മഞ്ചാടിക്കുരു
ഹൃദയമാം മൺപാത്രത്തിലേക്ക്
ഒരു കുന്ന്മഞ്ചാടിക്കുരു നീ
പ്രണയിനി എടുത്തു വെച്ച്,
അത് തുള്ളിക്കളിച്ചു പുഞ്ചിരിച്ചു
അനുരാഗപ്രവാഹമായി
രാപ്പകലുകൾ ഓരോന്നും ചുംബിച്ചു
ചുവപ്പിച്ചു കാത്തുവെച്ചു
എൻ ചാരത്തു എത്താതെ
നീ അകലുമ്പോൾ ഒരു ദിനം
ആ മൺപാത്രം ഞാനുടച്ചു
മണോടുചേരുമ്പോൾ നിൻ
കരിമിഴകൾ അത് കുത്തി
കോർത്തുമാലയാക്കി അണിഞ്ഞു.
എൻ ഹൃദയത്തിലെ മഞ്ചാടികൾ
No comments:
Post a Comment