Biologically heart said "lub dub"
Poetically I heard "love love"
പ്രണയമെന്നത് എന്താകാം ?
കല്യാണസൗഗന്ധിക പൂവാണോ..അല്ല
കാക്കപ്പുള്ളികൾ വീണ താജ്മഹളോ..അല്ല
അകലെയായി കാണും താരാപഥമോ ,
വിലപ്പെട്ട രത്നകല്ലുകളോയല്ല ...
ഹൃദയം അമൂര്‍ത്തമാ൦
അലിവേകിയോരോ
കോശങ്ങൾ തൻ കാതിൽ
മധുരമായിമൊഴിഞ്ഞതു ---"LUB DUB"
അതിൽ പലജാതി ക്യാൻസർ ഇല്ല
ആസിഡ് അറ്റാക്കില്ല ...
സ്നേഹക്കുളിർമാത്രം
ചോപ്പുള്ള മാൺപെഴും ഹൃദയം
കേട്ടവർ ശൃംഗാരമോടെ പറഞ്ഞു
ഹൃദയത്തിൽ കേട്ടത് "Love Love "
ആ ഹൃദയ൦ അനുപമ പ്രണയം.
No comments:
Post a Comment