Thursday 6 May 2021

കോരനും ധീരനും

  കോരനും ധീരനും 

പരശൂന്റെ പറമ്പിലുണ്ടൊരു 

ഒരു തേൻ വരിക്കപ്ലാവ്.

ഉയരത്തിൽനിൽക്കുന്ന 

ഉറച്ച പച്ചില്ലക്കൊമ്പുകൾ.

അഴകില്ലേലും അതിലുണ്ട് 

തേൻവരിക്കചക്കകൾ .

ചുറ്റുംമൂളുന്നു ഈച്ചകൾ 

പാറിപ്പറക്കുന്നു കിളികൾ 

കിന്നരിക്കുന്നു മിന്നും 

സ്വര്‍ണ്ണപ്ലാവിലകൾ . 


ഏച്ചുവെച്ചു തോട്ടികെട്ടി 

ചക്കയിടാൻ  പ്ലാവിൻ ചോട്ടിൽ 

എത്തിയാ  കോരനാദ്യം.

തോട്ടിമുറുക്കികെട്ടി 

അറ്റത്തു അരിവാളുകെട്ടി 

അടർത്തിയിട്ടുകെട്ടി ചാക്കിൽ 

കോരനാ തേൻവരിക്ക ചക്കകൾ .

കിറ്റിലാക്കി വീതംവെച്ചു 

അതിലൊരു പങ്ക് ധീരനും നൽകി.

ഏച്ചുവെച്ചു തോട്ടികെട്ടാൻ 

അറിയാതെ കയറാനറിയാതെ 

ധീരൻ  ഇടക്കിടക്ക്  വന്ന്  

പ്ലാവിൻവേരിൽ നോക്കുന്നു 

കായിച്ചിട്ടുണ്ടോ ചക്ക?

പാവം വെച്ചുനടക്കുന്നു 

സ്വർണ്ണപ്ലാവിലത്തൊപ്പി...

 Vinod kumar v

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...