Sunday 30 May 2021

കണ്ടോ കണ്ടോ

 കണ്ടോ കണ്ടോ കോരനാ

കൊണ്ടുനടക്കുന്ന കാളകളെ കണ്ടോ
കണ്ടോ കണ്ടോ കാളകൾ
കൊമ്പുകുലുക്കി കാരിരുമ്പിൻ
കലപ്പ തണ്ടെല്ലിൽ താങ്ങിനടപ്പുകണ്ടോ.
കണ്ടോ കണ്ടോ അവരോടിയും
ചാടിയും ഉഴുതുമറിക്കുന്ന
മേലോത്തെ കണ്ടം കണ്ടോ
കാലിലും കയ്യിലും പൊട്ടിയൊലിക്കുന്ന
തഴമ്പുകൾ കണ്ടോ ..
കാളയുടെ ചന്തിക്ക് വീണുകിടക്കുന്ന
ചാട്ടമുറിപ്പാടുകൾ കണ്ടോ
കണ്ടോ കണ്ണിൽ നിറയുന്ന
ആ മഴമേഘങ്ങൾ കണ്ടോ ..
കണ്ടോ കണ്ടോ വയറ്റിൽ
എരിയും തീഗോളം കണ്ടോ
നെൽപ്പാടമൊരുക്കി തമ്പ്രാനെ
നോക്കി അവരുടെ കാത്തിരുപ്പ് കണ്ടോ🌹

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...