Sunday 28 June 2020

കൂടുകാണാക്കിളി

 കൂടുകാണാക്കിളി 
കടൽതാണ്ടി പറക്കാൻ കഴിയാത്ത
കിളികൾ ചിറകു കുടഞ്ഞു
മരുഭൂവിലെ  പൊടിമണ്ണിൽ
പരിതാപത്തിൽ  പെട്ടുകിടന്നു.
നൊമ്പരങ്ങളിലും കൊത്തിപ്പെറുക്കി 
കൂട്ടിവെച്ചു എന്തൊക്കെയോ 
ആർക്കൊക്കെയോ വേണ്ടി 
സ്വപ്നക്കൂട്ടിലേക്കായി....
മുഖാമുഖം കാണുവാൻ 
പരിവാരത്തോടൊപ്പം ചേക്കേറുവാൻ 
മരുപ്പച്ചയിൽ നിന്നും  നാട്ടുമാവിൻ 
ചില്ലയിലേക്ക് പാറിയവർ ചേക്കേറിയോ ?
കല പില കൂട്ടി ആ കിളികളെ 
കുടുംബക്കാർ ആട്ടിപ്പായിച്ചോ ?
നാട്ടുകിളികൾ കൊത്തിമുറിവേൽപ്പിച്ചോ ?
ഹൃദയങ്ങളിൽ ഒഴുമുറികൾ 
തീർത്തു വാതിലുകൾ കൊട്ടിയടച്ചു 
രക്തബന്ധം മറന്നവർ ,അവരിൽനിന്നും 
ആ കൂടുകാണാക്കിളി ഇരുട്ടിലേക്ക് 
പറന്നകലുമ്പോൾ മരുഭൂവിൽനിന്നും 
ഈന്തപ്പനകൾ മാടിവിളിച്ചു .

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...