Tuesday 18 February 2020

കണ്ണുകടിയില്ലാത്ത കണ്ണുകൾ,

കണ്ണുകടിയില്ലാത്ത കണ്ണുകൾ,
കണ്ണുകടിയില്ലാത്ത കണ്ണുകൾ, 
രണ്ടു കണ്ണിലും രണ്ടു നിറങ്ങൾ
രണ്ടല്ലോ കാഴ്ചകൾ,കണ്ണാടി മാറ്റുവിൻ
ഉള്ള ഉണ്ടകണ്ണോണ്ടു മേലെ ,
വാനിൻ തിരുമുഖംനോക്കുവിൻ
കണ്ണീരില്ലാത്ത നിർമ്മലനേത്രങ്ങൾ
കിണുങ്ങും കിണിക്കും
ജാലവിദ്യകൾ കാട്ടി ഉരുണ്ടു കളിക്കു൦
നീലവാനത്തിൻ വദനത്തിൽ
ആ രണ്ടു നിറമുള്ള കണ്മണികൾ
നിറം ഒന്നിനു ചുവപ്പു ഒന്നിന് വെളുപ്പ്.
ചുവപ്പതു സൂര്യഗോളം ,
പാൽവെളുപ്പാണ് ചന്ദ്രഗോളം,
ആ രണ്ടു നേത്രഗോളങ്ങൾ
കണ്ണുകടിയില്ലാത്ത കണ്ണുകൾ രണ്ട്
രണ്ടു കണ്ണിലും രണ്ടു നിറങ്ങൾ.



കരിമേഘങ്ങളാം കൺപോളയിൽ
തെളിയുന്ന നിസ്‌തലഗോളങ്ങൾ
പ്രഭാപൂരത്തിൽ വിടരും പൂവുകൾ
പാറിപ്പറക്കുമാ വർണ്ണക്കിളികൾ,
തീർക്കുന്നുപൊൻ പുലരികൾ
മരതക കാഴ്ചകൾ ,കണ്ണിമകൾ ചിമ്മവേ ...
രാത്രി വട്ടക്കണ്ണു൦ തുറന്നു
മിഴിപ്പോളകൾ നിറയെ
മിന്നും നക്ഷത്ര കിനാവുകൾ.
കണ്ണുകടിയില്ലാത്ത കണ്ണുകൾ
നിറക്കുന്നു ഒത്തിരി നന്മകൾ.
നിത്യം ഉണരാം ഉറങ്ങാം ,കണ്ടുകൊണ്ട്
ആ രണ്ടു നേത്രഗോളങ്ങൾ
കണ്ണുകടിയില്ലാത്ത കണ്ണുകൾ രണ്ട്
രണ്ടു കണ്ണിലും രണ്ടു നിറങ്ങൾ.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...