കൊതിച്ചിപ്പൂക്കൾ.
രാവിൽ,
നക്ഷത്രമുത്തുകളാൽ
കോർത്ത "ചന്ദ്രക്കല"
ഒരു വൈര്യകല്ലു മാലപോൽ,
അതുകണ്ട് കൊതിച്ചു
താഴെ പൂവാടിയിൽ നിൽപ്പൂ
ഒരു കുഞ്ഞു ചെണ്ട് മല്ലിപ്പൂവ് .
അവളൊരു കൊതിച്ചിപ്പെണ്ണ്.
പകൽ,
ചക്രവാളത്തിലെ "സൂര്യകാന്തി "
അണിഞ്ഞകനകാഭരണം നോക്കി
ചിണുങ്ങി കുണുങ്ങി നിൽക്കുന്നു
പൊയ്കതൻ റാണിയാം ചെംതാമരപ്പൂ ..
അവളുമൊരു കൊതിച്ചിപ്പെണ്ണ്.
രാപ്പകൽ..
ഈ കൊതിച്ചിപ്പൂക്കൾ വിടർത്തും
വർണ്ണസുന്ദരയിതളുകൾക്കുള്ളിൽ
ആത്മസുഗന്ധം ,അതിധന്യമാക്കി....
ഭൂജിവിതം ... നോക്കൂ നോക്കൂ
ആരാമത്തിലെ കൊതിച്ചിപ്പൂക്കളെ.
vblueinkpot
No comments:
Post a Comment