Sunday, 16 May 2021

ഹേയ് കാഞ്ചനസുന്ദരി

 കാഞ്ചനസുന്ദരി 

ഇന്ന് പ്രദോഷത്തിൽ

വഴിയരികിൽ  ഈ 

സ്വപ്‌നസഞ്ചാരിക്ക് 

കാണാൻ കിട്ടിയൊരു 

കാഞ്ചന സുന്ദരിയെ.


മരതകപച്ചപ്പട്ടുടുത്തു 

മാനത്തമ്പിളിയെനോക്കി 

ഇളംകാറ്റിലാടി അവൾ 

എന്തൊക്കെയോമന്ത്രിച്ചു 

മിന്നുംകിങ്ങിണിപ്പൂക്കളെ 

മണ്ണിലേക്കു വർഷിച്ചു.



എത്തിപ്പിടിച്ചടർത്തി എടുക്കുകില്ല 

അതിമോഹങ്ങൾക്കായി ഞാൻ 

പുഷ്പാർച്ചനകൾ  നടത്തുകില്ല .

അടുത്തുചെന്നു തൊട്ടുനോക്കി 

കൺകുളിർക്കെ കണ്ടു  ഒരു 

നിമിഷം പുണർന്നുനിന്നു 

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...