Tuesday 4 February 2020

ഭ്രൂണങ്ങൾ കഥപറയുമ്പോൾ

ഭ്രൂണങ്ങൾ കഥപറയുമ്പോൾ 
ഭ്രൂണങ്ങൾ കഥപറയുമ്പോൾ
വൈദ്യശാസ്‌ത്ര൦ കുപ്പി
പത്രങ്ങളിൽ നിറച്ച
അണ്ഡവും പുംബീജവും
ശീതീകരിച്ചു  സൂക്ഷിക്കുന്നു. 
 ആവശ്യപ്പെടുന്നതനുസരിച്ച്‌
സന്താനസൗഭാഗ്യം
ഭ്രൂണങ്ങൾ തളിർക്കുന്നു
തുടിക്കും ഹൃദയങ്ങൾ
പുഞ്ചിരിക്കും,ഫലപ്രതീക്ഷ
ഒരു കുഞ്ഞിൻ മുഖം .
വിലയേറിയഭ്രൂണങ്ങൾ
പറയും വ്യവസായ കഥകൾ .


ലൈംഗിക പീഡനങ്ങൾ
അവിഹിതങ്ങൾ കാമകേളികൾ
ഒടുവിൽ ആവശ്യക്കാർ ഇല്ലാതെ 
അലസുമാ  മനുഷ്യ ഭ്രുണങ്ങൾ ,
സൂക്ഷിക്കാൻ കഴിയാത്ത
വൈദ്യശാസ്ത്രം .
ഓറ്റുചാലുകളിൽ വലിച്ചെറിഞ്ഞു
ദൃഷ്ടാന്തമായി പ്ലാസ്റ്റിക്ക്
ബക്കറ്റിൽ പെറുക്കിയിട്ടവ.
പറയും പൈശാചികമാ൦  കഥകൾ . 



ഒരു പെണ്ണിൻ ഗർഭപാത്രത്തിൽ
ഭ്രൂണങ്ങൾ പറയുമാകഥകൾ
ഉറങ്ങിഎഴുന്നേൽക്കും
കരഞ്ഞു പുഞ്ചിരിക്കുംഒരു
കുഞ്ഞിൻ മുഖം .
സൃഷ്ട്ടാവിനെ അറിയാത്ത
അനാഥശിശുവിൻ മുഖം
പൈത്യകം തിരയാത്തവൻ.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...