Friday 13 March 2020

ഒറ്റപ്പെട്ടവൻ

ഓടിയെത്താൻ വീടുണ്ട്
എങ്കിലും ഒറ്റപ്പെട്ടവൻ
വീട്ടുകാർ നാട്ടുകാർ
വാതിലുകൾ അടച്ചു
കൊള്ളിവാക്കുപറഞ്ഞു
കുടിയിറക്കാൻ പറഞ്ഞു
ഒഴിയാബാധയുമായി  നീ
എന്തിന് ഇപ്പോൾ വരുന്നു .
പത്രങ്ങളിൽ വാർത്തവന്നു
കടൽകടന്ന് പോയവൻ
മരുഭൂവിൽ ഒറ്റപെട്ടവൻ 
രഹസ്യസങ്കേതത്തിൽ
ആരുമറിയാതെ കരഞ്ഞു.
ഉറ്റവർക്കായി ഒറ്റപ്പെട്ടവൻ.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...