Tuesday 30 November 2021

ഒമൈക്രോൺ

 ഇടക്കിടക്ക് പേരുമാറ്റി 

വരുന്നുണ്ട്  കൊറോണ ...

ഇടിച്ചുക്കേറ്റി മൂക്ക് 

പൊളിച്ചു മെനക്കെടുത്തി

പോകും വഴികളിൽ  

ഗോ ഗോ കൊറോണ.


പലരും പഠിച്ചപണി 

പതിനെട്ടുംനോക്കി 

കുത്തിവെച്ചു 

വാക്‌സിൻ ഫുൾഡോസും.

ജീവിതം കരപിടിപ്പിക്കാൻ 

കടൽകടന്ന്  

കിടന്നു പലനാട്ടിൽ 

ക്വാറന്റൈനും .


അപ്പോൾ കേൾക്കാം 

വന്നിട്ടുണ്ട് 

ഓ മൈ ഗോഡ് 

"ഒമൈക്രോൺ" .

തീവ്രവകഭേദം.

ഞെട്ടലുവേണ്ട  

ഇനിയും തുടരാം 

സദാ അനുഷ്ടാനം.


മുഖത്തു മാസ്കും

കയ്യിൽതിരുമ്മാൻ  സാനിറ്റയിസറു൦ 

കുത്തിയിറക്കാൻ കരുതൽ 

വാക്‌സിനുകളും പിന്നെ 

പ്രാർത്ഥന അതുമാത്രം.


Monday 29 November 2021

പ്രണയപ്രകൃതി🌷

 പ്രണയപ്രകൃതി🌷

പ്രണയം പരക്കെ പകരുമാ  

പ്രകൃതിയെ  നോക്കി ഹഹാ 

കാമുകനായി ഞാനിരുന്നു.


പച്ചപന്തലിട്ടപ്പൂമരങ്ങളാട്ടി    

കിളിപ്പാട്ടുമായി ഉല്ലസിച്ചു

എന്നെ ചുറ്റിപ്പിടിക്കുവാൻ 

കോടക്കാറ്റുവന്നൂ.

   

ആകാശക്കോട്ടയിൽ  ദ്രുതദുന്ദുഭിമേളം

തീർത്തു കുളിർമുത്തുകൾ കുടഞ്ഞു 

കരിമേഘ തിരുമേനിമാർ നിരന്നു. 


മയിലാടും കുന്നിലെ കല്ലുകളിൽ  

ചാടിക്കളിച്ചു കാട്ടുവള്ളികളിലൂർ

ന്നിറങ്ങി കാട്ടരുവിപ്പെണ്ണ് കിന്നരിച്ചു

തൂമെയ്യാൽ തഴുകിനിന്നു .


ഉള്ളംനിറച്ചുപ്രകൃതിപകരുമീ 

പ്രണയലഹരിയിൽ കണ്ണെടുക്കാതെ 

ഞാൻ കല്പടവിൽതന്നെയിരുന്നു

Tuesday 23 November 2021

ഒരു യാഗം

    ലലാലാ യജ്‌ഞം  

ബുദ്ധിമാനമാർ ഭരണാധികാരികൾ  

ഇടക്കിടക്ക്  കാട്ടുന്നു ലലാലാ യജ്‌ഞം .

വടക്കൂന്നു കുറേ പശുക്കളും പടയാളികളും 

പടിഞ്ഞാറുനിന്നും കുറേ പന്നികളും പടയാളികളും 

യോഗം  നടത്തി യജ്‌ഞം കഴിഞ്ഞു 

ഓടിക്കുന്നുണ്ട്   ആടുമാടുകളെ .

പിടിച്ചുകെട്ടി അറുത്തുവെച്ച് ഊട്ടുക  

പലദിക്കുകളിലും വിശക്കുന്നവരെ  

ദാരിദ്ര്യത്തിന് ഉൾവഴികൾ കാണാതെ 

പടയാളികളോടൊപ്പം നടത്തുന്നു

എങ്ങും ലലാലാ യജ്‌ഞം ...

vblueinkpot 



Friday 19 November 2021

ഭക്തനാ൦ തസ്കരൻ

 ഭക്തനാ൦ തസ്കരൻ 

ഭക്തനാ൦ തസ്കരൻ 

ഭക്ത്യാദരപൂർവ്വം 

ഭവാന്റെ നടയിലെത്തി  

മാലക്റ്റീടുവാൻ 

തവ മാല്യങ്ങൾ 

ഇരിക്കും ഭണ്ഡാര

പെട്ടിയപ്പാടെ പൊക്കി.


ചോരന്മാർ ചാരത്തു 

കൂടുന്ന ചിത്രങ്ങൾ 

മൊബൈലിലും 

മാലോർക്കിടയിലും 

അമ്പമ്പോ എങ്ങും 

വേഗം വൈറലായി..

   

സ്വായത്തമാക്കിയ

പ്രസീദ സിദ്ധികൾ  

സൂക്തങ്ങൾ ഉരുവിട്ട് 

രാപ്പക്കൽ തസ്കരർ 

നിന്നെ ഇവിടുന്നു 

പണ്ടേ കടത്തി. 

മണിമാളികകൾ കെട്ടി .


നിൻ വ്യാജപകർപ്പുകൾ 

ചിത്രങ്ങൾ ശില്പങ്ങൾ 

തൊട്ടുവന്ദിച്ചു 

ഭക്ത്യാദരപൂർവ്വം 

ഭക്തർ നേർച്ചയുമായി 

ദർശനത്തിയായി 

വീണ്ടും തിക്കിലും 

തിരക്കിലുമെത്തി.

Thursday 18 November 2021

മലരുകൾ

 മലരുകളെ

മരുഭൂവിൻ മനതാരിൽ 

മോഹങ്ങളുമായി വേരോടി 

മഴവില്ലിൻ നിറമേകി 

മിഴികളിൽ മായാതാടും 

മൃദുലദള മലരുകളെ.. നിൻ 

മർമ്മരങ്ങൾ മമവരികൾ 


Wednesday 17 November 2021

മാരണങ്ങൾ

 മാരണങ്ങൾ 

ഇടക്കിടക്ക് കോതിയിറക്കണം

ചിലമരങ്ങൾ മാരണങ്ങൾ 

അല്ലെങ്കിൽ അകലത്തേക്കു 

മാറ്റി പിടിച്ചുകെട്ടണം. 

ആ മരങ്ങൾ രണ്ട് മാരണങ്ങൾ 

കാറ്റിലാടി കൊമ്പുടക്കി  

തറയിൽ കുത്തിവീണു 

ഇറ്റുവീണ്  കറകട്ടകെട്ടി

വഴിയിലാകെ മുറിഞ്ഞുകിടന്ന് 

എത്ര യാത്രകൾ മുടക്കി..

എങ്കിലും ദിവ്യപ്രകാശത്തിൽ 

പോകുംവഴികളിൽ നില്പുണ്ട് 

അമ്പമ്പോ  തണല്മരങ്ങൾ    vb

Tuesday 9 November 2021

കടൽ ഒരു കവിതയല്ലേ

 കടൽ ഒരു കവിതയല്ലേ .

തിരകൾ ഓരോ വരികളല്ലേ

അഗാധമാ൦ കവിതയാം കടലിൽ.

ആലോലമാടി  കുളിർമുത്തുകൾ 

ആവാസതീരത്ത് തീർപ്പൂ കളിചിരികൾ

ഉയരട്ടെ ഉയരട്ടെ നിൻ വരികൾ .

 



ആ വരികളിൽ തെന്നിപ്പോകുന്നു  

ജീവിതതാളത്തിൽ  തോണികൾ. 

ജീവോൽപത്തിതൻ  സർവ്വഗുരുവാം  

ഈരടികൾ ആ അടിത്തട്ടുകൾ 

അവിടേക്കു ഊളിയിട്ടിറങ്ങുന്നു 

ബഹുവർണ്ണ മത്സ്യകന്യകകൾ . 



ചക്രവാളങ്ങളിൽ നക്ഷത്രങ്ങൾ 

സാക്ഷിയായി മേഘപക്ഷികൾ 

പാടിപ്പറക്കുന്നു  നിൻ വരികൾ . 

പക്ഷേ തീരങ്ങളിൽ കണ്ണീർപ്പുഴ 

ആകരുത് ആ കുളിർമുത്തുകൾ

ഉയരട്ടെ ഉയരട്ടെ നിൻ വരികൾ .  vb 

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...