Sunday 30 May 2021

കണ്ടോ കണ്ടോ

 കണ്ടോ കണ്ടോ കോരനാ

കൊണ്ടുനടക്കുന്ന കാളകളെ കണ്ടോ
കണ്ടോ കണ്ടോ കാളകൾ
കൊമ്പുകുലുക്കി കാരിരുമ്പിൻ
കലപ്പ തണ്ടെല്ലിൽ താങ്ങിനടപ്പുകണ്ടോ.
കണ്ടോ കണ്ടോ അവരോടിയും
ചാടിയും ഉഴുതുമറിക്കുന്ന
മേലോത്തെ കണ്ടം കണ്ടോ
കാലിലും കയ്യിലും പൊട്ടിയൊലിക്കുന്ന
തഴമ്പുകൾ കണ്ടോ ..
കാളയുടെ ചന്തിക്ക് വീണുകിടക്കുന്ന
ചാട്ടമുറിപ്പാടുകൾ കണ്ടോ
കണ്ടോ കണ്ണിൽ നിറയുന്ന
ആ മഴമേഘങ്ങൾ കണ്ടോ ..
കണ്ടോ കണ്ടോ വയറ്റിൽ
എരിയും തീഗോളം കണ്ടോ
നെൽപ്പാടമൊരുക്കി തമ്പ്രാനെ
നോക്കി അവരുടെ കാത്തിരുപ്പ് കണ്ടോ🌹

Saturday 29 May 2021

ചെകുത്താൻറെ പരീക്ഷണശാലയിൽ

ചെകുത്താൻറെ പരീക്ഷണശാലയിൽ 

ചങ്കിൽ കൊള്ളും വൈറസുകളെ  

പണിതെടുത്തു 

.

ചെകുത്താൻറെ പരീക്ഷണശാലയിൽ 

കണ്ണിൽ കരടാകും ഫ൦ഗസുകളെ 

പണിതെടുത്തു .


ചെകുത്താൻറെ പരീക്ഷണശാലയിൽ 

മനുഷ്യനെവായൊട്ടിച്ചു ലോക്കിട്ടു 

പരീക്ഷിക്കാൻ കൊടുത്തുവിട്ടു.



 

Wednesday 26 May 2021

ഹരി നാമം

കിഴക്കോട്ടൊരുതിരിയിട്ട് 

ഭസ്മക്കുറിവരച്ചു പതിവായി 

കോലായി ഇരുന്നു ഭജിക്കുന്ന 

മുത്തശിയാ നാരായണ നാമം 

അതൂണിൽ അതലയുടെ 

പാടുപതിഞ്ഞു കിടപ്പത്തുണ്ട് 

കേൾക്കാനില്ല നാരായണ നാമം 

Tuesday 25 May 2021

ഒരു പവിഴച്ചെപ്പ്

  ഒരു പവിഴച്ചെപ്പ്

തിര തഴുകി തഴുകി
തുറക്കുമൊരു
പവിഴച്ചെപ്പുണ്ടെ.
ആ ചെപ്പുനിറയേ
മധുരിക്കുമിളനീർ
കനിയുണ്ടെ.

അത് തുരന്ന് തുരന്ന്
കുടിക്കാനെത്തി
ഒരു കുണ്ടളപ്പുഴു
ഒളിച്ചിരുപ്പുണ്ടെ .

കരുനീക്കങ്ങളിൽ കനികൾ
പലതും കരിഞ്ഞു തുടങ്ങുന്നെ
വിഷംചീറ്റി ചെപ്പിൽ
തക്ഷകനായി ദംശനം തുടരുന്നേ....

തിര തഴുകി തഴുകി

 തിര തഴുകി തഴുകി 

തുറക്കും ഒരു 

പവിഴ ചെപ്പുണ്ടെ 

ആ  ചെപ്പുനിറയേ

മധുരിക്കുമിളനീർ 

കനിയുണ്ടെ അത് 

തുരന്ന്  തുരന്ന് 

കുടിക്കാൻ ഒരു 

കുണ്ടളപ്പുഴു  ഒളിച്ചു 

ചെപ്പിൽ ഇരുപ്പുണ്ടെ 

അതുകണ്ടപ്പോൾ   

ആ മനോഹര ചെപ്പിനെ 

സ്നേഹിക്കും മനസ്സിൽ

 തീക്കനല്ലുകൾ 

എരിയുന്നുണ്ടെ .


Monday 24 May 2021

മഞ്ചാടിക്കുരു

 മഞ്ചാടിക്കുരു

ഹൃദയമാം മൺപാത്രത്തിലേക്ക്
ഒരു കുന്ന്മഞ്ചാടിക്കുരു നീ
പ്രണയിനി എടുത്തു വെച്ച്,
അത് തുള്ളിക്കളിച്ചു പുഞ്ചിരിച്ചു
അനുരാഗപ്രവാഹമായി
രാപ്പകലുകൾ ഓരോന്നും ചുംബിച്ചു
ചുവപ്പിച്ചു കാത്തുവെച്ചു
എൻ ചാരത്തു എത്താതെ
നീ അകലുമ്പോൾ ഒരു ദിനം
ആ മൺപാത്രം ഞാനുടച്ചു
മണോടുചേരുമ്പോൾ നിൻ
കരിമിഴകൾ അത് കുത്തി
കോർത്തുമാലയാക്കി അണിഞ്ഞു.
എൻ ഹൃദയത്തിലെ മഞ്ചാടികൾ

കാലനാണ് ചുറ്റും

 കാലനാണ് ചുറ്റും

കാലനാണ് ചുറ്റും കാലനാണ് ചുറ്റും
മനുഷ്യനെ കാലിയാക്കി ദൂരെയാക്കി
നീങ്ങുന്ന കൊറോണ കാലമാണ് ചുറ്റും
കാലനാണ് ചുറ്റും കാലനാണ് ചുറ്റും
കാഴ്ചപോകും കാഴ്ചപോകും
കറുത്ത ഫ൦ഗസുകൾ ചുറ്റും
കാലന്മാർ കൂടുകയാണ് ചുറ്റും
ആ കണ്ണിൽപ്പെടാതെ
പട്ടിണിയില്ലാതെ ലോക്ക് ഡൗണിലിരുന്നു
വരുംകാലങ്ങളിൽ ഇനിയെത്ര
ജീവനുകൾ രക്ഷിക്കാമെന്ന് ലക്ഷ്യം.
Vinod Kumar V

എൻറെ പൊന്നുവിന്

 എൻറെ പൊന്നുവിന് 

ജന്മദിനാശംസകൾ .

എൻറെ കുഞ്ഞ്‌ 

മാന്ത്രികരാജകുമാരാ 

എൻറെ കുട്ടി 

കുസൃതികുറുംബാ 

ഒത്തിരി വർണ്ണങ്ങൾ 

നിറയട്ടെ നിൻറെ 

മനസ്സിൽ എന്നുമെൻ 

ഹൃദയപ്പൂവാടിയിൽ  

നിറക്കൂ ഇന്ദ്രജാല൦ 

പല പല വർണ്ണങ്ങൾ

 ഓരോ മനസ്സുള്ള  തണ്ടിലും 

തടിയിലും പല പല വർണ്ണങ്ങൾ  

ഒട്ടിച്ചു ചേർക്കണം ഇത്തിരി 

വേദനിക്കുമെങ്കിലും  അത് 

ഈ മണ്ണിൽ നട്ടു വളർത്തണം 

വേരോടുംവരെ പരിചരിക്കണ൦ 

മണ്ണിനെ മുറുകെ പിടിക്കണ൦ 

മായാ മാരിവില്ലുപോലെ 

വാനംമുട്ടെപന്തലിച്ചു നിൽക്കണം.

വിണ്ണിന്നെയും വിസ്‌മയിപ്പിക്കണ൦ 


Sunday 23 May 2021

Life is like an air bubble

 

Life is like an air bubble

It’s so clear light and soft

Freely floats but care

Don’t collide each other

Burst in soil and disappears…

With a short time glance

 

Friday 21 May 2021

മരചട്ടയിൽ

   കെട്ടിപ്പിടിക്കണം 

മരയി നിൽക്കണം 

മരചട്ടയിൽ 

സോഫ്റബോഡി ങ്ങളെ കെട്ടിപ്പിടിക്കണം 

വേരോടി പടർന്നു 

മണ്ണിനെ കെട്ടിപ്പിടിക്കണം 

ആകാശം നോക്കി വളരണം 

തണലേകി കിരണങ്ങൾ

 കെട്ടിപ്പിടിക്കണം.

ചില്ലകളിൽ പക്ഷിക്കൂടൊരുക്കി 

കിളികളെ  കെട്ടിപ്പിടിക്കണം.

പുക്കണ൦ കായ്ക്കണം 

കാറ്റിൽ ശുദ്ധശ്വാസം നിറക്കണം.

Thursday 20 May 2021

നാട്ടുവഴികളിലൂടെ നടന്നുപോകണം

നാട്ടുവഴികളിലൂടെ നടന്നുപോകണം

ഒരു ചാറ്റൽമഴയും കൂടെവേണം 

വെട്ടിചെത്തിമിനുക്കി ഒപ്പിയ ഈടികൾ 

നോക്കിനടക്കണം ,വേലിക്കൊന്നകൾ 

ചാഞ്ഞകൈതകൾ വേലിപരത്തികൾ 

കനകാംബരങ്ങൾ മറ്റുപച്ചിലചെടികൾ 

ഉലയക്കണം തൊട്ടും തട്ടികളിച്ചും 

പൂക്കൾ ,പൂക്കമ്പുകൾ ചിലത്  

ഒടിച്ചുമെടുക്കണം,കിളിപ്പാട്ടുകൾ കേൾക്കണം 

നാട്ടുമാവിൽ നിന്നുംവീണൊരാ 

മാമ്പഴം ചപ്പിയിറക്കി നടന്നുപോകണം. 

പൂക്കളെ ഇഷ്ടമായി പുഴുക്കളെ ഇഷ്ടമായി 

നിറ൦മാറി നോക്കുന്ന ഓന്തിനെ ഇഷ്ടമായി 

പക്ഷേ കാലിൻറെ പെരുവിരലിൽ 

തൊട്ടുചൊറിച്ചിലുണ്ടാക്കി ചൊടുപ്പിക്കും 

ചൊറിതനം ഇടക്കിടെ കലിപ്പതും 

പിഴുതുഎറിയുവാൻ നോക്കുമ്പോൾ 

കണ്ടത് ഒത്തിരി മതിലുകൾ മതിലുകൾ   


Tuesday 18 May 2021

ഒരു ധീര വ്യക്തിത്വം

 ഒരു ധീര വ്യക്തിത്വം  

നിഴലായി മാറി...

പനിച്ചുവിറക്കുന്ന നാടിനെ 

ഒരമ്മയുടെ കരുതൽ 

നൽകി പ്രചോദനമേകി 

പിടിച്ചുനിർത്തിയ  ആ 

സ്ത്രീയുടെ അനുഭവസമ്പത്തു 

വീണ്ടും പ്രയോജനപ്പെടുത്തുവാൻ 

കഴിയാത പോയ വിജയസൂര്യൻ 

Monday 17 May 2021

മധുരമാമ്പഴക്കാലം

 മധുരമാമ്പഴക്കാലം 

മാമ്പഴം നിറയുമാചില്ലയിൽ 

മാന്മിഴിയാളൊന്ന് നോക്കുമ്പോൾ 

അവളുടെ മനമറിഞ്ഞിടും 

ഒരു ചതവ്‌പോലും എല്പിക്കാതെ 

മാണിക്യക്കല്ലുകൾ കൊണ്ടുഞ്ഞാൻ 

വീശിയെറിഞ്ഞു  നിറകുല 

കാറ്റിലാടും കനകാമ്പഴങ്ങൾ 

വീഴ്ത്തിടും അത് കണ്ട് 

അസൂയയോട് കിളികളും

കലപിലകൂടി  പാറിടും.

അനുരാഗത്തിൽ ആ മാമ്പഴങ്ങളിൽ  

ഞങ്ങളുടെ അധരങ്ങളമരും    

അവനുണയവെ  എൻമിഴികളിൽ 

അവളുടെ പുഞ്ചിരിനിറഞ്ഞിടും.

അതൊരു  മധുരമാമ്പഴക്കാലം 


യുദ്ധം ഒരു രോമാഞ്ച൦"

    യുദ്ധം ഒരു "രോമാഞ്ച൦" 

യുദ്ധമൊരു  രോമാഞ്ച൦  

മത്തായിക്ക്  രോമാഞ്ച൦ 

മമ്മദിനും  രോമാഞ്ച൦   

മനോഹരന്  രോമാഞ്ച൦ 

യുദ്ധമൊരു രോമാഞ്ച൦  

തത്സമയം സംപ്രേഷണം 

ചെയ്യുമൊരു സഞ്ജയനും 

നാവിൽ നിറയെ രോമാഞ്ച൦ .

യുദ്ധമൊരു  രോമാഞ്ച൦.


പനിച്ചുവിറക്കുമീ ലോകത്തു 

ചെമന്നാകുഞ്ഞിക്കണ്ണുകൾ  

തകർന്നവീടുകളിൽ തുടക്കുമാ 

ചുടു ചോരത്തുള്ളികൾ...

കാണുമ്പോൾ വിങ്ങിപ്പൊട്ടു൦  

ഹൃദയങ്ങൾ മാനവഹൃദയങ്ങൾ.

ഉറക്കെപറയാൻ തോന്നുന്നു 

അടർത്തിയെറിയണം 

കുത്തുപാളയെടുപ്പിക്കും

പുത്തകത്താളുകളെ,തലയിൽ 

നിന്നും വടിച്ചെറിയൂമൈരുകളെ 

പിന്നെ ഉണ്ടാകില്ല രോമാഞ്ച൦ .


 

Sunday 16 May 2021

ഹേയ് കാഞ്ചനസുന്ദരി

 കാഞ്ചനസുന്ദരി 

ഇന്ന് പ്രദോഷത്തിൽ

വഴിയരികിൽ  ഈ 

സ്വപ്‌നസഞ്ചാരിക്ക് 

കാണാൻ കിട്ടിയൊരു 

കാഞ്ചന സുന്ദരിയെ.


മരതകപച്ചപ്പട്ടുടുത്തു 

മാനത്തമ്പിളിയെനോക്കി 

ഇളംകാറ്റിലാടി അവൾ 

എന്തൊക്കെയോമന്ത്രിച്ചു 

മിന്നുംകിങ്ങിണിപ്പൂക്കളെ 

മണ്ണിലേക്കു വർഷിച്ചു.



എത്തിപ്പിടിച്ചടർത്തി എടുക്കുകില്ല 

അതിമോഹങ്ങൾക്കായി ഞാൻ 

പുഷ്പാർച്ചനകൾ  നടത്തുകില്ല .

അടുത്തുചെന്നു തൊട്ടുനോക്കി 

കൺകുളിർക്കെ കണ്ടു  ഒരു 

നിമിഷം പുണർന്നുനിന്നു 

ഊഞ്ഞാൽ കമ്പുകൾ

 ഊഞ്ഞാൽ കമ്പുകൾ

ഈ തലമുറ കാണുക 

തൊടിയിലെ പ്ലാവുകൾ 

അതിൽ കെട്ടിയാടുക

പൊന്നൂഞ്ഞാലുകൾ 

മൂളിപ്പാടി  ഉയരുക    

കാണുക മതിലുകൾ 

ഇല്ലാത്ത ലോകം  

നട്ടുവളർത്തുക  

തൊടിയിൽ 

സ്വപ്നവർണ്ണങ്ങൾക്കായി   

ഊഞ്ഞാൽ കമ്പുകൾ 


Saturday 15 May 2021

കടലമ്മേ

 കടലമ്മേ 

കാത്തുകൊള്ളുക  കടലമ്മേ 

നിത്യമാക്കരങ്ങളാൽ തലോടിയ 

സ്നേഹതീരത്ത്  ഇന്ന് തിരകൾ 

ചാട്ടകൾപോലുയരുന്നു അമ്മേ 

താങ്ങുവാൻകഴിയില്ല ഈ തല്ലുകൾ

കരിങ്കല്ലിൽ സമസ്‌തം തലതല്ലുന്നു 

വേരറ്റുവേദനയോടെ തെങ്ങുകൾ. 

കുറ്റമെന്തിതു കേരനാട്‌ ചെയ്തു?

കാറ്റും കൊടുംകാറ്റായി മാറി 

ചുഴിയിൽ മുക്കുന്നു തോണികൾ  

തകരുന്ന സ്വപ്നങ്ങൾ ഹൃദയ൦പൊട്ടു൦   

കണ്ണീർചാലുകൾ ,ഒച്ചപ്പാടുകൾ  

കാണുക കാത്തുകൊള്ളൂക 

കേരനാട്‌ കടലമ്മേ കടലമ്മേ.

Friday 14 May 2021

സത്യം വാർ (WAR) മൂലം

 സത്യം വാർ മൂലം 

എഴുതി എഴുതി നടക്കണം 

സത്യവാങ് മൂലം.

തോന്നും തോന്നും പോലെ

സഞ്ചരിച്ച ആ വഴികളിൽ 

സത്യവാങ് മൂലം

സത്യം വാർ മൂലം 

എനിക്ക് വേണ്ടത് വാങ്ങാൻ 

ഇനിഎത്രനാൾ   എഴുതണം 

ഈ  സത്യവാങ് മൂലം.

സത്യം വാർ മൂലം 

വീട്ടിലിരിക്കുമ്പോൾ 

മറന്നുപോകും മരണഭയം 

ഞാൻ എഴുതാം ഒത്തിരി 

സത്യവാങ് മൂലം 

വയറുകത്തുമ്പോൾ കണ്ണീർ 

പെരുമഴ പെയ്യുന്നു എന്ന 

സത്യവാങ് മൂലം 

Thursday 13 May 2021

മൗനം നീളും ഇടവഴികൾ

   മൗനം നീളും ഇടവഴികൾ 

നീയെന്നും പോകും ഇടവഴിയിൽ 

കനകാംബര പൂക്കൾ ചിരിച്ചിരുന്നു 

ഇന്നാരോ മതിൽക്കെട്ടിലാക്കി  . 

ആ മൗനം നീളും ഇടവഴിയിൽ 

നിൻ കളിത്തോഴൻ നിന്നിരുന്നു 

ഓരോപുലരിയും നീ പോകും  

ഇടവഴികളിൽ പ്രണയഹൃദയ

വാതിൽ തുറന്നിട്ടിരുന്നു.. 

മുഴുവന്‍ കനകാംബര പൂക്കളും 

ഇറുത്ത് തേനൂറും മാമ്പഴങ്ങളും 

കാത്തുവെച്ചു  ഇടവഴിയിൽ 

നൊമ്പര മഴനനഞ്ഞു നിന്നിരുന്നു. 

പക്ഷേ നിൻറെ മൗനം ഇന്നും

നീളും ഇടവഴിയിൽ തിങ്ങിനിന്നു.  .


യുദ്ധം കഴിയുമ്പോൾ ദൈവം മരിക്കുന്നു.

 യുദ്ധം കഴിയുമ്പോൾ 

ദൈവം മരിക്കുന്നു.

അത് ഉദ്‌ഘോഷിക്കുവാൻ 

ഒരു പ്രവാചകനും 

ഉടലെടുത്തില്ലിവിടെ

ഒരു 'അമ്മതൻ  ശാപം 

കർണ്ണശൂലമാകുന്നു.

അവതാരങ്ങൾ അമ്പേറ്റു 

മരിക്കുന്നു ..കൃഷ്ണാ കൃഷ്ണാ 


ദിവ്യാസ്ത്രങ്ങൾ 

തൊടുക്കാൻ ആവനാഴിയിൽ 

ഇട്ടുകൊടുത്തു 

യുദ്ധം വികാരാവേശമാക്കി  

വശംചേരുവാൻ 

പോരാളികൾ അണിനിരത്തി  

ഇടക്കിടക്ക് ഇടത്തു 

തുടയിൽ കൈകൾ 

അടിച്ചുകാണികും 

വെറ്റിലകീറി പാതി  

തിരിച്ചിട്ട്തുമ്പ്  കാണിക്കും  

മര്യാദകൾ വിട്ട് 

ബന്ധങ്ങൾ മറന്ന് 

ധർമ്മം പറഞ്ഞു 

കൊന്നൊടുക്കാൻ 

ആജ്ഞാപിക്കും  

കൃഷ്ണാ കൃഷ്ണാ കൃഷ്ണാ 


വേദപുത്തകസൂക്തങ്ങൾ 

പാട് പാട് ഉറക്കെ പാട് .

കബന്ധങ്ങൾ കണ്ടോ ?

കരിയും പുകയും കണ്ടോ ?

പൊടിഞ്ഞുകിടക്കും 

ആകാശകൊട്ടാരങ്ങൾ കണ്ടോ ?

കരിഞ്ഞുനിൽകും വൻമരങ്ങൾ 

കണ്ടോ ,നിറവയറുമായി 

പിടയുന്ന പെണ്ണിനെ കണ്ടോ? .

പിച്ചച്ചട്ടിയുമായി നിൽക്കുന്ന 

പിള്ളാരെ കണ്ടോ ?ഏതു 

കാട്ടിൽ  നീ കൃഷ്ണാ

ധ്യാനിച്ചിരിക്കുന്നു മൗനിയായി.

യുദ്ധം കഴിയുമ്പോൾ 

ദൈവം മരിക്കുന്നു.

ഓർക്കുക ഒരു അമ്മയുടെ 

ശാപമേറ്റ്‌  ദൈവം മരിക്കുന്നു..


Monday 10 May 2021

വിഷാദ സന്ധ്യ

 വിഷാദ സന്ധ്യ

വിഷാദ സന്ധ്യതൻ 

അരക്കെട്ടിൽ 

തണ്ണീർക്കുടങ്ങൾകണ്ടു 

മിഴികളിൽ മിന്നൽ 

പിണരുകൾ കണ്ടു 

മരച്ചിലകൾക്കിടയിലൂടെ 

അതിവേഗം  പോകവേ 

മാറിൽ ചന്ദ്രക്കല 

ചരിഞ്ഞു വീണു 

മിന്നുന്നതു കണ്ടു 

ഇലച്ചാർത്തിൽ 

അവളുടെ നിശ്വാസ

മർമ്മരങ്ങൾ കേട്ടു 

അവളെ കണ്ടിട്ടോ 

അതോ അവളെ കാണാതോ 

ഹൃദയ൦ കാണാതെ 

കുടിലിൽ  തിരി അണച്ച് 

ചെങ്കതിരോൻ പോയോ.

വിഷാദ സന്ധ്യ 

കടലിലേക്ക് നോക്കിനിന്നു 


Sunday 9 May 2021

നാടാകെ ലോക്ക് ഡൗൺ

 നാടാകെ ലോക്ക് ഡൗൺ 

പുറത്തേക്കുപോയാൽ 

പോലീസ് പിടിക്കും 

ഓർക്കുക ലോക്ക് ഡൗൺ 

ദിവസങ്ങൾ മെല്ലെ 

പോകു അതല്ലേ ലോക്ക് ഡൗൺ 

ഉദാരനിമിത്തം 

ബഹുകൃതവേഷം 

കണ്ടുപിടിക്കാൻ ലോക്ക് ഡൗൺ

Saturday 8 May 2021

രംഗം രണ്ടാം തരംഗം

രംഗം രണ്ടാം തരംഗം 

രാജ്യത്തിന് നേടിക്കൊടുത്തു 

ഇന്ന്  രണ്ടാം സ്ഥാനം. 

ചിതകൾ കത്തും രണാങ്കണ൦

ഊതികത്തിക്കുവാൻ 

കച്ചകെട്ടിയിറങ്ങി 

പാഴാക്കരുത് വീണ്ടും ജീവശ്വാസം.  

വഷളാക്കി മിണ്ടാതിരുപ്പൂ 

ഒത്തിരി മതമണ്ടകൾ 

ആ പ്രസ്ഥാനങ്ങൾ "നരകം" ..

 

പുതിയതലമുറ ഉണരുക 

അണിയുക  ദൈവത്തിൻ 

പുതിയവേഷം 

PPt കിറ്റിട്ടിറങ്ങി 

ശ്വാസംപകർന്ന് 

ചേർത്തുപ്പിടിച്ചുനിറയ്ക്കാം   

സ്നേഹവും കാരുണ്യവും. 



Friday 7 May 2021

onaman akenda

 വേദനിപ്പിക്കുന്ന കാഴ്ചകൾ 

വാർത്തകൾ 

മഹാമാരിയുടെ ഈ രണ്ടാ൦ 

തരംഗത്തിൽ ഇന്ത്യയുടെ 

സ്ഥാനം ഇന്ന് രണ്ടാമത് 

നമുക്ക് രക്ഷപെടണം

കാണുമ്പോൾ ചിരിക്കുവാൻ 

മിണ്ടുവാൻ നമ്മൾ 

അകന്നിരിക്കാം 


Thursday 6 May 2021

കോരനും ധീരനും

  കോരനും ധീരനും 

പരശൂന്റെ പറമ്പിലുണ്ടൊരു 

ഒരു തേൻ വരിക്കപ്ലാവ്.

ഉയരത്തിൽനിൽക്കുന്ന 

ഉറച്ച പച്ചില്ലക്കൊമ്പുകൾ.

അഴകില്ലേലും അതിലുണ്ട് 

തേൻവരിക്കചക്കകൾ .

ചുറ്റുംമൂളുന്നു ഈച്ചകൾ 

പാറിപ്പറക്കുന്നു കിളികൾ 

കിന്നരിക്കുന്നു മിന്നും 

സ്വര്‍ണ്ണപ്ലാവിലകൾ . 


ഏച്ചുവെച്ചു തോട്ടികെട്ടി 

ചക്കയിടാൻ  പ്ലാവിൻ ചോട്ടിൽ 

എത്തിയാ  കോരനാദ്യം.

തോട്ടിമുറുക്കികെട്ടി 

അറ്റത്തു അരിവാളുകെട്ടി 

അടർത്തിയിട്ടുകെട്ടി ചാക്കിൽ 

കോരനാ തേൻവരിക്ക ചക്കകൾ .

കിറ്റിലാക്കി വീതംവെച്ചു 

അതിലൊരു പങ്ക് ധീരനും നൽകി.

ഏച്ചുവെച്ചു തോട്ടികെട്ടാൻ 

അറിയാതെ കയറാനറിയാതെ 

ധീരൻ  ഇടക്കിടക്ക്  വന്ന്  

പ്ലാവിൻവേരിൽ നോക്കുന്നു 

കായിച്ചിട്ടുണ്ടോ ചക്ക?

പാവം വെച്ചുനടക്കുന്നു 

സ്വർണ്ണപ്ലാവിലത്തൊപ്പി...

 Vinod kumar v

Tuesday 4 May 2021

നഷ്ടസ്വപ്നങ്ങൾ

 # നഷ്ടസ്വപ്നങ്ങൾ


ജീവിതമാം യാത്രയിൽ 

ദീർഘകാല൦ ദീർഘദൂരം 

കൂട്ടിവെച്ചു കിനാക്കൾ  

കൂട്ടിക്കിഴിച്ചുനോക്കവെ 

ബാക്കിവന്നവ എൻ 

പ്രിയ നഷ്ടസ്വപ്നങ്ങൾ.


ഈ ദുനിയാവിന്റെ 

മുകളിലൂടെ പാറാനുള്ള  

വർണ്ണ ചിറകുകൾ കുഴയവേ 

പൂമരത്തിൻ ചില്ലകൾ 

ചേക്കേറാൻ മുതിരവേ  .  

ഇടിമിന്നലുകൾ കൊണ്ട് 

വിണ്ടുകീറി വീണ 

മരത്തടിയായി നീറുന്നു  

പ്രിയ നഷ്ടസ്വപ്നങ്ങൾ.


മിണ്ടാതെ മണ്ണോടുചേരവേ  

എല്ലാം നഷ്ടമാകവേ കണ്ണീർ

കണങ്ങൾക്കൊപ്പം കരടായി

കയ്യിൽവന്നു  മിന്നുന്നു 

ചെറുതിരിപോലെ 

വീണ്ടും പ്രിയ  നഷ്ടസ്വപ്നങ്ങൾ  

നഷ്ടസ്വപ്നങ്ങൾ.

 

Monday 3 May 2021

കതിരുകാണാക്കിളിയെ

 കതിരുകാണാക്കിളിയെ 

കനവുകൾ നിറയുന്ന 

പാടത്തുവാ ആടും നെല്ല് 

കതിരുകൾ കൊയ്യാനായി 

ഇതുവഴിവാ ,ഇതുവഴിവാ


കതിരുപൂജകാണാം പൊൻ 

പൊലികാണാം ,കുണുങ്ങി 

ഓടും തോടും കാണാം 

ഇതുവഴിവാ ഇതുവഴിവാ

കതിരുകാണാക്കിളിയെ

ഇതുവഴിവാ ഇതുവഴിവാ.


നെൽപ്പാടവും കൊയ്യാം ,

കൊയ്ത്തുപ്പാട്ടും പാടാം,

ചെമ്പാക്ക് ചേർത്ത് മുറുക്കാം  

ചുണ്ടും ചുവപ്പിച്ചു ആ 

കളപ്പുരയിൽ കിന്നരിച്ചിരിക്കാം 

ഇതുവഴിവാ ഇതുവഴിവാ.

ആറ്റുനോറ്റുഞാൻ തീർ ത്ത 

ഒരു പൊന്മാല്യം സമ്മാനമേകാം  

ഇതുവഴിവാ ഇതുവഴിവാ.


Sunday 2 May 2021

ഈ സ്വർഗ്ഗവഴിയിൽ

 ഈ സ്വർഗ്ഗവഴിയിൽ 

ഈറൺമിഴികളുമായി  

ആരോ നോക്കുന്നുണ്ട് 

വഴിയോരത്തായി പച്ചപ്പേറി  

പൂത്തുനിൽക്കുമാ പല 

പല ജാതി പൂമരങ്ങളുണ്ട്..

അതിൽ മഴത്തുളളികൾ 

കിണുക്കി കുളിർക്കാറ്റും 

വീശുന്നുണ്ട് ,ചിതറിയ 

മാങ്കനികൾ  എടുത്തു൦ 

കിളിപ്പാട്ടുകൾ  കേട്ടു

നടക്കാൻ ഗ്രാമത്തിൽ 

ഒരു സ്നേഹത്തറവാടുണ്ട്  

ഈറൺമിഴികളുമായി  

ആരോ നോക്കുന്നുണ്ട് 

Saturday 1 May 2021

വിജയാശംസകൾ

  വിജയാശംസകൾ 


   വിജയാശംസകൾ 

ആരവങ്ങൾ വേണ്ടിവിടെ 

ആഘോഷങ്ങൾ വേണ്ടിവിടെ 

വേണ്ടത് വേണ്ടപ്പോൾ ചെയ്തു- 

കൊടുത്ത നേതാക്കൾ ജയിക്കട്ടെ.

മണ്ണിൽ വീണ്ടും ചുവന്ന 

ചുവന്ന പൂക്കൾ ചിരിക്കട്ടെ 

വെൺമേഘങ്ങൾ തൊട്ട് 

വർണ്ണക്കൊടികൾ  കാറ്റിൽ 

ആടിക്കളിച്ചു തിമിർക്കട്ടെ 

ആരവങ്ങൾ വേണ്ടിവിടെ 

ആഘോഷങ്ങൾ വേണ്ടിവിടെ.


സർക്കാർ വീണ്ടും വരുമലോ

 വേണ്ടത് വേണ്ടപ്പോൾ തന്നൊരാ 

സർക്കാർ വീണ്ടും വരുമലോ 


ആരുജയിച്ചാലും ആരുതോറ്റാലും  

വിജയാഘോഷങ്ങൾ  വേണ്ടാലോ 

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...