Monday 2 March 2020

മഷിത്തണ്ട്

മഷിത്തണ്ട് തേടിവരും
മഷിത്തണ്ട് മനസ്സിൽ
നിറഞ്ഞതു വന്മരങ്ങൾക്കിടയിലാണ്
തെറ്റുകൾ എഴുതിപിടിപ്പിച്ച
മനസാകും സ്ളേറ്റിൽ  ചിലർ
ഞെരുക്കി നുറുക്കിതിരുമ്മി
നീരാൽ തെറ്റുകൾ മായിച്ചു.
ജയിച്ചേക്കാം ....വാടിപ്പോകരുത്.
ഒടിയുന്നതാണ് മഷിത്തണ്ട്
അപ്പോഴെ അതിൻറെ വേരുകൾ
ഓജസ്സോടെ  ഊരിൽ  പടരും
എരട്ടിയായി അക്ഷരങ്ങളുടെ
പച്ചപ്പിൽ നിറയുന്നതാണ്
മഴയിൽ കിലുങ്ങുന്ന മഷിത്തണ്ട് 
തിരയുന്നുണ്ട് കഥകളും
കവിതകളും ചിത്രശലഭങ്ങളും
നിന്നെ പ്രിയ മഷിത്തണ്ടെ .


No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...