Monday 17 February 2020

ഞാൻ ഒരു "പരാജിതൻ"

ഞാൻ ഒരു "പരാജിതൻ"
ഇന്ന് പടുവൃക്ഷം,പണ്ടേ
പറഞ്ഞു പറഞ്ഞു പരത്തി
കളിയാക്കിയാക്കിയാ പാഴ്‍വൃക്ഷം .
വാക്കുകൾ ഒരു നൂറു
കാരിരുമ്പാണികൾ
എന്നിൽ തുളച്ചുകയറി.
പൂവിട്ടില്ല കായിച്ചില്ല.
പക്ഷെ നൂറ്റാണ്ടിന്റെ
പ്രളയത്തിൽ പിടിവള്ളിതന്നു.
എൻ  കൈക്കുമ്പിളിൽ
കിളികൾക്കു കൂടൊരുക്കി
പഴിപറഞ്ഞവർക്കു വഴിയിൽ
തണലൊരുക്കി ഉറച്ചു
നിന്നു ഞാൻ ജനിച്ചമണ്ണിൽ .
ഞാൻ ഒരു "പരാജിതൻ"



ദേവവൃക്ഷങ്ങൾ നടുവാൻ
കൈപ്പത്തികൾ വെട്ടിമാറ്റി
ആയുധങ്ങൾക്കായി എൻ
തടിയെ കൈപ്പിടികളാക്കി
അതിനാൽകോശങ്ങൾ ഞരുങ്ങി
രക്തക്കറഉണങ്ങും മുമ്പേ
ചിന്തേരിട്ടു മാറ്റിവെച്ചു .
ശാകോപശാഖകൾ
വഹ്നിയിൽ വിറകുകൊള്ളിയായി
എരിയുമ്പോൾ കണ്ടു
എന്റെച്ചൂടിൽ തിളക്കുന്ന
അരിയുംകലവും
ഞാൻ കത്തിയമരുന്നു.
ഒടുവിൽ എൻ
ആത്മാവ് ഒരു പിടി
ചാരമായി മണ്ണിലലിയുന്നു.
കണ്ടത് നിൻ ചിരിയും വിജയവും .
ഹ ഹ ,ഞാൻ ഒരു "പരാജിതൻ".

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...