മൂടില്ലാത്താളികളെ .
മൂടില്ലാത്താളി നീ ഒരുരക്തദാഹി
പെരുമഴയത്തോ അതോ കൊടും വെയിലത്തോ
അറിയില്ല നീ നുഴഞ്ഞുകയറി ആ തണലിൽ.
ഈ ചുരുണ്ടവള്ളികൾ മിന്നും സ്വർണ്ണമോ.
കെട്ടാത്തമുടി അഴകോടെയാട്ടി തീക്ഷ്ണം
ഒട്ടിപ്പിടിച്ച മരത്തിൻ മരത്തോലഴിച്ചു
ചുറ്റിപ്പടർന് പുളയുന്ന പാമ്പുകൾ പോലായി
മരത്തിൻ കൈത്തണ്ടുകൾ കെട്ടിയിട്ടു
കരുത്തനാണെങ്കിലും കാറ്റിൽ
ഉലഞ്ഞെങ്കിലും കൂർപ്പിച്ച തലനാരിഴകൾ
ആണിക്കല്ലുകളായി ഹൃദയത്തിൽ
തുളഞ്ഞുകയറി അകക്കാമ്പു കവർന്നു.
ആ മരംചോരനീരാക്കി തീർത്തൊരു
പച്ചപ്പു൦ പൂക്കളും കരിഞ്ഞു കരഞ്ഞു.
മേദസിനിയായി മുറുകിപ്പിടിച്ചവൾ
വീര്‍പ്പുമുട്ടിച്ചു പൈശാചിക നൃത്തമാടി
ആതിഥേയൻറെ പ്രാണനാഡിയിൽ
കോർത്തിട്ടു കാണിക്കും നിൻ കലികകൾ
കണ്ടപ്പോൾ കലിവന്നു ,ഓർമ്മിപ്പിക്കട്ടെ
ഇതു പൂവല്ല പൂവല്ല രക്തതുള്ളികൾ ....
ചതി കതിരാകില്ല മൂടില്ലാത്താളികളെ .
No comments:
Post a Comment