Wednesday 5 February 2020

സൂര്യൻ ഉറങ്ങുമ്പോൾ

സൂര്യൻ ഉറങ്ങുമ്പോൾ
സൂര്യൻ ആടിയുറങ്ങുന്നു
ഭൂമിയാം നീലഹർമ്യത്തിൽ
കാനനമൊരു തടിക്കട്ടിൽ.
പച്ചിലകൾ തൻ മേലാപ്പുമായി
കാതലുള്ള തടിക്കാലുകൾ
മണ്ണിൽ ഉറച്ചു നിൽപൂ
അവിടെ പുലരിമുതൽ
പ്രദോഷംവരെ
ചരിഞ്ഞുകിടക്കാൻ
മെല്ലെ മെല്ലെ ആടിയുറങ്ങാൻ
നിത്യവും എത്തുന്നു
സൂര്യസ്വർണ്ണമയൂഖം.



കളകളം മൊഴുകും പുഴകൾ 
പുൽത്തൈലം പാദങ്ങളിൽ  പുരട്ടുന്നു
സുഗന്ധം നിറയും  പൂക്കൾ
അലങ്കാര മാല്യങ്ങൾ
ആകുന്നു ,കാറ്റുവീശുന്നു
കിളികൾ തൻ കവിതകൾ
വർണ്ണ ശലഭങ്ങൾ തൻ നടനം
കണ്ടും കേട്ടും
സുന്ദരസുഷുപ്തിയിൽ
സുഖലോലുപനായി
എരിയുന്ന സൂര്യൻ
ശാന്തമായി ഉറങ്ങുന്നു.



അതിൻ നിഴൽ പറ്റി
ഈ സുന്ദര ഹർമ്യത്തിൽ
ഹൃദയങ്ങൾ തുടിക്കുന്നു
പ്രണയങ്ങൾ  തളിർക്കുന്നു.
രാവിൽ പൗർണ്ണമിക്കായി 
സൂര്യൻ അകന്നു പോകുന്നു.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...