Sunday 31 January 2021

കീടമണി

കീടമണി 

ആ രാത്രിയെ വെറുത്തിരുന്നു 

ചുറ്റും രക്തമൂറ്റിക്കുടിക്കുന്ന 

കീടങ്ങൾ "പരാന്നഭോജികൾ"  

ചില കീടങ്ങൾ തകർത്തുവാ  

സുഖനിദ്രയും സുന്ദരസ്വപ്നങ്ങളും  

ജാലക൦ എന്നിട്ടും ഞാൻതുറന്നിട്ടു 

ഇനി ഉറങ്ങാൻകഴിയുമോ 

ഇരുൾ കൂടി കൂടി വരുന്നു 

കുളിർക്കാറ്റും തഴുകിയെത്തി  

എൻറെ കൈക്കുമ്പിളിൽ 

ഒട്ടി പിടിച്ചൊരു കീടമണി 

എന്തേനീമാത്രം കുടിക്കാതെ 

കയ്യിൽ ഒട്ടിപ്പിടിച്ചിരിപ്പൂ 

ഒളിപ്പിച്ചുവെച്ചോരു ഒരു 

ചെറുമണി ദീപം തെളിച്ചു 

എന്നിൽ സ്നേഹത്തിൻ 

ഇത്തിരി ശോഭ പകർന്നു 

കീടമണി എന്നെ ഉറക്കി 

എങ്ങോപറന്നുപോയി 

Saturday 30 January 2021

മഹാത്മാ വീഴുമ്പോൾ

  മഹാത്മാ വീഴുമ്പോൾ 

തൊട്ടു തൊഴുവാൻ ആ പാദുകങ്ങൾ 

തിരയുമ്പോൾ കണ്ടുവാ പാദങ്ങൾ 

അറ്റുപോയ ഒരു വിഗ്രഹം.


ഉരുവിട്ടു ആ അഹിംസാമന്ത്രം 

അപ്പോഴാകണ്ടതു ഉടഞ്ഞുപോയ 

ശിരസ്സുമായി ചിതറിയ വിഗ്രഹം


വെടിയുണ്ടകൾ ഏറ്റ ആ മാറിൽ 

തൊട്ടപ്പോൾ അറിഞ്ഞത് 

വിങ്ങിപ്പൊട്ടുന്നുവാ  ആത്മാവ് 


വെറുപ്പിൻറെ കരിനിഴലുകൾ 

പതിച് നില൦ പതിച്ചുപോകുന്നു   

നമിക്കാൻ മറക്കുന്ന വിഗ്രഹം.

Friday 29 January 2021

ഭിക്ഷാം ദേഹിയായി ദൈവം

 ദൈവത്തെ രക്ഷിപ്പാനായി 

മനുഷ്യർ എന്തൊക്കെവേണേലും 

ചെയ്യും ,കൂട്ടമായി എത്തിചേരും  

എത്രയെത്ര ത്യാഗങ്ങൾ  

വേണേലും സഹിക്കും.

 ദൈവത്തെ രക്ഷിപ്പാനായി.


ഒടുവിൽ  ദൈവംചിന്തിച്ചു 

ഭിക്ഷാംദേഹിയായി ദിക്കുകൾ തോറും

അലഞ്ഞു തെരുവിൽ നിൽപ്പൂ

കാണാൻ ദീനദയാലുവാം മനുഷ്യർക്ക് 

കഴിയും ചോറുപ്പകർന്നു പൂജിക്കും   

ദൈവത്തിൻ കണ്ണീർതുടച്ചു 

ആ  ദൈവത്തെ രക്ഷിക്കും .... 



പൈതൃക കാഴ്ചകൾ

 പൈതൃക കാഴ്ചകൾ 


പൈതൃക കാഴ്ചകൾ തേടി 

ചിന്തകളിൽ ഇന്ന് ഞാൻ 

പോകുന്നു ഏകോദര

സഹോദരഭാവം നിറഞ്ഞ 

എൻറെ ഗ്രാമത്തിലേക്ക് 


ചിന്തകളിൽ ഇന്ന് ഞാൻ കണ്ടു 

പ്രിയ മുത്തശ്ശനോടൊപ്പം.

പുഞ്ചപ്പാടങ്ങൾ അവിടെ 

മേയുമാ കന്നുകാലികൾ  ,

തോട്ടിൽ ഓളം തീർത്തുപോകുമാ 

ആ വഞ്ചികൾ തീർത്ത വഞ്ചിപ്പാട്ടുകൾ 

ആടും തെങ്ങുംതോപ്പുകൾ 

കേൾക്കാ൦ എങ്ങും  കിളിപ്പാട്ടുകൾ 

പ്രിയ മുത്തശ്ശനോടൊപ്പം


 

പോകുന്നു ഇനി മുത്തശ്ശിയോടൊപ്പം 

കാവും അമ്പലവും പൂജയും 

നാമജപങ്ങൾ വിളക്കുകളും പൂക്കളും 

ചെണ്ടമേളവും ആറാട്ടും  

ചിന്തകളിൽ ഇന്ന് ഞാൻ കണ്ടു 

പ്രിയ മുത്തശ്ശിയോടൊപ്പം 


അമ്മ എഴുതിപ്പഠിപ്പിച്ച അക്ഷരങ്ങൾ 

അമ്മപറഞ്ഞ കഥകൾ സാരാംശങ്ങൾ 

കവിതകൾ അതിലെബിംബങ്ങൾ 

ചിന്തകളിൽ ഇന്ന് ഞാൻ കണ്ടു 

പകരുന്ന പൈതൃക കാഴ്ചകൾ

സ്നേഹനിധിയാം അമ്മയോടൊപ്പം 



ഓടിച്ചാടിക്കയറി  പട്ടാളക്കാരനാം 

അച്ഛൻറെ തോളിൽ ഇരുന്നു 

ഉത്സവം കണ്ട് ആർപ്പുവിളിച്ചു 

തേരും കുതിരകൾ വലിച്ചു 

ഉല്ലാസമോടെ കൊണ്ടാടും

ആഘോഷങ്ങൾ  ഇന്ന് ഞാൻ കണ്ടു 

ധീരനാം  അച്ഛനോടൊപ്പം 



പലവേഷങ്ങൾകെട്ടി 

വയറ്റിപിഴപ്പിനായി ഇന്ന് 

അകലങ്ങളിൽ അലയുമ്പോൾ 

ആശ്വാസമായി ഉണ്ടാകുന്ന 

പൈതൃക  കാഴ്ചകൾ 


Thursday 28 January 2021

നീലവാനവും നീലത്തടാകവും

 നീലവാനവും നീലത്തടാകവും

നിറയുന്നു എന്നും

ഒത്തിരി പൂക്കളാൽ

നീല വാനത്തു കണ്ടുഞാൻ

ഒരു സൂര്യകാന്തി പൂവിനെ

നീല തടാകത്തിൽ

കണ്ടുഞാൻ ചെംതാമരപ്പൂവിനെ

നോക്കി നോക്കി നിന്നൊരാ

നോക്കി നോക്കി നിന്നൊരാ

സൂര്യകാന്തി പൂവിനെ ...

ചെംതാമരപ്പൂവിനെ

തെന്നി തെന്നിയാടി എന്നും

മുങ്ങിപ്പൊങ്ങി പൊൻ ഇതളുകൾ

വിരിച്ചാടും പൂക്കളേ കൺനിറയെ

കാണുവാൻ കാത്തിരിപ്പവൻ

എന്നും ഞാൻ....

കാറ്റിലണയാത്ത മൺചെരാതുമായി

രാത്രിയിൽ കടക്കണ്ണിട് നോക്കവേ

കണ്ടു വിരിഞ്ഞ നെയ്യാമ്പൽപ്പൂക്കളും

അപ്പോൾ വാനിലോ നിറയെ

നക്ഷത്രമല്ലികൾ .. കണ്ട് കണ്ട്

സന്തോഷമോടെ മുങ്ങിപോകുന്നു

ഈ നീലിമയിൽ എവിടെയോ

ഞാനും ജീവിതയാത്രയിൽ.

നീലവാനിലോ നീലപ്പൊയ്കയ്യിലോ .

ഈ നീലിമയിൽ എവിടെയോ ?

ആലപ്പുഴയുടെ മേൽപ്പാലം ..

 ഇനിയും  ചുവടുകൾ  മുന്നോട്ട് 

ആലപ്പുഴയുടെ തീരത്തു 

കടൽ  ആനന്ദമോടെ കാൽത്താളം 

തീർത്തു.

തുള്ളുന്ന കടൽത്തീരത്തു നിൽപ്പൂ 

തൂണുകൾ പോലുള്ള കാലുറപ്പിച്ചു  .

അവിടെ പുരോഗതിതൻ  മേൽപ്പാലം 

കാൽനനച്ചു  സ്നേഹവീഥി ഒരുക്കട്ടെ.

  

ഇനിയും  ചുവടുകൾ  മുന്നോട്ട് ...

ആലപ്പുഴക്കാരന്  അഭിമാനം

പുഴയും പാടവും  പാലവും 

കണ്ട് ജാഗ്രതയോടെ മുന്നോട്ട്  

വേഗത്തിൽ പോകുമ്പോൾ 

ചുങ്കമടച്ച ചീട്ടുകൾ  ചോദിച്ചു 

കുഴപ്പിക്കരുതേ വമ്പൻ പാലത്താനെ . 

Vinod kumar V

Wednesday 27 January 2021

കുറുക്കൻറെ കല്യാണം

മഴപ്പെണ്ണ് കൂടിയ  കല്യാണ൦ 


ആറ്റുനോറ്റു അവർ കാത്തിരുന്ന 

ആ ദിവസം വന്നെത്തി  

ഉൾക്കാട്ടിലൊരു കുറുക്കൻറെ  കല്യാണം 

കണിശക്കാരി പെണ്ണ് 

കുറുമ്പത്തിയല്ലേ  പെണ്ണ്

വേഗം ഒരുങ്ങിവായൊ മഴപ്പെണ്ണ് 



അപ്പോഴെ കരിമഷി  കുറെ വാരിത്തേച്ചു 

മേഘരഥവാനിൽ കയറി 

കറങ്ങി തിരിഞ്ഞിരുന്നു.

ഇടക്കിടെ മിന്നൽ ചിരിയുതിർത്തു 

കാല്‍ത്തള കുലുക്കിയിരുന്നു 




ഒരുപരുവത്തിൽ  പൊന്നുമിട്ടു 

ചേലയുടുപ്പിച്ചു സൂര്യൻ അവളെ 

ഒരുക്കി മാരിവിൽ   കുടകൊടുത്തു , 

കുറുമ്പി ഓടിയിറങ്ങി വളച്ചു  

കാറ്റിൽ പറത്തി   പാടവരമ്പിൽ 

കുലശംചൊല്ലി ഓരോ പൂക്കൾ 

കുലുക്കി തുള്ളി ചേറിൽ ചുവടുവെച്ചു 

വേഗം ഓടിവാടി  മഴപ്പെണ്ണേ



കൊഞ്ചിച്ചു വഷളാക്കുകയല്ലേ 

തുടക്കൊരു നുള്ളുകൊടുത്തു 

കൈത്തോട്ടിലേക്കു  എറിയുമെന്നുപറഞ്ഞു 

ഭൂമിതള്ള വാപൊത്തിപ്പിടിച്ചു 

കീറ്റലാരും കേൾക്കാതിരിക്കാൻ 

കുറുക്കന്റെ പെങ്ങന്മാരോ കുരവയിട്ടു ,

ചെറുക്കന്നും  കൂട്ടരും എഴുന്നള്ളുമ്പോൾ  

താള൦  ചവിട്ടി  ഒളിച്ചുകളിച്ചു 

മഴപ്പെണ്ണ് കൂടിയ  കല്യാണ൦ 

അന്ന് കുറുക്കൻറെ കല്യാണം

ആറ്റുനോറ്റു അവർ 

കാത്തിരുന്ന 

ആ ദിവസം വന്നണ്ണഞ്ഞു 

കുറുക്കൻറെ  കല്യാണം കൂടാൻ 

പോകേണ്ടേ  മഴപെണ്ണ്

ഒരുങ്ങിവായൊ....

അപ്പോഴേ പെണ്ണവൾ 

കരിക്കുറെ വാരിത്തേച്ചു 

മേഘരഥത്തിൽ  doorturannu

വാനിൽ കറങ്ങി തിരിഞ്ഞിരുന്നു.

ഇടക്കിടെ മിന്നൽ ചിരിയുതിർത്തു 

കുറുമ്പുകൾ കാട്ടിനിന്നു.

kunungi kungi parnjirunnu



ഒരുക്കി സൂര്യൻ മാരിവിൽ   

കുടകൊടുത്തു ,കാറ്റിൽ പറത്തി 

താണിറങ്ങി പാടവരമ്പിൽ 

ഓരോ പുൽക്കൊടിയിൽ 

കുലുക്കി തുള്ളി ചേറു 

ചവുട്ടി ചുവടുവെച്ചു 


edakide bhoomiamme

nalla kizhuku koduthu

karachil arumkelkathirikan

mukamveerpichu

കുറുക്കന്റെ പെങ്ങന്മാർ 

കുരവ ഇട്ടു ,

ചെറുക്കന്റെ കൂട്ടരും 

പോകാനിറങ്ങിയിട്ടണ് 

താള ചവിട്ടി മഴപെണ്ണു 

മുഖം വീർപ്പിച്ചു 

അവിടെയിവിടെ കണ്ടിരുന്നു 

Tuesday 26 January 2021

റിപ്പബ്ലിക്ക് ദിനത്തിലെ ചെങ്കോട്ട

 

റിപ്പബ്ലിക്ക് ദിനത്തിലെ ചെങ്കോട്ട 

അപ്പുറം ഇപ്പുറം നോക്കികണ്ടത് പരേഡാ 

അപ്പുറം കേട്ടത് ജയ് ജവാൻ വിളികളാ 

ഇപ്പുറം കേട്ടത് ജയ് കിസാൻ വിളികളാ 

ട്രാക്‌ടറുകളുടെ ചീറിപ്പാച്ചിലുകളാ 

യുദ്ധടാങ്കുകളുടെ  ചീറിപ്പാച്ചിലുകളാ 

കാറ്റിൽ മാറ്റൊലികൾ കേട്ടെങ്ങും  

പാറികണ്ടത് അഭിമാനം ത്രിവര്‍ണ്ണപതാക...

അടിപ്പെട്ടതു ജനാധിപത്യപതാക ഒപ്പം 

അത്താഴപട്ടിണിക്കാരനാകാം..?   

കൊലച്ചോറു കൊടുതുയർത്തി 

Monday 25 January 2021

എല്ലാം ദൈവത്തിനു വേണ്ടി

 എല്ലാം ദൈവത്തിനു വേണ്ടി

ദൈവത്തിനു വേണ്ടി
ബലിയർപ്പിച്ച പുരുഷോത്തമന്മാരെ
നിങ്ങളെക്കാൾ ഉത്തമ
പുരുഷോത്തമൻ ഭാരതഭൂവിൽ
ദൈവവിളികേട്ടുവത്ര
പശുവിനെ കണ്ടില്ല
ആടിനെ കണ്ടില്ല ,
കുരുതികൊടുത്തു പെൺമക്കളെ
നിഷ്‌ഠുരനായ പുരുഷോത്തമൻ

Sunday 24 January 2021

ചതിയന്മാർക്കു സ്ഥാന൦

 കഞ്ചാവും കള്ളും   

കുട്ടികളെ കിടക്കപ്പൊറുതി 

കരൾ  അവർ കവർന്നു

സ്വപ്നങ്ങൾ അവർ കവർന്നു

ഹൃദയങ്ങൾ പിടയുന്നു  

ഒരു കുഴിമാടത്തിൽ  വീണു...

അയാൾ പിച്ചും പേയും പറയുന്നു     

കിടുകിടാവിറയക്കുന്നു            


കരൾ  കവർന്നു ചാരായം ...

സ്വപ്നങ്ങൾ കവർന്നു കഞ്ചാവും 

പഞ്ചേന്ദ്രിയങ്ങളിൽ  ഈ 

ചതിയന്മാർക്കു സ്ഥാന൦ 


ഉടുതുണിയില്ലാതെ 

വളഞ്ഞു പുളഞ്ഞയാൾ 

പല ചടങ്ങുകളിലും വീണു...

പിച്ചും പേയും പറയുന്നു  


കരൾ  അവർ കവർന്നു

സ്വപ്നങ്ങൾ കവർന്നു

ഹൃദയത്തിൽ പോലും 

ആ ചതിയന്മാർക്കു സ്ഥാന൦                                                                                                                          vblueinkpot

നമ്മൾ ഒരു പ്രണയമരമായി


 ഒരു പ്രണയമരമായി 


നമ്മൾ വാനിലാടും രണ്ടു ശിഖരങ്ങൾ 

രാപ്പകലുകൾ കാറ്റിലാടി  മഴയിലാടി 

കണ്ടു എത്രയെത്ര വർണ്ണസ്വപ്നങ്ങൾ 

തങ്കസൂര്യൻ തന്ന പൊൻദീപവുമേന്തി 

പച്ച പിടിച്ചൊന്നായി താലമേന്തി  പ്രണയ

പ്രകാണ്‌ഡമായി എന്തും നേരിടാൻ പ്രാപ്തരായി 



ഭാവഭേദങ്ങളോടെ വന്ന ഋതുക്കളിൽ 

ഒരു  ഹൃദയമായി  നിൻമിഴികൾ എൻ 

മിഴികൾ എന്നും  തൊട്ടുതലോടി,

തളിർത്തുവാ കവട്ടയിൽ. കുഞ്ഞുപൂക്കൾ 

പ്രണയിച്ചു പ്രണയിച്ചു ഇനി താഴേക്കിറങ്ങാം 



കൂടുക്കൂട്ടാൻ പാടും കിളികൾ പാറിയെത്തി 

നോക്കി ,നമ്മൾ  കെട്ടിപുണർന്ന്  വേരുകളായി 

ഒടുക്കം മണ്ണിൽ   കരിയിലകളോട് പ്രണയ 

കഥകൾ പറഞ്ഞു പുഴയുടെയരികിലായി 

മനോഹര ഭൂവിൽ  ഒരു പ്രണയമരമാകാം.


Saturday 23 January 2021

നേർസാക്ഷികൾ .....

   നേർസാക്ഷികൾ 

അമ്പലം കത്തുന്ന പോലൊന്ന് 

തോന്നി ,എൻറെ ദൈവത്തിൻ 

പുണ്യവിഗൃഹം കത്തുന്നപോലെയും 

തോന്നി കാട്ടുമൃഗങ്ങൾ 

കരിയാന കൂട്ടങ്ങൾ 

നേർസാക്ഷികൾ .....


കത്തിച്ചു എറിഞ്ഞൊരു 

തീപ്പന്തം തിടമ്പേറ്റിയ 

ഒരു കാട്ടുകൊമ്പൻറെ മസ്തകം 

ഉരുക്കി ,മാംസത്തിന് ഗന്ധം 

രുചിച്ചവർ സുകവാസ കേന്ദ്രങ്ങളിൽ 

രമിക്കും  നേർസാക്ഷികൾ ....


മനുഷ്യത്വമില്ലാ കാഴ്ചകൾ 

കാടുകേറിയും തീർത്ത 

മനുഷ്യരെ ,ചങ്ങലയിലും 

തറച്ചആനയെ  ആറാട്ടിന് 

മുന്നോട്ടുകൊണ്ടുവരുമ്പോൾ 

തൊഴുകൈയോടെ ഞാനും 

ക്രൂരതകൾക്ക്   നേർസാക്ഷിയായി 


പശുവും പന്നിയും

  പശുവും പന്നിയും 

സ്നേഹ നദിയൊഴുകുന്ന 

മണ്ണില്ലിന്ന് പശുക്കാരനും 

പന്നിക്കാരനും വിഴുപ്പലക്കുന്നു 

നദിയിൽ ചാണകം കലക്കുന്നു 

മലവിസർജ്ജനം കഥകൾ 

മനമ്പുരട്ടുന്നു....കൊമ്പുകൾ 

തേറ്റപ്പല്ലുകൾ ഇടിച്ചുകോർക്കുന്നു.


ദുർഗന്ധ വിശ്വാസങ്ങൾ വഹിക്കും 

ഇവനെയൊക്കെ ഓടിക്കാൻ 

കെൽപ്പുള്ള കടുവകൾ 

കൊടിപിടിച്ചുയരുക .

സ്നേഹ നദിയൊഴുകണ൦ 

മണ്ണിൽ പശുവും പന്നിയും 

സ്വതന്ത്രരായി വാഴണം .


Friday 22 January 2021

ചുണ്ടിൽ ഒരു ചുംബനം

 ചുണ്ടിൽ ഒരു ചുംബനം 

ചുണ്ടിൽ ഒരു ചുംബനം 

തന്നൊരാ  അല്ലിചുണ്ടുകൾ 

ഉണ്ടാകുമാ നാട്ടുവഴയിലെ 

ക൦ബിളിനാരക ചോട്ടിൽ

ഒന്നുകൂടി  ചെല്ലണം. 


 

സ്നേഹിതേ നിൻക്കൂടെ പങ്കിട്ടു    

അലിഞ്ഞു കിനിഞ്ഞ ചുവന്നല്ലികൾ 

പകർന്ന പുളിയും മധുരവും തേടി 

ബാല്യത്തിലേക്ക്‌  ഓടി ചെല്ലണം.



പൊടിനീർ തുള്ളികൾ  കിലുങ്ങുന്ന

നാരകത്തോട് ഞെരുടി അതിൻ  

വാസനയിൽ   ഒരു ചുംബനം വാങ്ങണം ...

ആ  കംമ്പിളിനാരങ്ങാ 

പങ്കിട്ടു  അല്ലിച്ചുണ്ടിലെ 

ചുംബനം വാങ്ങണം ...


Thursday 21 January 2021

കിനാവിൻ തീരങ്ങളിൽ

 കിനാവിൻ തീരങ്ങളിൽ 

ഒരുമൂവാണ്ടൻ മാവിൻ 

കൊമ്പിൽ പൂവള്ളി 

ഊഞ്ഞാലിൽ ആടവേ 

ഞാൻ കണ്ടു ചൂളമടിക്കും ഒരു 

പഞ്ചവർണ്ണക്കിളിയെ.....


പ്രണയത്തിൻ ഒളിയമ്പെയ്തു 

ചില്ലകളിൽ ഓരോന്നിൽ 

പാറിപറന്നൊരു കിളിയോ 

മറഞ്ഞിരുന്നു മധുരിക്കും 

ഒരുമാമ്പഴം എനിക്ക് പകരം 

തന്നു പ്രണയത്തിൻ ഒളിയമ്പേറ്റു 

പാടി ദൂരേക്കു പറന്നുപോയി 

Wednesday 20 January 2021

അമ്മ പൈയേ നിൻ.

 കറുക തിനാൻ കൊണ്ടുപോകാം 

കുറുമ്പി പൈകിടാവിനെ കൂടെയെന്നും  

കറന്നു എടുത്തോട്ടെ നറും 

പല്ലൊന്നു അമ്മ പൈയേ നിൻ.


പാലുകൊടുത്തു പിള്ളാർക്ക് 

വാങ്ങണം പുസ്‌തകവും 

പാലുകൊടുത്തു വീട്ടിലേക്ക് വാങ്ങണം 

അരിയും പയറുo മാന്യമായെന്നും   

ആശിച്ചു ആൽമരച്ചോട്ടിൽ

ആശിച്ചു ആശിച്ചു കാതോർത്തിരുന്നു 

ആൽച്ചുവട്ടിൽ നിൻ കാൽപ്പെരുമാറ്റം  

കാതോർത്തിരുന്നു ,ആരുംകാണാതെ 

അകലെ നിന്നും നീ അരികെവന്നു 


പ്രണയത്തിൻ മധുരമാം പാൽപ്പായസ൦ 

ഒരു   വാഴയില കുമ്പിളിൽ എൻ ചുണ്ടിൽ 

നീ പകർന്നു തന്നു..

ചന്ദ്രികേ നീ പകർന്നുതന്നു.

 

ആ മോതിര വിരലാൽ ഹരിചന്ദന൦  

നെറുകയിൽ വരച്ചുതന്നു ,ഈശ്വര 

ചൈതന്യം ചുറ്റും നിറഞ്ഞിരുന്നു 


ആഘോഷമായിരുന്നു  ഹൃദയത്തിൽ 

ആൽമര പച്ചപ്പിൽ ഇണക്കിളികൾ 

കൊഞ്ചലുകൾ തുടർന്നു  


അതുകണ്ട്  ത്രിസന്ധ്യയിൽ

കർപ്പൂരഗന്ധമേറും കാറ്റും 

താരങ്ങളും  ദീപങ്ങളും 

ഒളിച്ചുകളിച്ചു ചിരിച്ചുനിന്നു.  

 




Tuesday 19 January 2021

ഒരു വികാരം ഇന്ത്യാ

വിജയക്കൊടിയുമായി 

തകൃതിയോടെ ആടും  

ഇന്ത്യൻ പുലികുട്ടികൾ

തട്ടി മുട്ടി കൊട്ടി  

പന്തുകൾ പായിച്ചു 

വെട്ടിപ്പിടിച്ചു ട്രോഫി 

ഉയർത്തി മുത്തമിട്ടു 

ഒരു വികാരം ഇന്ത്യാ 

പുലികുട്ടികൾ 

പതിനൊന്നുപേർ 

ചുവടുവെച്ചാടി 

കങ്കാരുവിൻ  കളിതട്ടിൽ 

നീണ്ട കൈയടിവാങ്ങി 

ഹൃദയത്തിൽ ചേർത്തുവരച്ചു 

ഒരു  വികാരം ത്രിവര്‍ണ്ണപതാക.


Monday 18 January 2021

വേഷമാടും പൂവേ

 വേഷമാടും പൂവേ  

കണ്ടാൽ മിണ്ടാതെ പോകാൻ 

കഴിയില്ല കരിവേഷമാടും പൂവേ  

കണ്ടുകൂടായ്മയില്ല പച്ചത്തണ്ടിലെപ്പൂവേ 

കണ്ണോടിക്കവെ കരിമിഴികളിൽ 

കണ്ടത് കണ്ണീർക്കണങ്ങളോ...

 മുത്തുകളോ പൂവേ 

പ്രകൃതിതൻ  വിലാപവും പ്രണയവും

മൃദുദളങ്ങളിൽ ദിനരാത്രം ഭംഗിയോടെ 

കെട്ടിയാടു൦ ഹേ ,പനിനീർപ്പൂവേ 

കലയിലൂം കവിതയിലും നീ അത്ഭുതം!  

മരിച്ചമുടിയുടെ മുഖംതേടി.

 മരിച്ചമുടിയുടെ മുഖംതേടി.


കവിക്കൊരു മുടിനാരുകിട്ടി
അയാളുടെ മാറിൽ ഇളകി
ഉരുണ്ട ചുരുൾ മുടിയുടെ
മുഖംതേടി എഴുതിത്തുടങ്ങി

ആ മുടിയുടെ ഒരറ്റത്ത്
കാളിയുടെ മുഖമാകാം
ചിലപ്പോള്‍ ദേവിയുടെ
മുഖമാകാം...ഉറച്ചുവിശ്വസിക്കാം
അത് പെണ്ണിൻ മുടിതന്നെ.


പാറിയെത്തിയ ആ കറുത്ത
നീണ്ടമുടിയുടെ പാദത്തിൽ,
ഗന്ധംകിട്ടി മുല്ലപ്പൂമ്പൊടിയാകാം,
കൃഷ്ണ തുളസ്സിതളിരിലകൾ ആകാം

തഴുകവേ മുടിയുടെ നടുവിലൊരു
കുളിരു൦ കിട്ടി, ചാറ്റൽ മഴയിൽ
തേച്ചുകുളിച്ച എണ്ണയാകാം
ഊറിപ്പോയ രക്തപ്പശയാകാം...
മരിച്ച മുടിയുടെ കവിതകിട്ടി .
Vinod Kumar V

Sunday 17 January 2021

മോഹങ്ങളാം പട്ടങ്ങൾ

 മോഹങ്ങളാം പട്ടങ്ങൾ 

മോഹങ്ങളെ നിങ്ങൾ അഴകുള്ള  

പട്ടങ്ങളായി താരാപഥങ്ങളിൽ പാറുക.

ഉത്സാഹ ആവേഗങ്ങൾ ഉയരെ 

പൊട്ടിയ നൂലുകൾ കൂട്ടി 

കെട്ടിയ ഹൃദയമാം നൂലുണ്ടയിൽ 

നിന്നും മേൽക്കാറ്റിൽ എത്തുന്നിതാ .

വാനം നോക്കിയോടുനിതാ   

കഥന മേഘങ്ങളേ ഇനിയും 

ഇടിമിന്നൽ  പ്രവാഹത്തിൽ 

എരിക്കരുതേ ഉയരങ്ങളിൽ  

അഴകുള്ള മോഹങ്ങൾ പാറിപ്പറക്കട്ടെ 

Friday 15 January 2021

നീ പൂവല്ല പൂവല്ല സൂര്യകാന്തി

 പൂവല്ല പൂവല്ല  നീ സൂര്യകാന്തി

എൻ  മനോരാജ്യത്ത്‌ എപ്പോഴും 

ഏകമുഖവുമായി ഉദിച്ചുനിൽക്കും 

ഇക്കാണും മണ്ണിലെ സൂര്യനല്ലോ

ചുംബിക്കാൻ  കഴിയുന്ന സൂര്യനല്ലോ  

പുൽകി പൂമ്പാറ്റകൾ മിണ്ടുന്ന സൂര്യനല്ലോ 

പൂവല്ല പൂവല്ല നീ സൂര്യകാന്തി.

ഈ കാണും മണ്ണിലെ  സൂര്യനല്ലോ 


വാടാനിരകളായി പാടമാകെ

ഒരായിരം ഒരായിരം  സൂര്യനല്ലോ 

സൂര്യസ്ഫുലിംഗങ്ങൾ മിന്നുമായിതളുകൾ  

വര്‍ണ്ണശബളമാമിഴികളല്ലോ.  

കാറ്റിലാടവേ കൃഷ്ണമണികളിൽ 

തുളുമ്പുന്ന എണ്ണക്കണികകൾ   

ഉരുകിയൊലിക്കും കണ്ണീരല്ലോ 

പൂവല്ല പൂവല്ല നീ പ്രിയ സൂര്യകാന്തി. 

ഈ കാണും മണ്ണിലെ  സൂര്യനല്ലോ 

Thursday 14 January 2021

വെള്ളത്തിലാശാനുണ്ടേ

  വെള്ളത്തിലാശാനുണ്ടേ 

ചെല്ലപ്പനാശാൻറെ മുറ്റത്തടപ്പില്ലാ 

ചെപ്പിൽ  ഏതാണ്ട് നെല്ലിപ്പലകയോളം  

ചേറുകലങ്ങിയ വെള്ള൦ തുള്ളുന്നുണ്ടെ  ..

ചുറ്റും വെള്ളത്തിലുണ്ടായ പച്ചപായലുണ്ടെ  

ചടുലമായി ചുവടുവെച്ചു ചാടിതുള്ളുന്ന  

ചേലുള്ള വെള്ളത്തിലാശാനുണ്ടേ ...


ചെല്ലപ്പനാശാൻ താഴ്ത്തിയിട്ട തൊട്ടിയിൽ 

ചാടി കയറി വെള്ളത്തിലാശാൻ 

പല്ലക്ക് പോലതുതോന്നി മുമ്പോട്ടും 

പിൻമ്പോട്ടും നീങ്ങി കണ്ണാടിവെള്ളത്തിൽ 

തുള്ളികളിച്ച ചങ്ങാതം പറഞ്ഞു വിതുമ്പി.

ഇന്ന് കിടക്കപ്പൊറുതി പോയി 


ചൊടിച്ചുകൊണ്ടു ചുഴറ്റി കപ്പിയും 

തൊട്ടിയും നശൂലം പറഞ്ഞൊരേറും.

കണ്ണുതള്ളിപ്പോയി ഞരങ്ങും കപ്പിയും 

കയറുമായി പറന്നുപോയി വീണതോ 

കരിഞ്ഞുവീണൊരു വാഴത്തടത്തിൽ.


വെള്ളിച്ചരടുകൾ തീർത്തു വാനം 

തുന്നിച്ചേർക്കും തോടും കുളവും കിണറും 

ആ നേരം എള്ളിട എഴുന്നേറ്റുനടക്കാൻ 

കാലുകൾക്കാവുമോ  കണ്ണീരിൽ  

കരിയിലകളിലൊളിച്ച വെള്ളത്തിലാശാന് ?


Wednesday 13 January 2021

പൂമരത്തിൻ ചില്ലകൾ

 പൂമരത്തിൻ ചില്ലകൾ 

താലോലിച്ചു താലോലിച്ചു 

ആകാശം കാട്ടി 

പൂക്കളെ മുകിലിനെ 

തൊടാൻ കഴിയുമാ 

ഉയരത്തിലെത്തിച്ചു .


പൂമരത്തിൻ ചില്ലകൾ 

താലോലിക്കവേ കാറ്റു 

വന്നു ,മഴ വന്നു 

കുളിപ്പിക്കവേ 

കിളികൾ പാടി 

കൊഞ്ചിച്ചു തലയിൽ 

വെച്ചുകൊന്നു.






നിശബ്ദത

  നിശബ്ദത

നിശബ്ദത എങ്ങും നിശബ്ദത.

മുഖമൂടിവെച്ചോരു വാനം

നിശബ്ദം നിന്നു, മേഘങ്ങളാൽ

നക്ഷത്ര പുഞ്ചിരി മറഞ്ഞു

നിശബ്ദത എങ്ങും നിശബ്ദത

കിളികൊഞ്ചലുകൾ കേൾക്കാ 

മരചില്ലകൾ മഞ്ഞിൽ വിളറിനിന്നു 

മുഖമൂടിവെച്ചോരു പൂവും

വിടരാതെ നിശബ്ദം നിന്നു

അഴകുള്ള പുഞ്ചിരി കാണാൻ

കഴിയാതെ ഇരമ്പു൦ തേനീച്ചകൾ

മൗനം തുടർന്നു ...ആ തീരം കണ്ട് 

തിരയിളകാത്ത കടലും നിശബ്ദം.


ഇനി എത്രനാൾ തുടരും 

ഒരു കാറ്റുവീശിയെങ്കിൽ 

ഇടിമിന്നൽ ചിതറി

വാനം പൊട്ടിക്കരഞ്ഞു

നൂൽ മുത്തുകൾ പൊഴിഞ്ഞു

 ചെങ്കതിരോൻ ചിരിച്ചു

മഴവിൽ തീർത്തൊരു മഴയിൽ 

പൂവിനെ തൊട്ടുണുർത്തി

കിളികൊഞ്ചലുകൾ നിറഞ്ഞു

തീരംനോക്കി തിരയിളകി കളിച്ചു ...


ഈറതൻ ഉല്‍പ്പന്നമാണേ

 കിട്ടാവുന്ന ഈറപ്പുല്ലുകൾ

ഒക്കയും കീറി മെടഞ്ഞു
കൂട്ടിയ വട്ട കൊട്ടയും
മൊറതൊപ്പിയുമായി
നിത്യവും എത്തും ഊരിലെങ്ങും
ആ കിഴവി കല്യാണി തള്ള
അപ്പുറം ഇപ്പുറം ഓട്ടയുണ്ടോന്നു
നോക്കിവാങ്ങുന്നവർ
നോക്കണേ ആ കണ്ണിലെ
കണ്ണീര് കാണുക ,തല
നിറച്ചു വെച്ചൊരു ഭാരം.
വാങ്ങുക നല്ല ഈടാർന്ന്
ഈറതൻ ഉല്പ്പന്നമാണേ

Sunday 10 January 2021

ആ ഉമ്മക്ക് വേണ്ടി

 ആ ഉമ്മക്ക് വേണ്ടിയൊരു മകനുണ്ട് 

ഉരുൾപൊട്ടുന്ന നെഞ്ചകവുമായി 

കണ്ണീർമഴയിൽ തുറുങ്കിലടയ്‌ക്കപ്പെട്ട 

ആ ഉമ്മക്ക് വേണ്ടിയൊരു മകനുണ്ട് 

അവൻറെ ഉമിനീരിൽ സ്നേഹമധുരമുണ്ട് 

ആ ഉമ്മക്ക് വേണ്ടിയൊരു മകനുണ്ട് 



അവനാണ് സിംഹം അവനാണ് സിംഹം 

ഒരേവയറ്റിൽ പിറന്നവർ  കണ്ണുമടച്ചു 

കെട്ടവൾ എന്നു ചോല്ലുമ്പോൾ 

ഉയരട്ടെ മകനേ നിൻറെ ഗർജ്ജനം.

ആ അമ്മക്ക് വേണ്ടി ഉയരണം

സ്നേഹത്താൽ  കെട്ടിപ്പുണരണം 

കണ്ണനെ പോലെ  ആ കാരാഗൃഹമുടക്കണം 

കംസൻറെ ചങ്ക് പറിക്കണം ..

ആ ഉമ്മക്ക് വേണ്ടിയൊരു മകനുണ്ട് .


കണ്ണീർമഴ

 കണ്ണീർമഴ

കണ്ണീർമഴയെ മുത്തമിട്ടു

ഉരുകും സൂര്യൻ തീർത്തു

ഒരു വർണ്ണ മാരിവില്ല്

കണ്ണീർമഴയെ മുത്തമിട്ടു

അലയും കാറ്റു തീർത്തു

മിന്നും ആലിപ്പഴ൦

വീഴും വഴികൾ തീർത്തു.

കണ്ണീർമഴയെ മുത്തമിട്ടു

കെട്ടിപുണർന്നു ഞാൻ 

മരുഭൂവിൽ നിന്നെ 

കൊഞ്ചിക്കും ഒരു 

പ്രേമവൃക്ഷം നട്ടു.

കാറ്റേ നീ ഒരു കാട്ടു പറവ

 കാറ്റേ നീ ചൂളമടിച്ചു  

പാറിപ്പറക്കും ഒരു കാട്ടു പറവ 

കാറ്റേ  നിന്നെകണ്ടു ഞാൻ 

കുളിർക്കാറ്റെ നീ ഇട്ട 

വെള്ള മുട്ടകൾ മിന്നുമാ  

ആലിപ്പഴങ്ങൾ അല്ലേ...?  


 ഈ പുല്‍ത്തകിടിമേലെ  

ഞാൻ എത്തിനോക്കവെ 

നീ പാറിപ്പറനെത്തി 

എൻറെ രോമകൂപങ്ങളിൽ 

കൊത്തിവലിച്ചു 

കോരിത്തരിപ്പതേകിയില്ലേ 


മൃദുലമാതൂവലാൽ ഒപ്പം 

ഒപ്പിത്തലോടി ചിറകുകൾ വീശി 

പോകവേകണ്ടു ചാരത്തു 

ചേലൊത്തു ഒഴുകുന്ന 

പുഴയിൽ ഓളങ്ങൾ 

തീർക്കുന്ന നിൻ നിഴലും .


പൂമരചില്ലയിൽ ആഘോഷമാക്കും 

കരിയിലകൾ കൊത്തിപ്പറക്കും  

ലോകമാകെ ചലിക്കുമീ ശ്വാസമായി

ഹൃദയക്കൂട്ടിൽ ചേക്കേറും   

കാറ്റേ നീ  ഒരു  കാട്ടു പറവ 


Saturday 9 January 2021

പൈൻ മരപെണ്ണ്

 അഴകുള്ള നുണഞ്ഞലിയുന്ന 

പഴങ്ങൾ കൊതിച്ചു ചോദിച്ച 

തളിരിട്ട ആ പൈൻ മരപെണ്ണ് 

ആകാശത്തേക്ക് നോക്കിനിന്നു 


ആലിപ്പഴങ്ങൾ ആരോ 

എറിഞ്ഞു കൊടുത്തു 

കൈകൾ നീട്ടിപിടിച്ചു 

ചുംബിച്ചു നിൽക്കവേ   


 കള്ള കാറ്റേ നീ കവരാൻ 

വന്നപ്പോൾ കൈത്തണ്ടയിൽ 

കാണാതെ ഒളിപ്പിക്കവേ  

നീഅവളെ കെട്ടിപ്പുണർന്നു 

അടിമുടി ഇളക്കി ചിരിച്ചു 

മഞ്ഞുമലയിൽ നിങ്ങൾ 

പ്രണയിച്ചു മധുരം രുചിച്ചു 

..

Wednesday 6 January 2021

വിടവാങ്ങൽ

  വിടവാങ്ങുവാൻ കഴിയില്ല


വിടവാങ്ങുവാൻ കഴിയില്ല

വാനിൽ നിന്ന്, 

വിടവാങ്ങുവാൻ കഴിയില്ല

ഭൂവിൽ നിന്ന്  

വിടവാങ്ങുവാൻ കഴിയില്ല

നൺപ്പുള്ള  ഓരോ പുൽനാമ്പിടും 

ഈ കാണും വഴികളിൽ നിന്ന് 

സ്നേഹിക്കുമോരോ മനസ്സിൽ നിന്ന്     

വിടവാങ്ങുവാൻ കഴിയില്ലെന്ന് 

സൂര്യൻ എന്നും പറഞ്ഞിരുന്നു.



കടലിനരികെയേറക്കുറേ മേഘപുതപ്പു 

മൂടി  പ്രദോഷ സൂര്യൻ  ചിരിച്ചുനിന്നു .

ചേക്കേറും കിളികൾ ചാരെ 

ഗദ്ഗദം ആശംസപാടി ചെന്നു.

കണ്ണിണകൾ പൂട്ടി ചെംതാമര

ചെണ്ടുകൾ കരഞ്ഞിരുന്നു.

ദീപങ്ങൾ ഒരുക്കി ഒരായിരം 

താരങ്ങൾ മിന്നുന്നു.

ഇഷ്ടാർത്ഥം  സൂര്യനും 

വിടവാങ്ങിപോയെന്നോ ?


രാത്രിമഴയിൽ കനവുകണ്ടു 

കണ്ണെഴുതി പൊട്ടും  കുത്തി 

വെള്ളചേല ചുറ്റി മുല്ലകൾ

ചന്ദ്രോദയം കാത്തുനിന്നു.

രാപ്പാടികൾ പാട്ടു തുടർന്നു

മിന്നാമിന്നികൾ പാറവെ 

ഇരുട്ടിലും വെളിച്ചമായി 

ഞാനുണ്ടെന്നും ....സൂര്യൻ 

എന്നും പറഞ്ഞിരുന്നു.

Vinod Kumar V

കരിയിലകൾ പറഞ്ഞത്

 കരിയിലകൾ പറഞ്ഞത്

പൊക്കിള്‍ക്കൊടി തണ്ടിൽ

ആടിയാടി ഒരു പൂവ് വന്നുവീണു.

ഇതളുകളാം ചോരച്ചുണ്ടുകൾ

ഇളക്കി ,കുഞ്ഞോമൽ

പൂവ് കരയവേ, മുറുമുറുത്തു

താരാട്ടുപാടി ഉമ്മവെച്ചു.

കരിയിലകൾ പറഞ്ഞത്

ഉറുമ്പുകൾ ഉറങ്ങാതിരുന്നു.


അച്ഛൻ  വീട്ടിലെ

വന്മരങ്ങൾ അറിഞ്ഞില്ല

അമ്മ വീട്ടിലെ

വന്മരങ്ങൾ അറിഞ്ഞില്ല.

തണലേകാത്ത മരങ്ങളെ

നിങ്ങൾ ഉറുമ്പരിച്ചു വീഴും

പെറ്റവയറിനു വേണ്ടാത്ത

കുഞ്ഞേ നിന്നെ ഉമ്മവെച്ചു

കൊന്നത് കരിയിലകൾ....

Tuesday 5 January 2021

धरती पुत्र

 धरती  पुत्र    

മണ്ണിനെ അറിയും 

മണ്ണിൻറെ പുത്രൻ  

മുട്ടിലിഴഞ്ഞു മനക്കരുത്തിൽ 

മണ്‍വെട്ടി ഉയർത്തി 

മണ്ണുവെട്ടി നനച്ചു നട്ടു

മുളപ്പിച്ചു പച്ചപ്പ് 

താരതമ്യമില്ലാത്ത  

ആ കൃഷിക്കാരൻ 


Monday 4 January 2021

പുഷ്പവിലാസ൦ തേടി

 പുഷ്പവിലാസ൦ തേടി

പൂക്കളെ ,പുഷ്പവിലാസ൦ തേടി 

വിശാലമാം  പാഴ്‌നിലങ്ങളിൽ

വിദൂരമാം പാതയോരങ്ങളിൽ 

അലയാൻ ഇഷ്ടമുള്ള ഏകനാ-

മൊരു വഴിപോക്കൻ ഞാൻ.


കാറ്റിലാടും രോമാഞ്ചിതയാ൦ നിന്നെ 

എല്ലാവരും കാണുവാൻ  മാത്രമായി 

എടുത്ത  ചിത്രങ്ങളിൽ നോക്കവേ,

തിരിച്ചറിഞ്ഞു നിൻ പൂവദനത്തിലെ  

കണ്ണുനീര്‍ തുള്ളികൾ  മുറിപ്പാടുകൾ.

  

   

Sunday 3 January 2021

കാതരയാം പൈങ്കിളി

 കാതരയാം പൈങ്കിളി

കാറ്റിൽ കൂട്ടം തെറ്റി 

കാട്ടിലെ  പാലൂറും 

കരിമ്പാലയിൽ എത്തി 

കാതരയാം പൈങ്കിളി

കരയുന്നെ കേട്ടു ...

 


കാറ്റുവന്നു തഴുകി പോകവേ   

അടർന്ന പൂക്കളിൽ 

കണ്ടുനിൻ മിഴിനീർ തുള്ളികൾ 

പറക്കാൻ കഴിയാതെ 

കാലുകൾ പാലക്കറയിൽ  

ഒട്ടിപ്പോയി യക്ഷിപ്പാല 

നിൻ ചോരനക്കി തുടങ്ങി 


കൂട്ടത്തിൽ ചേക്കേറാൻ കഴിയുമോ 

ചിന്താവിഷ്ടയാം കാട്ടുപക്ഷി 

വർണ്ണചിറകുകൾ വിടർത്തി 

ശക്തിയിൽ വീശി കാറ്റിൽ ആ ചില്ല 

അടരവെ പക്ഷി വീണ്ടും പറന്നുപൊങ്ങി 


എഴുതണം എൻ ചിന്തകൾ മാത്രം.

  എഴുതണം 

എഴുതാനുണ്ട് എന്തുമാത്രം 

കഥയോ കവിതയോ 

എന്ന് ചിന്തയില്ലാതെ 

എഴുതണം എൻ ചിന്തകൾ മാത്രം.

  

കൈപ്പിടിയിൽ വേണം 

നിറമുള്ള പൂക്കൾ എന്നും 

ഒപ്പം  തുടിക്കണ൦ എൻ 

ഹൃദയമാം മഷിക്കുപ്പിയും  

Saturday 2 January 2021

പടിവാതിലിൽ വന്നൊരാ പനിനീർപ്പൂവുകൾ

 പടിവാതിലിൽ വന്നൊരാ 

പനിനീർപ്പൂവുകൾ പിന്നെയും

പിണങ്ങി പരിഭവം പറയുംപോലെ..


ഒരു കൈക്കുമ്പിൾ കുളിർ 

ജലം തളിച്ച് തഴുകവേ ചെം 

ഇതളുകൾ തുടിച്ചു ഹൃദയംപോലെ  


അതിൻ  ചൊടിയിലെ ചുവപ്പിൽ 

മയങ്ങി എൻ കണ്ണുകൾ 

ചിമ്മിപ്പാറുമാ  ചിത്രശലഭംപോലെ...


പടിവാതിലിൽ വന്നൊരാ

പനിനീർപ്പൂവുകളിത്തിരിനേരം കൊണ്ടു  

ഇണങ്ങി കുണുങ്ങി ചിരിക്കു൦പോലെ... 

Friday 1 January 2021

പുതുവത്സര ലഹരി

 പുതുവത്സര ലഹരി 

ആഘോഷങ്ങളും ആശംസകളും 

നേർന്നു നേരം വൈകി കിടന്നുപോയി 

എഴുന്നേറ്റപ്പോൾ  വാനിടം വാഴുമാ 

സൂര്യനെ പുതുപുലരിയിൽ കാണാതെപോയി.



പുതുവത്സര ലഹരി കാലാകാലം കൂടിപ്പോയി 

സപ്തവർണങ്ങൾ നിറച്ച പത്രവാർത്തകൾ നോക്കി  

മയക്കുമരുന്നു൦ മദ്യവും ഞരമ്പുകളിൽ ഒപ്പം

കാമഭ്രാന്തുകൾ കൂടുന്ന രാവുകൾ  മാത്രമായി.




പൂക്കളെ കാണാതായി കിളിപ്പാട്ടുകൾ കേൾക്കാതായി 

വഴികളിൽ വെടിമരുന്നിൻ  പുകചുരുളുകളിൽ  

പുലർകാല ശലഭങ്ങൾ  പിടയുകയായി   

സൂര്യനെ പുതുപുലരിയിൽ കാണാതെപോയി 


മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...