കടൽ ഒരു കവിതയല്ലേ .
തിരകൾ ഓരോ വരികളല്ലേ
അഗാധമാ൦ കവിതയാം കടലിൽ.
ആലോലമാടി കുളിർമുത്തുകൾ
ആവാസതീരത്ത് തീർപ്പൂ കളിചിരികൾ
ഉയരട്ടെ ഉയരട്ടെ നിൻ വരികൾ .
ആ വരികളിൽ തെന്നിപ്പോകുന്നു
ജീവിതതാളത്തിൽ തോണികൾ.
ജീവോൽപത്തിതൻ സർവ്വഗുരുവാം
ഈരടികൾ ആ അടിത്തട്ടുകൾ
അവിടേക്കു ഊളിയിട്ടിറങ്ങുന്നു
ബഹുവർണ്ണ മത്സ്യകന്യകകൾ .
ചക്രവാളങ്ങളിൽ നക്ഷത്രങ്ങൾ
സാക്ഷിയായി മേഘപക്ഷികൾ
പാടിപ്പറക്കുന്നു നിൻ വരികൾ .
പക്ഷേ തീരങ്ങളിൽ കണ്ണീർപ്പുഴ
ആകരുത് ആ കുളിർമുത്തുകൾ
ഉയരട്ടെ ഉയരട്ടെ നിൻ വരികൾ . vb
No comments:
Post a Comment