Showing posts with label Poetry from vblueinkpot. Show all posts
Showing posts with label Poetry from vblueinkpot. Show all posts

Sunday, 9 August 2020

കൊച്ചരിപ്രാവ്

വാതുക്കൽ കൊച്ചരിപ്രാവ്



ചില്ലക്കൊമ്പിൽ  നിന്നും പറന്ന്


എന്റെ ചില്ലുജാലകത്തിനരികെ 


വന്നു ഉച്ചവെയിലിൽ കുറുകിക്കുലുമ്പി 


ഒരു തവിട്ടുനിറമുള്ള കൊച്ചരിപ്രാവ്. 




ചിറകുകൾ പതുക്കിയിരുന്നു  കുറുമ്പി


കഴുത്തുചരിച്ചു ചേലുള്ള ചേഷ്ടകൾ കാട്ടി 


ചേവടികളിലുയർന്നു  ഏറുകണ്ണിട്ടെന്നെനോക്കി  


അടുപ്പംതോന്നി ചിത്രമൊപ്പിയെടുത്തു 




ഇത്തിരി വാരി നൽകി പാട്ടിലാക്കാൻ 


അരുമയാമവളുടെയരികിൽ ചെല്ലവേ 


മുകളിലേക്ക്‌ സൂര്യ താപനമേല്കുവാൻ 


ചിറകുകൾ വിടർത്തി പറന്നുവാപ്രാവ്.



Monday, 1 June 2020

സ്നേഹമഴ

ഇള൦ വെയിലുമാഞ്ഞു
കുടയെടുത്തകൂട്ടുകാരനോടൊപ്പം
ഉന്തിയും തള്ളിയും കഥകൾ
പറഞ്ഞു രസിച്ചുപോകുന്നേരം
ഞാറുകൾ പകുതിവെള്ളത്തിൽ
പൊടിമീനുകൾ മിന്നികണ്ടതിൽ
ചാടിക്കളിച്ചു പച്ചമെത്തവിരിച്ച
വരമ്പിലൂടെ ചാടിക്കളിച്ചു
തുണിസഞ്ചിയും തോളിലിട്ടു
സ്കൂളിലേക്കുള്ള ആ വഴിയിൽ
കാത്തിരുന്നെത്തും
സ്നേഹമഴ 


മഴയെ 
ഓർത്തുപോയി ആ മഴയെ 
നനഞ്ഞോടി പാടവരമ്പിലൂടെ 
ചെന്നു വലിയ മവിൻചോട്ടിൽ, 
നനഞ്ഞ ചിറകുകൾ വീശിചിലക്കും  
കൊമ്പിൽ ഇരുന്നു തിന്നുന്നു
തത്തകൾ തത്തച്ചുണ്ടൻ മാമ്പഴ൦. 
കുളിർക്കാറ്റിൽ കാത്തു നിൽപ്പൂ 
ഈറനാ൦ മേനികുളിർപ്പിച്ച കാറ്റേ 
നീ പൊഴിച്ച്  തരുമോ എനിക്കും 
ഒരു മധുരിക്കും മണമുള്ള മാമ്പഴം 
മഴനനഞ്ഞു രുചിക്കുമ്പോൾ 
ചിത്ത൦ നിറഞ്ഞു നനയും ആ മഴയും 
മാവിൻചോടുംമധുരം നിത്യം മധുരം 

Monday, 24 February 2020

പൊന്നിൻ പൊന്നിലം

പൊന്നിൻ പൊന്നിലം
പൊന്നിൻ നിറമുള്ള കുന്നിൽ
പൊന്നു  വിലയുള്ള പൊന്നിലം
ആ പൊന്നിലത്തിൽ 
പൊന്നിൻ നിറമുള്ളനെൽക്കതിരുണ്ടെ. 
പൊന്നിൻ നിറമുള്ള വള്ളികളിൽ
പൊന്നിൻ നിറമുള്ള പൂക്കളുണ്ടെ
പൊൻ ശലഭങ്ങൾ പാറിപ്പറന്നാടുന്നെ  കണ്ടെ.
അടപടലെ പൊന്നുപൂശിയ വാഴപ്പഴവും
വാഴത്തടത്തിൻ ഓരൊത്തു
പൊൻ കൊലുസ്സിട്ട  മഞ്ഞൾ
ചെടിയും കാറ്റിലാടിനിന്നെ.

പൊന്നോലകൾക്കിടയിൽ
കണ്ടു കാണാപ്പൊന്നേ ഓ ..പെണ്ണെ .
ഇത്തിരി പൊന്നുപോലും
ചാർത്താത്ത, പഞ്ചവർണ്ണക്കിളിയെ .
നിൻ കഴുത്തിൽ ,പൊൻ താലി ചാർത്തിടാൻ
ആ ചെങ്കതിരോൻ  വന്നേ
പൊന്നിൻ നിറമുള്ള  കുന്നിൽ
പൊന്നിൻ നിറമുള്ള ആ പൊന്നിലം.

Sunday, 23 February 2020

തെരുവോരങ്ങളിൽ

തെരുവോരങ്ങളിൽ നിറയെ
കാഴ്ചകൾ കടകൾ കുപ്പിവളകൾ
കളിക്കോപ്പുകൾ ബലൂണുകൾ.
തിരുവുത്സവത്തിൻ ഗാഥകൾ .
വർണ്ണത്തോരണങ്ങൾക്കിടയിലൂടെ
നോക്കിയപ്പോൾ കണ്ടൂ
കരിവാളിച്ചമുഖങ്ങൾ
കിടക്കപ്പൊറുതിയില്ലാത്ത
ചേരികൾ കൂട്ടക്കരച്ചിലുകൾ ,
കടിപിടികൂടുന്നപട്ടികൾ,പന്നികൾ
അതുകാണാൻ കഴിയാവിധം മറയ്‌ക്കാം
നിറയട്ടെ വർണ്ണതോരണങ്ങൾ
മറക്കാം നടക്കാം ആ തെരുവിൽ.
ദൂരെ കാണും മണിഗോപുരംനോക്കി.

Wednesday, 12 February 2020

പ്രണയമെന്നത് എന്താകാം ?


Biologically heart said "lub dub"
Poetically I heard "love love"
പ്രണയമെന്നത് എന്താകാം ?
കല്യാണസൗഗന്ധിക പൂവാണോ..അല്ല
കാക്കപ്പുള്ളികൾ വീണ താജ്മഹളോ..അല്ല
അകലെയായി കാണും താരാപഥമോ ,

വിലപ്പെട്ട രത്നകല്ലുകളോയല്ല ...

തീർച്ചയായും, എപ്പോഴുംതുടിക്കും
ഹൃദയം അമൂര്‍ത്തമാ൦
അലിവേകിയോരോ
കോശങ്ങൾ തൻ കാതിൽ
മധുരമായിമൊഴിഞ്ഞതു ---"LUB DUB"


അതിൽ പലജാതി ക്യാൻസർ ഇല്ല
ആസിഡ് അറ്റാക്കില്ല ...
സ്നേഹക്കുളിർമാത്രം
ചോപ്പുള്ള മാൺപെഴും ഹൃദയം 
കേട്ടവർ ശൃംഗാരമോടെ  പറഞ്ഞു
ഹൃദയത്തിൽ കേട്ടത്  "Love Love "
ആ ഹൃദയ൦ അനുപമ പ്രണയം.


Tuesday, 11 February 2020

ഉന്തു൦ വലിയും

ഉന്തു൦ വലിയും
ആറ്റം മുതൽ ആകാശ ഗംഗവരെ
തുടരുന്ന ഉത്‌കൃഷ്ടമാം സിദ്ധാന്തം
"ഉന്തു൦ വലിയും "
ഉന്തും വലിയും തുടർന്നു
ഒരു വൃത്തപരിധിയിൽ
ചുറ്റിക്കറങ്ങുമ്പോൾ കോടിക്കോടി
ഗോളങ്ങൾ ഉന്തും വലിയുമായി
ഗോഷ്ടികൾ കാട്ടിച്ചിരിക്കുന്നു .
ആകാശത്തേക്കു നോക്കുമ്പോൾ
മേഘങ്ങൾ തുടരുന്നു ഉന്തും വലിയും
ഈ ഭൂമി കുളിരുന്നു
മണ്ണും കല്ലും ഉന്തി മാറ്റി
പുഴകൾ ഒഴുകുന്നു
നീലക്കടലുകൾ അലറിവലിക്കുന്നു.
കരയിൽ ജീവജാലങ്ങൾ ഉന്തുന്നു
പുതു പിറവികൾ നിറയുന്നു
മരണം അവ വലിക്കുന്നു.
വിശ്വാസ പ്രമാണങ്ങൾ ചിലർ
കൂടുതൽ ഉന്തുന്നു
ശാസ്ത്രങ്ങൾ അവ വലിച്ചുകീറുന്നു .
ഭരണപക്ഷം ഉന്തുന്നു
പ്രീതിപക്ഷം വലിക്കുന്നു.
കൊടികൾ കീറുന്നു നാട്ടുന്നു
ഉന്തും വലിയും തീരാത്ത
ത്രികാലങ്ങളിൽ ഇതുകലികാലം.
സർവ്വപ്രപഞ്ചമെ നീ നിറക്കും
ഉന്തും വലിയും .....
ചിലതൊക്കെ മനസിൽ നിറഞ്ഞപ്പോൾ
ഉന്തിയെഴുതുന്നു......
എഴുതാനില്ലെങ്കിലോ
ഉള്ളിലേക്കുവലിയുന്നു.

Sunday, 9 February 2020

പറയാൻ മറന്നത്

ഞാൻ പറയാൻ മറന്നത് 
ഞാൻ പറയാൻ മറന്നത്
നിൻ മിഴികൾ അറിഞ്ഞു
ആ കണ്ണീരൊപ്പുവാൻ
സ്നേഹവസന്തം തന്നു.
ചെമന്നപൂ ചൊടികളിൽ
വീഴുമൊരോ മുത്ത്
കണികകളിൽ കരിമഷികലർന്നു.
ഒരു കാമുകഹൃദയം  തുടിച്ചു
നിർനിദ്ര രാവുകൾ തീർത്തു 
താളലയമോടെ എഴുതി
പാടി നിനക്ക് പകർന്നു
പറയാൻ മറന്ന പ്രണയം

Saturday, 8 February 2020

കാറ്റിന്നുണ്ട് ഗദ്ഗദം.

പ്രണയക്കാറ്റിൻ  ഗദ്ഗദം .  
അംഗോപാഗം പരിമണമേറിയ പൂവിനെ
പ്രണയിച്ച കാറ്റിൻറെയന്തരംഗം,
രാപ്പകലുകൾ സ്നേഹക്കരകൾ താണ്ടി
നിറയെനനഞ്ഞ മഴയുടെനിനവിൽ ,
നിറങ്ങൾ വിതറിയ മഴവിൽകനവിൽ
മൊഴിയും ഓടക്കുഴലിൻ
ഗാനമധുരവുമായി
ദൂരേക്കു ദൂരേക്കു അകലും
ആ കാറ്റിന്നുണ്ട് എന്നും ഗദ്ഗദം.

വർണ്ണക്കിളികൾതൻ കൊഞ്ചലും കേൾക്കാറില്ല
കുണുങ്ങി കിങ്ങിണികിലുക്കുമാപുഴകളെ നോക്കാറില്ല
ഇളകിമറിയും അലകളിൽ പതഞ്ഞുയരും
കടൽച്ചുഴിയുടെ ലഹരിയിൽ ,കൗതുകം തോന്നാറില്ല.
അനന്തവിഹായസിലുയരും 
ദൂരേക്കു ദൂരേക്കു അകലും
ദൂരേക്കു ദൂരേക്കു അകലും
പ്രണയക്കാറ്റിന്നുണ്ട്  ഗദ്ഗദം.

കടൽ കടന്നു മലകടന്നുമരുഭൂവിലെത്തി
ചുട്ടുപൊള്ളും വെയിലിൽ നീറി ,
അഭിലാഷങ്ങൾ ശൂന്യമായി,
വിതുമ്പി തേടുകയായി വിരഹാനുരാഗവുമായി
മരുപ്പച്ചയിലാ പരിമണമേറിയ പൂവിനെ 
കണ്ടെങ്കിൽ പകരാം ഈ ജീവശ്വാസം ....
ഞാൻ അറിഞ്ഞു സ്നേഹക്കരകൾ
താണ്ടിയ ആ പ്രണയക്കാറ്റിൻ  ഗദ്ഗദം .
വിനോദ് കുമാർ വി

വിനോദ് കുമാർ വി

Friday, 7 February 2020

വിശപ്പ്

ദേവവൈദ്യന്മാർ
വിശപ്പിൻ മരുന്നുകൾ
കുറിച്ചു നൽകി.
അതുകഴിച്ചവർ
വീർത്തു വീർത്തു
കൊഴുപ്പടിഞ്ഞു
വിശക്കുന്നവരായി
ദൈവത്തിൻ നാട്ടിൽ
ആ സന്തതികൾ
വിശന്ന ഒരുവനെ
തല്ലികൊല്ലുകയുണ്ടായി
അവനോടൊപ്പം
ദരിദ്ര ആത്മാക്കൾ
വിശപ്പില്ലാതിരിക്കാൻ 
മരുന്നുകൾ തേടി
അലയുകയായി....

Thursday, 6 February 2020

എൻറെ ഓലക്കുരുവി.

എൻറെ ഓലക്കുരുവി.
പുലരിമഞ്ഞിൽ എന്നും
ജാലകക്കണ്ണാടിപാളിയിൽ
ചൂളമടിക്കും കൊട്ടി വിളിക്കും
എൻറെ ഓലക്കുരുവി. 

ഓട്ടകണ്ണാൽ എന്നേം നോക്കും
കണ്ണാടിപ്പാളിയിൽ മുഖം നോക്കി
കണ്ണെഴുതി പൊട്ടുതൊട്ടു
എൻറെ ഓലക്കുരുവി. 

എന്നെ ഉണർത്തുവാൻ
കുളിർവെഞ്ചാമരം വീശി
ആ ചിറകുകളിൽ
നിന്നും മഴത്തുളികൾ
എൻറെ മുഖമാകെക്കുടഞ്ഞു
എൻറെ ഓലക്കുരുവി. 

കോപാക്രാന്തമായി
ഞാൻ ഞെട്ടിയുണർന്നു
അവളെകയ്യിലൊതുക്കി
പൂമെത്തയിൽ തലോടവേ ..
സ്നേഹരാഗമീട്ടിക്കിടന്നു
എൻറെ ഓലക്കുരുവി.

The Bed for the sun

The Bed for the sun
The bed is made of "woods"
On that burning sun is sleeping
From dawn to dusk
In the greenery
Balm of blooms
Listens to chirpy birds
and dancing butterflies.
Tastes juicy fruits
took shower in streams
And rewards lively Earth
The shadow of love.
Vinod Kumar v
vblueinkpot

മുത്തുകൾ താ

സർവ്വസവും  ത്യജിച്ചു
ആ സാധു കർഷകൻറെ
ഉച്ചിയിൽ തീ വയറ്റിലും തീ
വറ്റിവരണ്ട ഈ പാടത്തു
സ്വർണ്ണ വിത്തുകൾ വിളയിക്കുവാൻ
വാനമേ മുത്തുകൾ താ
മഴ മുത്തുകൾ താ

Wednesday, 5 February 2020

സൂര്യൻ ഉറങ്ങുമ്പോൾ

സൂര്യൻ ഉറങ്ങുമ്പോൾ
സൂര്യൻ ആടിയുറങ്ങുന്നു
ഭൂമിയാം നീലഹർമ്യത്തിൽ
കാനനമൊരു തടിക്കട്ടിൽ.
പച്ചിലകൾ തൻ മേലാപ്പുമായി
കാതലുള്ള തടിക്കാലുകൾ
മണ്ണിൽ ഉറച്ചു നിൽപൂ
അവിടെ പുലരിമുതൽ
പ്രദോഷംവരെ
ചരിഞ്ഞുകിടക്കാൻ
മെല്ലെ മെല്ലെ ആടിയുറങ്ങാൻ
നിത്യവും എത്തുന്നു
സൂര്യസ്വർണ്ണമയൂഖം.



കളകളം മൊഴുകും പുഴകൾ 
പുൽത്തൈലം പാദങ്ങളിൽ  പുരട്ടുന്നു
സുഗന്ധം നിറയും  പൂക്കൾ
അലങ്കാര മാല്യങ്ങൾ
ആകുന്നു ,കാറ്റുവീശുന്നു
കിളികൾ തൻ കവിതകൾ
വർണ്ണ ശലഭങ്ങൾ തൻ നടനം
കണ്ടും കേട്ടും
സുന്ദരസുഷുപ്തിയിൽ
സുഖലോലുപനായി
എരിയുന്ന സൂര്യൻ
ശാന്തമായി ഉറങ്ങുന്നു.



അതിൻ നിഴൽ പറ്റി
ഈ സുന്ദര ഹർമ്യത്തിൽ
ഹൃദയങ്ങൾ തുടിക്കുന്നു
പ്രണയങ്ങൾ  തളിർക്കുന്നു.
രാവിൽ പൗർണ്ണമിക്കായി 
സൂര്യൻ അകന്നു പോകുന്നു.

Tuesday, 4 February 2020

ഭ്രൂണങ്ങൾ കഥപറയുമ്പോൾ

ഭ്രൂണങ്ങൾ കഥപറയുമ്പോൾ 
ഭ്രൂണങ്ങൾ കഥപറയുമ്പോൾ
വൈദ്യശാസ്‌ത്ര൦ കുപ്പി
പത്രങ്ങളിൽ നിറച്ച
അണ്ഡവും പുംബീജവും
ശീതീകരിച്ചു  സൂക്ഷിക്കുന്നു. 
 ആവശ്യപ്പെടുന്നതനുസരിച്ച്‌
സന്താനസൗഭാഗ്യം
ഭ്രൂണങ്ങൾ തളിർക്കുന്നു
തുടിക്കും ഹൃദയങ്ങൾ
പുഞ്ചിരിക്കും,ഫലപ്രതീക്ഷ
ഒരു കുഞ്ഞിൻ മുഖം .
വിലയേറിയഭ്രൂണങ്ങൾ
പറയും വ്യവസായ കഥകൾ .


ലൈംഗിക പീഡനങ്ങൾ
അവിഹിതങ്ങൾ കാമകേളികൾ
ഒടുവിൽ ആവശ്യക്കാർ ഇല്ലാതെ 
അലസുമാ  മനുഷ്യ ഭ്രുണങ്ങൾ ,
സൂക്ഷിക്കാൻ കഴിയാത്ത
വൈദ്യശാസ്ത്രം .
ഓറ്റുചാലുകളിൽ വലിച്ചെറിഞ്ഞു
ദൃഷ്ടാന്തമായി പ്ലാസ്റ്റിക്ക്
ബക്കറ്റിൽ പെറുക്കിയിട്ടവ.
പറയും പൈശാചികമാ൦  കഥകൾ . 



ഒരു പെണ്ണിൻ ഗർഭപാത്രത്തിൽ
ഭ്രൂണങ്ങൾ പറയുമാകഥകൾ
ഉറങ്ങിഎഴുന്നേൽക്കും
കരഞ്ഞു പുഞ്ചിരിക്കുംഒരു
കുഞ്ഞിൻ മുഖം .
സൃഷ്ട്ടാവിനെ അറിയാത്ത
അനാഥശിശുവിൻ മുഖം
പൈത്യകം തിരയാത്തവൻ.

Monday, 3 February 2020

എന്നിലെ ഫോട്ടോഗ്രാഫര്‍

എന്നിലെ ഫോട്ടോഗ്രാഫര്‍
ട്രിപ്പിൾ ക്യാമറയുള്ള  ഒരു മൊബൈലിൽ
നിൻറെ നിഷ്കളങ്കമാ൦ ചിത്രങ്ങൾ നിറച്ചു. 
അകലെ നിന്നു ഞാൻ നിത്യവും
ഒപ്പിയെടുത്ത നിൻ മന്ദസ്‌മിതങ്ങൾ.
അത് ഞാൻ ഫേസ്ബുക്കിലിട്ടു
അത് ഞാൻ ഇൻസ്റാഗ്രാമിലിട്ടു
അവളറിയാതെ ആരുടെയൊക്കെയോ
ഇഷ്ടങ്ങൾ അഭിപ്രായങ്ങൾ
ഓരോ ചിത്രങ്ങൾക്കും എന്നും നിറഞ്ഞു.

മകരമഞ്ഞിൽ സൂര്യസിന്ദൂരംച്ചൂടി
വർണ്ണ ദീപങ്ങൾ പോതകതണ്ടിലേന്തി
കുളിർക്കാറ്റിൽ മൗലിയിലെ പീലികൾ
വിടർത്തി  ആടിപ്പാടി, അവളുടെ പൂമേനി
വെയിൽ മഴയിൽ അഴകേറിയനുരാഗവുമായി
ചിത്രശലഭങ്ങളുമായി ശൃംഗാരചേഷ്ടകൾകാട്ടി
ഇലഞ്ചേലകളിൽ നിറഞ്ഞുനിന്നു.
ഓരോ ചിത്രങ്ങൾക്കും എന്നും നിറഞ്ഞു.

ഒരു സെൽഫി എടുക്കാം
എൻ കല്പനകൾ പങ്കുവെക്കാo
മുഖത്തോടു മുഖം നോക്കി നിന്നു 
ഇളംകയ്യിൽ മുത്തുമ്പോൾ  ,
അവളുടെ മുഖംവാടി
ഇതൾമിഴിയിൽ കണ്ണീർതുള്ളിയാടി
ആ തൊട്ടാവാടി എന്നെനുള്ളിനോവിച്ചു.


ആ ചെടിയിൽ ഞെട്ടറ്റു വീഴുമാ
ഒരു പൂ കണ്ടപ്പോൾ  ,അത്
കാണാൻ കഴിയാതെ
സ്നേഹം പകരാതെ
അവളോടൊപ്പം ചിത്രങ്ങൾ
എടുക്കുന്ന എന്നിലെ ഫോട്ടോഗ്രാഫര്‍
ലജ്ജിച്ചു തലകുനിച്ചു.
അവൾ ക്ഷോഭിച്ചതിൽ തെറ്റില്ല.
മനസ്സിൽ വേദനയോടെ ആ ചിത്രം നിറഞ്ഞു.



Wednesday, 13 November 2019

The Garden


      The Garden

Dear jasmine buds

In the gorgeous garden

You the bliss from heaven.



Come on come on

Dear jasmine buds

Dance in the dawn of light .(2)



Seeks the vast knowledge

In Vibrant colors and dreams

Smile and smile bright blossoms.

Come on come on

Dear jasmine buds

Dance in the dawn of light.



Profoundly in the fragrant breeze

Hummingbirds sways with you

Butterflies hug and kiss 

Be polite and down to earth.

Come on come on

Dear jasmine buds.



Splash the raindrops like gemstones.

Amber, ruby, sapphire, and topaz…

In your steps, see that starry skies

Embrace gleam and praise

Come on come on

Dear jasmine buds



We the gardeners abide

Plants you at heights

In the treasure of love

Dear jasmine buds

Come on come on

Dance in the dawn of light.



Happy children’s day

ഹൃദയത്തെ അറിയാത്ത ഭിഷഗ്വരന്‍മാർ

ഹൃദയത്തെ അറിയാത്ത ഭിഷഗ്വരന്‍മാർ
മാസപ്പടിപോരാ അതിനാലൊരുവൻറെ
ഹൃദയം തകർത്താ ഭിഷഗ്വരന്‍മാർ.
ഹൃദയത്തിൻ വാൽവുകൾ അടഞ്ഞൊരു
പാവം പലരുടെ വാതിലുകൾ മുട്ടിനോക്കി
ഏറുതാഴിട്ടവർ ഏറുകണ്ണിട്ടവർ ഏഴന്റെ
കൈയിലെ പൈസനോക്കി....
പിടയുന്ന വേദനയിലും ശോണമാo
കോമള ഹൃദയംതീർക്കും മധുര ഗീതം
ആ ഹൃദയംതീർക്കും സ്നേഹനദി
ഒഴുകി പിന്നെയും നാഡീഞരമ്പിലെത്തി
തൊട്ടുതലോടി താളംനിലച്ചപ്പോൾ
ഹൃദയംപൊട്ടി അയാൾ യാത്രയായി...
ഒന്ന് തൊട്ടുനോക്കാൻ കഴിയാത്ത
വെള്ള വസ്ത്രമിട്ട ചെകുത്താന്മാർ .
ഹൃദയത്തെ അറിയാത്ത ഭിഷഗ്വരന്‍മാർ.
ഹൃദയമില്ലാത്ത വ്യാജ ഭിഷഗ്വരന്‍മാർ.

Tuesday, 12 November 2019

A mother cat in the trap.

The Rabid Dogs
In a riff-raff club
Fights for flesh and bone daily,
Caught a mother cat in the trap.
So skinny whitish pregnant cat
Shook in pain
While worsening breath
Plead for life
Stretching hands...
On her belly lumps seen
Nerves and vessels became pale bluish
Kittens in the womb felt
Last palpation of mother
Sudden blood spurted...
Hey, The rabid dogs
You the disguised men
In notoricity killed
The mother and kittens
Ethics we had lost...
vblueinkpot

Monday, 11 November 2019

അമ്മപ്പൂച്ച

അമ്മപ്പൂച്ച
ഇറച്ചികഷ്ണത്തിനായി
ലഹരിയിൽ തെരുവുകളിൽ
കടിപിടി കൂടും മനുഷ്യനായ്ക്കളെ
പേ നായ്ക്കളെ ...
മീനും വെള്ളച്ചോറും
കൊടുത്തു അടുക്കൽ
വിളിച്ചു തലോടി.
ആ പൂച്ചയെ ,.അമ്മപ്പൂച്ചയെ.
വീട്ടുപടിയിലിരുന്നു
കൈകൾ നക്കിത്തുടക്കവേ
കെണിയൊരുക്കി
പിടലിയിലാക്കി കയർകുരുക്കി.
വലിച്ചിഴച്ചു ആ തെരുവിൽ.

ചോരപൊടിഞ്ഞ അമ്മപ്പൂച്ചതൻ
ഹൃദയം തേങ്ങി...
കൈകാലുകൾ പിടഞ്ഞു
കുടലുകൾ കുലുങ്ങി
മൃദുരോമങ്ങൾപൊഴിഞ്ഞു
ഉദരത്തിൽ നാഡിഞരമ്പുകൾ
തെളിഞ്ഞു ....കാളരാത്രിയിൽ
ഗർഭപാത്രത്തിൽ തന്നെ
കണ്ണുവിരിയാത്ത
കുഞ്ഞുങ്ങളേം കൊന്നു.
കടിപിടി കൂടും
പേ നായ്ക്കളെ ...
പിൻതുടരട്ടെ നിങ്ങളെ
പുനർജനിക്കും ആ പൂച്ചകണ്ണുകൾ
കടിച്ചുമാന്തും കാട്ടുപൂച്ചകൾ
വിറച്ചുവീഴും തെരുവുകളിൽ
അതുലോകം കാണട്ടെ .
പേ നായ്ക്കളെ ...
വിനോദ് കുമാർ വി

Sunday, 10 November 2019

മാമാങ്കം

മാമാങ്കം
മാമാങ്കംനാടുവാഴിക്കു വിനോദം
വൃണിതമാം മനുഷ്യൻറെ വൈര്യം
വീര്യം ചോരാത്തൊരു അങ്കം
പൗരുഷ്യത്തിന്റെ സങ്കേതം
മെയ്‌വഴക്കമോടെ ആയുധങ്ങൾ
ഇളക്കിചിരിപ്പിക്കും ഒപ്പം
മധുരാക്ഷിതൻ കൊഞ്ചികുഴഞ്ഞുള്ള നാട്യം
കാമം ക്രോധം മത്സരം മാറ്റൊലികളിൽ
ഭടസമൂഹം തീർക്കും രക്ത പ്രവാഹo
രാജ ഭണ്ഡാരം നിറച്ച ആസ്രവം
ഭീകരരാത്രികൾ തീപന്തങ്ങൾ
തെരുവുകച്ചവടങ്ങൾ....
കൊയ്തെടുത്ത ശിരസ്സുകൾ
ചിതറി തെറിച്ച ജീവിതങ്ങൾ
തൻ സാക്ഷിപത്രം എഴുതിവെച്ചു
നിള ഒഴുകുന്നു ഹരിതഭൂവിൽ
മടിയില്ല പറയാൻ,
ആർപ്പുവിളികളെക്കാൾ കേട്ടത്‌
ആർത്തനാദം അതല്ലെ "മാമാങ്കം".

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...