Thursday 5 March 2020

ഒരു സൂക്ഷ്മാണുവിൻ യാത്ര,

  ഒരു സൂക്ഷ്മാണുവിൻ യാത്ര,
ഈ 21-ാം നൂറ്റാണ്ടിൽ വ്യുഹാനിൽ നിന്നും
ഒരു സൂക്ഷ്മാണുവിൻ യാത്ര,
വന്മതിലുകൾക്കുള്ളിലേതോ  മുറിയിൽ വിഭജിച്ചു
വിഭജിച്ചു  കാറ്റിൽ  പാറി പകർച്ചവ്യാധിയായി മാറി.
സ്കൂളുകൾ ,കടകൾ കമ്പോളങ്ങൾ തെരുവുകൾ ശൂന്യമാക്കി
രക്തബന്ധങ്ങൾ അടർത്തി  ശരീരം രണാങ്കണമാക്കി.
ഒരു സൂക്ഷ്മാണുവിൻ യാത്ര,
പൂജകൾ ഭാഷണങ്ങൾ നിലച്ചു ദേവാലയങ്ങളിൽ
 വേദപുസ്തകങ്ങളുമായിയൊളിച്ചവർ
ചീഞ്ഞുകിടക്കുകയായി
മൊത്തക്കച്ചവടങ്ങൾ പൂട്ടി.
വിരൂപിയായി ലോകത്തെ കീഴടക്കുവാൻ
ഒരു സൂക്ഷ്മാണുവിൻ യാത്ര.
കാലഗതിയിൽ വന്നിട്ടുണ്ട് ഒത്തിരി അണുകീടങ്ങൾ
കരകൾ നിശ്ചലമാക്കി ,ആട്ടിപ്പായിപ്പിച്ചുപഠിപ്പിച്ചു
ആ സത്യം നീ "നിസാര മനുഷ്യൻ"
കൊറോണ ഏറ്റവും പുതിയത്.
എന്നാൽ ഇവിടെ പ്രതിരോധം
തീർക്കുവാൻ ശാസ്ത്രം മാത്രം
കാര്യശേഷിയുള്ള മനുഷ്യത്വത്തിൻ കാവലാളുകൾ
അവരിൽ വിശ്വസിക്കുക..
കടിഞ്ഞാണിടാം സൂക്ഷ്മാണുവിൻ യാത്ര.
പൊരുതിനേടാം ....ഭയപ്പെടരുത്....
പ്രകൃതിതൻ വികൃതികൾ തുടരും
എങ്കിലും ഒളിമങ്ങാതെ സൂര്യനുദിക്കും
സ്നേഹത്തിൻ പൂക്കൾ പുഞ്ചിരിക്കു൦
പക്ഷികൾ ഒത്തൊരുമയിൽ പാടും
കുസൃതിക്കുട്ടികൾ പൂമ്പാറ്റകൾ
മൈതാനങ്ങളിൽ ഓടിപ്പാറും...
മനോരഥങ്ങളിൽ നിറയട്ടെ നന്മകൾ , ഒപ്പം
മന്ത്രിക്കാം "ലോകാ സമസ്താ സുഖിനോ ഭവന്തു'.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...