Tuesday 31 March 2020

മറുനാടൻ കിളി

 മറുനാടൻ കിളി


മറുനാടൻ കിളി
സ്വദേശം വിട്ടു പാറിയാക്കിളി
ഇന്ന് മറുനാടൻ കിളി
ഒരു മറുനാടൻ കിളി
കൊക്കിൽകൊളാവുന്നതൊക്കെ
കൊത്തിപ്പെറുക്കിയാക്കിളി.
കിടക്കപ്പൊറുതിയില്ലാത്ത
ജീവിതത്തിൽ കിടക്കാടംതീർത്തു
ആ കിളി ,സ്വപ്‌നങ്ങൾ
തൻ വർണ്ണച്ചിറകുകളിൽ
പാടി പറന്നക്കിളി ...
ഒരു മറുനാടൻ കിളി .
ചുമന്നുകൊണ്ടുവന്നാ
മുല്ലപ്പൂവസന്തം പകർന്നു
കാക്കത്തൊള്ളായിരങ്ങൾ
മരുഭൂവിൽനിന്നും മലനാട്ടിലേക്കു൦.
ആ പച്ചപ്പിലാരും കണ്ടില്ലെ...
കണ്ണീരും മൂകയാതനയും
ചുട്ടുപൊള്ളും മണലിൽ
നിന്നും ഒരു ഉഷ്ണക്കാലം
തിരികെ പറന്നുവരവെ
പകര്‍ച്ചപ്പനിപിടിച്ചു
ആ ചിറകുകൾ വിറച്ചു
പാവം മറുനാടൻക്കിളി
ഒറ്റതിരിഞ്ഞാരും
കാണാതെ ഒരു ദ്വീപിൽ
താഴ്ന്നിറങ്ങി കിടന്നുപിടച്ചാ
മറുനാടൻ കിളി .
ഇനിയുണ്ടോ കണ്ണാടിപ്പുഴതേടി
ആപച്ചപ്പാടവും കരിമലകളും തേടി
ഒരു യാത്ര ,മറുനാടൻ കിളിയുടെയാത്ര
അടുത്തില്ലാരും അറിഞ്ഞില്ലാരും
അവിടെക്കിടന്നു മരിച്ചു.
അപ്പോഴും ചിലമൈനക്കിളികൾ
നാട്ടിലാകെ ഇടയ്ക്കകൊട്ടി
പരിഹാസമാടെ പാടുന്നു
പറയുന്നു പരദേശി ...
കിനാവുകൾ ബാക്കിയാക്കി
പൊഴിയുന്നു പൂക്കൾ വീണുകിടക്കുന്ന
മറുനാടൻ കിളികൾക്കായി .

പടിയിറങ്ങുക നീ

പടിയിറങ്ങുക നീ
മാർച്ചെ  പടിയിറങ്ങുക നീ
മരവിപ്പുകൾ മാറിയിട്ടില്ല
അസഹ്യവേദനയിലും
മരണകൂമ്പാരക്കണക്കുകൾ
തിരയാൻ ഇനി മനസ്സില്ല
പടിയിറങ്ങുക മൂടുപടമുള്ള
മഹാമാരി തന്ന  മർച്ചേ....
പടിയിറങ്ങുക നീ .
മുറുവുകൾ ഉണക്കിയ 
മാലാഖമാരുടെ സ്നേഹ
വർഷമാതുരർക്ക് ആശ്വാസമേകി .
കഷ്‌ടകാലമെങ്കിലും
 "ലോക്ക് ഡൗണ്ണിൽ"
കുടുംബബന്ധങ്ങൾ ഭദ്രമാക്കി
നിസ്സഹായർക്കുവേണ്ടി
കണ്ടുവാത്മസമര്‍പ്പണം
പോലീസ് സേവനം.
ഓർമിച്ചു പടിയിറങ്ങുക നീ .


മൃതുതുല്യനായി നിന്ന്‌
ഓരോ മരങ്ങൾ പൊള്ളും
ചൂടിലും  തലപ്പത്തായി
പൂവും തേങ്കനികളും
നിറച്ചു, കാറ്റിലാടി നിന്നും
മാവുപൂത്തു കൊന്നപൂത്തു.
വർണ്ണക്കിളികൾ പാടി..
പടിയിറങ്ങുക നീ

ബന്ധനങ്ങൾ  അഴിച്ചുമാറ്റി
മനുഷ്യർക്കു മുക്തിയേകാൻ
പടിയിറങ്ങുക മാർച്ചേ
പടിയിറങ്ങുക നീ.
ഒരു വിളിപ്പാടകലെ...
നിർമ്മലസ്നേഹദീപവുമായി
പുലരട്ടെ ഏപ്രിൽ നിറയട്ടെ
നിറമുള്ള പൂങ്കുലകൾ 

The Colorful Tree

The Colorful Tree
Day after day
it looking colorful
The wound it heals
Now cool it feels
tunes to chirping birds
But somebody
Hides behind
One who nursing
Wrapped its trunk
Own time, "the march"
behind the scene
Made the luxuriant
Green for all…
the colorful tree
sways in the garden
saying, adversity has
its own charm....
vblueinkpot

Monday 30 March 2020

മരണത്തിൻ കണക്കുകൾ

മരണത്തിൻ കണക്കുകൾ
നിറക്കുന്ന വാർത്തകൾ
കുറയ്‌ക്കുമോ കുത്സിതചിന്തകൾ
ആശ്വാസമേകുമോ
വരും പുലരികൾ
അതിജീവിച്ച മനുഷ്യൻറെ
പോരാട്ട കഥകൾ.....

Day after day

Day after day
The wound it heals
Now cool it feels
But somebody
Hides behind
One who nurse
Wrapped its trunk
Own time
behind the scene
Made the luxuriant
Green for all…

Sunday 29 March 2020

ചുറ്റും പൊല്ലാപ്പുകൾ

ചുറ്റും പൊല്ലാപ്പുകൾ  
കിളികൾ പറന്നു പാടുന്നു
എവിടെ നിൻ മതിലുകൾ
പൂക്കൾ വിടർന്നു ചിരിക്കുന്നു
എവിടെ നിൻ ആചാരങ്ങൾ .
വിജനമാം തെരുവുകളിൽ
പട്ടികൾ ഓരിയിട്ട് ഓടുന്നു.
ഈ കണ്ട വഴികളിൽ
വണ്ടികളില്ല പുകയും പൊടിയുമില്ല
പഴങ്ങളും തിന്ന് കാടുകളിൽ 
ചാടിച്ചാടിയൂഞ്ഞാലാടിയ 
കുരങ്ങന്മാർ, അലഞ്ഞമാനുകൾ
വിരണ്ട കരിവീരന്മാർ 
കണ്ടുസുഖസുഷുപ്‌തിയിൽ
മേവുവാൻ പട്ടണവഴികളിൽ .
പ്രബലന്നായ മനുഷ്യനു
ചുറ്റും മഹാമാരി നിറയുന്നു
കുതിച്ചോടിയാ കാലുകൾ
ദുസ്ഥിതിയിൽ പിൻവലിയുന്നു ,
കാണുവാൻ കഴിയാത്ത കോവിഡ്
കലിതുള്ളി പുതുതീരങ്ങൾ തേടുന്നു.
ശാസ്ത്രം കിതക്കുന്നു.
എങ്കിലും പരിശ്രമം തുടരുന്നു
ഭൂമിയിലെ മാലാഖമാർ
ഭിഷഗ്വരന്‍മാർ ആശ്വാസമായി
ആതുരാലയങ്ങളിൽ
രോഗികളോടൊപ്പം നിൽക്കുന്നു.
എവിടെനിൻറെ വേദങ്ങൾ
പുരോഹിതവർഗ്ഗങ്ങൾ ഫൂ
കച്ചോടംപൂട്ടിഇളിഭ്യരായി
കാണാത്ത സങ്കേന്തങ്ങളിൽ
ദൈവത്തെ ശപിക്കുന്നു
ശവപ്പെട്ടികൾ അന്ത്യ
ചുംബനമേൽകാതെ
കണ്ണീർപ്പൂക്കളുമായി
ഈ സ്വർഗ്ഗഭൂവിലലിയുന്നു.
ഇനിയുണ്ട് നാളെ നമ്മുക്കായി
പുതുമനുഷ്യൻ്റെ പിറവി 
ഓരോ പുതുമനുഷ്യൻ്റെ
പിറവിക്കായി  കാത്തിരിക്കാം
ഇനിയും പൊല്ലാപ്പുമായി
വരരുതെ കീടങ്ങളെ ....
പൊൻപുലരിക്കായി കാത്തിരിക്കാം.

ഫൂ

ഒരു ഒന്നൊന്നരക്കിലോ ഭാരമുള്ള
തലച്ചോറ്,ഒരു മുഷ്ടി വലിപ്പത്തിലാഹൃദയവും
പ്രാണവായുതിരയുന്ന ശ്വാസകോശം
ഒരു ചാൺ വയറും ഒട്ടുമിക്കയിടവും
കൈക്കലാക്കി കെട്ടിപൊക്കിയതെല്ലാം
ഉപേക്ഷിച്ചു വീട്ടിലിരിക്കാൻ
പറഞ്ഞു തന്നത് അവതാരങ്ങൾ അല്ല
ഒരു അണുവാണ് കോവിഡ്
അവിടെ ഭൂലോകരെല്ലാ൦ ഫൂ

Saturday 28 March 2020

ആ കർമ്മദോഷി.

ആ കർമ്മദോഷി.
ഇന്നലകളിൽ കണ്ടത്
ബാറിലെ ക്യു ...
വീണു൦പള്ളുപറഞ്ഞും
കുടുംബത്തിൽ കലഹിച്ചും
തോട്ടരികിലും റോഡിലും
വീണുകിടന്ന ആ കർമ്മദോഷി.
ഇന്നിതാകേൾക്കുന്നു
വാറ്റു കോടയും 
ഷേവിങ്ങ് ലോഷനും
ടർപ്പന്റൈൻ
കുടിച്ചു തീർക്കുമാദുരന്തങ്ങൾ
കാതോർക്കുവാൻ
അത്യാസനതയിൽ കിടക്കും
ഈ ലോകം ശ്രമിക്കാനോ
ശ്വാസകോശങ്ങളിൽ
കോവിഡ് കത്തിക്കയറുമ്പോൾ
ആരോരുമില്ലാത്തവർ
ആഹാരമില്ലാത്തവർ
വീടില്ലാത്തവർ
സ്വദേശത്തുപോകാൻ
കഴിയാത്തവർ ശവസംസ്ക്കാരം
പോലും  കർശനനിയന്ത്രണങ്ങളിൽ
വേദനകൾ സഹിക്കുന്നു
രാപ്പകലുകൾ ഒരായിരങ്ങൾ
പൊരുതുന്നു ..അപ്പോൾ
തലയിൽ ചളിയും
കരളിൽ കള്ളും നിറച്ചു
അത്യാസക്തനായ
ഒരുവൻ കൂടി
ആത്മഹത്യചെയ്തു
ആ കർമ്മദോഷി...

ഈനാംപേച്ചിക്ക് കൂട്ടുകാർ കൂടി

ഈനാംപേച്ചിക്ക് കൂട്ടുകാർ കൂടി
പോത്തുണ്ട് പശുവുണ്ട് മരപ്പട്ടിയുണ്ട്
കെട്ടിയിട്ടു ലേലം വിളിക്കുന്നുണ്ട്
എലിയും പുലിയും മാനുംമൈനയും
പൂച്ചയും പാറ്റയും പാമ്പും പന്നിയും
കൂട്ടിലുണ്ട് ..മാംസക്കച്ചവടം
പൊടിപൊടിക്കുമ്പോൾ
ഒപ്പം  ആന്ത്രാക്സ് ,പ്ലേഗ് ,
പേയ് ,പിന്നെ ഇപ്പോൾ കോവിടും
"ചീന"ചന്തയിൽ കിടപ്പതു കണ്ടോ
ഇറച്ചിക്ക് കടിപിടികൂട്ടി ചുറ്റും
കുറെ മനുഷ്യർ നിണമിറ്റുവീഴും
വാളുമായിനില്പതു കണ്ടില്ല
എന്നാരും നടിക്കവേണ്ട ...
ഈനാംപേച്ചിക്ക് കൂട്ടുകാർ കൂടി.
വിനോദ് കുമാർ വി

Friday 27 March 2020

Adversity has its own charm

All hell broke loose
they need the human body
they need the human lungs
conquered and burning
us in severe pains...
the only heaven "earth"
has seen too aesthetic
But it weeps
veil the virus shows
oneness in human.
No contact with family
many isolated in the desert
Many isolated in islands
many in closed continents
bodies buried without
the last kiss funeral rites,
somewhere disposed of,
the souls rest in peace.
Hey, the human world
"love life and survive"
keep the smile
stay at home, take this
Adversity has its own charm
Flowers are smiling at you
Vinodkumar V

Thursday 26 March 2020

യുദ്ധം തുടർന്നു

യുദ്ധം തുടർന്നു....
യുദ്ധം തുടർന്നു....
യുദ്ധം തുടർന്നൊരു പരമാണു
പല പല വഴികളിലാളിപ്പടർന്നു
പരമാണുവായുദ്ധം തുടർന്നു .
ശബ്ദമില്ലാത്ത യുദ്ധം ,വെടിക്കോപ്പുകൾ,
പോർ വിമാനങ്ങളില്ലാതെയുദ്ധം.
ഒരു അണുവും ഭൂമിയടക്കിഭരിക്കു൦
മനുഷ്യനുമായി യുദ്ധം ,യുദ്ധം തുടർന്നു.
ഒരു പരമാണുവിൻ യുദ്ധം.
കർത്തവ്യബോധമോടെ ആതുരസേവകർ
കാക്കിക്കുപ്പായക്കാർ പടയാളികളായി
എതിരിടാൻ നിരന്നു ....
പൊരിവെയിലിലും പെരുമഴയിലും
രാപ്പകലുകൾ കാവൽനിൽപ്പാണ്
ഭരണകൂടങ്ങൾ വിതുമ്പുന്നു
ഇറ്റലിയും ചൈനയും ദൃഷ്ടാന്തമല്ലെ
നാടുമുടിയാതിരിക്കാൻ
കേൾക്കാ൦ അനുസരിക്കാം.
ചോരത്തിളപ്പിലിറങ്ങി
കളിഭ്രാന്തുകൾക്കാട്ടികൂട്ടി 
ഒറ്റിക്കൊടുക്കുമ്പോൾ മറക്കാതിരിക്കുക
 ഇരുപതിനായിരത്തോളം
കിതച്ചു കിതച്ചുമരിച്ചു ... 

യുദ്ധം തുടർന്നു....
യുദ്ധം തുടർന്നു....
കിടമത്സരമായിരുന്നല്ലോ ചുറ്റും
ദൈവനാമത്തിൽ രമിച്ചപുരോഹിത
വർഗ്ഗങ്ങൾ കച്ചവടങ്ങൾക്കായി
കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ
ആരാധനയില്ലാതെ വിശ്വാസികളില്ലാതെ
പക്ഷിമൃഗാതികൾ ഉറങ്ങിക്കിടപ്പു.
പൂഴ്ത്തിവെച്ചാവാണിഭസംഘങ്ങൾ
അന്നംനൽകുക സങ്കേതങ്ങൾ
അഭയസ്ഥാനമാക്കുക....
സമസ്തപരിഹാരമായി
അതിജീവിക്കാം മാനവനായി
യുദ്ധം അവസാനിപ്പികാൻ ..
ഇത്തിരിനാൾ വീട്ടിലിരിക്കാ൦.

Wednesday 25 March 2020

21 ദിവസത്തെ വൃതം


21 ദിവസത്തെ  വൃതം
പാരിനു വേണ്ടി പ്രിയപ്പെട്ടവർക്കുവേണ്ടി
ഓരോ നന്മയുള്ളമനുഷ്യൻറെ
ഉറച്ച നിലപാട് ,അനുഷ്ഠിക്കാം
ഹൃദയക്കൂട്ടിലിരിന്നു .
21 ദിവസത്തെ  വൃതം
പരിശുദ്ധിയോടെ പ്രാർത്ഥനയോടെ
കിളിവാതിലുകൾ തുറക്കാം
കാണാം വൃക്ഷശിഖരങ്ങൾ
നോക്കാ൦ ചല പല ശബിദിക്കുമാ
വർണ്ണക്കിളികളെ......
സംവാദങ്ങൾ നടത്താം
ധാന്യമണികൾകിലുക്കുമാക്കാറ്റും
സ്നേഹപ്രവാഹമായിയെത്തും
വെയിലും മഴയും കാണാം
ഏകാഗ്രചിന്തകളിൽ മുഴുകാം
ചിന്തകൾ ഒരു ബുക്കിലെഴുതാം
ഒത്തിരിപ്പേരുണ്ട് കരുതാം
ഇത്തിരിക്കഞ്ഞിയുംപയറും കഴിക്കാം
നിശിയിൽ നിലാവും നക്ഷത്രങ്ങളും
കണ്ടു കംബളം പുതച്ചു
കട്ടിലിൽ കിടക്കാം, കിനാവുകൾ കാണാം
ശാന്തം യന്ത്രങ്ങൾതൻ
കൂക്കുവിളികളില്ലാതെ സ്വസ്ഥം ഉറങ്ങാം
വേണ്ട മുഖാമുഖങ്ങൾ
വിടരട്ടെ  പ്രതീക്ഷതൻ പൂക്കൾ
അതിജീവിക്കാൻ 21 ദിവസങ്ങൾമാത്രം


Tuesday 24 March 2020

Dr.ലി വെൻലിയാങ്.

DR.ലി വെൻലിയാങ്
ഈ നൂറ്റാണ്ടിൻറെ വേദനയായി
ആ ഡോക്‌ടര്‍ വ്യുഹാനിൽ
നിന്നും ലോകത്തോടെ വിളിച്ചുപറഞ്ഞ
പടരുന്നുകോവിഡ്19
വൈറസ്പെരുകി പെരൂകി
നിറയുമ്പോൾ ആവാക്കുകൾ
ഓർത്ത് ചകിതമായിമർത്യലോകം.
സംഭ്രമമുണ്ടാക്കുന്നവന്‍
നുണകൾ പരത്തുന്നവൻ എന്നുപഴിചാരി
ഭരണാധികാരികൾ ജയിലിൽ അടക്കവെ
ഏകാകിയായി വിതുംമ്പി ,ആതുരർക്കു
ആശ്വാസമായിരുന്ന DR ലി വെൻലിയാങ്.
വിതുമ്പിക്കരളുനീറി ജയിലറയിൽകിടന്നു.
അദ്ദേഹം പറഞ്ഞിരുന്നു കൂട്ടുകാരെ
മഹാമാരി ദേശം കടക്കു൦
ഓർമ്മിപ്പിക്കുന്നു വീണ്ടും
വേദനയോടെ ആ ചിത്ര൦ .
ദൈവദൂതരെ ഇനി നഷ്ടമാക്കരുത് ,കേൾക്കാം
വിങ്ങിപ്പൊട്ടുന്ന ആ വാക്കുകൾ,
നമ്മൾ തുരത്തും ഈ മഹാമാരിയെ
അതുവരെയിരിക്കാം ഭവനങ്ങളിൽ
LOCK DOWN
STAY AT HOME

Monday 23 March 2020

എല്ലാം ഇവർക്കിന്നു പുല്ല്

എല്ലാം ഇവർക്കിന്നു പുല്ല്
വീട്ടിൽ സ്ഥാനമില്ലാത്തവർ
അണോ ഇവർ...അതോ
ആരുമില്ലാത്തവർ ആണോ ഇവർ
എല്ലാം ഇവർക്കിന്നു പുല്ല്
ബാറിൽ ഒട്ടിച്ചേർന്നുനിൽക്കുന്നു.
ചുറ്റും പൊല്ലാപ്പുതീർത്തു
മഹാമാരി നിറയുമ്പോൾ
വീമ്പുകാണിക്കാനോ
ലഹരിയിൽ കിറുങ്ങികിടക്കാനോ
എന്നും വന്നവരുടെ നിൽപ്പ് 
അറിവില്ലാത്തവരോയിവർ
ഓർക്കുക ഒരു നാടിനെ
ഓരോ വീടിനെ വിലയുള്ള
മനുഷ്യജീവനെ
നിർദാക്ഷിണ്യം ചങ്ങലക്കിടുക.


വരിക ഈ പൂവാടിയിൽ

 വരിക ഈ പൂവാടിയിൽ
ഏകാന്തതയിൽ ഉള്ളുരുകി
ഞാൻ ഉദ്യാനത്തിൽ
നിൽക്കവെ കണ്ടുവായഴകേറും
പൂക്കളിൽ നിറയുംപൂമ്പാറ്റകൾ.
വർണ്ണച്ചൊടികളിൽ ചുംബിച്ചുപാറവെ
അതിലൊരു തൂവെള്ളശലഭം
വെണ്മയേകുന്ന നന്മതൻ
ആ കുഞ്ഞുകൈകളാൽ
എൻ നെറുകയിൽ ഒരു
മഞ്ഞക്കുറി വരച്ചു എന്തോമന്ത്രിച്ചു
ചുറ്റും ഉല്ലലമാടിക്കളിച്ചു.
തൊട്ടു നോക്കവേ പൂമ്പൊടി
എൻ കൈയിലും ഒട്ടിപ്പിടിച്ചു.
ഓരോ വള്ളികളിൽ തളിരിലകളിൽ
നിറയുംകുളിർമണികൾ കിലുക്കി
ചിറ്റാമൃതരച്ചു എൻ ചുണ്ടിൽ പുരട്ടി
പൂമകരന്ദം കൂടെ പകർന്നു ,
ഹൃദയ൦ തുടിച്ചു ....
വിശ്വാസമേകിയാ മാലാഖ എൻ
കാതിൽമൊഴിഞ്ഞു ,വേദനകൂടുമ്പോൾ
വരിക ഈ പൂവാടിയിൽ
വരിക ഈ പൂവാടിയിൽ
അടരുമെൻ കണ്ണീരൊപ്പി അവൾ
ചുറ്റും പറന്നു ....ശോഭയും
സുഗന്ധമേകിപ്രതീക്ഷതൻ
പൊൻപുലരിനിറഞ്ഞു,

Sunday 22 March 2020

ചുറ്റും പൊല്ലാപ്പുകൾ

കിളികൾ പറന്നു പാടുന്നു
പൂക്കൾ വിടർന്നു ചിരിക്കുന്നു
വിജനമാം തെരുവുകളിൽ
പഴങ്ങളും തിന്ന്മരങ്ങളിൽ
ചാടിച്ചാടി ഊഞ്ഞാലാടി
താന്നിറങ്ങി കുരങ്ങന്മാർ ഓടുന്നു
പ്രബലന്നായ മനുഷ്യനു
ചുറ്റും പൊല്ലാപ്പുതീർത്തു
മഹാമാരി നിറയുന്നു
കുതിച്ചോടിയാ കാലുകൾ
പിൻവലിയുന്നു ,അതെ
കാണുവാൻ കഴിയാത്ത കോവിഡ്
കലിതുള്ളി തൊട്ടുകിടക്കുന്ന
തീരങ്ങൾ തേടിയലയുന്നു.
ശാസ്ത്രം കിതക്കുന്നു
എങ്കിലും പരിശ്രമം തുടരുന്നു
ഭൂമിയിലെ മാലാഖമാർ
ഭിഷഗ്വരന്‍മാർ ആശ്വാസമായി
ആതുരാലയങ്ങളിൽ
രോഗികളോടൊപ്പം നിൽക്കുന്നു.
പുരോഹിതവർഗ്ഗങ്ങൾ
കച്ചോടംപൂട്ടി കാണാത്ത
സങ്കേതങ്ങളിൽ തപസ്സിരിക്കുന്നു
ദൈവത്തെ ശപിക്കുന്നു
ശവപ്പെട്ടികൾ അന്ത്യ
ചുംബനമേൽകാതെ
കണ്ണീർപ്പൂക്കളുമായി
മണ്ണിൽ അലിയുന്നു..
എങ്കിലും പൊൻപുലരി
പറയുന്നു ....ഇനി
ഒരു പുതുമനുഷ്യൻ്റെ
പിറവി കുതിക്കാൻ
പ്രതിരോധിക്കാം ..
പുറത്തേക്കിറങ്ങാതിരിക്കാം  കൾ
 

Saturday 21 March 2020

STAY AT HOME




STAY AT HOME

Home will heal

 From the clasp of this pandemic

The isolation is safe

The viral replicas we will break

Our family, our friends and

Our country be safe and fit

Healthy respect to the world


Get well soon Italy…

In a day covid stricken
Italy went on totally mess
Full with loads of coffins
Words are breaking
In the grief, medical staff
Brought colorful
Circlet of flowers
Last kiss of siblings
On the petals
turns to teardrops
That melts the coffin box
Souls are praying
Chorus of uprising
Heard on trees
Buds are opening
Birds are flying
Get well soon Italy…
vblueinkpot

കവിതേ നീ സ്നേഹസാരഥിയായി.

   കവിതേ നീ സ്നേഹസാരഥിയായി


കവിതേ നീ സ്നേഹസാരഥിയായി.
ചിന്തകളെൻ കുതിരകൾ ചിനക്കുന്നു
ദിക്കുകൾ അറിയാതെ ഓടവെ
എവിടെയോ വിജനമാം വഴിയിൽ
കടിഞ്ഞാണിട്ട് ഒപ്പംകൂടി
സാരഥിയായി വന്നൂ നീ "കവിതയായി"
ഈ കുതിപ്പു ഇനിപിടിച്ചുകെട്ടുവാൻ
കഴിയില്ല തിരകളെ തീരങ്ങളെ
കുളമ്പടികേൾക്കുന്നുണ്ടോ നിങ്ങൾ
അശ്വമേഘങ്ങളെ ,താരങ്ങളെ,
പുഴകളെ പൂവാടികളെ പറവകളെ
വഴി തരിക മത്സരമില്ലാതെ
ഭൂവിലും വാനിലും ദൂരമറിയാതെ
ഓടുന്നു ഞാൻ ,ജീവിത കാലത്തോളം
കവിതേ നീ സ്നേഹസാരഥിയായി.
വിനോദ് കുമാർ വി


Friday 20 March 2020

Break this Chain Also


Break this Chain Also
ചങ്കരൻ കാര്യം അറിയണം
കാര്യം ഗ്രഹിക്കാതെ
ചങ്കരൻ പിന്നെയും ബാറിൽ തന്നെ
ചങ്കരന്നും കൂട്ടാളികളും
നിറഞ്ഞാടിടുമ്പോൾ
കയ്യാങ്കളിയിൽ പിടിപിടിയെന്നു കോവിഡ്
ചങ്ങല തീർത്തിടു൦
കേരള൦ ബ്രേക്ക് ദി ചെയിൻ
പരക്കെ നടത്തിടുമ്പോൾ ,ഓർക്കുക
ചങ്കരാ ഇതു പിള്ളകള്ളിയല്ല
നിനക്കുവേണ്ടി വീട്ടുകാർക്കുവേണ്ടി
ലോകർക്കുവേണ്ടി വേണം
സ്വയം ഒരു നിയന്ത്രണം.
പൊട്ടിപ്പുറപ്പെട്ട വൈറസുകൾ
തിരുകിവെക്കുന്ന കുപ്പിയോടൊപ്പം
ഒളിഞ്ഞിരിക്കും കുടിയനോടൊപ്പമെത്തും
ഇല്ലാതാക്കേണ്ട ഇനി ജീവനുകൾ,
ഒരാഴ്ചത്തേക്ക്‌  മദ്യാസക്തിവേണ്ട.
ഒരാഴ്ചത്തേക്ക്‌ എങ്കിലും
ബാറുകളും വേണ്ട.
ചങ്കരോ കാര്യം അറിയണം
Close The Bars
Be safe at home
Vblueinkpot

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...