Saturday 21 March 2020

കവിതേ നീ സ്നേഹസാരഥിയായി.

   കവിതേ നീ സ്നേഹസാരഥിയായി


കവിതേ നീ സ്നേഹസാരഥിയായി.
ചിന്തകളെൻ കുതിരകൾ ചിനക്കുന്നു
ദിക്കുകൾ അറിയാതെ ഓടവെ
എവിടെയോ വിജനമാം വഴിയിൽ
കടിഞ്ഞാണിട്ട് ഒപ്പംകൂടി
സാരഥിയായി വന്നൂ നീ "കവിതയായി"
ഈ കുതിപ്പു ഇനിപിടിച്ചുകെട്ടുവാൻ
കഴിയില്ല തിരകളെ തീരങ്ങളെ
കുളമ്പടികേൾക്കുന്നുണ്ടോ നിങ്ങൾ
അശ്വമേഘങ്ങളെ ,താരങ്ങളെ,
പുഴകളെ പൂവാടികളെ പറവകളെ
വഴി തരിക മത്സരമില്ലാതെ
ഭൂവിലും വാനിലും ദൂരമറിയാതെ
ഓടുന്നു ഞാൻ ,ജീവിത കാലത്തോളം
കവിതേ നീ സ്നേഹസാരഥിയായി.
വിനോദ് കുമാർ വി


No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...