Monday 17 February 2020

ഗ്രീഷ്മമേ നീ എൻ ബാല്യസഖി

ബാല്യം എത്രസുന്ദരം
ഗ്രീഷ്മമേ നീ എൻ ബാല്യസഖി
ഋതുക്കളിൽ നീ എത്ര മനോഹരി
വേനൽകാറ്റിൽ പുഷ്യരാഗരേണുകൾ
തലോടിപറക്കുന്ന പൂത്തുമ്പിയായി
വേനലവധി എനിക്കേറെയിഷ്ടം
നിന്നോടൊപ്പം പൊടിമണ്ണുതട്ടിപ്പറത്തി
കുയിൽപ്പാട്ട് കേട്ടും ,പുളിമാങ്ങ തിന്നും
കിണർവെള്ളം കോരിക്കുടിച്ചും
നാട്ടുവഴിയിലും പുഴയരികിലും
പരിലസിച്ചോടിക്കളിച്ച ബാല്യകാലം
ഓർത്തുപോയി ഒപ്പം
ഗ്രീഷ്മമേ നിന്നെ ...

നാടും വീടും കോൺക്രീറ്റ്
കോട്ടകളായി ,ജലചക്രം
തട്ടിയുരുട്ടി ചിരിച്ചുവരുന്ന
ശ്യാമമേഘങ്ങൾ കാണാതായി
സ്‌നേഹനദികൾ ചിതറിയ
മൺ കല്ല് ശകലങ്ങളായി .
ഇപ്പോൾ ഉള്ള ബാല്യമോ
മൊബൈൽ ടെക്സ്റ്റ് ചെയ്തു
കണ്ണിൻ കാഴ്ച്ച പോയി
ഗ്രീഷ്മമേ നീ ചുടലഭ്രാന്തിയായി

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...