Sunday 1 March 2020

പ്രപഞ്ചം സാക്ഷി"

പ്രപഞ്ചം സാക്ഷി"
കുതിരശക്തിയിൽ ചക്രഗതിയിൽ
കോടിക്കോടി നക്ഷത്രങ്ങൾ
ഗൃഹങ്ങൾ മിന്നിത്തിളങ്ങുന്നു
പ്രതീക്ഷകൾ ബാക്കി.

ഭൂമിതൻ ഹൃത്തിൽ പൂക്കൾ
ചിരിക്കുന്നു ,പൂമ്പാറ്റകൾ
പാറിരസിക്കുന്നു
തിരകൾ തീരത്തെ പുണരുന്നു ...
പൂമരങ്ങളാടുന്നു.
വർണ്ണക്കിളികൾ പാടിപ്പാറുന്നു.
പ്രപഞ്ചം സാക്ഷി.
.
അഴുകിയ വിശ്വാസങ്ങളുമായി
കലാപങ്ങൾ തീർത്തു
ദൈവത്തെ കൊല്ലുന്നു
മനുഷ്യ രക്തം ഇറ്റിറ്റു വീഴുന്നു .
അണുക്കൾ പെരുകുന്നു
അവയുടെ പരിണാമക്രമം
അറിയാതെ ശാസ്ത്രം കിതക്കുന്നു.
പ്രപഞ്ചം സാക്ഷി

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...