ആ പെൺമനസിനാഴങ്ങളിൽ
എവിടെയോ ഉത്ഭവിച്ചൊഴുകി
നിലക്കാത്ത നീരുറവ തീർത്തു
മാതൃത്വത്തിൻ സ്നേഹക്കടൽ
അതും നിൻ സൃഷ്ടി വൈഭവം
ഈറ്റുനോവിൽ അച്ചുതണ്ടിൽ
ഇത്തിരിചരിഞ്ഞാചലിക്കുമ്പോഴും
ഒത്തിരി പീഡനങ്ങൾ സഹിക്കും
വാരുറ്റവസുന്ധരേ നീയാണ്
സർവ്വം സഹയാം 'അമ്മ"
നിനക്കുണ്ടോ ഉപമകൾ
സർവ്വം സഹയാം 'അമ്മേ"
Vblueinkpot
No comments:
Post a Comment