക്കി 

ചിണുങ്ങി കുണുങ്ങി നിൽക്കുന്നു 

പൊയ്കതൻ  റാണിയാം ചെംതാമരപ്പൂ ..

അവളുമൊരു കൊതിച്ചിപ്പെണ്ണ്.


രാപ്പകൽ.. 

ഈ  കൊതിച്ചിപ്പൂക്കൾ വിടർത്തും  

വർണ്ണസുന്ദരയിതളുകൾക്കുള്ളിൽ 

ആത്മസുഗന്ധം ,അതിധന്യമാക്കി....

ഭൂജിവിതം ... നോക്കൂ നോക്കൂ 

ആരാമത്തിലെ കൊതിച്ചിപ്പൂക്കളെ.

          vblueinkpot

യാത്രാമൊഴി

Sunday 15 November 2020

താലിച്ചരടിൽ സസ്നേഹം

 താലിച്ചരടിൽ സസ്നേഹം  ഹൃദയങ്ങൾചേർത്തുവെച്ചു 

ജീവിച്ചു ,സൗഭാഗ്യങ്ങൾ എല്ലാം കുഞ്ഞുങ്ങൾക്കു കൊടുത്തു  

ഈ ബാല്യത്തിൽ വീഴാതെ നടക്കാം കാഴ്ചമങ്ങിയെങ്കിലും 

കാലുകൾ വിറക്കുന്നെങ്കിലും അസ്തമയ൦ വരെ ഒന്നിച്ചു പോകാം. 

അയനം

 അയനം

ആറാടി  ആകാശപ്പൊയ്കയിൽ 

എന്നും തുടരുന്നു  അയനം ഒരായിരം 

നക്ഷത്രഗോളങ്ങൾ തൻ അയനം

വൃത്താകാര ചരടിൽ അയനം

മത്സരമില്ലാതെ വിസ്തൃതി കൂട്ടി 

ആകാശപ്പൊയ്കയിൽ അയനം.

എല്ലാം ഉൾക്കൊള്ളും എത്ര 

സുന്ദരം മീ നീല ഗഗനം. 

എങ്കിലും മാനവ മനസുകളിൽ 

ആകാശംനോക്കി സൂര്യനെനോക്കി 

ചന്ദ്രനെനോക്കി നക്ഷത്രങ്ങളെ 

നോക്കി തുടരും വടംവലിമത്സരം. 

 ഇടത്തും വലത്തും വിണ്ണിലും 

മണ്ണിലും നോക്കി ഇല്ലാതാക്കി 

നേത്രഗോളങ്ങൾതൻ അയനം 

Saturday 14 November 2020

നമ്മുക്ക് ചുറ്റും

 നമ്മുക്ക് ചുറ്റും എത്ര എത്ര 

പേർ നാടകമാടുന്നു അതെ 

നമ്മൾ മത്സരിച്ചു നാടകമാടുന്നു.



ചായം തേച്ചു വിരൂപമാക്കിയ 

മുഖങ്ങളിൽ മാസ്കുകൾ 

നൽകി മഹാമാരി ആടുന്നു...

പ്രകൃതി താണ്ഡവമാടുന്നു.



കാറ്റും മഴയും പൊരിവെയിലും 

കലക്കിമറിച്ചു പല വീടുകൾ 

പലയുടലുകൾ മണ്ണിൽ 

ലയിപ്പിച്ചു.....നമ്മുക്ക് ചുറ്റും

ഉള്ള ഉടമ്പടികൾ ക്ഷണികം 

ഓർമ്മിപ്പിച്ചു.



ഹിംസകൾ തീർക്കും നെടുവീർപ്പിൽ 

സ്‌നേഹപ്രകൃതി മിഴിദീപങ്ങൾ അണക്കുന്നു 

ശ്വാസംമുട്ടി നമ്മൾ നീങ്ങുന്നു.

Friday 13 November 2020

നൈർമ്മല്യം

 നൈർമ്മല്യം

നൈർമ്മല്യം നിറയും നിൻ 

പുഞ്ചിരി ഉണ്ണിക്കണ്ണാ  എൻ 

മുമ്പിൽ തീർത്തു ഉല്ലലമാടും പൂവാടി .


നൈർമ്മല്യം നിറയും നിൻ 

കുറുമ്പ് നോട്ടം എൻ നയനങ്ങളിൽ 

തീർത്തു ഒരായിരം നക്ഷത്ര കൂട്ടം 


നൈർമ്മല്യം നിറയും നിൻ 

പിഞ്ചുപാദം പിന്തുടരവെ 

ഞാൻ നേടി കണ്ണാ ഈശ്വരകടാക്ഷം 



നൈർമ്മല്യം നിറയും നിൻ 

കുരുന്ന് വിരലുകളിൽ പിടിച്ചു 

മണ്ണിൽ എഴുതി പഠിപ്പിക്കുമ്പോൾ 

നൈർമ്മല്യംകിട്ടി ഒരുഗുരുവിൻറെ മേൽവിലാസം.

Thursday 12 November 2020

മൂടില്ലാത്താളികൾ

  മൂടില്ലാത്താളികളെ .

മൂടില്ലാത്താളി നീ ഒരുരക്തദാഹി  

പെരുമഴയത്തോ അതോ കൊടും വെയിലത്തോ  

അറിയില്ല നീ നുഴഞ്ഞുകയറി ആ തണലിൽ. 

ഈ ചുരുണ്ടവള്ളികൾ മിന്നും  സ്വർണ്ണമോ. 

കെട്ടാത്തമുടി അഴകോടെയാട്ടി തീക്ഷ്ണം

ഒട്ടിപ്പിടിച്ച മരത്തിൻ  മരത്തോലഴിച്ചു

ചുറ്റിപ്പടർന് പുളയുന്ന പാമ്പുകൾ പോലായി

 


മരത്തിൻ കൈത്തണ്ടുകൾ  കെട്ടിയിട്ടു 

കരുത്തനാണെങ്കിലും കാറ്റിൽ 

ഉലഞ്ഞെങ്കിലും കൂർപ്പിച്ച തലനാരിഴകൾ 

ആണിക്കല്ലുകളായി  ഹൃദയത്തിൽ  

തുളഞ്ഞുകയറി അകക്കാമ്പു കവർന്നു. 


ആ മരംചോരനീരാക്കി തീർത്തൊരു 

പച്ചപ്പു൦ പൂക്കളും കരിഞ്ഞു കരഞ്ഞു.    

മേദസിനിയായി മുറുകിപ്പിടിച്ചവൾ  

വീര്‍പ്പുമുട്ടിച്ചു പൈശാചിക നൃത്തമാടി    

ആതിഥേയൻറെ പ്രാണനാഡിയിൽ 

കോർത്തിട്ടു കാണിക്കും നിൻ കലികകൾ   

കണ്ടപ്പോൾ കലിവന്നു ,ഓർമ്മിപ്പിക്കട്ടെ

ഇതു പൂവല്ല പൂവല്ല രക്തതുള്ളികൾ ....

ചതി കതിരാകില്ല മൂടില്ലാത്താളികളെ .

Wednesday 11 November 2020

നന്ദിനി പശുവാണ്

 വളർത്തമ്മക്ക്  എന്നും പേടിയാണ് 

പുരയിടത്തിൽ എപ്പോഴും 

നോട്ടമാണ് ,മര്യാദകെട്ട 

നായോ നരിയോ കടിച്ചിട്ടു 

പോകുമോ നിറവയറുമായി 

നിൽക്കണ നന്ദിനി പശുവാണ് 

നിറകുടം പാൽ തരും പശുവാണ് 

കഠിനത തരണം ചെയ്തു 

പച്ചപ്പ് തീർക്കുവാൻ കൂട്ടിവളാണ് 

Tuesday 10 November 2020

ഒരു ശരത്കാല മാസം

  കവി ഉറങ്ങിപ്പോയോ 

ചിരട്ടകത്തിച്ചപോലെ സൂര്യൻ 

പരന്ന കറുത്തകല്ലുപോലെ വാനം 

രാത്രി ചുട്ടെടുത്തു വട്ടയപ്പം ചന്ദ്രൻ 

നക്ഷത്ര കേക്കുമായി ധ്രുവനക്ഷത്രം 

പുകമഞ്ഞുപോലെ ചിതറി മഞ്ഞുകട്ടകൾ  

അതുമുറിച്ചു തിന്നുകൊണ്ടിരുക്കുന്ന 

ഇലപൊഴിഞ്ഞ മരചില്ലകൾ  

രുചിയറിയാതെ രസമറിയാതെ 

സോമരസം കുടിച്ചുറങ്ങി പോയോ

കാണൂവാൻ വിളിച്ചുണർത്തു 

കവിയെ ശരത്കാല രാത്രികളിൽ 


ചെന്താമര പൂവേ

    ചെന്താമരപ്പൂവേ 

ചേറിലാണെങ്കിലും ചെന്താമരപ്പൂവേ 

പൂ മുഖത്തെന്നും പുഞ്ചിരിമാത്രം

പൂവിൻറെ ചുണ്ടിൽ പൂന്തേൻ  മാത്രം

തെന്നിയാടി തെന്നലിൽ നിറയക്കും 

രാപ്പകലുകൾ നറുമണം മാത്രം.

ഇതളുകൾ കളമൊഴികൾ കാതോർക്കും 

കൂർമ്പിച്ചകാതുകൾ മാത്രം

തൂവലാൽ തഴുകി പാടിപ്പാറും 

കുഞ്ഞിക്കിളികൾ നിൻ കൂട്ടുമാത്രം

മുത്തമിട്ടു പാറും വർണ്ണശലഭങ്ങൾ 

നീ തീർത്ത മായാജാലം മാത്രം

മഴത്തുള്ളി വീണാൽ പൂങ്കുടകിലുക്കങ്ങൾ മാത്രം

മഞ്ഞുത്തുള്ളികൾ വീണാൽ 

നിന്നിൽ തിളങ്ങും  വൈര്യങ്ങൾ മാത്രം 

ഇത്തിരിമീനുകൾ ഇക്കിളിയിട്ടിളക്കി  

സ്‌നിഗ്‌ദ്ധമാ൦ മേനിയിൽ പകരുന്ന 

 രോമഹർഷങ്ങൾ  മാത്രം 

എന്നും ചേലും സുഗന്ധവും പെരുമയും മാത്രം

പൂ മുഖത്തെന്നും പുഞ്ചിരിമാത്രം

ചേറിലടർന്നുവീണാലോ പൂവേ

അസഹനീയമാം വേദനകൾ മാത്രം.

പിന്നെ  പഴുതാരയും പാറ്റയും പുഴുക്കളും

കറുമുറാ കടിച്ചുമുറിച്ചു എല്ലാംക്ഷണികമാക്കുന്നു

എങ്കിലും പറയാനുണ്ട് ഏറെ പൂവേ 

നിൻറെ സത്ഗുണങ്ങളുടെ മേന്മാത്രം

ചേറിലാണെങ്കിലും ചെന്താമരപ്പൂവേ 

പൂ മുഖത്തെന്നും പുഞ്ചിരിമാത്രം.  

Sunday 8 November 2020

പച്ചമെത്ത വിരിച്ചു പുഞ്ചപ്പാടം

 ചെങ്കതിരോൻ

പച്ചമെത്ത വിരിച്ചു പുഞ്ചപ്പാടം

നിവർന്നു വിണ്ണിൽ നോക്കുംനേരം 

ആ ചെത്തു കള്ളും മോന്തി

മഞ്ഞുവീണ മൺ കലങ്ങൾ ഉടച്ചു 

തെങ്ങോലകൾക്കിടയിൽ നിന്നുനോക്കി 

ചെങ്കതിരോൻ മുഖം തുടച്ചു 

മിനുക്കി കാറ്റിലാടി തട്ടി വീണ്

വളഞ്ഞുപുളഞ്ഞ വരമ്പിലൂടെ

വരുന്നുണ്ടേ അവിടെന്നും 

പച്ചമെത്ത വിരിച്ചു പുഞ്ചപ്പാടത്തെ 

വളഞ്ഞുപുളഞ്ഞ വരമ്പിലൂടെ

വരുന്നുണ്ടേ അവീടെന്നും.....

Friday 6 November 2020

രാജമല്ലിപ്പൂക്കൾ

 രാജമല്ലിപ്പൂക്കൾ 

ഇന്നെൻ പ്രേമത്തിനു പ്രചോദനമേകിയതു 

രാജമല്ലിപ്പൂക്കളായിരുന്നു  

ഈ അറബ് രാജ്യത്തൊരു 

പഴയ കൊട്ടാരത്തിൻ ആരാമത്തിൽ  

മുഖംമൂടിയില്ലാത്ത മന്ദസ്മിതംതൂകി 

ആ  രാജമല്ലിപ്പൂക്കളാടി വിളിച്ചു.


അടിമുടിപ്രഭ പകരും നിങ്ങൾ

അഗ്നിമുകുളങ്ങളോ അതോ 

ആരുംചൂടാത്ത ചൂഢാമണിമുത്തുകളോ... 

തൊട്ടപ്പോൾ  ദളപുടങ്ങൾ തുറന്ന് 

സ്നേഹഹൃദയത്തിൻ വർണ്ണം 

എഴുതുവാൻ എനിക്ക്  സമ്മാനിച്ചു. 

Thursday 5 November 2020

ഇരുൾവഴിയിടങ്ങളിൽ

 ഇരുൾവഴിയിടങ്ങളിൽ കണ്ണുംവെച്ചു 

കാതുകൂർപ്പിച്ചു ചെമന്നനാവുമായി 

ഒളിഞ്ഞിരിപ്പൂ  ചെന്നായ്ക്കൾ .....

അവിടെയാ മരച്ചിലകൾക്കിടയിൽ 

നോക്കിയാൽ കാണാം കിളിക്കൂടുകൾ 

അതു നോക്കി പുഞ്ചിരിക്കുന്നു 

എന്നും വെളുത്തവാവും താരങ്ങളും 


ഈടിയിൽ കയറി ഒരു കേഡി

 ഈടിയിൽ കയറി ഒരു കേഡി 

ചുരുട്ട്ബീഡി വലിച്ചു രസിച്ചു  

ഒരു ചെറുചാലുപോലെ തോന്നി 

കുത്തിയൊലിചെത്തി കലക്കു 

വടക്കൻ വെള്ളം കേഡിയെ 

പൊക്കി മുക്കി കൊണ്ടുപോയി 

ചിലർ കരഞ്ഞു  ഈടിപോയി 

ചിലർച്ചിരിച്ചു കേഡി പോയി

 കടിച്ചതുമില്ല പിടിച്ചതുമില്ല 

ഈടിയുംപോയി കേഡിയും പോയി 


Wednesday 4 November 2020

നെൽപ്പുര ഒരുക്കും

 കാലാകാലം കൃഷിയിറക്കാത്ത 

മണ്ണിതാ കണ്ടോ പിണങ്ങുന്നത് 

കാലൊച്ച കേട്ടാൽ ഇളകുന്ന മണ്ണ് 

കണ്ടോ കൈത്തൂമ്പ കൊണ്ട് 

വെട്ടിയിട്ടും ഇളകാത്തതു.. 


പട്ടിണിക്കോലങ്ങൾ ആണേലും 

ഞങ്ങൾ ഈ ഇടിവെട്ടി പെയ്യുന്ന 

മഴയത്തു നിന്ന്  വിയർപ്പുമായി 

ചേർത്തൊട്ടിച്ചു വരമ്പുകൾ പൊക്കി 

പൊട്ടിയ കൈത്തഴമ്പുമായി വിത്തിടീൽ 

നടത്തി പച്ചപ്പുതീർത്തു നെൽപ്പുര ഒരുക്കും 

Tuesday 3 November 2020

മലർവാടിയിലെ മഞ്ഞപ്പൂവേ

 മലർവാടിയിലെ മഞ്ഞപ്പൂവേ 

മരുഭൂവിൽ കണ്ടൊരാ മഞ്ഞപ്പൂവേ 

ചുറ്റിയടിച്ചാ ശൈത്യക്കാറ്റ്മുത്തമിടും  

മലർക്കുടകൾ തങ്കക്കുടവിരിച്ചു 

ചന്തം ചേർത്തുകുലുക്കിചിരിച്ചു.


മുഖസ്തുതി പറയുകയല്ല പൂവേ 

മൃദുവാം മെഴുക്കുള്ള മേനിയിൽ 

നിന്നും സ്വർണ്ണപ്പൊടിതൊട്ടെടുത്തു  

എന്നു൦ നടന്നു പൊക്കോട്ടെ ഞാനും...

മനതാരിൽ നിറയും  മഞ്ഞപ്പൂവേ 

വിനോദ്‌കുമാർ വി

എൻറെ കേരളം

 എൻറെ കേരളം🙏

എൻറെ കേരളം അതിരില്ലാ സ്വ'ഗമേ

കാവൽ നില്പതു കാരണവരാ സഹ്യനാ

മെഴുകി തുടച്ചുവാ മൺതരികൾ തിരകളാൽ

മുത്തശ്ശികടൽ നമിച്ചുസന്ധ്യാദീപവുമായി.

സ്വർണ്ണ കതിരുകൾ വെട്ടിതിളങ്ങും വയലുകൾ

കടക്കണ്ണിട് നോക്കുമാ കൊന്നത്തെങ്ങുകൾ,

സ്‌നേഹക്കുളിരുമായി വീഴും മുത്തുകൾവേഗം

കോരിക്കൊണ്ടുപോകുന്ന നിർമലനദികളെ

സമ്പന്നമാം ...സാദൃശ്യങ്ങൾ ഇല്ലാ സ്വർഗ്ഗമേ

ജന്മാവകാശമാണ് ഈ മണ്ണിൽ വേരിടണം

വേണം വീണ്ടും ഇവിടെ ജന്മ൦ അമ്മ മലയാളമേ ..     🌹

Monday 2 November 2020

മൂകസാക്ഷി

 മൂകസാക്ഷി

ചുവന്നു തുടുത്തകർമ്മസാക്ഷിക്ക്
അരികെ ഒരുനക്ഷത്രമായിരുന്നു
മേഘലേപനങ്ങൾ പുരട്ടി
അഴകോടെ വാനിൽ നിന്നു
ഒരായിരം നക്ഷത്രങ്ങൾ കൂട്ടിരുന്നു
ദൂരദർശിനിയിൽ നോക്കി
നക്ഷത്രങ്ങൾ എണ്ണി അവൾ ഇരുന്നു
ഈ തീരത്തുദൂരെ ദൂരെ നോക്കി അവൾ
ഇരുന്ന മൂകസാക്ഷി ,കാലഗതിയിൽ
രാവിൽ അടർന്നു വീഴും ഒരു താര൦
അവളെ അറിഞ്ഞ ഏകസാക്ഷി

Sunday 1 November 2020

കൊമ്പനാനയാം സഹ്യനെ.

 കൊമ്പനാനയാം സഹ്യനെ.

കണ്ടോ കണ്ടോ ചെന്താമരപ്പൂക്കളെ 

പാടവരമ്പിൻ മേലെ കല്പവൃക്ഷക്കുടകൾ 

കിണുക്കി കൊമ്പുകൾ കുലുക്കി നിൽപ്പൂ 

നെറ്റിപട്ടമണിഞ്ഞ കൊമ്പനാനയാം സഹ്യനെ.


ചെണ്ടയും  കൊട്ടിചേങ്കിലയും കൊട്ടി 

കോലാഹലം തീർക്കും മേഘങ്ങളെ 

മഴമുത്തുകൾ മുത്തമിട്ടു വേഴാമ്പലുകൾ 

പാടിവരുന്നത് കേട്ടോ കണ്ടോ പൂക്കളെ .


കസവുടുത്തു കിന്നരിച്ചു വെള്ളിത്താല-

മെടുത്തു തൊട്ടുതലോടി കോൾമയിർ 

പകരും സുന്ദരികൾ ഈ പുഴകൾ ...

കണ്ട് ആർപ്പുവിളിച്ചുയരുന്നു കടൽത്തിരകൾ 

കണ്ടോ കണ്ടോ ചെന്താമരപ്പൂക്കളെ 

 

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...