Sunday 28 June 2020

കൂടുകാണാക്കിളി

 കൂടുകാണാക്കിളി 
കടൽതാണ്ടി പറക്കാൻ കഴിയാത്ത
കിളികൾ ചിറകു കുടഞ്ഞു
മരുഭൂവിലെ  പൊടിമണ്ണിൽ
പരിതാപത്തിൽ  പെട്ടുകിടന്നു.
നൊമ്പരങ്ങളിലും കൊത്തിപ്പെറുക്കി 
കൂട്ടിവെച്ചു എന്തൊക്കെയോ 
ആർക്കൊക്കെയോ വേണ്ടി 
സ്വപ്നക്കൂട്ടിലേക്കായി....
മുഖാമുഖം കാണുവാൻ 
പരിവാരത്തോടൊപ്പം ചേക്കേറുവാൻ 
മരുപ്പച്ചയിൽ നിന്നും  നാട്ടുമാവിൻ 
ചില്ലയിലേക്ക് പാറിയവർ ചേക്കേറിയോ ?
കല പില കൂട്ടി ആ കിളികളെ 
കുടുംബക്കാർ ആട്ടിപ്പായിച്ചോ ?
നാട്ടുകിളികൾ കൊത്തിമുറിവേൽപ്പിച്ചോ ?
ഹൃദയങ്ങളിൽ ഒഴുമുറികൾ 
തീർത്തു വാതിലുകൾ കൊട്ടിയടച്ചു 
രക്തബന്ധം മറന്നവർ ,അവരിൽനിന്നും 
ആ കൂടുകാണാക്കിളി ഇരുട്ടിലേക്ക് 
പറന്നകലുമ്പോൾ മരുഭൂവിൽനിന്നും 
ഈന്തപ്പനകൾ മാടിവിളിച്ചു .

അനാവരണം

അനാവരണം ചെയ്യട്ടെ അനുവാദമോടെ
പ്രിയ കവികളെ ഒരു കവിയുടെ ശിലാപ്രതിമ.
അമൂർത്തഭാവങ്ങൾ നിറഞ്ഞ കരിമുഖം
ആർഭാടങ്ങൾ ഇല്ല ആരവങ്ങൾ ഇല്ല
രോമാഞ്ചപുളകിതമാകുന്നുമില്ല
ചുറ്റു൦ ചപ്പുംചവറുകൾ നിൽപ്പുണ്ട്
മഴയിൽ കുളിച്ച പ്രേമിനികൾ പുഷപങ്ങളുമായി
കാട്ടുതുളസിയും തുമ്പയും തൊട്ടാവാടിയും
തെങ്ങിൻ പൊറ്റകൾ  പുറ്റുകൾ കുറ്റിമുല്ലകൾ
പ്രിയരേ കാണുക ആധികവിതൻ ശിലാരൂപം.
അനാദിയിൽ പൗരുഷത്തിൻ ശിലാരൂപം .
അറ്റുപോയിട്ടുണ്ട്‌ ഒരു കൈപ്പത്തി
ഇടിച്ചു തല്ലിയും എറിഞ്ഞുടച്ചും
തകർത്തിട്ടുണ്ട് അതിൻ നെഞ്ചകം
ശിരസ്സിലാകെ പക്ഷിക്കാഷ്ഠങ്ങൾ തിലകമാക്കി
മുടിചിതറി പ്രേതശിലപോലെ നോക്കുന്നു
കവികളെ ആദികവിതൻ ശിലാരൂപം .

Wednesday 24 June 2020

ഇണക്കിളി വീഴുമ്പോൾ

ഇണക്കിളി വീഴുമ്പോൾ
ഇനി വരും ഉഷസ്സിൽ
ഇണക്കിളി നിൻറെ
കിക്കിളി കൊഞ്ചൽ കേൾക്കൂല
നിന്നോടൊപ്പം പാറിപറക്കാൻ
കഴിയൂലാ
നിന്നോടൊപ്പം കൊത്തിപ്പെറുക്കാൻ
പാട്ടുപാടാൻ കഴിയില്ലാ
എത്രയോ അപ്രധാനമാകുന്നു
നമ്മുടെ ജീവിതം
പാറിപറക്കവേ നീരാളിപോലെ
പട്ടത്തിന് നൂലിൽ ചുറ്റി
തലകുത്തി വീണുപിടയുന്ന
ഇണക്കിളി നിൻറെ ഹൃദയം
നിലയ്ക്കുമ്പോൾ ,നിലംതല്ലി
കരഞ്ഞുഞാൻ
അഗാധമാ ഏകാന്തതയിൽ
വീഴുന്ന നിൻറെ ഇണക്കിളി

Sunday 21 June 2020

മനസ്സ്

മനസ്സ് ഒരു എയർപോർട്ട്
വിമാനങ്ങൾ നിറഞ്ഞ എയർപോർട്ട്
എൻറെ ചിന്തകൾ ഇവിടെ
പ്രയാണഭംഗമേറ്റ വിമാനങ്ങൾ
ഒത്തിരി യാത്രക്കാർ അവരുടെ
മുഖങ്ങളിൽ മാസ്കുകൾ
പ്രണയിക്കുന്ന മുഖങ്ങളും
ഞാൻ വെറുക്കുന്ന മുഖങ്ങളും
എങ്കിലും ഒത്തിരി വിമാനങ്ങൾ
നിറഞ്ഞ എയർപോർട്ട്
ഉയരാത്ത വിമാനങ്ങൾ
പറക്കാൻ കഴിയാതെ
വിതുമ്പുന്നു ,ഉയർന്നു പറക്കാൻ
അനുമതിതരുമോ ആകാശങ്ങളെ
താനിറങ്ങാൻ അനുമതി
തരുമോ ഈ ഭൂഗോളമേ

ദോളാന്ദോളനം

ദോളാന്ദോളനം
ദോളാന്ദോളനത്തിൽ എന്നും
ഒരു കിളിക്കൂട് ,ഉയരെ
മരക്കൊമ്പിൽ ആടി കാറ്റിലും
മഴയിലും വെയിലിലും
എന്നിട്ടും വീഴാതെനിന്നു
കൂജനങ്ങൾ തൻ കിളിക്കൂട്.
ചാഞ്ചാടും ആ കൂട്ടിൽ
മുറു മുറുപ്പ് നിറഞ്ഞു
നിറമുള്ള കൂടുതേടി
പലവഴിക്കായി പലരും
പറന്നു ആ  കിളിക്കൂട്
അമ്മക്കിളിയുമായി 
ഒറ്റക്കു മാറാലകേറിയിട്ടും
ദോളാന്ദോളനത്തിൽ നിൽപ്പൂ 
മരിച്ചു മണ്ണോടു ചേരുംവരെ
മഞ്ചലായി  ഗ്രാമഭംഗിയിൽ 
ആടി ആടി വീഴാതെ നിൽപ്പൂ

Saturday 20 June 2020

സൂര്യനൊരു താതനെപോലെ

സൂര്യനൊരു താതനെപോലെ 

വാനോളം നീലക്കുടചൂടി
നിൽക്കും ഉരുകുന്ന സൂര്യൻ
മേഘങ്ങളിൽ ഡമരുകൊട്ടി 
ആരുംകാണാതെ കരയുന്ന സൂര്യൻ
ആ സൂര്യനൊരു താതനെപോലെ. 

മഴവില്ക്കുടചൂടി തുള്ളിച്ചാടി
പള്ളിക്കൂട പൂവാടിയിൽ
മഴമുത്തുകൾ തുള്ളിക്കളിച്ചു 
പോകുന്നത് നോക്കിനിൽപ്പതുണ്ട്.
അകലെ ആ  സൂര്യൻ 
മഴമുത്തുകളെ നോക്കിനിൽപ്പതുണ്ട്.

അവർ ഓരോ മരച്ചിലകളിൽ 
ഊഞ്ഞാലാടികളിക്കുന്നു 
കാറ്റിൽ വട്ടംകറങ്ങി പുത്തൻ 
ചേലകൾ ചേറിലാക്കുന്നു 
നീന്തിത്തുടിക്കാൻ പുഴ 
ഒരുക്കുന്നു കടലൊരുക്കുന്നു .
അകലെ ആ  സൂര്യൻ 
മഴമുത്തുകളെ നോക്കിനിൽപ്പതുണ്ട്.

നിരങ്ങി ഇറങ്ങാൻ ഗിരിതടങ്ങൾ 
ഒരുക്കി ,ആ കണ്ണുകൾ മുത്തേ 
നിങ്ങളോടൊപ്പം പ്രകാശമായി.
അകലെയെങ്കിലും താതൻ.
പ്രമോദമായി സപ്തവര്ണങ്ങൾ 
പകരുമാ പ്രഭാതങ്ങളുണ്ട് .

സൂര്യനൊരു താതനെപോലെ

സൂര്യനൊരു താതനെപോലെ

സൂര്യനൊരു താതനെപോലെ
വാനോളം നീലക്കുടചൂടി
നിൽക്കും ഉരുകുന്ന സൂര്യൻ
മേഘങ്ങളിൽ ഡമരുകൊട്ടി
ആരുംകാണാതെ കരയുന്ന സൂര്യൻ
ആ സൂര്യനൊരു താതനെപോലെ.

മഴവില്ക്കുടചൂടി തുള്ളിച്ചാടി
പള്ളിക്കൂട പൂവാടിയിൽ
മഴമുത്തുകൾ തുള്ളിക്കളിച്ചു
പോകുന്നത് നോക്കിനിൽപ്പതുണ്ട്.
അകലെ ആ സൂര്യനാം പ്രവാസി
മഴമുത്തുകളെ നോക്കിനിൽപ്പതുണ്ട്.

അവർ ഓരോ മരച്ചിലകളിൽ
ഊഞ്ഞാലാടികളിക്കുന്നു
കാറ്റിൽ വട്ടംകറങ്ങി പുത്തൻ
ചേലകൾ ചേറിലാക്കുന്നു
പുഴകളിൽ നീന്തിത്തുടിക്കുന്നു
കടലിന്നക്കരെ ചക്രവാളത്തിൽ
ചിന്താമഗ്നനായി ഭാവമാറ്റങ്ങളിൽ
മഴമുത്തുകളെ നോക്കിനിൽപ്പതുണ്ട്.
ആ സൂര്യനൊരു താതനെപോലെ.

ഗിരിതടങ്ങളിൽ നിങ്ങൾ പ്രവാഹമായി
ആ കണ്ണുകൾ മുത്തേ മഴമുത്തുകളെ
നിങ്ങളോടൊപ്പം പ്രകാശമായി.
അകലെയെങ്കിലും വഴികാട്ടിയായി
പ്രമോദമായി സപ്തവര്ണങ്ങൾ
പകരുമാ സൂര്യനൊരു താതനെപോലെ.
വിനോദ് കുമാർ വി


Friday 19 June 2020

ഋജുകൻ"

"ഋജുകൻ"മണ്ണിലും നായകൻ
വിണ്ണിലും നായകൻ ,
ആദ്യം കണ്ടത് കൊട്ടാരത്തിൽ
ആരും സഹായം ചോദിച്ചാലും
നൽകി ആ ഹരിചന്ദ്ര രാജനോ
അപ്രിയസത്യം അറിഞ്ഞു

നോക്കുവിൻ ആ ശ്മശാന ഭൂവിലായി
ചത്തവരെ ദഹിപ്പിച്ചു നിൽക്കുന്നു ഋജുകൻ
ക്ലേശങ്ങളിൽ തീരാകടത്തിൽ
അസ്ഥിയും ചാരവും വാരി
സമ്പാദിച്ചു ചില്ലറത്തുട്ടുകൾ .

പട്ടമഹിഷി പട്ടടക്കായി യാചിക്കുമ്പോൾ
പണം ചോദിച്ച ആ ഋജുകൻ
സർപ്പദംശമേറ്റ കുഞ്ഞുമായിവരുമ്പോൾ 
ഉരുക്കി ദഹിപ്പിച്ചു ദേവലോകവും
നിൻറെ കണ്ണീരിനാൽ.

ഈശ്വരൻ നിൻറ കാൽചുവട്ടിലെത്തുന്നു
കുടുംബവും പ്രജക നഷ്ടപ്പെടാതെ
 "ഋജുകൻ ആ സ്വർഗ്ഗവും
സത്യസന്ധമാകുന്നു
"ഋജുകൻ"മണ്ണിലും നായകൻ
വിണ്ണിലും നായകൻ ,
മഹാരാജൻ ഹരിശ്ചന്ദ്രൻ .

Wednesday 17 June 2020

തന്തക്കുപിറക്കാത്തവൻ

തന്തക്കുപിറക്കാത്തവൻ
എന്ന് അവനെ നോക്കിപ്പറയാൻ
കഴിയില്ലാ,എങ്കിലും അവൻ
തന്തേതല്ലുന്നസുരവിത്തു.

കാലിലും  കയ്യിലും തല്ലുന്നു
തല്ലുകൊണ്ടു വീണിട്ടും  പറയുന്നു
അവനെൻറെ മകനെന്നു ആ താതന്‍
പറയുന്നേ കേൾക്കുമ്പോൾ
തന്തക്കുപിറക്കാത്തവൻ
എന്ന് അവനെ നോക്കിപ്പറയാൻ
കഴിയില്ലാ,എങ്കിലും അവൻ
തന്തേതല്ലുന്നസുരവിത്തു.

അച്ഛൻറെ ജടയും നരയും സ്വീകരിച്ച മകനെ 

ഹൃദയ പുഷ്പ൦

ഹൃദയമൊരു നാലിതൾപ്പൂവ് 
ആ  പുഷ്പത്തിന് ചെമന്ന 
ഇതളുകൾ തുടിക്കവേ 
ആ താള മേളം കേട്ടു നീ
ദൂരെ നിന്നും പാറിയെത്തി
ചാരെ  വർണ്ണ ചിറകുവീശി
നിന്ന ചാരുതയേറും ചിത്രശലഭമേ 
തെന്നലിൽ കുളിർ മഴയിൽ
മാറോടുചേർനു  നിൽക്കവെ 
പ്രണയമായി പ്രേമവസന്തമായി 


ഇനി സൂര്യോദയങ്ങൾ
ഇനി  നിശീഥിനികൾ
നിനക്കുപകരുംവികാരങ്ങൾ 
മധു നിറയ്ക്കും, പൂവിൽ
നിന്നെ തലോടി ഉറക്കാൻ
അതിൽ സുഗന്ധശ്വാസം
നിറയ്ക്കും ,സിരകളിൽ
കുളിർ അലനിറക്കും
അനുരാഗ൦ 




Tuesday 16 June 2020

ദേശാഭിമാനികൾ

ദേശാഭിമാനികൾ
ചോരവീണു ചുവന്നിട്ടുണ്ട് എന്റെ രാജ്യം
എന്നിട്ടും പകുത്തു തന്നതു  നന്മകൾ മാത്രം
എൻറെ രാജ്യം "ഇന്ത്യ" അതിൻറെ കൊടിയിൽ
കുങ്കുമപ്പൂക്കൾ ഉണ്ട് ,അതിൻറെ കോടിയിൽ
മുല്ലപ്പൂക്കൾ  ഉണ്ട്, നിത്യഹരിത ശോഭയുണ്ട് .
ആ ത്രിവർണ്ണപതാക പകയില്ലാതെ പാറിടട്ടെ .

പകുത്തുതരില്ല കൈയേറ്റക്കാരാ പകർച്ചവ്യാധിക്കാരാ
പട്ടടയാക്കി നീ ലോകത്തെ ,നരിച്ചീറുപോലെ പായുന്ന
നിൻറെ ഈ പതാക അതിൽ ഒട്ടിയിരിക്കുന്നു
മാരക  വൈറസുകൾ നിഗൂഢമാ നിൻറെ രക്തദാഹം ,
തുരത്തും ഞങ്ങൾ തുരത്തും ഞങ്ങൾ
നിർഭയരായി ഒന്നിച്ചുനിന്ന്  ,മതമില്ല 
രാഷ്ട്രീയമില്ല ദേശാഭിമാനികൾ "ഇന്ത്യക്കാർ" .

Sunday 14 June 2020

നക്ഷത്രങ്ങൾ കണ്ണീർപൊഴിച്ചു

നീ എന്റെ പുണ്യം രാജകുമാരി
മണിമാളികയിൽ നിന്നും
നീ വീണുചിതറി
അന്നുമുതൽ  ആകാശഗംഗയിൽ
നക്ഷത്ര രാജകുമാരൻ
ഏകനായി വിതുമ്പി.
ഒത്തൊരുമിക്കുവാൻ
മണ്ണിലേക്കു
കയറിൽ തൂങ്ങിയിറങ്ങി
ചുറ്റും ഇരുട്ടിൽ
അവർ മിന്നാമിന്നികളായി
 സ്നേഹദീപവുമായി
പാറി പറന്നു
നക്ഷത്രങ്ങൾ കണ്ണീർപൊഴിച്ചു 

മുഖോല്കയാം

മുഖോല്ക
മുഖോല്കയാം സുന്ദരി നീ ചിരിക്കുന്നു 
നിൻറെ പ്രണയം കണ്ടത് വീരയോദ്ധാവിൻ 
മെയ്യിലായി  പട്ടുപുതച്ചുറങ്ങുന്ന ആ 
നിശ്ചലമേനിയിൽ ഉരുകുന്ന കൊഴുപ്പുഭുജിച്ചു
 നിശ്വാസത്തിൽ നിറച്ചു  ചൂടുള്ള പ്രണയം 
നിശ്ചലനായി നിൻ മുമ്പിൽകിടന്നു
ശ്‌മശാനഭൂവിൽ വിറകുകഷണങ്ങളിൽ
ആളിപ്പടർന്നു ചാമ്പല്‍ പറന്നു ,നെഞ്ചുംകൂടും
തലയോടും നിറയും തോൽക്കുടവും
നെരിപ്പോടാക്കി ചാരമായിചാരെകിടന്നു
ചിതയായി ചിന്തയായി ഭൂവിൽനിറഞ്ഞു 
മുഖോല്കയാം സുന്ദരി നീ പൊട്ടിച്ചിരിച്ചു 

ദിശയറിയാതലയുന്നവർ

ദിശയറിയാതലയുന്നവർ 
ജീവിതമാ൦ ഈ പുഴയുടെ 
കുത്തൊഴുക്കിൽ മുറവിളികൂട്ടി 
ആരുമില്ലാതെ ആരുകേൾക്കാൻ ?
എവിടൊക്കയോ  കയങ്ങളിൽ താഴുമ്പോൾ
തീരങ്ങളിൽ ഒത്തിരിപ്പേർ നോക്കി നിന്നു
ഒരു കൈത്തണ്ടു നൽകാൻ ആരുമില്ലാതെ
ചത്തു  മൂനാപക്കം തീരമണഞ്ഞു
കുറെ  വേരിൻചുവട്ടിൽ ജനിച്ചമണ്ണിൽ 
കടപ്പത്രങ്ങൾ ഒപ്പം കൂടെക്കിടന്നു
ആ പുഴക്കും  വേണ്ടാത്തവർ
ചീഞ്ഞുനാറിക്കിടന്നു "മനുഷ്യർ"
 ദിശയറിയാതലഞ്ഞു ചത്തവർ 
അവിടെ വൻമരങ്ങൾ വളർന്നു നിന്നു
കണ്ണീരുപൊഴിച്ചു പുഷ്പചക്രം വെച്ചു 
ഒത്തിരിപ്പേർ കൂടെനിന്നു 
ആ ചിത്രങ്ങൾ പത്രങ്ങളിൽപതിഞ്ഞു.

Saturday 13 June 2020

ഓട്ടോഗ്രാഫി

ഓട്ടോഗ്രാഫിൽ ആദ്യം
ഞാൻ തിരഞ്ഞത്
അവൾ എന്ത് എഴുതിവെച്ചു
ആ താളായിരുന്നു
എന്നതാണ് ....
 പിന്നെ ഒപ്പും
അടർന്നുപോയി കാലക്രമത്തിൽ
ആ താളും അവളുടെപേരും
പിന്നെ ഞാൻ തിരഞ്ഞത്
"ആ ഇരട്ടപ്പേര്" അതെൻ
ചങ്ങാതി എഴുതിവെച്ചു 
ആ പേരെഴുതിയ  താളിലൂടെ
അടുത്തുവന്നു
എൻറെ ചങ്ക് ചങ്ങാതിമാർ.
അതുഞാൻ കരുതിവെച്ചു 

Friday 12 June 2020

മുണ്ടകൻ പാടത്തെ നെല്ലെല്ലാം

മുണ്ടകൻ പാടത്തെ നെല്ലെല്ലാം
സ്വര്‍ണ്ണം വിളഞ്ഞതുപോലെ 
കൊയ്യട്ടെ ഞങ്ങൾ അതെല്ലാം = 
തക തെയ്യാരെ തെയ്യാരെ തെയ്യാ.
തെയ്യാരെ തെയ്യാരെ തെയ്യാ
തക തെയ്യാരെ തെയ്യാരെ തെയ്യാ.


ആണാളെ ആണാളെ നിങ്ങൾ
ഇന്ന് പാടത്തുകൊയ്യാനായി വേണ്ട.
മലയെത്തി പെണ്ണവളെത്തും 
അവൾ കൊയ്‌തുമെതിച്ചൊന്നുവെക്കും.
തെയ്യാരെ തെയ്യാരെ തെയ്യാ
തക തെയ്യാരെ തെയ്യാരെ തെയ്യാ.

ചെംതെങ്ങിന് കള്ളേറെമോന്തി
ഹോയ് ,ചുണ്ടത്ത് എരിക്കുന്നു ബീഡി
പുഞ്ചവരമ്പത്തെ പെണ്ണേ
നിന്നേ കുറിച്ചൊന്നുപാടി.
തമ്പ്രാൻ, നിന്നേ കുറിച്ചൊന്നുപാടി .
തെയ്യാരെ തെയ്യാരെ തെയ്യാ
തക തെയ്യാരെ തെയ്യാരെ തെയ്യാ.

 
കുഞ്ഞിപ്പുകാറ്റിൽ നീ പാറും
പൂനെല്ലിന്‌ തണ്ടുകടിച്ചു                                                                                                 
മൊഞ്ചുള്ള "തത്തമ്മപെണ്ണേ" .
പുഞ്ചയ്ക്കു കൊയ്‌ത്തിനുമേളം
തെയ്യാരെ തെയ്യാരെ തെയ്യാ
തക തെയ്യാരെ തെയ്യാരെ തെയ്യാ.

ക്ഷമാഭൃത്ത്

ക്ഷമാഭൃത്ത്
'ക്ഷമാഭൃത്ത്" സർവ്വ൦സഹയായഭൂമിമനസ്സ്
അതിലുണ്ട് താഴ്വാരങ്ങൾ കൊടുമുടികൾ
അതിൽ മഞ്ഞുപോലെ കട്ടിയായി
ദുഃഖശിഖരങ്ങൾ കൂർത്തിരിക്കുന്നു
കൊണ്ടുനോവുന്ന ദിനരാത്രങ്ങൾ
മരവിച്ചുകിടക്കുമ്പോൾ പുഞ്ചിരി
നിറച്ചു സ്നേഹലാളനകളാൽ ചൂടുനൽകി
തലോടി തലോടി ആ കിരണങ്ങൾ
മഞ്ഞുരുക്കുന്നു മനസ്സിൻ ഭാരംകുറക്കുന്നു
ക്ഷമാഭൃത്തുനിറയെ പൂമരങ്ങളാടുന്നു 
ഹിമപാതങ്ങൾ സൗഗന്ധിക പൊയ്കകകൾ
ആകുന്നു സസന്തോഷമോടെ പക്ഷികൾപാടുന്നു
സൂര്യനെ നോക്കി ചിരിക്കുന്നു ഭൂമിമനസ്സ് 
'ക്ഷമാഭൃത്ത്" സർവ്വ൦സഹയായഭൂമിമനസ്സ് 

Thursday 11 June 2020

കാലാ

    

കാലാ ഇത് എന്തൊരുക്കാലമാടാ?

ഒട്ടൊഴിയാതെയുലകിൽ കഷ്ടക്കാലമാടാ

കരുണയില്ലാത്ത ലോകമേ നീ

കൊറോണയോടൊപ്പം മനോവ്യഥകളും

കൂട്ടിക്കുഴച്ചു കൂട്ടുന്നുവോ കുരുതികൾ


കമ്പനിപ്പറഞ്ഞുപഭോഗങ്ങൾ കുറഞ്ഞു

ഈക്കൊല്ലം ഇനി ഉല്‍പ്പന്നങ്ങള്‍ വേണ്ടാ

ചാർട്ടേർഡ് ഫ്ലൈറ്റിൽ പൊക്കോളാൻ

കൊറോണ ലോകമെങ്ങും എത്തിയിട്ടും 

പരിഹാസമായി പ്രവാസിമരുഭൂവിൽ തന്നെ   

കാലാ ഇത് എന്തൊരുക്കാലമാടാ


കയ്യിൽ പണവുമില്ല "ആ യാത്രക്കാരനാകാൻ "

ആരോടും മിണ്ടാതെ അയാൾ ആ

ഇരുമ്പുകട്ടിലിൽ മിണ്ടാതെ കരൾ നീറിക്കിടന്നു.

തേങ്ങി നിൽക്കുന്നു ചുറ്റും മുഖങ്ങൾ

മയങ്ങുമ്പോൾ നിറയും പേയ്‌ക്കിനാവുകൾ

വീടെത്താൻ  കൊതിച്ചു മരുഭൂവിൽ കിടന്നു 


മടക്കിവെച്ചതുണികൾ അതുപോലിരുന്നു

കണക്കുകൂട്ടലുകൾ തെറ്റി മരവിച്ച 

ആ ശരീരം,എത്രയോ ഷീറ്റിൽ പൊതിഞ്ഞു 

.പാതാളക്കുഴിയിൽ താഴ്ത്തവെ 

ആ ആത്മാവ് പെട്ടിയിൽ വിതുമ്പുന്നു....

കാലാ ഇത് എന്തൊരുക്കാലമാടാ


നീലക്കുടചൂടി

സൂര്യനൊരു താതനെപോലെ 

വാനോളം നീലക്കുടചൂടി
നിൽക്കും ഉരുകുന്ന സൂര്യൻ
മേഘങ്ങളിൽ ഡമരുകൊട്ടി 
ആരുംകാണാതെ കരയുന്ന സൂര്യൻ
ആ സൂര്യനൊരു താതനെപോലെ. 

മഴവില്ക്കുടചൂടി തുള്ളിച്ചാടി
പള്ളിക്കൂട പൂവാടിയിൽ
മഴമുത്തുകൾ തുള്ളിക്കളിച്ചു 
പോകുന്നത് നോക്കിനിൽപ്പതുണ്ട്.
അകലെ ആ  സൂര്യൻ 
മഴമുത്തുകളെ നോക്കിനിൽപ്പതുണ്ട്.

അവർ ഓരോ മരച്ചിലകളിൽ 
ഊഞ്ഞാലാടികളിക്കുന്നു 
കാറ്റിൽ വട്ടംകറങ്ങി പുത്തൻ 
ചേലകൾ ചേറിലാക്കുന്നു 
നീന്തിത്തുടിക്കാൻ പുഴ 
ഒരുക്കുന്നു കടലൊരുക്കുന്നു .
അകലെ ആ  സൂര്യൻ 
മഴമുത്തുകളെ നോക്കിനിൽപ്പതുണ്ട്.

നിരങ്ങി ഇറങ്ങാൻ ഗിരിതടങ്ങൾ 
ഒരുക്കി ,ആ കണ്ണുകൾ മുത്തേ 
നിങ്ങളോടൊപ്പം പ്രകാശമായി.
അകലെയെങ്കിലും താതൻ.
പ്രമോദമായി സപ്തവര്ണങ്ങൾ 
പകരുമാ പ്രഭാതങ്ങളുണ്ട് .

Wednesday 10 June 2020

രണ്ട് വാടിയപ്പൂക്കൾ

രണ്ട് വാടിയപ്പൂക്കൾ
വിശന്നുറങ്ങുന്ന പൂക്കൾ 
ഈ ചെറുകൂരയിൽ
വെയിലത്തു വാടിയപ്പൂക്കൾ
കൊണ്ടുവരും പൊതിച്ചോറ്
പൂചൂടിപോയതല്ലെ ആ
അമ്മ .അതുവരെ അനിയാ
ഉറങ്ങൂ വിശന്നുറങ്ങൂ.
കൊണ്ടുവരും പൊതിച്ചോറ് 

Tuesday 9 June 2020

ബാൾസപ്പൂ

എൻ ബാൾസപ്പൂക്കൾ 
പുലരിയിൽ ഇളം തണ്ടിൽ  
ചെറുതുമ്പി കളിയാടുമ്പോൾ 
മകരന്ദ ചൊടിചുവന്നലോ.
പൂവിൻ  ചൊടിചുവന്നലോ.
തൊട്ടപ്പോൾ പൊട്ടിച്ചിരിക്കുമാ
ബാൾസപ്പൂക്കൾ എൻ ബാൾസപ്പൂക്കൾ 
മുറ്റത്തുണ്ടലോ ആ  ഇത്തിരിച്ചെടി 
അപ്സരസായി മനംകവർന്നെല്ലോ 



ഒരു ചെറുമഴയിൽ കാലുവഴുതി 
ചരിഞ്ഞുവീണല്ലോ അലിവുതോന്നി  
മലർക്കുടയിലെ മണ്ണുതുടച്ചു 
നുണക്കുഴിലൊരുമുത്തം നൽകി 
നീർക്കെട്ട്മാറാൻ ഊന്നുവടിയുവെച്ചു 
എഴുന്നേല്പിച്ചപ്പോൾ ഇത്തിരിപ്പെണ്ണവൾ 
പൊട്ടിത്തെറിച്ചു കിലുക്കുമാ 
അരികൾ  മഴയിലേക്കെറിഞ്ഞു   
കരഞ്ഞുനിന്നലോ ബാൾസപ്പൂക്കൾ 
മഴയിൽ  എൻ ബാൾസപ്പൂക്കൾ 

ആതിരേ, തിരുവാതിരെ

ആതിരേ, തിരുവാതിരെ
ആത്മാവായിരുന്നു നീനക്കീനിലാവ് 
ആർദ്രമാകുന്നു ഈ രാവ്.
ആയുസ്സറ്റ ചന്ദ്രനിലാവ് 
ആതങ്കമോടെ അലഞ്ഞാകാശമേട്ടിൽ 
അകലുമ്പോൾ  മരുഭൂവിലെങ്ങോ
അമ്പിളിപ്പൂമുഖ പുഞ്ചിരിമാഞ്ഞു.
ആതിരേ, തിരുവാതിരെ
ആർദ്രമാകുന്നു ഈ രാവ്.
ആർത്തിയോടെത്തിയ മേഘസർപ്പങ്ങൾ 
ആമുഖം അന്ധകാരത്തിൽ ഗ്രസിച്ചു 
ആകുലയായി ആതിരനക്ഷത്രം 
ആകാശമിരുണ്ടു ദീപങ്ങളടഞ്ഞു 
അമാവാസി ഇനി നിൻറെരാവ്
ആതിരേ, തിരുവാതിരെ
ആർദ്രമാകുന്നു ഈ രാവ്.
അവൾ ഏകയായി വേദനയിൽ
ആശ്വാസവാക്കുകൾ തിരയുമ്പോൾ
അരികെ ഒരു കുഞ്ഞുനക്ഷത്രം ചിരിച്ചു.
ആചന്ദ്രതാരം നിൻ മാറോടുചേർന്നുനിന്നു.

Monday 8 June 2020

ഹലോ ഡാർവിൻ,

ഹലോ ഡാർവിൻ
ഹലോ ഡാർവിൻ വരിക വരിക
നാടകങ്ങൾകഴിഞ്ഞു ഇത് കോവിഡുയുഗം
ദൈവത്തിൻ സ്വന്തം നാടുകാണാ൦ 
ഓളങ്ങളിൽ വയമ്പുകൾ മിന്നുന്നു .
തീരങ്ങളിൽ പക്ഷിമൃഗാദികൾ
കാഹളങ്ങൾ മുഴക്കുന്നു
പൂമ്പാറ്റകൾ പാറുന്നാ മരതക
പച്ചപ്പിൽ പൂച്ചെണ്ടുകൾകുലുങ്ങുന്നു
കാലക്കേടെങ്കിലും കൊറോണ
മനുഷ്യൻറെ പൊള്ളത്തരങ്ങൾ
കാട്ടിത്തന്നു കാണാൻ നീ വരിക.

ഹലോ ഡാർവിൻ,നീയൊരു  പുരാവിത്ത്
നിൻറെ പായ്ക്കപ്പലോ ലോകംചുറ്റി
തളർന്നിരിക്കുകയല്ലെ,ആ  പുരാവസ്തു.
പൂഴിയിൽ തെങ്ങുംകുറ്റിയിൽ
കെട്ടിയിടു ഈ സ്വപ്നവഞ്ചിയിൽ വരൂ
യഥാര്‍ത്ഥ മനുഷ്യരെ കാണാം
ദൈവത്തിൻ സ്വന്തം നാടുകാണാം.
നോക്കിയെ അവനവൻറെ വീട്ടിൽ
ഭ്രാന്തില്ലാ "മനുഷ്യരായി"
തുറക്കരുത് എന്നുപറഞ്ഞവർ ഒന്നിച്ചു
തലവെട്ടുകയില്ല മതവെറിയില്ല
തുറക്കുവാൻ  ആർക്കും തുടിക്കുന്നില്ല
തെറിവിളീകൾ  കുറഞ്ഞിട്ടുമുണ്ട്
കരുത്താരും കാട്ടാൻ ഉച്ചത്തിൽ
പ്രാർത്ഥനയില്ല വെടിക്കെട്ടുകളില്ല  ഇല്ല ,
പരസ്പരം പടകാഹളങ്ങൾ ഇല്ല ,
 തീർക്കണോ പുതിയതാക്കോൽ .
അടച്ചേക്കുക ആ കെട്ടിടങ്ങൾ.


ഹലോ ഡാർവിൻ,ആ പഴയവീഞ്ഞെടുക്കൂ
പരിണാമ ഗ്രന്ഥം പകരുമാ
വെളിച്ചം എനിക്കൂടി പകരൂ
പറഞ്ഞത് മൊത്തവും തത്ത്വജ്ഞാനം
വിളിച്ചുകൂവാം നിന്നോടൊപ്പം.
അടച്ചേക്കുക ആ കെട്ടിടങ്ങൾ
അവിടെ ദൈവമില്ല
നടവരവ് കാത്തിരുന്നപുരോഹിതർ
ആരുമില്ല കല്ലെറിയില്ല കൈവെട്ടുകില്ല
ലോക്ക് ഡൗണ്ണിൽ, നിൻറെ
പുസ്തകം കത്തിക്കുകയില്ല.

ലെക്ക്‌ വീണപോലെ കൈകൾ
സോപ്പിട്ടു കഴുകി ലോകം
മുഖംതുടച്ചു ആ  ഗ്രന്ഥമെടുത്തു
"പരിണാമം" ഇനിവായിക്കാ൦
അണുവിൽ തുടങ്ങിയ പരിണാമം
തീർത്ത ഈ ജീവവൈവിധ്യം 
ഈ കേരകേദാരമാകെ സ്വർഗ്ഗ൦
വൈറസുകൾ ചുറ്റുമുണ്ട്
മാസ്കുവെച്ചു നടക്കാം "മനുഷ്യനായി "
ഇത് കോവിഡുയുഗത്തിൻ നന്മ.

Sunday 7 June 2020

ഖഗവതി

       ഖഗവതി
ഖഗവതി നീ ഭഗവതിയാണ്
നീലനിറമുള്ള സുന്ദരിയാണ്
ഖഗവതി നിന്നെ കണ്ടാലറിയാം
ക്ഷീണിതയാം ,പേറ്റുനോവിൽ
അച്ചുതണ്ടിൽ കയ്യും വെച്ച്
ചരിഞ്ഞു നിന്നു ചിന്തിതയായി .
ചിനുചിന മഴപകരുമാക്കുളിരുണ്ടെ
നിറമതുവാരി വിതറിയ ചേലയുമായി
പുലരിക്കതിരവൻ വരുന്നുണ്ടെ
ഒരായിരം ആയിരംനക്ഷത്രങ്ങൾ
സ്നേഹദീപങ്ങളൊരുക്കുന്നെ
പക്ഷിമൃഗാദികൾ പൂമരങ്ങൾ
വിനയംപൂണ്ടു നിന്നെ പുൽകുന്നെ
സ്നേഹയലകൾ തീർക്കുമാഴ
കടലുകൾ നിൻ പാദംകഴുകുന്നെ
ഖഗവതിയങ്ങനെ നിൽക്കുമ്പോൾ
ഉഴുതുമറിച്ചു തിമിരിൽ മാനവൻ
എത്രത്തോളമെന്നറിയില്ല
കഠോരഗർഭത്തിൽ ഓടിക്കളിച്ച
ഒരു നദിയാ൦ മകളെ അതിൻ
ഉറവകളെ പോലും മുറിച്ചുമാറ്റുന്നു
ഖഗവതിയെ വിരൂപയാക്കുന്നു.

കണ്ണേ മടങ്ങുക

കണ്ണേ മടങ്ങുക
എത്രയോ അകലേ നീ ഇന്ന്
കണ്ണേ മടങ്ങുക കണ്ണിൽ
ആ പാലപ്പൂമര ചോട്ടിൽ
ഞാൻ കൊളുത്തിയ വിളക്കുകൾ
കണ്ടത് നിൻറെ മിഴിയിൽ
അണയാതിരിക്കാൻ കാറ്റിൽ
നീ കടമിഴിക്കണ്ണുകൾ അടച്ചു
അവിടെ കൂപ്പുകൈയോടെ
നിന്നു നിൻറെ ശ്രീരൂപം മിന്നി
ആവാഹിച്ചു എന്നും പ്രണയിച്ചു

Saturday 6 June 2020

അടച്ചേക്കുക ആ കെട്ടിടങ്ങൾ

ഹലോ ഡാർവിൻ വരിക 
ദൈവത്തിൻ സ്വന്തം നാടുകാണാൻ 
ഓളങ്ങളിൽ വയമ്പുകൾ മിന്നുന്നു .
തീരങ്ങളിൽ പക്ഷിമൃഗാദികൾ
കാഹളങ്ങൾ മുഴക്കുന്നു
പൂമ്പാറ്റകൾ പാറുന്നാ മരതക
പച്ചപ്പിൽ പൂച്ചെണ്ടുകൾകുലുങ്ങുന്നു
കാലക്കേടെങ്കിലും കൊറോണ
മനുഷ്യൻറെ പൊള്ളത്തരങ്ങൾ
കാട്ടിത്തന്നു ...

ഹലോ ഡാർവിൻ,നീ ഒരു പുരാവിത്ത്
നിൻറെ പായ്ക്കപ്പലോ ലോകംചുറ്റി 
തളർന്നിരിക്കുകയല്ലെ പുരാവസ്തു.
യഥാര്‍ത്ഥ മനുഷ്യരെ കാണാം 
പൂഴിയിൽ തെങ്ങുംകുറ്റിയിൽ
കെട്ടിയിടു....എൻറെ
സ്വപ്നവഞ്ചിയിൽ വരൂ
ദൈവത്തിൻ സ്വന്തം നാടുകാണാം.

ഹലോ ഡാർവിൻ,നോക്കിയെ 
തുറക്കരുത് എന്നുപറഞ്ഞാൽ
തലവെട്ടുകയില്ല മതവെറിയില്ല 
ഹിന്ദു മുസ്ലിം ക്രിസ്ത്യനും 
തുറക്കുവാൻ  ആർക്കും തുടിക്കുന്നില്ല
 തെറിവിളീകൾ  കുറഞ്ഞിട്ടുമുണ്ട് 
കരുത്താരും കാട്ടാൻ ഉച്ചത്തിൽ
 പ്രാർത്ഥനയില്ല പടക്കങ്ങൾ ഇല്ല 
പരസ്പരം പടകാഹളം  തീർക്കാൻ

അടച്ചേക്കുക ആ കെട്ടിടങ്ങൾ 
പുതിയതാക്കോൽ പണിയുകവേണ്ട.
ആ പഴയവീഞ്ഞെടുക്കൂ
പരിണാമ ഗ്രന്ഥം പകരുമാ
വെളിച്ചം എനിക്കൂടി പകരൂ
പറഞ്ഞത് മൊത്തവും തത്ത്വജ്ഞാനം
സ്വർണ്ണലിപികൾ തിളങ്ങുന്നുചുറ്റും
ഞാൻ കുടിക്കും കൂവും വിളിച്ചുകൂവും
നടവരവ് കാത്തിരുന്നപുരോഹിതർ ആരും
എന്നെ  കല്ലെറിയില്ല കൈവെട്ടുകില്ല 
ലോക്ക് ഡൗണ്ണിൽആയതിനാൽ നിൻറെ
പുസ്തകം കത്തിക്കുകയില്ല.

ലെക്ക്‌ വീണപോലെ കൈകൾ
സോപ്പിട്ടു കഴുകി ലോകം 
മുഖംതുടച്ചു ആ ഗ്രന്ഥമെടുക്കാ൦
"പരിണാമം" ഇനിവായിക്കാ൦
അണുവിൽ തുടങ്ങിയ പരിണാമം
തീർത്ത ഈ ജീവവൈവിധ്യം
അതിലൊരു ജീവി ഈ മനുഷ്യൻ.
ഇതു തന്നെ സ്വർഗ്ഗ൦
വൈറസുകൾ ചുറ്റുമുണ്ട്
മുഖ൦ മൂടി ധരിച്ചു നടക്കാം .

Thursday 4 June 2020

എനിക്കുണ്ട് ഈ ആഘോഷം

എനിക്കുണ്ട്  ഈ ആഘോഷം
നിനക്കുണ്ട് ഈ ആഘോഷം
അണുവിലും കടലിലെതിരതല്ലും
തിമിംഗലവും നടത്തുമീ ആഘോഷം
മണ്ണിലിഴയും ജീവിക്കും വാനിൽ
ചിറകടിച്ചുയരുമാ പറവക്കും
ഒരുമയോടെ ഒട്ടാകെയാഘോഷം
ചെറുവിത്തിലും ബോധിവൃക്ഷത്തിലും
അളക്കാൻ കഴിയാത്ത ആവേശം
പുലരിവെളിച്ചം വർണ്ണ൦വിതറി
ജൈവവൈവിദ്ധ്യം നിറയും
പരിസ്ഥിതിദിനാഘോഷം.
കടലിലും കരയിലും നിത്യം 
ആർപ്പുവിളിച്ചാക്കാറ്റു പാറി
പരിസ്ഥിതിദിനാഘോഷം .

ഉന്മേഷവതിയായി ഇത്തിരി
ചരിഞ്ഞ ഒരു അച്ചുതണ്ടിൽ
മലകൾക്കുംമുകളിൽ 
ആ ഓസോൺക്കുടച്ചൂടി
ജീവതാളത്തിൽ  തുള്ളിക്കറങ്ങി
ഈ നീലഭൂമിക്ക്  ആഘോഷം
ജൈവവൈവിദ്ധ്യം നിറയും
പരിസ്ഥിതിദിനാഘോഷം
തളിർക്കട്ടെ പൂമരങ്ങൾ സന്തോഷം
കടലിലും കരയിലും നിത്യം 
ആർപ്പുവിളിച്ചാക്കാറ്റു പാറി
പരിസ്ഥിതിദിനാഘോഷം .

ഊഹാപോഹം

ഊഹാപോഹം
അവിടെ കാടില്ല
അവിടെ പുഴയില്ല
അവിടെ ആനയില്ല
ചുവന്നചെളിയില്ല 
അഴുകിയ മാംസമില്ല
ആ കഴുകന്മാരുണ്ട്
അതും തിന്നുതീർത്തു
അറിയിപ്പുണ്ട് തെളിവുകൾ
ഊഹാപോഹം ...

പാപപരിഹാര ക്രിയകൾനടത്തണം

സോപാന നടയിൽ ഇരുത്തുവാൻ 
ഒരാനക്കുഞ്ഞിനെവേണം 
തിടമ്പേറ്റുവാൻ ആനയുംവേണം  
പോകാം ആ കാട്ടിലേക്കു 
വെള്ളിയാറ്റിൽ മുങ്ങിക്കുളിക്കേണം 
കണ്ണീർതോരാത്ത നദിയുടെ 
അരികെ പിണ്ഡച്ചോറിനോടൊപ്പം 
ഒരു ചെറിയ പൈന്നാപ്പിൾ 
ആ ഇലയിൽവെക്കണം 
എന്നിട്ടു പൂരമേളംനടത്തുവാൻ 
പാപപരിഹാര ക്രിയകൾനടത്തണം 
ഇത് ദൈവത്തിൻ സ്വന്തം നാട് 

Tuesday 2 June 2020

ഇതുദൈവത്തിൻ സ്വന്തം നാട്

വിതുമ്പുന്നു ശ്യാമസുന്ദര
കേരകേദാരമേ വെള്ളിയാറുകളെ 
കരിമരുന്നു കഴിപ്പിച്ചു ഗര്‍ഭമുളള
കരിയെക്കൊല്ലുക,ആ കാരിയാനകളെ 
നെറ്റിപ്പട്ടംചാർത്തി പൂരംതിമിർക്കുക. 
ഇതുദൈവത്തിൻ സ്വന്തം നാട്
ഇതുദൈവത്തിൻ സ്വന്തം കാട്


ഒരുരാത്രിമുഴുവൻ കിടങ്ങിൽ 
ചെവിയാട്ടി വിശ്വാസ തിടമ്പേറ്റി 
തീക്കുണ്ഡത്തിൽ നിന്നുനീറി 
രക്തത്തുള്ളികൾ വീഴുമാവെള്ളിയാറിൽ    
പൊട്ടിത്തെറിച്ചു ഗർഭപാത്രത്തിൽ 
കിടന്നാടും കുഞ്ഞാനതൻ  ആയഹൃദയം 
തകർനായമ്മയും കരിഞ്ഞോടി  
ഇതുദൈവത്തിൻ സ്വന്തം നാട്
ഇതുദൈവത്തിൻ സ്വന്തം കാട്
.

മരതകപച്ചയിൽ അസുരവിത്തുകൾ 
കമ്പക്കെട്ട്കേട്ട്  കരിമ്പാറപോലെനിന്നു
പൂരപ്പൊലിമ പറയും വഴികളിൽ    
ആ തിടമ്പുവീണു ദർശനവഴികളിൽ 
കണ്ണീർമഴവീണു കാടും പുഴയുംകരഞ്ഞു 
ആ അമ്മയും കുഞ്ഞും മരിച്ചു 
ഇതുദൈവത്തിൻ സ്വന്തം നാട്
ഇതുദൈവത്തിൻ സ്വന്തം കാട്

Monday 1 June 2020

നന്ദി ടീച്ചർ.

വീണ്ടും വീണ്ടും  പറഞ്ഞു
മിട്ടുവും തങ്കുവും കിട്ടുവും
മക്കളുടെ മനസ്സിൽ നിറച്ചു
പാട്ടും ആട്ടവും ചിത്രവും
കുഞ്ഞുങ്ങളെ  പഠിപ്പിച്ചു
ഒറ്റക്ലാസുകൊണ്ടു
അറിവിൻലോകത്തു
പുതുതായി ചേർന്നവരെ
ഒരുമിപ്പിച്ചു നന്ദി ടീച്ചർ.

എൻറെ കുറുമ്പുള്ള കൂട്ടുകാരി.

എൻറെ കുറുമ്പുള്ള കൂട്ടുകാരി.
ആ അഴകുള്ള പെണ്ണവൾ
എൻറെ കുറുമ്പുള്ള കൂട്ടുകാരി
ഉന്തിയും തള്ളിയും കഥകൾ
പറഞ്ഞു മൂളിപ്പാടിരസിച്ച കുട്ടിക്കാലം 
അവൾ എന്നെയുമോർമിപ്പിച്ചു
കൈനിറയെ മണിമുത്തുമായി
മഴവിൽക്കുടച്ചൂടി കുറുമ്പുകാട്ടി
ആദ്യദിനംതന്നെ ഒപ്പമൊരുങ്ങി
എന്നോടൊപ്പം സ്‌ക്കൂളിലെത്തി.
എൻറെ കുറുമ്പുള്ള കൂട്ടുകാരി.

കുറുമ്പുകണ്ടു പൊട്ടിച്ചിരികേട്ടും
ഞാറുനടും പെണ്ണുങ്ങൾ  അവളെ
ശകാരിച്ചോടിച്ചുവിട്ടുവെങ്കിലും
പൊടിമീനുകളോടൊപ്പം ചെളിയിൽ
ചാടിക്കളിച്ചു പച്ചമെത്തവിരിച്ച
വരമ്പിലൂടെ തുണിസഞ്ചിയും തോളിലിട്ടു
സ്കൂളിലേക്കുപൊകുമാവഴിയിൽ   
എന്നോടൊപ്പം  സ്‌ക്കൂളിലെത്തി
എൻറെ കുറുമ്പുള്ള കൂട്ടുകാരി.

ആദ്യദിന൦ തന്നെ നെറ്റിയിൽ തൊട്ട 
ചന്ദനക്കുറിമാഞ്ഞു,
ചീകിവെച്ചമുടിയും അലങ്കോലമാക്കി
ബാഗും കുടയും നനച്ചു, 
മഷിപ്പേനയാൽ എഴുതിയ ബുക്കിലെ 
എൻറെ പേരുമായിച്ചവൾ
ആ ഓലപ്പള്ളിക്കൂടത്തിലെ
തൂവാനമായി സ്നേഹ മഴപെണ്ണവൾ 
കുറുമ്പുകാട്ടി എന്നോടൊപ്പം
സ്‌ക്കൂളിലെത്തി ബെഞ്ചിലിരുന്നു.

അവൾവരുമ്പോൾ ഞാൻ കുടയെടുത്തു
അവൾവരാത്തതുകൊണ്ടാകും
ആ ബെഞ്ചിൽ കുടമറന്നുവെച്ചു.
ചാനലും സൂമിലും ഗൂഗിൾ മീറ്റിലും
പഠിക്കുന്ന കുട്ടികളെ ഓർത്തുപോയി
ഇനിയുമൊരു ജൂൺ ഇങ്ങന്നെ
ആവരുതേ എന്ന് മന്ത്രിച്ചവൾ .
എന്നോടൊപ്പം ഓർമ്മകളിൽ
സ്‌ക്കൂളിലെത്തി വീണ്ടും ബെഞ്ചിലിരുന്നു.

ആകാശ൦ എഴുതിയ പ്രേമഗീതങ്ങൾ

ആകാശ൦ എഴുതിയ  പ്രേമഗീതങ്ങൾ 
അഴകേറും സ്വർണ്ണലിപിയാൽ
മഴമുകിലിൻ മൂടിതുറന്നു
ഇന്ദ്രധനുസ്സിൽ പകർന്നു നിറങ്ങൾ
മിന്നും കടലാസുപോലെയാം
മൺതലങ്ങളിൽ എഴുതി പ്രേമഗീതങ്ങൾ

സർവ്വജീവജാലം പാടി പല്ലവികൾ
കാറ്റിൽ തുള്ളിയൊഴുകുമാ നദികൾ
പാടിപ്പകർന്നു അനുപല്ലവികൾ
ആവര്ണ്ണനീയമീ ബിംബങ്ങൾ
നിറയെ പുഷ്പമഞ്ജരികൾ
ദിവ്യാനുഭൂതിപകരും മുഹൂർത്തങ്ങൾ.

എങ്കിലും ഇന്നാരൊക്കയോ
അടർത്തിമാറ്റുമാ മൺതലങ്ങൾ 
വെട്ടിത്തിരുത്തുന്നു പ്രണയപദങ്ങൾ
അട്ടഹസിച്ചു ചുഴന്നുമെടുത്താ ഹൃദയങ്ങൾ
പ്രേമശവദാഹം നടക്കുമ്പോൾ
മഹാ ആകാശമേ നിൻറെ
പ്രേമഗീതങ്ങൾ ദുഃഖക്കടലിൽ മുങ്ങുന്നു.
അഴകേറും സ്വർണ്ണലിപിയാൽ
മഴമുകിലിൻ മൂടിതുറന്നു
ഇന്ദ്രധനുസ്സിൽ പകർന്നു നിറങ്ങൾ
മിന്നും കടലാസുപോലെയാം
മൺതലങ്ങളിൽ എഴുതി പ്രേമഗീതങ്ങൾ

സർവ്വജീവജാലം പാടി പല്ലവികൾ
കാറ്റിൽ തുള്ളിയൊഴുകുമാ നദികൾ
പാടിപ്പകർന്നു അനുപല്ലവികൾ
ആവര്ണ്ണനീയമീ ബിംബങ്ങൾ
നിറയെ പുഷ്പമഞ്ജരികൾ
ദിവ്യാനുഭൂതിപകരും മുഹൂർത്തങ്ങൾ.

എങ്കിലും ഇന്നാരൊക്കയോ
അടർത്തിമാറ്റുമാ മൺതലങ്ങൾ 
വെട്ടിത്തിരുത്തുന്നു പ്രണയപദങ്ങൾ
അട്ടഹസിച്ചു ചുഴന്നുമെടുത്താ ഹൃദയങ്ങൾ
പ്രേമശവദാഹം നടക്കുമ്പോൾ
മഹാ ആകാശമേ നിൻറെ
പ്രേമഗീതങ്ങൾ ദുഃഖക്കടലിൽ മുങ്ങുന്നു.

സ്നേഹമഴ

ഇള൦ വെയിലുമാഞ്ഞു
കുടയെടുത്തകൂട്ടുകാരനോടൊപ്പം
ഉന്തിയും തള്ളിയും കഥകൾ
പറഞ്ഞു രസിച്ചുപോകുന്നേരം
ഞാറുകൾ പകുതിവെള്ളത്തിൽ
പൊടിമീനുകൾ മിന്നികണ്ടതിൽ
ചാടിക്കളിച്ചു പച്ചമെത്തവിരിച്ച
വരമ്പിലൂടെ ചാടിക്കളിച്ചു
തുണിസഞ്ചിയും തോളിലിട്ടു
സ്കൂളിലേക്കുള്ള ആ വഴിയിൽ
കാത്തിരുന്നെത്തും
സ്നേഹമഴ 


മഴയെ 
ഓർത്തുപോയി ആ മഴയെ 
നനഞ്ഞോടി പാടവരമ്പിലൂടെ 
ചെന്നു വലിയ മവിൻചോട്ടിൽ, 
നനഞ്ഞ ചിറകുകൾ വീശിചിലക്കും  
കൊമ്പിൽ ഇരുന്നു തിന്നുന്നു
തത്തകൾ തത്തച്ചുണ്ടൻ മാമ്പഴ൦. 
കുളിർക്കാറ്റിൽ കാത്തു നിൽപ്പൂ 
ഈറനാ൦ മേനികുളിർപ്പിച്ച കാറ്റേ 
നീ പൊഴിച്ച്  തരുമോ എനിക്കും 
ഒരു മധുരിക്കും മണമുള്ള മാമ്പഴം 
മഴനനഞ്ഞു രുചിക്കുമ്പോൾ 
ചിത്ത൦ നിറഞ്ഞു നനയും ആ മഴയും 
മാവിൻചോടുംമധുരം നിത്യം മധുരം 

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...