Tuesday, 4 May 2021

നഷ്ടസ്വപ്നങ്ങൾ

 # നഷ്ടസ്വപ്നങ്ങൾ


ജീവിതമാം യാത്രയിൽ 

ദീർഘകാല൦ ദീർഘദൂരം 

കൂട്ടിവെച്ചു കിനാക്കൾ  

കൂട്ടിക്കിഴിച്ചുനോക്കവെ 

ബാക്കിവന്നവ എൻ 

പ്രിയ നഷ്ടസ്വപ്നങ്ങൾ.


ഈ ദുനിയാവിന്റെ 

മുകളിലൂടെ പാറാനുള്ള  

വർണ്ണ ചിറകുകൾ കുഴയവേ 

പൂമരത്തിൻ ചില്ലകൾ 

ചേക്കേറാൻ മുതിരവേ  .  

ഇടിമിന്നലുകൾ കൊണ്ട് 

വിണ്ടുകീറി വീണ 

മരത്തടിയായി നീറുന്നു  

പ്രിയ നഷ്ടസ്വപ്നങ്ങൾ.


മിണ്ടാതെ മണ്ണോടുചേരവേ  

എല്ലാം നഷ്ടമാകവേ കണ്ണീർ

കണങ്ങൾക്കൊപ്പം കരടായി

കയ്യിൽവന്നു  മിന്നുന്നു 

ചെറുതിരിപോലെ 

വീണ്ടും പ്രിയ  നഷ്ടസ്വപ്നങ്ങൾ  

നഷ്ടസ്വപ്നങ്ങൾ.

 

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...