Monday 16 March 2020

പ്രതിബിംബം

പ്രതിബിംബം
വർണ്ണക്കണ്ണാടിയായി എൻ ഹൃദയം
അതിൽ നിറഞ്ഞു നിൻറെരൂപം ..
പുണരാൻ കഴിയാത്ത ദിവ്യരൂപം .
പെണ്ണെ കണ്ടുവാ കടക്കൺനോട്ടം
നിൻ ചുവന്ന വട്ടപ്പൊട്ടും
പുലരിതൻ സിന്ദൂരച്ചാർത്തും ,
ചില്ലകൾ പോലെ കൂന്തലാട്ടും 
കാറ്റിൽ വിടർന്നുമൂക്കുത്തിപൂവും
 മുല്ലപൂപുഞ്ചിരിയും നിറയവേ 
കുളിർ മഴമുത്തുകൾ  കിലുക്കി 
മഴവിൽപോലെ നിറ൦ പകർന്നു
നീ എൻ ഹൃദയക്കണ്ണാടിയിൽ ...
കാലം തീർത്തയൊരു പോറലാൽ 
തകരുന്നശബ്‌ദത്തോടെ
ആ കണ്ണാടിവീണുടഞ്ഞു.
നിൻ കുപ്പിവളകളുടഞ്ഞു
മുറിവേറ്റു ഞാന്നും നീറിപ്പുളഞ്ഞു. 

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...