Saturday 29 February 2020

ദില്ലിയിൽ പെയ്ത മഴയിൽ

 ദില്ലിയിൽ പെയ്ത മഴയിൽ
മനസ്സ്‌ ഒന്നു തണുത്തപോലെ
വീശിയടിച്ചക്കാറ്റിൽ 
നഷ്‌ടശിഷ്‌ടങ്ങള്‍ അടിച്ചുവാരി.
കാർമുകിലുകൾ ഗർജിച്ചപ്പോൾ
ലഹളവാദികൾ അവരുടെ
മതിലുകൾ പൊളിച്ചുമാറ്റി.
രക്തക്കറ തുടച്ചു ആ
പാത്തിൽ കടലാസ്സു തോണികൾ
ഒഴുകി ...
ചെറിയ മുകുളങ്ങളിൽ
കണ്ണീരൊപ്പി മഴത്തുള്ളികൾ
കിലുങ്ങി ...
നെടുവീർപ്പുണ്ടെങ്കിലും
മൂടൽമഞ്ഞിൽ ആ സ്നേഹമഴയിൽ
ഒരുമതൻ ഗാനംപാടി
വേഴാമ്പലുകൾ ഉയർന്നു പാറി.

Friday 28 February 2020

പൂമകളെ കണ്ണീർപ്പൂവേ

പൂമകളെ കണ്ണീർപ്പൂവേ
പൂമകളെ കണ്ണീർപ്പൂവേ
നിന്നെ കള്ളിപ്പുഴ ആ കൊല്ലിപ്പുഴ
കൊഞ്ചിക്കുഴഞ്ഞു കട്ടെടുത്തു
കിലുക്കാമ്പെട്ടി പൂവേ
പുഞ്ചിരിച്ചാടും പൂവേ. 


ഹൃദയതകർന്നൊരു സൂര്യൻ
ആ ദുരൂഹ വഴികളിൽ
പകലിടറി വീണൂ വിതുമ്പി .
പൂമകളെ നീ കാട്ടുവള്ളികളിൽ
കുരുങ്ങി ചെളിപ്പുഴയിൽ
മൃതിയടഞ്ഞ മലരായിഒഴുകി  


കർമ്മസാക്ഷി നീ ,
രാത്രിപേടി പകലുപേടി
കരുതല്‍ എവിടെ
ആ കുഞ്ഞുപൂവിനെയും മറന്നോ.
കാരുണ്യവാനായ ദൈവമേ
Vinod Kumar V

Thursday 27 February 2020

രാമനും മമ്മദിനും മതിലുകൾ

വാടാ ,മമ്മദെ നമുക്കിവിടെ
നാട്ടുവഴിയിൽ നടക്കാലോ
യഥേഷ്ടം തേനൂറും മാങ്ങാ തിന്നാല്ലോ

മേലെ തെങ്ങിൻ പൊത്തിലിരിക്കും

മൈനക്കുഞ്ഞിനെ എടുക്കാലോ
 താഴെതോട്ടിൽ തുള്ളി
കുളിച്ചു പരൽമീനെ പിടിക്കാലോ
അമ്മ വിളമ്പിത്തരും
കായക്കഞ്ഞി കുടിക്കാലോ
രാമനും മമ്മദിനും 

ഈ പച്ചപ്പിൽ മതിലുകൾ ഇല്ലല്ലോ

Wednesday 26 February 2020

കര പതിമൂന്നു

കര പതിമൂന്നു മാത്രമല്ല
ചെട്ടികുളങ്ങരയിൽ ..
കര പതിമൂന്നു മാത്രമല്ല
ചെട്ടികുളങ്ങരയിൽ ..
കരകൾ  കടന്നു കടൽ കടന്നു
പ്രിയജനം ഏറുന്നെ...
ഈ ഏകതാളം പാടുന്നെ
തന്നെ താനന്നെ
തന്നെ താനന്നെ
താനാന്നെ താനാന്നെ
തന്നെ താനന്നെ .
ഹൃത്തടത്തിൽ ആമോദം
വാദ്യമേള ആഘോഷ൦ ,കുമ്മിയാടി
കുത്തിയോട്ടച്ചുവടുകൾ കുട്ടികൾ
വെയ്ക്കുമ്പോൾ ,രാപ്പകലുകൾ
കാല്പനികതയിൽ  പ്രഭാപൂരിതമാകുന്നു .
അമ്മെ  ,അകമ്പടിയേകാൻ
കഴിയാതെ മരുഭൂവിൽ നീറുന്നു .
ഞാൻ  മരുഭൂവിൽ നീറുന്നു .
തന്നെ താനന്നെ
തന്നെ താനന്നെ
താനാന്നെ താനാന്നെ
തന്നെ താനന്നെ
ഓർമ്മകൾ ചിറകുകൾ വീശി 
നാട്ടുവഴികളിൽ  ഓടിയ ബാല്യ൦. 
കാണാം മാവിൻകൊമ്പത്തായി
ആടിയാടി രാരിരക്കാറ്റിൽ  ഉയരും
കൂടാരo, കിന്നരികൾ മിന്നുന്നു.
മുതിരക്കഞ്ഞിക്കുടിച്ചു .
എള്ളിൻ പൂക്കൾ നുള്ളി, ഒത്തുപിടിച്ചപ്പോൾ 
തുള്ളും തേരും കുതിരകൾ കണ്ടോ
കാഴ്ചക്കണ്ടത്തിൽ  എത്തുന്നേ
ആർപ്പുവിളികൾ നിറയുന്നെ.
തന്നെ താനന്നെ
തന്നെ താനന്നെ
താനാന്നെ താനാന്നെ
തന്നെ താനന്നെ .
ഈ കുംഭഭരണി നാളിൽ
സ്വർഗ്ഗ൦ വേറൊണ്ടോ? 
തിരുവുത്സവലഹരിയിൽ .
സ്തുതികൾ പാടി ചുറ്റിക്കറങ്ങിടാം
ദേശം ചെട്ടികുളങ്ങരയിൽ
കമനീയകാഴ്ചകൾക്കിടയിൽ 
ദീപാരാധനയിൽ എൻ ഹൃദയം
ചെറുദീപമായി നിർലീനമായീടും .
തന്നെ താനന്നെ
തന്നെ താനന്നെ
താനാന്നെ താനാന്നെ
തന്നെ താനന്നെ .


കേട്ട ചോദ്യങ്ങൾ ??

കേട്ട ചോദ്യങ്ങൾ ??
മതം ഭ്രാന്തുപിടിപ്പിക്കുന്ന തെരുവുകൾ
കലാപം നിറക്കുന്ന ചോദ്യങ്ങൾ
നിങ്ങൾ ഒരു ഹിന്ദുവാണോ?
ചുറ്റും കുറിതൊട്ടവർ
നിങ്ങൾ ഒരു മുസ്ലിം ആണോ?
ചുറ്റും തൊപ്പിവെച്ചവർ
നിങ്ങൾ ഒരു സിഖുകാരനാണോ?
തലപ്പാവുവെച്ചവർ
നിങ്ങൾ ഒരു ക്രിസ്ത്യാനിയാണോ?
കുരിശ് ധരിച്ചവർ
മൃഗീയത നിറക്കുന്ന ഉത്തരങ്ങൾ
കപാലം തകരുന്ന കാഴ്ചകൾ
ചോദിക്കേണ്ടത് പറയേണ്ടതും പഠിപ്പിക്കുക
'നിങ്ങൾ ഒരു മനുഷ്യനാണോ'.
ചുറ്റുമുള്ളവർ മനുഷ്യത്തമുള്ളവർ

Monday 24 February 2020

പൊന്നിൻ പൊന്നിലം

പൊന്നിൻ പൊന്നിലം
പൊന്നിൻ നിറമുള്ള കുന്നിൽ
പൊന്നു  വിലയുള്ള പൊന്നിലം
ആ പൊന്നിലത്തിൽ 
പൊന്നിൻ നിറമുള്ളനെൽക്കതിരുണ്ടെ. 
പൊന്നിൻ നിറമുള്ള വള്ളികളിൽ
പൊന്നിൻ നിറമുള്ള പൂക്കളുണ്ടെ
പൊൻ ശലഭങ്ങൾ പാറിപ്പറന്നാടുന്നെ  കണ്ടെ.
അടപടലെ പൊന്നുപൂശിയ വാഴപ്പഴവും
വാഴത്തടത്തിൻ ഓരൊത്തു
പൊൻ കൊലുസ്സിട്ട  മഞ്ഞൾ
ചെടിയും കാറ്റിലാടിനിന്നെ.

പൊന്നോലകൾക്കിടയിൽ
കണ്ടു കാണാപ്പൊന്നേ ഓ ..പെണ്ണെ .
ഇത്തിരി പൊന്നുപോലും
ചാർത്താത്ത, പഞ്ചവർണ്ണക്കിളിയെ .
നിൻ കഴുത്തിൽ ,പൊൻ താലി ചാർത്തിടാൻ
ആ ചെങ്കതിരോൻ  വന്നേ
പൊന്നിൻ നിറമുള്ള  കുന്നിൽ
പൊന്നിൻ നിറമുള്ള ആ പൊന്നിലം.

Sunday 23 February 2020

തെരുവോരങ്ങളിൽ

തെരുവോരങ്ങളിൽ നിറയെ
കാഴ്ചകൾ കടകൾ കുപ്പിവളകൾ
കളിക്കോപ്പുകൾ ബലൂണുകൾ.
തിരുവുത്സവത്തിൻ ഗാഥകൾ .
വർണ്ണത്തോരണങ്ങൾക്കിടയിലൂടെ
നോക്കിയപ്പോൾ കണ്ടൂ
കരിവാളിച്ചമുഖങ്ങൾ
കിടക്കപ്പൊറുതിയില്ലാത്ത
ചേരികൾ കൂട്ടക്കരച്ചിലുകൾ ,
കടിപിടികൂടുന്നപട്ടികൾ,പന്നികൾ
അതുകാണാൻ കഴിയാവിധം മറയ്‌ക്കാം
നിറയട്ടെ വർണ്ണതോരണങ്ങൾ
മറക്കാം നടക്കാം ആ തെരുവിൽ.
ദൂരെ കാണും മണിഗോപുരംനോക്കി.

Saturday 22 February 2020

The lock and key



The lock and key

When I woke up,

The first felt emptiness. 
With a glance 
My smartphone

Opens the lock,

Your photo smiles.

next Opens the lock

Of bedroom

Your shadows I have seen

Moves to kitchen

Opens the lock

Your sweat I smell.

You kept all the keys

In the way,

Easily I can watch

Of storeroom

 fridge and tables...

All Belongings to me

Kept in order

 The entrance door opened

In the pave to gate

Seen fallen l leaves and flowers

You locked me in loneliness

Day after day

I am unable to bear

Don’t break my heart

You the key to my heart

With a pat or a kiss

Let off from this lock.
you come back..

Friday 21 February 2020

The Gifted boy

The Gifted boy
You the little boy
The Little hands,
Little legs, little teeth’s

Especially the head
with Golden hair
Feeling so pretty good
You the little star
Believe in you
Who bullied you?
Discouraged you dreams
The bullocks in the class.

Go home say to mum,
Self guaranteed person
To you in this world
With love makes the bold
The decision on time…
With a pat, she wipes your tears
Conquered the world
You melted the millions of hearts.

Don’t need a rope,
Don't need horrible thought
dear child, You need the hopes
Hundredfold now you the brave
With a smile in your face
Go to school, the gifted child
Your dreams will come true.
Vblueinkpot

കരിഞ്ഞുവീഴുന്നവർ

കരിഞ്ഞുവീഴുന്നവർ
ആകാശം കനലിൽ കാച്ചിയ
കുന്തമുനകളുമായി വാരിയെറിയുന്നു
ഒത്തിരി സൂര്യരശ്മികൾ, ആ തപങ്ങൾ
തീർക്കുന്നു കൊടുംപാതകങ്ങൾ
കരിഞ്ഞുവീഴുന്നത് പച്ചിലമരങ്ങൾ
കരഞ്ഞുവീഴുന്നു കന്നുകൾ കിളികൾ
എങ്കിലും എരിയുന്ന വയറിൻറെ തീ
അണക്കാനായി എരിപൊരി
വെയിലത്ത് പണിതുടങ്ങി
കർഷകൻ ആ പാടത്തു പണിതുടങ്ങി
എരിപൊരി വെയിലത്ത് പണിതുടങ്ങി.
കടാഗ്നി പടരുമ്പോൾ കറ്റകൾ
കത്തുന്നു വറചട്ടിപോലെയായി
ഈ മണ്ണ് ,കുടിനീരുവറ്റിയ ഈ മണ്ണ് .
വിണ്ടുകീറുന്നാ ചുണ്ടുകൾ
നെറ്റിയിൽ നീറുന്ന എണ്ണത്തുള്ളികൾ
മുഷിഞ്ഞത്തുണിയാൾ
തുടയ്ക്കാൻനോക്കുമ്പോൾ
കുമിളകൾപൊട്ടി
രക്തരസങ്ങൾ ഒഴുകുന്നു ..
കിതക്കുന്നു കാഴ്ചമങ്ങി
കലപ്പയുമായി ആ
കർഷകൻ കരിഞ്ഞുവീഴുന്നു.
ആകാശമേ നീ
കവരുന്നത് പച്ചപ്പിൻ ശില്പികളെ.

Thursday 20 February 2020

മധുരം മലയാളം

മധുരം മലയാളം
ഭാഷ എന്തെന്നോ സുഹൃത്തേ.
ജീവിതമാം യാത്രയിൽ
അമ്മപകർന്ന അമ്മിഞ്ഞിപാൽ
ഒപ്പം പാടിയ താരാട്ടുപാട്ട്.
മുട്ടുമടക്കി മടിയിലിരുത്തി
മുത്തശ്ശിപറഞ്ഞ പുരാണകഥ.
ആ ഭാഷ മധുരം മലയാളം.
ഹഹ കാണേണ്ട കാഴ്ച,യാണ്
അച്ഛൻ തോളിൽ ഇരുത്തികുലുക്കി
കൊണ്ടുപോയി ചൂണ്ടികാണിച്ച
വർണ്ണദൃശ്യങ്ങൾ നിറയുന്ന താഴ്വാരമാണ്
ആ ഭാഷ മധുരം മലയാളം.

പായസംപോലെ നാവിൽ രുചിച്ചു
നിറദീപങ്ങൾ ചാർത്തിയ ഈശ്വരനടയിൽ
ദൈവങ്ങളെ സ്തുതിച്ചും
കേട്ടിരിക്കേണ്ട കാകളികൾ
പുള്ളുവൻ പാട്ടുകൾ കളമൊഴികൾ
ആ ഭാഷ മധുരം മലയാളം.
കൊയ്‌ത്തുകാരി പെണ്ണ് മൂളിയ പാട്ടും
തുഴയെറിയുമ്പോൾ കേട്ട വഞ്ചിപ്പാട്ടും
സഹ്യനെപോലെയാതലയെടുപ്പ്
നിലക്കാത്തപുഴകളെപോലെ
തിരകളെപോലെ കിക്കിളി
കൂട്ടി കരയെതാലോലിക്കുന്ന
ഹൃദയത്തുടിപ്പു ..
ആ ഭാഷ മധുരം മലയാളം.


മഴക്കുളിരിൽ പുലരിവന്നോരോ
പുൽക്കൊടിയിൽ വിടർത്തുന്ന
വർണ്ണപൂക്കളിൽ നിറയും തുഷാരങ്ങളിൽ
നിറഞ്ഞ സ്വർണ്ണലിപികൾ.
അതടർന്നു ബലിപുഷ്പങ്ങളോടൊപ്പം
ലയിച്ചു മണ്ണിൽ കിടക്കുമ്പോഴും
ആ ഭാഷ മധുരം മലയാളം.
തേൻക്കനിപോലെ നാവിൽ
ആ അക്ഷരങ്ങൾ രുചിക്കാം
ഓരോ ശ്വാസത്തിൽ നിറയ്ക്കാം
സസ്യശ്യാമളതയിൽ ചിലതു
പെറുക്കിയെടുത്തു ലാളിച്ചു
ഓടിക്കളിച്ചു രസിക്കുന്നു ഞാനും. .
vblueinkpot

കൊലച്ചോറു

ആനച്ചോറു   കൊലച്ചോറു
വള്ളച്ചോറു   കൊലച്ചോറു
വണ്ടിച്ചോറു  കൊലച്ചോറു
ഒരുചാൺവയറിന് ഈ യാത്ര
ജനിമൃതി ചക്രം ഉരുട്ടുന്നു 
കൊഞ്ഞനം കുത്തുന്നു
 കോടി ആസ്തികൾ കയ്യാളുന്നു

വാത്സല്യ നിധിയാം അമ്മേ

വാത്സല്യ നിധിയാം അമ്മേ
സൂര്യതേജസ് നിൻറെ കണ്ണിൽ
പാൽപ്പുഴ നിൻറെ മാറിൽ
ഓമൽപൈതലായി തലചായിച്ചു
കെട്ടിപിടിച്ചു കിടന്നോട്ടെ..
സ്നേഹഹൃദയത്തിൻ താരാട്ടു കേട്ടോട്ടെ.

Wednesday 19 February 2020

പൈശാചികo ഈ തീരം

പൈശാചികo ഈ തീരം
പൈശാചികo ഈ തീരം
ഓരിയിട്ടു പട്ടികൾ ഓടവെ
തെരുവുവിളക്കുകൾ അണഞ്ഞു
നക്ഷത്രങ്ങൾ കരിമേഘങ്ങളിൽ ഒളിച്ചു
എങ്കിലും ആ ഒക്കത്തുണ്ടായിരുന്നു
ഒരുകുഞ്ഞു ഓമൽ പുഞ്ചിരി
മിന്നാമിന്നി തൻവെളിച്ചം
തിരകൾ അലറിവിളിച്ചു
പൈശാചികo ഈ തീരം .
നിന്റെ മനസ്സ് പാറക്കല്ല്
അതിൻറെ മേലെ മുളച്ചത്
കാമഭ്രാന്ത് ,തകർത്തു
കളഞ്ഞുവോ അമ്മെയെന്ന് വിളിച്ച
ആ കുഞ്ഞു ഹൃദയ൦
കൽതൊട്ടിയിൽ ഉറങ്ങി
റോസാപ്പൂവിതളുകൾ പോലെ
ചിതറി ആ പൂവുടൽ
ജാരിണി നീ മറന്നുപോയി
"മാതൃധർമ്മം" ,ഇനി
എന്തിന്ന് കുമ്പസാരം?

ആ പട്ടാളവേഷം.

അണിയട്ടെ ആ പട്ടാളവേഷം.
വിധവയാണ് നിൻ വിധവയാണ് ഇനി
വിതുമ്പുകില്ല വിതുമ്പുകില്ല
ഞാൻ അണിയട്ടെ അഭിമാനപൂര്‍വ്വം
ആ പട്ടാളവേഷം...പട്ടാളവേഷം.
നിറവേറ്റും നിൻറെ ഓരോ സ്വപ്നം
അലമാരിയിൽ എൻ ആത്മാവുപോൽ
മടക്കി വെച്ചക്കുപ്പായം എന്നും തലോടി
കട്ടിലിൽ കിടന്നു കരഞ്ഞിരുന്നു.
പ്രിയതമാ ഞാൻ കരഞ്ഞിരുന്നു
അതിൽ നിൻറെ ചുടുരക്തക്കറയുണ്ട്
കുളിരുള്ള വിയർപ്പിൻ ഗന്ധമുണ്ട്.
പ്രിയതമാ ,അതിലെ നക്ഷത്രങ്ങൾ
എൻ കയ്യിൽ തിളങ്ങുമ്പോൾ
നീയോ ദിവ്യനക്ഷത്രമായി
സ്വപ്‌നങ്ങൾ ബാക്കിയായി
തിളങ്ങുന്നു നിസ്സീമവാനിലായി ,
വെടിയുണ്ടകൾ തുളഞ്ഞുകയറി
ഇടനെഞ്ചു തകർന്നപ്പോഴും
ഉയർത്തിപിടിച്ചു ആ ത്രിവർണ്ണപതാക.
ഇന്ന് എൻറെ ഹൃദയമിടിപ്പാണ്
മായ്ക്കട്ടെ സിന്ദൂരരേഖ പകരം
തലയിൽ ചൂടുന്നു പാരിതോഷികം
പോലെ നീ ഏല്പിച്ചുനൽകിയ
പൊൻ തൂവൽത്തൊപ്പി
ചുറ്റും നിറയുന്നു നിൻ നിഴലാട്ട൦
പർവ്വതശിഖരങ്ങളിൽ രാജ്യത്തെകാക്കുവാൻ
അണിയട്ടെ ഞാനും ആ പട്ടാളവേഷം.
സല്യൂട്ട് ഡിയർ ജവാൻ .

Tuesday 18 February 2020

കണ്ണുകടിയില്ലാത്ത കണ്ണുകൾ,

കണ്ണുകടിയില്ലാത്ത കണ്ണുകൾ,
കണ്ണുകടിയില്ലാത്ത കണ്ണുകൾ, 
രണ്ടു കണ്ണിലും രണ്ടു നിറങ്ങൾ
രണ്ടല്ലോ കാഴ്ചകൾ,കണ്ണാടി മാറ്റുവിൻ
ഉള്ള ഉണ്ടകണ്ണോണ്ടു മേലെ ,
വാനിൻ തിരുമുഖംനോക്കുവിൻ
കണ്ണീരില്ലാത്ത നിർമ്മലനേത്രങ്ങൾ
കിണുങ്ങും കിണിക്കും
ജാലവിദ്യകൾ കാട്ടി ഉരുണ്ടു കളിക്കു൦
നീലവാനത്തിൻ വദനത്തിൽ
ആ രണ്ടു നിറമുള്ള കണ്മണികൾ
നിറം ഒന്നിനു ചുവപ്പു ഒന്നിന് വെളുപ്പ്.
ചുവപ്പതു സൂര്യഗോളം ,
പാൽവെളുപ്പാണ് ചന്ദ്രഗോളം,
ആ രണ്ടു നേത്രഗോളങ്ങൾ
കണ്ണുകടിയില്ലാത്ത കണ്ണുകൾ രണ്ട്
രണ്ടു കണ്ണിലും രണ്ടു നിറങ്ങൾ.



കരിമേഘങ്ങളാം കൺപോളയിൽ
തെളിയുന്ന നിസ്‌തലഗോളങ്ങൾ
പ്രഭാപൂരത്തിൽ വിടരും പൂവുകൾ
പാറിപ്പറക്കുമാ വർണ്ണക്കിളികൾ,
തീർക്കുന്നുപൊൻ പുലരികൾ
മരതക കാഴ്ചകൾ ,കണ്ണിമകൾ ചിമ്മവേ ...
രാത്രി വട്ടക്കണ്ണു൦ തുറന്നു
മിഴിപ്പോളകൾ നിറയെ
മിന്നും നക്ഷത്ര കിനാവുകൾ.
കണ്ണുകടിയില്ലാത്ത കണ്ണുകൾ
നിറക്കുന്നു ഒത്തിരി നന്മകൾ.
നിത്യം ഉണരാം ഉറങ്ങാം ,കണ്ടുകൊണ്ട്
ആ രണ്ടു നേത്രഗോളങ്ങൾ
കണ്ണുകടിയില്ലാത്ത കണ്ണുകൾ രണ്ട്
രണ്ടു കണ്ണിലും രണ്ടു നിറങ്ങൾ.

Monday 17 February 2020

കാട്ടുതീ

കാട്ടുതീ
പരൽ ചത്തു ,പുലി ചത്തു
പരുന്ത് ചത്തു വീണുചുറ്റും
ചപ്പിലകളിൽ കാണാം ചത്ത പാമ്പു൦.
ചറപറ ആടിപ്പാറും പുകച്ചുരുളുകൾ
പൊട്ടി തെറിക്കുന്ന തീക്കനലുകൾ.
ഒപ്പം കത്തിക്കരിഞ്ഞു കിടപ്പത്തുണ്ട്
കാടിനെ കാത്തൊരാ കാട്ടുമക്കൾ.




ഓരോ ഞെട്ടിലും  കറുത്ത്‌ 
കരിഞ്ഞ നില്പതായി മൊട്ടുകൾ 
ഒപ്പം ചക്രശ്വാസം വലിച്ചു
പിടയുന്ന പൂമ്പാറ്റകൾ ,ആ ചാമ്പലിൽ
ഞൊണ്ടിയോടുന്നകാട്ടുപോത്തുകൾ
കരയുന്ന കാട്ടുകോഴികൾ
പൊള്ളിക്കുടുർന്ന വന്യജീവികൾ
ആവലികൾ തീർക്കുന്ന ആർത്തനാദങ്ങൾ .




കൈയേറ്റക്കാർ കൂട്ടിക്കൊടുത്തവർ
കുടിലതന്ത്രങ്ങളാൽ കാനനത്തെ
ലേലം പിടിച്ചു കശാപ്പുചെയ്തു
കാതലുള്ള കാട്ടുതടികൾ കടത്തി
കാട്ടുതീ തീർത്തുവോ ?
പൊട്ടി തെറിക്കുന്ന തീക്കനലുകൾ.
ഒപ്പം കത്തിക്കരിഞ്ഞു കിടപ്പത്തുണ്ട്
കാടിനെ കാത്തൊരാ കാട്ടുമക്കൾ.
Vinod Kumar V

ഞാൻ ഒരു "പരാജിതൻ"

ഞാൻ ഒരു "പരാജിതൻ"
ഇന്ന് പടുവൃക്ഷം,പണ്ടേ
പറഞ്ഞു പറഞ്ഞു പരത്തി
കളിയാക്കിയാക്കിയാ പാഴ്‍വൃക്ഷം .
വാക്കുകൾ ഒരു നൂറു
കാരിരുമ്പാണികൾ
എന്നിൽ തുളച്ചുകയറി.
പൂവിട്ടില്ല കായിച്ചില്ല.
പക്ഷെ നൂറ്റാണ്ടിന്റെ
പ്രളയത്തിൽ പിടിവള്ളിതന്നു.
എൻ  കൈക്കുമ്പിളിൽ
കിളികൾക്കു കൂടൊരുക്കി
പഴിപറഞ്ഞവർക്കു വഴിയിൽ
തണലൊരുക്കി ഉറച്ചു
നിന്നു ഞാൻ ജനിച്ചമണ്ണിൽ .
ഞാൻ ഒരു "പരാജിതൻ"



ദേവവൃക്ഷങ്ങൾ നടുവാൻ
കൈപ്പത്തികൾ വെട്ടിമാറ്റി
ആയുധങ്ങൾക്കായി എൻ
തടിയെ കൈപ്പിടികളാക്കി
അതിനാൽകോശങ്ങൾ ഞരുങ്ങി
രക്തക്കറഉണങ്ങും മുമ്പേ
ചിന്തേരിട്ടു മാറ്റിവെച്ചു .
ശാകോപശാഖകൾ
വഹ്നിയിൽ വിറകുകൊള്ളിയായി
എരിയുമ്പോൾ കണ്ടു
എന്റെച്ചൂടിൽ തിളക്കുന്ന
അരിയുംകലവും
ഞാൻ കത്തിയമരുന്നു.
ഒടുവിൽ എൻ
ആത്മാവ് ഒരു പിടി
ചാരമായി മണ്ണിലലിയുന്നു.
കണ്ടത് നിൻ ചിരിയും വിജയവും .
ഹ ഹ ,ഞാൻ ഒരു "പരാജിതൻ".

ഗ്രീഷ്മമേ നീ എൻ ബാല്യസഖി

ബാല്യം എത്രസുന്ദരം
ഗ്രീഷ്മമേ നീ എൻ ബാല്യസഖി
ഋതുക്കളിൽ നീ എത്ര മനോഹരി
വേനൽകാറ്റിൽ പുഷ്യരാഗരേണുകൾ
തലോടിപറക്കുന്ന പൂത്തുമ്പിയായി
വേനലവധി എനിക്കേറെയിഷ്ടം
നിന്നോടൊപ്പം പൊടിമണ്ണുതട്ടിപ്പറത്തി
കുയിൽപ്പാട്ട് കേട്ടും ,പുളിമാങ്ങ തിന്നും
കിണർവെള്ളം കോരിക്കുടിച്ചും
നാട്ടുവഴിയിലും പുഴയരികിലും
പരിലസിച്ചോടിക്കളിച്ച ബാല്യകാലം
ഓർത്തുപോയി ഒപ്പം
ഗ്രീഷ്മമേ നിന്നെ ...

നാടും വീടും കോൺക്രീറ്റ്
കോട്ടകളായി ,ജലചക്രം
തട്ടിയുരുട്ടി ചിരിച്ചുവരുന്ന
ശ്യാമമേഘങ്ങൾ കാണാതായി
സ്‌നേഹനദികൾ ചിതറിയ
മൺ കല്ല് ശകലങ്ങളായി .
ഇപ്പോൾ ഉള്ള ബാല്യമോ
മൊബൈൽ ടെക്സ്റ്റ് ചെയ്തു
കണ്ണിൻ കാഴ്ച്ച പോയി
ഗ്രീഷ്മമേ നീ ചുടലഭ്രാന്തിയായി

Saturday 15 February 2020

ഓടിക്കയറുക വീരാ

 ഓടിക്കയറുക വീരാ
ചെളിയിൽ ചങ്കൊറൊപ്പോടെ
കുതിച്ചു ചാടും കാലികളെ 
പിടിച്ചു തെളിച്ചു തൻ കൂടെ
പാടത്തോടി ജയിക്കും വീരാ
ചെളിയിൽ ചൂട്ടുയെടുത്ത കട്ട
പോലെ ആ ചട്ടക്കൂട്‌
കൊയ്യുക നിൻ നെൽക്കതിർ പാടം
ഓടിക്കയറുക ഉലകിൽ
നെറുകയിൽ മിന്നൽവേഗം

Thursday 13 February 2020

സുന്ദരപ്രണയകാവ്യം

ഓരോ പൊൻപുലരിയിൽ
അനുരാഗകൊടുമുടിയിലിരിന്ന്
വർണ്ണക്കിനാവുകൾ ഓമനിക്കാം
ചുംബനക്കുളിരിൽ ,ലാസ്യമോടെ
ഒഴുകും അരുവിതൻ അലകൾ
ആപാദകേശം തെറ്റിക്കളിക്കാം.
മണ്ണിലേക്കിറങ്ങാം ഒന്നിച്ചു
സുന്ദരപ്രണയകാവ്യം രചിക്കാം

Wednesday 12 February 2020

പ്രണയമെന്നത് എന്താകാം ?


Biologically heart said "lub dub"
Poetically I heard "love love"
പ്രണയമെന്നത് എന്താകാം ?
കല്യാണസൗഗന്ധിക പൂവാണോ..അല്ല
കാക്കപ്പുള്ളികൾ വീണ താജ്മഹളോ..അല്ല
അകലെയായി കാണും താരാപഥമോ ,

വിലപ്പെട്ട രത്നകല്ലുകളോയല്ല ...

തീർച്ചയായും, എപ്പോഴുംതുടിക്കും
ഹൃദയം അമൂര്‍ത്തമാ൦
അലിവേകിയോരോ
കോശങ്ങൾ തൻ കാതിൽ
മധുരമായിമൊഴിഞ്ഞതു ---"LUB DUB"


അതിൽ പലജാതി ക്യാൻസർ ഇല്ല
ആസിഡ് അറ്റാക്കില്ല ...
സ്നേഹക്കുളിർമാത്രം
ചോപ്പുള്ള മാൺപെഴും ഹൃദയം 
കേട്ടവർ ശൃംഗാരമോടെ  പറഞ്ഞു
ഹൃദയത്തിൽ കേട്ടത്  "Love Love "
ആ ഹൃദയ൦ അനുപമ പ്രണയം.


PUSH AND PULL

PUSH AND PULL
Push pulls push-pulls
It’s an incredible phenomenon
Atom to Akashaganga
It bangs and builds vibes.

Push pulls with the sun, the earth
Turns around in the system
Cast day and night, look stars and
Another planet spheres also in the smile

Now look into the sky
Dark clouds in push-pulls
Lightning  thunders with rain
As Sashes on earth chest
This cools the hot earth.

Now the streams start push
Carrying pebbles and slit
Making its bank lushly green
But the roaring sea pulls the water.

Whole Flora and fauna
Daily In push, newborn to boom
But the death makes ‘the pulls’
Bane and uproots from the soil.

Many phony beliefs “in the push”
Printed in books made a mutiny
Logical science to pulls that pages
Makes rhythm of love….

O lovely heart daily push and pull
O wandering mind push and pull
Push some thoughts
That can pull me into poetry World.
vblueinkpot
Vinod kumarV

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...