Sunday 1 March 2020

എങ്കിലും ആ കണ്ണാടിയിൽ

അഴകി  അരികെ നീ ഇല്ല
എങ്കിലും ആ  കണ്ണാടിയിൽ 
ആറുമുള്ള കണ്ണാടിയിൽ
കണ്ടു നീ നെറ്റിയിൽ
അണിയുന്ന വട്ട പൊട്ടു
ഞാൻ കണ്ടു
റോസാമൊട്ട്‌ പോലെ 
ദർശന പരിധിയിൽ
നീ ഇല്ല എങ്കിലും
സുമുഖി നിൻ പുഞ്ചിരി കണ്ടു
അതിൽ നിൻ മിഴികൾ ചിമ്മി
എന്റെ കൈകൾ വിറച്ചു
എങ്കിലും മിനുസമേറിയ
പ്രതലത്തിൽ തൊട്ടു.
നിൻ കുളിർ ഞാൻ അറിഞ്ഞു
നിഴലല്ല നിൻ പ്രീതിബിംബമല്ല
നീ തന്നെ ഉണ്ടെന്നു
കണ്ണാടി എന്നോട് ചൊല്ലി
കണ്ണുകൾ കണ്ണാടി കണ്ടു
 

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...