Monday 17 February 2020

കാട്ടുതീ

കാട്ടുതീ
പരൽ ചത്തു ,പുലി ചത്തു
പരുന്ത് ചത്തു വീണുചുറ്റും
ചപ്പിലകളിൽ കാണാം ചത്ത പാമ്പു൦.
ചറപറ ആടിപ്പാറും പുകച്ചുരുളുകൾ
പൊട്ടി തെറിക്കുന്ന തീക്കനലുകൾ.
ഒപ്പം കത്തിക്കരിഞ്ഞു കിടപ്പത്തുണ്ട്
കാടിനെ കാത്തൊരാ കാട്ടുമക്കൾ.




ഓരോ ഞെട്ടിലും  കറുത്ത്‌ 
കരിഞ്ഞ നില്പതായി മൊട്ടുകൾ 
ഒപ്പം ചക്രശ്വാസം വലിച്ചു
പിടയുന്ന പൂമ്പാറ്റകൾ ,ആ ചാമ്പലിൽ
ഞൊണ്ടിയോടുന്നകാട്ടുപോത്തുകൾ
കരയുന്ന കാട്ടുകോഴികൾ
പൊള്ളിക്കുടുർന്ന വന്യജീവികൾ
ആവലികൾ തീർക്കുന്ന ആർത്തനാദങ്ങൾ .




കൈയേറ്റക്കാർ കൂട്ടിക്കൊടുത്തവർ
കുടിലതന്ത്രങ്ങളാൽ കാനനത്തെ
ലേലം പിടിച്ചു കശാപ്പുചെയ്തു
കാതലുള്ള കാട്ടുതടികൾ കടത്തി
കാട്ടുതീ തീർത്തുവോ ?
പൊട്ടി തെറിക്കുന്ന തീക്കനലുകൾ.
ഒപ്പം കത്തിക്കരിഞ്ഞു കിടപ്പത്തുണ്ട്
കാടിനെ കാത്തൊരാ കാട്ടുമക്കൾ.
Vinod Kumar V

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...