Monday, 1 June 2020

എൻറെ കുറുമ്പുള്ള കൂട്ടുകാരി.

എൻറെ കുറുമ്പുള്ള കൂട്ടുകാരി.
ആ അഴകുള്ള പെണ്ണവൾ
എൻറെ കുറുമ്പുള്ള കൂട്ടുകാരി
ഉന്തിയും തള്ളിയും കഥകൾ
പറഞ്ഞു മൂളിപ്പാടിരസിച്ച കുട്ടിക്കാലം 
അവൾ എന്നെയുമോർമിപ്പിച്ചു
കൈനിറയെ മണിമുത്തുമായി
മഴവിൽക്കുടച്ചൂടി കുറുമ്പുകാട്ടി
ആദ്യദിനംതന്നെ ഒപ്പമൊരുങ്ങി
എന്നോടൊപ്പം സ്‌ക്കൂളിലെത്തി.
എൻറെ കുറുമ്പുള്ള കൂട്ടുകാരി.

കുറുമ്പുകണ്ടു പൊട്ടിച്ചിരികേട്ടും
ഞാറുനടും പെണ്ണുങ്ങൾ  അവളെ
ശകാരിച്ചോടിച്ചുവിട്ടുവെങ്കിലും
പൊടിമീനുകളോടൊപ്പം ചെളിയിൽ
ചാടിക്കളിച്ചു പച്ചമെത്തവിരിച്ച
വരമ്പിലൂടെ തുണിസഞ്ചിയും തോളിലിട്ടു
സ്കൂളിലേക്കുപൊകുമാവഴിയിൽ   
എന്നോടൊപ്പം  സ്‌ക്കൂളിലെത്തി
എൻറെ കുറുമ്പുള്ള കൂട്ടുകാരി.

ആദ്യദിന൦ തന്നെ നെറ്റിയിൽ തൊട്ട 
ചന്ദനക്കുറിമാഞ്ഞു,
ചീകിവെച്ചമുടിയും അലങ്കോലമാക്കി
ബാഗും കുടയും നനച്ചു, 
മഷിപ്പേനയാൽ എഴുതിയ ബുക്കിലെ 
എൻറെ പേരുമായിച്ചവൾ
ആ ഓലപ്പള്ളിക്കൂടത്തിലെ
തൂവാനമായി സ്നേഹ മഴപെണ്ണവൾ 
കുറുമ്പുകാട്ടി എന്നോടൊപ്പം
സ്‌ക്കൂളിലെത്തി ബെഞ്ചിലിരുന്നു.

അവൾവരുമ്പോൾ ഞാൻ കുടയെടുത്തു
അവൾവരാത്തതുകൊണ്ടാകും
ആ ബെഞ്ചിൽ കുടമറന്നുവെച്ചു.
ചാനലും സൂമിലും ഗൂഗിൾ മീറ്റിലും
പഠിക്കുന്ന കുട്ടികളെ ഓർത്തുപോയി
ഇനിയുമൊരു ജൂൺ ഇങ്ങന്നെ
ആവരുതേ എന്ന് മന്ത്രിച്ചവൾ .
എന്നോടൊപ്പം ഓർമ്മകളിൽ
സ്‌ക്കൂളിലെത്തി വീണ്ടും ബെഞ്ചിലിരുന്നു.

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...