Thursday 20 May 2021

നാട്ടുവഴികളിലൂടെ നടന്നുപോകണം

നാട്ടുവഴികളിലൂടെ നടന്നുപോകണം

ഒരു ചാറ്റൽമഴയും കൂടെവേണം 

വെട്ടിചെത്തിമിനുക്കി ഒപ്പിയ ഈടികൾ 

നോക്കിനടക്കണം ,വേലിക്കൊന്നകൾ 

ചാഞ്ഞകൈതകൾ വേലിപരത്തികൾ 

കനകാംബരങ്ങൾ മറ്റുപച്ചിലചെടികൾ 

ഉലയക്കണം തൊട്ടും തട്ടികളിച്ചും 

പൂക്കൾ ,പൂക്കമ്പുകൾ ചിലത്  

ഒടിച്ചുമെടുക്കണം,കിളിപ്പാട്ടുകൾ കേൾക്കണം 

നാട്ടുമാവിൽ നിന്നുംവീണൊരാ 

മാമ്പഴം ചപ്പിയിറക്കി നടന്നുപോകണം. 

പൂക്കളെ ഇഷ്ടമായി പുഴുക്കളെ ഇഷ്ടമായി 

നിറ൦മാറി നോക്കുന്ന ഓന്തിനെ ഇഷ്ടമായി 

പക്ഷേ കാലിൻറെ പെരുവിരലിൽ 

തൊട്ടുചൊറിച്ചിലുണ്ടാക്കി ചൊടുപ്പിക്കും 

ചൊറിതനം ഇടക്കിടെ കലിപ്പതും 

പിഴുതുഎറിയുവാൻ നോക്കുമ്പോൾ 

കണ്ടത് ഒത്തിരി മതിലുകൾ മതിലുകൾ   


No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...