കരിഞ്ഞുവീഴുന്നവർ
ആകാശം കനലിൽ കാച്ചിയ
കുന്തമുനകളുമായി വാരിയെറിയുന്നു
ഒത്തിരി സൂര്യരശ്മികൾ, ആ തപങ്ങൾ
തീർക്കുന്നു കൊടുംപാതകങ്ങൾ
കരിഞ്ഞുവീഴുന്നത് പച്ചിലമരങ്ങൾ
കരഞ്ഞുവീഴുന്നു കന്നുകൾ കിളികൾ
എങ്കിലും എരിയുന്ന വയറിൻറെ തീ
അണക്കാനായി എരിപൊരി
വെയിലത്ത് പണിതുടങ്ങി
കർഷകൻ ആ പാടത്തു പണിതുടങ്ങി
എരിപൊരി വെയിലത്ത് പണിതുടങ്ങി.
കടാഗ്നി പടരുമ്പോൾ കറ്റകൾ
കത്തുന്നു വറചട്ടിപോലെയായി
ഈ മണ്ണ് ,കുടിനീരുവറ്റിയ ഈ മണ്ണ് .
വിണ്ടുകീറുന്നാ ചുണ്ടുകൾ
നെറ്റിയിൽ നീറുന്ന എണ്ണത്തുള്ളികൾ
മുഷിഞ്ഞത്തുണിയാൾ
തുടയ്ക്കാൻനോക്കുമ്പോൾ
കുമിളകൾപൊട്ടി
രക്തരസങ്ങൾ ഒഴുകുന്നു ..
കിതക്കുന്നു കാഴ്ചമങ്ങി
കലപ്പയുമായി ആ
കർഷകൻ കരിഞ്ഞുവീഴുന്നു.
ആകാശമേ നീ
കവരുന്നത് പച്ചപ്പിൻ ശില്പികളെ.
No comments:
Post a Comment