Thursday 23 December 2021

കണ്ണുകൾ കണ്ണടകൾ

ഗാന്ധിയുടെ 

കണ്ണടകൾ എന്നോ 

ലേലം ചെയ്യപ്പെട്ടു.

രാജ്യത്തിന് 

അത് തിരികെവേണം 



ഗാന്ധിമാർഗ്ഗത്തിലൂടെ  

ചലിക്കുന്ന കണ്ണുകൾ 

കാഴ്ച്ച മങ്ങാതെ 

ഈ നാട്ടിലെന്നും വേണം.


അത്തരം നേതാക്കൾ 

മരിച്ചാലും നേത്രങ്ങൾ 

ദാനം ചെയ്തിട്ടു 

തന്നെ പോണം...

സ്മൃതിമണ്ഡപം 

അല്ല വേണ്ടത് 

കാഴ്ചപ്പാടുകൾ ഇവിടെ വേണം.


Saturday 18 December 2021

പ്രേമമിന്നുചിന്തുന്നു ചോര

 പ്രേമമിന്നുചിന്തുന്നു ചോര 

പ്രേമമിന്നുകരിയുന്ന മാംസം 

പ്രേമമിന്നു പേവാക്കുമാത്രം 

പ്രേമമിന്നു തെരുവിൽ ആഭാസം.


ഇവിടെ ആ ആരാമം എവിടെ?

ഇണചേർന്നിരിക്കുമാ കിളികളോ  എവിടെ ?

ഹൃദയരാഗങ്ങൾ കേൾപ്പതു൦ എവിടെ ?

ദീർഘകാല൦  ജീവിക്കേണ്ട യാത്ര  

തമ്മിൽ കരുണകാട്ടി യാത്ര   

തുടരുക കാമുകീകാമുകന്മാരേ.



ആൾക്കൂട്ടത്തിൽ  തിരഞ്ഞുപോകവേ 

കണ്ടത് കരിന്തിരിയുമായി 

"രണ്ടുപേരുടെ കണ്ണുകൾ"

കാണാം പടരുന്നു തീജ്വാല  

ഗദ്‌ഗദം പറയുന്നു   

പ്രേമമിന്നു ചിന്തുന്നു ചോര 

പ്രേമമിന്നു കരിയുന്ന   മാംസം.

Wednesday 15 December 2021

വിവരമുള്ള കൗമാരം

 ഇനി  കടലിലേ

ഒരു സ്കൂളിലേക്ക് നോക്കാം  

അവർക്കുണ്ട് യൂണിഫോം.

അവരൊന്നിച്ചു നീന്തട്ടെ 

സ്കൂൾ ഓഫ് ഫിഷസ്.


ഇനി ആകാശത്തിലെ 

ഒരു സ്കൂളിലേക്ക് നോക്കാം  

അവർക്കുണ്ട് യൂണിഫോം.

അവരൊന്നിച്ചു തിളങ്ങട്ടെ 

സ്കൂൾ ഓഫ് സ്റ്റാർസ് .


 

വിവരമുള്ള കൗമാരം നാടാകെ 

അണിയണ൦  ആ യൂണിഫോം.

അവരൊന്നിച്ചു തിളങ്ങട്ടെ 


കാഴ്ച്ച മങ്ങിയവർ  അതിൽ  

ആണിനെയും പെണ്ണിനേയും 

തിരിയാൻ പാടുപെടും  


Monday 13 December 2021

Sunday 12 December 2021

കുപ്പത്തൊട്ടിയിൽ.

  കുപ്പത്തൊട്ടിയിൽ.

ദേവാലയത്തിന്റെ 

ഉയർന്ന ഗോപുരത്തിൽ  

നിന്നുമൊരു  കാവതി 

കാക്ക  കൂട്ട കരച്ചിൽകേട്ടു 

പോയി നോക്കിയത്  ആ  

കുപ്പത്തൊട്ടിയിൽ .


ചുംബനങ്ങൾ 

വാങ്ങി വീണുപൊട്ടാത്ത  

മദ്യക്കുപ്പികൾ കിടക്കുന്നു 

ചോരയൊപ്പി എടുത്ത 

പഴംതുണിക്കെട്ടുകൾ 

ആകെ മണിയനീച്ചകൾ 

ഒപ്പം മുറിച്ചുമാറ്റിയ 

ആരുടെയോ കാല്പാദവും .

കാ കാ  കരഞ്ഞു .


പട്ടാപ്പകൽ  മുരളിയെത്തുന്നു 

കാവൽപ്പട്ടികൾ ആ 

കുപ്പത്തൊട്ടിയിൽ .



Friday 10 December 2021

ലോകാ സമസ്താസുഖിനോ ഭവന്തു

 ദൈവത്തിൻറെ സ്വന്തംനാട്ടിൽ

നിന്നും സ്വർഗ്ഗത്തിലേക്കു വേഗം 

പോകുവാൻ മതത്തിന്റെ പാലം

കോൺട്രാക്ട് എടുക്കുന്നവരെ ..


പണികർക്കിവിടെ ഉത്സാഹം 

കൂടുതലാണ് ധനശേഖരണം  

പൊടിപൊടിക്കയാണ് 

പൂരത്തെറി ,വ്യഭിചാരം 

കഥകളും  പടച്ചുവിടണം 


നിങ്ങൾപോകുന്നത് ചുരുളികളുടെ 

കൊടും കാട്ടിലേക്കാണ് ...  

ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും 

മിണ്ടാത്ത കോടതികൾ അതീവശ്രദ്ധ 

നൽകണം  "ഒരു കൊച്ചു തലമുറ 

വളർന്നുവരുന്നുണ്ട് അവർക്ക് 

സഹോദരരായി ജീവിക്കണം. 


    ലോകാ  സമസ്താസുഖിനോ ഭവന്തു  

ഹിമുക്രികൾ

    

     മതമൈത്രി

മതങ്ങൾ തമ്മിൽ സാമ്യങ്ങൾ 

ഒത്തിരി നടക്കുന്നു മിത്രോം  ധനശേഖരണം  


മതത്താൽ മദിച്ചു പണിയുന്നു 

നാടാകെ മിത്രോം  കണ്ണുചിമ്മും ദന്തഗോപുരം .


മതത്താൽ തുടരുന്നു മിത്രോം  

കുലംകുത്തും   തീവ്രവാദദുവിശേഷം... 



മതമൈത്രിയിൽ സോദരരെ 

സ്വർഗ്ഗത്തിൽ പോയി സ്നേഹിച്ചീടാം

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...