Friday, 6 March 2020

ആ രണ്ടു പൂക്കൾ.

 ആ രണ്ടു പൂക്കൾ.
ഇന്നലെകണ്ടുവാ  പൂവാടിയിൽ
പുഞ്ചിരിക്കും രണ്ടു യൗവനപൂക്കൾ
രണ്ടു തണ്ടിലായി മതിലുകൾക്കപ്പുറം
കണ്ടു ഞാൻ  ആ രണ്ടു പൂക്കൾ.
പെൺ പൂവിതളുകളിൽ ഒപ്പനനൃത്തം 
ആൺ പൂവിതളുകളിൽ 
തിരുവാതിരകളിയുടെ ചട്ടവട്ടം.
വിധിയുടെ ക്രൂര കരങ്ങളാൽ
ആ ആൺ പൂവിൻ തണ്ടൊടിയവെ
അസഹ്യമായി തളർന്നുകരയവെ
കല്ബു കൊടുത്തു കണ്ണീരൊപ്പി
ഒട്ടിച്ചേർന്നു മലർച്ചെണ്ടായി  മാറി നീ....
പെൺ പൂവെ ....
ത്യാഗമാസ്നേഹം താങ്ങാകുമീസ്നേഹം
അമൂല്യമാം നിൻ പ്രണയലോകം
കണ്ട് കണ്ണുകൾനിറഞ്ഞുപോയി...
വിഗ്രഹങ്ങൾ മറന്നു
ആരാധനയാൽ കൈകൾകൂപ്പിനിന്നു
ജീവിതമാം പൂവാടിയിൽ നിങ്ങൾ
എന്നും പുഞ്ചിരിക്കൂ പൂക്കളെ. 

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...